17/02/2026
തിരുവനന്തപുരം കല്ലയത്ത് രാഗാസ് കമ്മ്യൂണിക്കേഷൻ ഗാനമേളയുടെ സൗണ്ട് സിസ്റ്റം ഗ്രൂപ്പിനെ ആക്രമിച്ചതിൽ, കേരളത്തിലെ പ്രൊഫഷണൽ ഗായകരുടെ സംഘടനയായ 'സാ' അതിശക്തമായ പ്രതിഷേധമറിയിക്കുന്നു.
ഗാനമേള നടത്തിപ്പിൽ സംഘാടകരും കാണികളും തമ്മിലുണ്ടായ തർക്കത്തിൽ നിരപരാധികളായ സന്ധ്യാ സൗണ്ട് സിസ്റ്റം ഗ്രൂപ്പ് ആക്രമിക്കപ്പെടുകയായിരുന്നു.
കോവിഡാനന്തരം ഉണ്ടായ പ്രതിസന്ധികളേയും രാത്രി പരിപാടികളുടെ സമയ നിയന്ത്രണമടക്കമുള്ള പ്രശ്നങ്ങളെയുമൊക്കെ തരണം ചെയ്തു മുന്നോട്ടു പോകാനുള്ള തീവ്ര ശ്രമങ്ങൾക്കിടെ ഇത്തരം സാമൂഹ്യ വിരുദ്ധരുടെ അക്രമങ്ങൾക്കൂടി നേരിടേണ്ടി വരുന്നതിനെതിരെ പൊതു സമൂഹം കലാലോകത്തിന് പിന്തുണ നൽകണമെന്നഭ്യർത്ഥിക്കുകയാണ്.
ഒപ്പം ഈ വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും നിയമപരമായ നഷ്ടപരിഹാരം അടക്കമുള്ളവ വാങ്ങി നൽകി പ്രസ്തുത വിഷയത്തിൽ നീതിപൂർവ്വമായ ഇടപെടലുകൾ നടത്തണമെന്നും പോലീസ് അടക്കമുള്ള അധികാരികളോട് അഭ്യർത്ഥിക്കുന്നു.
പ്രസ്തുത വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ, പരിപാടികൾ അവതരിപ്പിക്കാനായി എത്തിച്ചേരുന്ന
കലാകാരൻമാർക്കും അനുബന്ധ പ്രവർത്തകർക്കും ആവശ്യമായ സംരക്ഷണം നൽകുന്നതിനായി എല്ലാ സംഘാടക സമിതികളോടും പൊതു സമൂഹത്തോടും സാ കേരളം അഭ്യർത്ഥിക്കുന്നു.
സാ സംസ്ഥാന കമ്മിറ്റി
SINGING ARTISTS ASSOSIATION KERALA