DYFI ചാല ബ്ലോക്ക് കമ്മിറ്റി

DYFI ചാല ബ്ലോക്ക് കമ്മിറ്റി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from DYFI ചാല ബ്ലോക്ക് കമ്മിറ്റി, Youth Organization, BTR BHAVAN ARYASALA, Thiruvananthapuram.

DYFI ചാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്നിൽ SFI സംസ്ഥാന സെക്രട്ടറി സ. പി എസ്. സഞ്ജീവ് ✨❤️
18/03/2026

DYFI ചാല മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹവിരുന്നിൽ SFI സംസ്ഥാന സെക്രട്ടറി സ. പി എസ്. സഞ്ജീവ് ✨❤️

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI ചെന്തിട്ട മേഖല കമ്മിറ്റിയുടെ യൂത്ത് മാർച്ച്‌ പുത്തൻചാലയിൽ DYFI ചാല ബ്ലോക...
14/03/2026

കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധത്തിനെതിരെ DYFI ചെന്തിട്ട മേഖല കമ്മിറ്റിയുടെ യൂത്ത് മാർച്ച്‌ പുത്തൻചാലയിൽ DYFI ചാല ബ്ലോക്ക്‌ സെക്രട്ടറി സ. പി. ആദർശ്ഖാൻ ഉദ്ഘാടനം ചെയ്തു.
കാവിൽക്കടവിൽ സംഘടിപ്പിച്ച ജാഥ സമാപന പൊതുയോഗം DYFI തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സ. വി. അനൂപ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

വിവിധ കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണങ്ങൾക്ക് ജാഥ ക്യാപ്റ്റൻ എസ്. എസ്. ഹരിഗോവിന്ദ് നന്ദി പറഞ്ഞു. വിവേക് എസ്. മാനേജറായും അഖിൽ കൃഷ്ണ. എം വൈസ് ക്യാപ്റ്റനുമായ ജാഥയിൽ DYFI ചാല ബ്ലോക്ക്‌ പ്രസിഡന്റ്‌ പി. ജി. സമ്പത്ത്, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ശ്രുതിചന്ദ്രൻ, SFI ചാല ഏര്യാ പ്രസിഡന്റ്‌ മാധവ് തുടങ്ങിയവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

യൂത്ത് മാർച്ചിൽ അണിനിരണ DYFI സഖാക്കൾക്ക് നൂറ് ചുവപ്പൻ അഭിവാദ്യങ്ങൾ ✊

DYFI കരമന മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹാർദ സ്നേഹവിരുന്ന് ✨✊
13/03/2026

DYFI കരമന മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സൗഹാർദ സ്നേഹവിരുന്ന് ✨✊

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ...
11/03/2026

കേരളത്തിലെ ദേശീയപാത വികസനത്തിന്റെ ആദ്യഘട്ട റീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയ നടപടി ജനാധിപത്യ വിരുദ്ധവും രാഷ്ട്രീയ പകപോക്കലുമാണ്.

യുഡിഎഫ് ഭരണകാലത്ത് കേരളത്തിൽ ദേശീയപാത വികസനം സാധ്യമല്ല എന്നു പറഞ്ഞ് പിന്മാറിയ സ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെൻ്റ് കിഫ്ബി വഴി 5580 കോടി രൂപ വഴി കണ്ടെത്തി സ്ഥലം ഏറ്റെടുത്തുകൊണ്ടാണ് ദേശീയപാത വികസനം സാധ്യമാക്കിയത്.
ദേശീയപാത വികസനത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കാൻ ഒരു സംസ്ഥാനം തന്നെ പണം കണ്ടെത്തി നൽകുന്നത് അത്യപൂർവ്വമായ കാര്യമാണ്.ആ നിലയിൽ ഈ ദേശീയപാത വികസനം സാധ്യമാക്കിയത് സംസ്ഥാന സർക്കാറിൻ്റെ ഇച്ഛാശക്തി കൊണ്ട് കൂടിയാണ്.

ദേശീയപാത വികസനം വേഗത്തിൽ ആക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയതും നേതൃപരമായ പങ്കുവഹിച്ചിട്ടുള്ളതും കേരളത്തിൻ്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ്.
ദേശീയപാത വികസനത്തിനായി അഹോരാത്രം പ്രയത്നിച്ച പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയേയും ചടങ്ങില്‍ നിന്നും ഒഴിവാക്കിയത് ബിജെപിയുടെ രാഷ്ട്രീയ അല്പത്തരം ആണ് കാണിക്കുന്നത്.
മാത്രമല്ല ഒരു ജനപ്രതിനിധി പോലുമല്ലാത്ത ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖറിനെ ചടങ്ങിൽ ഉൾപ്പെടുത്തുകയും ചെയ്തു.
ദേശീയപാത ഭൂമി ഏറ്റെടുക്കലിനെതിരെ വലിയ സമരമാണ് യുഡിഎഫും ബിജെപിയുമെല്ലാം കേരളത്തിൽ സംഘടിപ്പിച്ചത്‌. അതിനെയെല്ലാം മറികടന്നാണ്‌ ദേശീയപാതാ വികസനം യാഥാർത്ഥ്യമായത്‌. കണ്ണൂരിൽ ബിജെപിയും കോൺഗ്രസും ഒന്നിച്ചാണ് സമരം നടത്തിയത്.
ഇത്തരത്തിൽ ദേശീയപാത വികസനം അട്ടിമറിക്കാൻ വേണ്ടി ശ്രമം നടത്തിയ സുരേഷ് ഗോപി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.
കേരളത്തിലെ ദേശീയപാത വികസനത്തിനു വേണ്ടി അക്ഷീണം പരിശ്രമിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഉദ്ഘാടന ചടങ്ങിൽ നിന്ന് ഒഴിവാക്കിയതിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു

കളിയിടങ്ങളും ഇല്ലാതാക്കി ബിജെപി നഗരസഭ..ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച കല്ലുകൾ കിള്ളിപ്പാലം വലിയശാല സ്കൂൾ ഗ്രൗണ്ടിൽ...
10/03/2026

കളിയിടങ്ങളും ഇല്ലാതാക്കി ബിജെപി നഗരസഭ..

ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച കല്ലുകൾ കിള്ളിപ്പാലം വലിയശാല സ്കൂൾ ഗ്രൗണ്ടിൽ കുന്നുകൂട്ടിയിട്ടിരിക്കുന്നതിനെതിരെ DYFI ചെന്തിട്ട മേഖല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ബ്ലോക്ക്‌ സെക്രട്ടറി പി. ആദർശ്ഖാൻ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ജി സമ്പത്ത്, മേഖല സെക്രട്ടറി എസ് എസ് ഹരിഗോവിന്ദ്, ട്രഷറർ അഖിൽ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു.

പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യ സംസ്കരണത്തിൽ ഗുരുതര വീഴ്ച്ച വരുത്തിയ തിരുവനന്തപുരം നഗരസഭയുടെ ഭരണസമിതി ജനാരോക്ഷത്തിൽ നിന്നും രക്ഷ നേടാൻ മാലിന്യങ്ങൾ കണ്ണിൽകാണുന്ന സ്ഥലങ്ങളിൽ കൊണ്ടുപോയി തള്ളുകയാണ്. ഈഞ്ചയ്ക്കലിൽ ഉൾപ്പടെ ജനവാസ മേഖലകളിൽ മാലിന്യം കൂമ്പാരം തീർത്ത വി വി രാജേഷിന്റെ നേതൃത്വത്തിലുള്ള നഗരസഭ ഇപ്പോഴിതാ പൊങ്കാലയ്ക്ക് ശേഷം ശേഖരിച്ച കല്ലുകൾ ഒരു മര്യാദയുമില്ലാതെ കിള്ളിപ്പലം വലിയശാല സ്കൂൾ ഗ്രൗണ്ടിൽ തള്ളിയിരിക്കുകയാണ്.
ഭാവന നിർമ്മാണ പദ്ധതികൾക്കായി മുൻകാലങ്ങളിലെ കോർപ്പറേഷൻ ഭരണസമിതികളും കല്ലുകൾ ശേഖരിച്ചിരുന്നു. എന്നാൽ അവയൊന്നും ഇങ്ങനെ സ്കൂൾ ഗ്രൗണ്ടുകളിൽ കുന്നു കൂട്ടിയിട്ടിരുന്നില്ല. ഏകപക്ഷീയമായ ബിജെപി നഗരസഭ ഭരണസമിതിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങൾ കാരണം നഗരമാകെ മാലിന്യമായി. ഇപ്പോഴിതാ കുട്ടികളുടെ കളിയിടങ്ങളും ഇല്ലാതാവുകയാണ്.

തിരുവനന്തപുരം നഗരത്തിൽ ഇമ്മാതിരി തോന്നിവാസങ്ങൾ തുടരാനാണ് നഗരസഭയുടെ ഭാവമെങ്കിൽ അതിശക്തമായ സമര പോരാട്ടങ്ങൾക്ക് ഈ നഗരസഭ സാക്ഷ്യം വഹിക്കേണ്ടി വരും...

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍...
07/03/2026

കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍...

07/03/2026

*പെരുമ്പളം-പാണാവള്ളി പാലം*

*പദ്ധതിയുടെ പശ്ചാത്തലം
ലക്ഷ്യം*

ആലപ്പുഴ ജില്ലയിലെ അരൂർ മണ്ഡലത്തിലുള്ള വടുതലയെയും പെരുമ്പളം ദ്വീപിനെയും തമ്മിൽ ബന്ധിപ്പിക്കുക.

സാമ്പത്തിക സഹായം: കിഫ്ബി (KIIFB).

നിർവ്വഹണ ഏജൻസി: പൊതുമരാമത്ത് വകുപ്പ് - കെ.ആർ.എഫ്.ബി (KRFB).

കരാർ എടുത്ത സ്ഥാപനം: ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്.

*അനുമതികളും സാമ്പത്തിക വിവരങ്ങളും*

*ഭരണാനുമതി*

2018 ജനുവരി 1-ന് 100.00 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

*സാമ്പത്തികാനുമതി:*

തുടക്കത്തിൽ 95.861 കോടി രൂപ അനുവദിച്ചു. പിന്നീട് നിർമ്മാണത്തിലെ മാറ്റങ്ങൾ പരിഗണിച്ച് 10.209 കോടി കൂടി അധികമായി വകയിരുത്തി.

*ആകെ ചെലവ്:*

പരിഷ്കരിച്ച കണക്ക് പ്രകാരം 106.07 കോടി രൂപ.

*നിർമ്മാണ തുടക്കം:*

2021 ജനുവരി 7-ന് നിർമ്മാണം ആരംഭിച്ചു.

*സാങ്കേതിക വിവരങ്ങൾ*

ആകെ നീളം: 1455.40 മീറ്റർ.
വീതി: 11.00 മീറ്റർ (ഇരുവശങ്ങളിലും 1.50 മീറ്റർ വീതിയുള്ള നടപ്പാത ഉൾപ്പെടെ).
സ്പാനുകൾ: * 35.00 മീറ്റർ നീളമുള്ള 27 സാധാരണ സ്പാനുകൾ.
ജലഗതാഗത സൗകര്യാർത്ഥം 55.00 മീറ്റർ നീളമുള്ള 3 ബോ സ്ട്രിംഗ് ആർച്ച് സ്പാനുകൾ.
അപ്പ്രോച്ച് റോഡ്: അപ്പ്രോച്ച് റോഡുകളുടെ ബി.എം (BM) വരെയുള്ള പ്രവൃത്തികൾ 2026 മാർച്ച് 1-ഓടെ പൂർത്തീകരിച്ചു.

*നേട്ടങ്ങളും പ്രാധാന്യവും*

യാത്രാസൗകര്യം: പെരുമ്പളം ദ്വീപ് നിവാസികളുടെ ദീർഘകാല സ്വപ്നമായ റോഡ് മാർഗ്ഗമുള്ള യാത്ര ഇതോടെ യാഥാർത്ഥ്യമാകുന്നു.

*ടൂറിസം വികസനം:*

വേമ്പനാട് കായലിന് കുറുകെ പ്രകൃതിഭംഗി ആസ്വദിക്കത്തക്ക രീതിയിൽ രൂപകല്പന ചെയ്തിരിക്കുന്നതിനാൽ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റം നൽകും.

സാമ്പത്തിക പുരോഗതി:

ദ്വീപിലേക്കുള്ള നേരിട്ടുള്ള പ്രവേശനം പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് വഴിതെളിക്കും.

ഇടത് സർക്കാരിന് ആശംസകളുമായി മമ്മൂക്ക 🤍✨✊
07/03/2026

ഇടത് സർക്കാരിന് ആശംസകളുമായി മമ്മൂക്ക 🤍✨✊

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയത്തിനെതിരെ ആറ്റുക...
05/03/2026

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയത്തിനെതിരെ ആറ്റുകാൽ വാർഡ് കൗൺസിലറുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ ആറ്റുകാൽ മേഖല കമ്മിറ്റി പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. Dyfi ചാല ബ്ലോക്ക്‌ സെക്രട്ടറി പി. ആദർശ്ഖാൻ, ബ്ലോക്ക്‌ പ്രസിഡന്റ്‌ പി ജി സമ്പത്ത്, ആറ്റുകാൽ മേഖല സെക്രട്ടറി മിഥുൻ ഷാജി, പ്രസിഡന്റ്‌ വിജീഷ് തുടങ്ങിയവർ സംസാരിച്ചു.

മാറാത്തത് ഇനി മാറും എന്ന് പറഞ്ഞപ്പോൾ നാറാത്തത് ഇനി നാറും എന്ന് കരുതിയില്ല. തിരുവനന്തപുരത്തിന്റെ സ്വകാര്യ അഹങ്കാരമാണ് ആറ്റുകാൽ പൊങ്കാല.അങ്ങ് കന്യാകുമാരി മുതൽ കാസർഗോഡ് വരെയുള്ള അമ്മമാർ പൊങ്കാല അർപ്പിക്കാൻ ഇങ്ങു തിരുവനന്തപുരത്ത് വരുമ്പോൾ അവർക്കൊരു വിശ്വാസമുണ്ട്, എല്ലാ സൗകര്യവും നാടും നഗര ഭരണവും ഒരുക്കി തരുമെന്ന്. എന്നാൽ ആദ്യമായി ചെളികുണ്ടിൽ പൊങ്കാല ഇടേണ്ടി വന്നു അമ്മമാർക്ക്. പൊങ്കാലക്ക് ശേഷം നഗരമാകെ മാലിന്യ കൂമ്പാരമായിരിക്കുകയാണ്.
പൊങ്കാലയ്ക്ക് മുൻപ് റോഡുകൾ നന്നാക്കുമെന്ന മേയറുടെ വാഗ്ദാനം പാഴ് വാക്കായി മാറി.ജനങ്ങളെ വഞ്ചിക്കുന്ന സമീപനമാണ് നഗരസഭ
സ്വീകരിച്ചത്.

പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിന്റെ പല ഭാഗങ്ങളിലും മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുകയാണ്.
നഗരസഭ ശേഖരിച്ച മാലിന്യങ്ങൾ എവിടേക്കാണ് മാറ്റിയതെന്ന് പരിശോധിക്കേണ്ടതുണ്ട്.
ചവറുകൾക്കിടയിൽ ഇരുന്ന് പൊങ്കാല ഇടേണ്ട ദുരവസ്ഥയാണ് ഭക്തരായ അമ്മമാർക്ക് ഉണ്ടായത്.

ഓൺലൈൻ മാധ്യമങ്ങളെ കൂട്ടുപിടിച്ച് നഗരസഭയുടെ വീഴ്ചകൾ മറച്ചുവെക്കാനാണ് മേയർ ശ്രമിക്കുന്നത്.

ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കിയില്ലെങ്കിൽ ഡി.വൈ.എഫ്.ഐയുടെ ‘യൂത്ത് ബ്രിഗേഡ്’ നേരിട്ട് രംഗത്തിറങ്ങും.
ഡി.വൈ.എഫ്.ഐക്ക് ശുചീകരണത്തിനായി തെരുവിലിറങ്ങേണ്ടി വന്നാൽ, ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ട മേയർ വി.വി. രാജേഷ് സ്ഥാനമൊഴിയണം.

05/03/2026

ആറ്റുകാൽ പൊങ്കാലയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം നഗരസഭ ഗുരുതരമായ വീഴ്ച വരുത്തിയെന്...

ഇന്നത്തെ പത്രം കണ്ട് ഞെട്ടിയവരുണ്ടോ....?കേരളത്തിന്റെ പത്തു കൊല്ലങ്ങൾ അന്നും ഇന്നും
05/03/2026

ഇന്നത്തെ പത്രം കണ്ട് ഞെട്ടിയവരുണ്ടോ....?

കേരളത്തിന്റെ പത്തു കൊല്ലങ്ങൾ
അന്നും ഇന്നും

Address

BTR BHAVAN ARYASALA
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI ചാല ബ്ലോക്ക് കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share