DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റി

DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റി DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റി ഔദ്യോഗിക പേജ്

23/05/2026
എല്ലാ സഹൃദയരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു
02/05/2026

എല്ലാ സഹൃദയരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണ്.  വാണിജ്യ സിലിണ്ടറിന് 993 രൂപയു...
01/05/2026

വാണിജ്യ പാചക വാതക സിലിണ്ടറുകൾക്ക് കുത്തനെ വില കൂട്ടിയ കേന്ദ്രസർക്കാർ നടപടി ജനദ്രോഹപരമാണ്. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു.
ജനങ്ങൾക്ക് താങ്ങാൻ പറ്റാത്ത വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഒറ്റത്തവണ 1000 രൂപക്കടുത്ത്‌ സിലിണ്ടറിന് കൂടുകയാണ്. കൊച്ചിയിൽ വില 3085 രൂപയായി. തിരുവനന്തപുരത്ത് 3106 രൂപയും വര്‍ധനവ്. കോഴിക്കോട് 3117 രൂപയായിരിക്കും സിലിണ്ടറിന് ഈടാക്കുക.
ഗാർഹിക സിലിണ്ടറിനും വീണ്ടും വില വർധിപ്പിക്കാൻ സാധ്യതയുമുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമാപിച്ച ഉടനെയാണ് ജനങ്ങൾക്ക് മേൽ ഇടിത്തീ പോലെ കേന്ദ്രസർക്കാർ ഈ വില വർദ്ധനവ് അടിച്ചേൽപ്പിച്ചത്.
പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പേര് പറഞ്ഞു ജനങ്ങളെ കൊള്ളയടിക്കാൻ ആണ് കേന്ദ്രസർക്കാറിന്റെ നീക്കം.
വിവിധ മേഖലകളിൽ ഇതിനു തുടർന്ന് വില വർധിക്കാനും സേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുണ്ട്.
അത് വലിയ പ്രതിസന്ധിയിലേക്ക് ജനങ്ങളെ എത്തിക്കുമെന്ന് തീർച്ചയാണ്.
കുത്തനെയുള്ള ഈ വില വർദ്ധനവ് അടിയന്തരമായി പിൻവലിച്ചു കൊണ്ട് പ്രതിസന്ധികൾ മറികടക്കാൻ മറ്റു വഴികൾ സ്വീകരിക്കുവാനുള്ള നടപടിയാണ് കേന്ദ്രസർക്കാർ ചെയ്യേണ്ടത്.
പാചകവാതകത്തിന് കുത്തനെ വിലകയറ്റിയ കേന്ദ്ര സർക്കാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

മെയ് 1സാർവ്വദേശീയ തൊഴിലാളി ദിനം
01/05/2026

മെയ് 1
സാർവ്വദേശീയ തൊഴിലാളി ദിനം

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടി പ്രതിഷേധാർഹവും അപലപനീയ...
26/04/2026

മലയാളത്തിന്റെ പ്രിയകവി കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്.
പത്തനംതിട്ടയിൽ വച്ച് ഒരു സാംസ്കാരിക പരിപാടിയിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഘപരിവാർ പ്രവർത്തകർ കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചത്.
കേരളം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യർക്കും ജീവിക്കാൻ കൊള്ളാവുന്ന ഇടമാണ് എന്നു പറഞ്ഞതാണ് അവരെ പ്രകോപിപ്പിച്ചത്. മധ്യപ്രദേശുകാരിയായ മൊണാലിസ ഭോസ്ലെയും ഭർത്താവ് ഫർമാൻ ഖാനും അഭയം തേടി കേരളത്തിലെത്തിയത് കുരീപ്പുഴ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. വടക്കേ ഇന്ത്യയിലെ വർഗീയവാദികളിൽ നിന്ന് രക്ഷതേടി വന്ന അവരെ കേരളത്തിലെ പുരോഗമനസമൂഹം സ്വീകരിച്ചത് മാതൃകയാണെന്ന് കുരീപ്പുഴ ചൂണ്ടിക്കാട്ടിയത് സംഘപരിവാറുകാരെ അസ്വസ്ഥരാക്കി. ഇവിടെ രാഷ്ട്രീയം പറയാൻ പാടില്ല എന്നതായിരുന്നു അവരുടെ ആക്രോശം.
താൻ രാഷ്ട്രീയ കവിയാണെന്നും തന്റെ കവിതയിൽ രാഷ്ട്രീയമുണ്ടെന്നും അത് താൻ പറയുമെന്നുള്ള കുരീപ്പുഴയുടെ ഉറച്ച മറുപടി കേരളത്തിൻ്റെ സാംസ്കാരിക ഇടത്തിൽ അതിക്രമിച്ചു കടക്കാൻ ശ്രമിക്കുന്ന സംഘപരിവാറിൻ്റെ മുഖത്തേറ്റ പ്രഹരമാണ്.
ഇന്ത്യയിലെ ഇതര ഭാഗങ്ങളിൽ
കലാകാരന്മാരെയും സാംസ്കാരിക സാഹിത്യപ്രവർത്തകരെയും നിശബ്ദരാക്കാനും വേട്ടയാടാനും ഭയപ്പെടുത്താനും ശ്രമിക്കുന്ന സംഘപരിവാർ അജണ്ട കേരളത്തിൽ വിലപ്പോകില്ല.
കുരീപ്പുഴയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ച സംഘപരിവാർ നടപടിയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ഉത്സവ പരിപാടിയിൽക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ തുടർന്ന് സംഘപരിവാർ നേതൃത്വത്തിൽ നന്ദഗോവിന്ദം ഭജൻസിനെതിരായി നടക്കുന്ന വിദ...
23/04/2026

ഉത്സവ പരിപാടിയിൽ
ക്രിസ്തീയ ഭക്തിഗാനം ആലപിച്ചതിനെ തുടർന്ന് സംഘപരിവാർ നേതൃത്വത്തിൽ നന്ദഗോവിന്ദം ഭജൻസിനെതിരായി നടക്കുന്ന വിദ്വേഷ പ്രചരണം അപലപനീയമാണ്.

നാനാ ജാതി മതസ്ഥർ ഒരുമിച്ച് ആഘോഷിക്കുന്ന ഈ ഉത്സവ പരിപാടിയിലെ ക്രിസ്‌ത്രീയ ഭക്തിഗാനാലാപനത്തിനെതിരെ
കെപി ശശികല അടക്കമുള്ള സംഘപരിവാറിന്റെ വർഗീയ വിഷപ്പാമ്പുകൾ സമൂഹത്തിൽ വേർതിരിവ് സൃഷ്ടിക്കുവാൻ വേണ്ടി ബോധപൂർവ്വമായ പ്രചരണം നടത്തുകയാണ്.
ക്ഷേത്ര കമ്മിറ്റി അടക്കം ഇത്തരത്തിലുള്ള പ്രചരണത്തിനെതിരെ രംഗത്തുവന്നു കഴിഞ്ഞു.

കലയ്ക്കും സംഗീതത്തിനും ജാതിയും മതവും നിശ്ചയിക്കുന്ന സംഘപരിവാർ നീക്കം പ്രതിരോധിക്കണം.
ഇത്തരം ഉത്സവപ്പറമ്പുകളിൽ നടന്ന നാടകങ്ങളും പാട്ടുകളും കഥാപ്രസംഗങ്ങളും മറ്റു കലാപരിപാടികളുമാണ് ആധുനിക കേരളത്തെ രൂപപ്പെടുത്തിയത്.
ശ്രീനാരായണഗുരുവും അയ്യങ്കാളിയും വാഗ്‌ഭടാനന്ദനും തുടങ്ങിയ സാമൂഹ്യ നവോത്ഥാന നായകന്മാർ രൂപപ്പെടുത്തിയ കേരളത്തിൻ്റെ മതേതര മനസ്സിനെ മുറിപ്പെടുത്താൻ ഒരു വർഗീയ ശക്തികളെയും അനുവദിക്കില്ല.
എല്ലാ മതവിഭാഗങ്ങളും ഒരുമിച്ച് ആഘോഷിക്കുന്ന ഈ ക്ഷേത്രപരിപാടിയെയും ആ ദേശത്തെയും മുറിപ്പെടുത്താനും വേർതിരിവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ ആ നാട് ഒറ്റക്കെട്ടായി നേരിട്ടു എന്നതാണ് കേരളത്തിൻ്റെ യഥാർത്ഥ കഥ.

നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷ പ്രചരണം നാടിൻ്റെ ഐക്യവും മതനിരപേക്ഷതയും തകർക്കാനുള്ള സംഘപരിവാർ നീക്കത്തിൻ്റെ ഭാഗമാണ്.
ഇതിനെ കേരളം എതിർത്തു തോൽപ്പിക്കും.
നന്ദഗോവിന്ദം ഭജൻസിനെതിരായ വിദ്വേഷം പ്രചരണത്തിൽ ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

ആദരാഞ്ജലികൾ
17/04/2026

ആദരാഞ്ജലികൾ

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ ജയന്തി
14/04/2026

ഏപ്രിൽ 14 ഡോ. ബി.ആർ. അംബേദ്കർ ജയന്തി

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷം ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത  സംഭവം ഏറെ വേദനാജനകവും ഞെ...
12/04/2026

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ ഒന്നാം വർഷം ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജ്
ആത്മഹത്യ ചെയ്ത സംഭവം ഏറെ വേദനാജനകവും ഞെട്ടിക്കുന്നതുമാണ്.
അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്തുനിന്ന് ഉണ്ടായ ജാതീയമായ വിവേചനത്തിന്റെയും മാനസിക പീഡനത്തിന്റെയും ഭാഗമായാണ് ഈ വിദ്യാർത്ഥി മരണപ്പെട്ടത് എന്ന വിദ്യാർത്ഥിയുടെ കുടുംബത്തിൻ്റെ ആരോപണം അതീവ ഗൗരവതരമാണ്. ക്ലാസ് റൂമിലും സ്റ്റാഫ് റൂമിലും വച്ച് അധ്യാപകൻ നടത്തുന്ന അധിക്ഷേപങ്ങളെക്കുറിച്ച് നിതിൻ രാജ് സുഹൃത്തുക്കളോട് സംസാരിക്കുന്ന ശബ്ദ സന്ദേശം വിശദമായ അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ജാതീയ വിവേചനങ്ങളുടെ അടയാളങ്ങൾ ഇന്നും കലാലയങ്ങളിൽ ഉണ്ടാകുന്നത് അനുവദിച്ചു കൊടുക്കാൻ കഴിയുന്നതല്ല.
നിതിൻ രാജിനെ പുഴുത്ത പട്ടി എന്ന് പോലും അധ്യാപകർ അഭിസംബോധന ചെയ്തിരുന്നു എന്ന് വിദ്യാർഥിയുടെ അമ്മ പറയുന്നത് അത്യന്തം ഗൗരവത്തോടെ കാണേണ്ടതുണ്ട്.

ജാതീയ വിവേചനങ്ങളെ ഇല്ലായ്മ ചെയ്ത്
സാമൂഹ്യമായും സാംസ്കാരികമായും ഏറെ വളർന്ന കേരളത്തിന്റെ പൊതുമണ്ഡലത്തെ നൂറ്റാണ്ടുകൾക്ക് പിറകിലേക്ക് നയിക്കുന്ന ഏതൊരു ശക്തിയെയും കലാലയങ്ങളിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തേണ്ടതാണ്.
നിതിൻ രാജിനെതിരായ ജാതീയ പീഡനം കേരളത്തിന് അപമാനകരമാണ്.
അതിനു ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം.

നിതിൻ രാജിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജനഹൃദയങ്ങളിലൂടെ.....❤️
08/04/2026

ജനഹൃദയങ്ങളിലൂടെ.....❤️

Address

Ooruttambalam
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when DYFI ഊരൂട്ടമ്പലം മേഖല കമ്മിറ്റി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share