Friends of Wings Charitable Trust

Friends of Wings Charitable Trust FRIENDS OF WINGS CHARITABLE TRUST FRIENDS OF WINGS CHARITABLE TRUST.

അതിജീവനത്തിന്റെ പാതയിൽ നാളിതുവരെ RAINBOW ARTS AND SPORTS CLUB എന്ന സൗഹൃദകൂട്ടായ്മക്ക്‌ നിങ്ങൾ നൽകിവന്ന അകമഴിഞ്ഞ സഹകരണങ്ങൾക്കു നന്ദി പറയുന്നു. കഴിഞ്ഞ ഒന്നര വർഷക്കാലത്തെ സേവനപാതയിൽ തൊടുപുഴയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുവാൻ നമുക്ക് സാധിച്ചിട്ടുണ്ട്. നിങ്ങൾ നൽകിയ സേവനത്തിന്റെയും സഹകരണത്തിന്റെയും പിൻബലത്തിൽ വിവിധ സാമൂഹ്യക്ഷേമ, ജീവകാരുണ്യ പ്രവർത്തനങ്ങൾ

വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഈ കൂട്ടായ്മ ഒരു ഗവണ്മെന്റ് അംഗീകൃത ട്രസ്റ്റ്‌ ആയി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയും അതിന്റെ പ്രാരംഭ നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത വിവരം ഏവരെയും സന്തോഷപൂർവ്വം അറിയിക്കട്ടെ.
സൗഹൃദ കൂട്ടായ്മയുടെ തണലിൽ സഹജീവികളുടെ സ്വപ്നങ്ങൾക്കു ചിറകുകൾ നൽകുവാൻ FRIENDS OF WINGS CHARITABLE TRUST എന്ന നാമം സ്വീകരിച്ചു മുന്നേറുവാൻ തീരുമാനിച്ചിരിക്കുന്നു.
സമൂഹത്തിലെ നിരവധിയായ പ്രശ്നങ്ങളുടെ നടുവിൽ നിസ്സഹായതയുടെ കരങ്ങൾ നീട്ടി നിൽക്കുന്ന നമ്മളിൽ ഒരുവന് ഒരു നേരത്തേക്ക് എങ്കിലും താങ്ങാകുവാൻ കഴിഞ്ഞാൽ അതിലും വലിയ അനുഗ്രഹം വേറെ ഇല്ല. രോഗത്തിന്റെയും പട്ടിണിയുടെയും തൊഴിൽ ഇല്ലായ്മയുടെയും ചൂഷണത്തിന്റെയും കരാളഹസ്തത്തിൽ പെട്ട് അലയുന്ന കുറച്ചുപേർക്കെങ്കിലും ഒരു സഹായമാകുവാൻ നമ്മുക്ക് ഒരുമിച്ചു ചിറകുകൾ വിരിക്കാം. ജാതി മത രാഷ്ട്രീയ ഭേതമന്യേ ആരോഗ്യ സാമ്പത്തിക വിദ്യാഭ്യാസ മേഖലകളിൽ ഒരു കൈത്താങ്ങാകുക എന്നതാണു നമ്മുടെ മുഖ്യ ലക്ഷ്യം.
ഈ സ്നേഹകൂട്ടായ്മയിലൂടെ സൗഹൃദത്തിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകി കരുണാർദ്ര സ്നേഹത്തോടെ സമൂഹത്തിന്റെ കാണാപ്പുറങ്ങളിലേക്കു നമുക്കൊരുമിച്ചു പറന്നിറങ്ങാം. സ്നേഹത്തിന്റെയും സേവനത്തിന്റെയും പാതകൾക്കു പുതിയ മാനങ്ങൾ പകർന്നു നൽകി നമുക്ക് മുന്നേറാം. ഏവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

Address

Thodupuzha
685584

Telephone

+919447241900

Website

Alerts

Be the first to know and let us send you an email when Friends of Wings Charitable Trust posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Friends of Wings Charitable Trust:

Share