Kerala Nagar Residents Association

Kerala Nagar Residents Association Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kerala Nagar Residents Association, Nonprofit Organization, Thiruvananthapuram.

ഏവർക്കും ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ദീപാവലി ആശംസകൾ❣️❣️❣️    2022 ✨️
24/10/2022

ഏവർക്കും ഐശ്വര്യത്തിൻ്റെയും സന്തോഷത്തിൻ്റെയും ദീപാവലി ആശംസകൾ❣️❣️❣️
2022 ✨️

22/08/2020

കൊറോണ...
സാമൂഹ്യ അകലം...
വീട്ടിലെ ജീവിതശൈലി...

പറ്റണില്ലന്നെ...

പൂവിളി ഉയരുന്ന നേരത്ത് ഓണപ്പൂക്കളം ഒരുക്കാൻ കൊതിയുണ്ടെങ്കിലും പറ്റാതിരിക്കുന്ന കുരുന്നുകൾക്കും കുട്ടികൾക്കുമായി ഇതാ ഒരു കുമ്പിൾ "നിറപ്പൂക്കളം"

ഒന്നാം ക്ലാസ്സ് മുതൽ നാലാം ക്ലാസ്സ് വരെ, അഞ്ചാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെ ഒൻപതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ എന്നിങ്ങനെ 3 തലങ്ങളിലായാണ് മത്സരം

A4 വലിപ്പത്തിലുള്ള വെള്ളപേപ്പറിൽ നിങ്ങൾ തന്നെ വരയ്ക്കുന്ന നിറപ്പൂക്കളത്തിൽ 8 ദിക്ക്, 10 കളം എന്നിവയാണ് പ്രധാനമായി ഉൾപെടുത്തേണ്ടത്.

ഏത് നിറങ്ങൾ വേണമെങ്കിലും നിങ്ങളുടെ ഇഷ്ടാനുസരണം നിറപ്പൂക്കളത്തിന് നൽകാം.

നിറപ്പൂക്കളം പൂർത്തിയാക്കിയശേഷം അത് മൊബൈൽ ക്യാമറയിൽ പകർത്തി 9526419667 എന്ന വാട്സാപ്പ് നമ്പറിൽ 29-08-2020ന് വൈകിട്ട് 3 മണിക്ക് മുൻപ് അയക്കുക.

വാട്സാപ്പ് നമ്പറിൽ ചിത്രം അയക്കുന്നവർ
മുഴുവൻ പേര് :
വയസ്സ് :
മേൽവിലാസം :
ക്ലാസ് :
സ്കൂൾ :
എന്നിവയും ടൈപ്പ് ചെയ്ത് അയക്കുക.

പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും.. വിജയികൾക്ക് സമ്മാനവും ഉൾപ്പെടെ
ജനപ്രിയ ചിത്രത്തിന് സ്പെഷ്യൽ സർപ്രൈസും ഉണ്ടാവുംട്ടോ..

അതുകൊണ്ട് ആരും മടിക്കണ്ട..
"ചുമ്മാ വരയ്ക്കെടോ.."

-

🇮🇳 Happy Independence Day 🕊(y) Kerala Nagar Residents Association
15/08/2020

🇮🇳 Happy Independence Day 🕊

(y) Kerala Nagar Residents Association

12/08/2020

പ്രത്യാശ കൈവിടാതിരിക്കുക. നിറഞ്ഞ ചിരിയോടെ പ്രതീക്ഷയോടെ ജീവിതത്തെ കാണുക. വിഷാദത്തെ അതിജീവിക്കാൻ മാനസിക പിന്തുണയ്ക്കായി നിങ്ങളെ സഹായിക്കാൻ നിങ്ങൾക്ക് ചുറ്റും ആളുകളുണ്ട്. വിളിക്കാൻ മടിക്കരുത്, സഹായം ആവശ്യപ്പെടാൻ മടിക്കരുത്.

മാനസിക പിന്തുണക്കായുള്ള
സേവനങ്ങൾ ഉപയോഗപ്പെടുത്തുക 📲

09/08/2020

വൈദ്യുതി സംബന്ധമായ അപകടമോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി നമ്പറായ 9496010101ൽ അറിയിക്കുക.
ഓർക്കുക, ഈ നമ്പർ എമർജൻസി ആവശ്യങ്ങൾക്ക് മാത്രം.

വൈദ്യുതി തടസ്സം 1912 എന്ന 24 മണിക്കൂർ ടോൾ ഫ്രീ നമ്പറിലോ അറിയിക്കുക.

09/08/2020



പ്രകൃതിയെ വിലവച്ചില്ലെങ്കിൽ നമ്മൾ വലിയ വിലകൊടുക്കേണ്ടിവരും എന്ന് 2013ൽ അദ്ദേഹം പറഞ്ഞു ! ഇപ്പോൾ നമ്മൾ യാഥാർത്ഥ്യത്തെ മുഖാമുഖം കാണുന്നു. EIA2020 നിലവിൽ വന്നാൽ..!

"Western ghats is destroyed, Kerala will face horrendous disasters ! It is going to take just few years. Then you and me will be alive! Then you will realize who is lying and who is afraid..!" - Madhav Gadgil

He said it in 2013, we are facing the reality since past 3 years !

Now it's high time to mark our protest against this highly problematic draft. Help by signing and sharing this petition.

🖋️ : http://chng.it/nczdLLD7SR
📧 : [email protected]

Make your voice count !

08/08/2020

മഴ നിർത്താതെ പെയ്യുന്ന സാഹചര്യത്തിൽ വെള്ളം കയറുമെന്നു തോന്നിയാൽ സുരക്ഷിത സ്ഥാനത്തേക്ക് ഉടൻ മാറുക, ഒപ്പം വളർത്തു മൃഗങ്ങളെ കെട്ടഴിച്ചു വിടുക.. പക്ഷികളെ കൂട് തുറന്നു വിടുക.. കൂടെ കൂട്ടാൻ പറ്റുമെങ്കിൽ കൂടെ കൂട്ടുക, അതും ഒരു ജീവനാണ്.

അതിനും സാധ്യമല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിക്കുക

(All kerala, 24x7)

Aravind : 9895284571
Farshad : 9207124434
Ajy : 9544200217

07/08/2020

മഴ ശക്തമാകുന്ന സാഹചര്യത്തിൽ ഓരോ ജില്ലയിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. കൺട്രോൾ റൂമിൽ ബന്ധപ്പെടാൻ അതാത് ജില്ലകളുടെ STD കോഡ് ചേർത്ത് 1077 എന്ന നമ്പറിൽ വിളിക്കുക. അപകട സാധ്യത തോന്നിയാൽ കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് കൺട്രോൾ റൂമുമായി ബന്ധപ്പെടുക. സത്വരമായ ഇടപെടലുകൾ വലിയ ദുരന്തങ്ങൾ ഒഴിവാക്കും. എല്ലാവരും ജാഗ്രത പാലിക്കുക.

#1077

 #തീരത്തിനൊരു_കൈത്താങ്ങ്‌കൈവിടില്ല സ്വന്തം സേനയെ കരുതലോടെ ഞങ്ങളും(y) Kerala Nagar Residents Association
02/08/2020

#തീരത്തിനൊരു_കൈത്താങ്ങ്‌
കൈവിടില്ല സ്വന്തം സേനയെ കരുതലോടെ ഞങ്ങളും

(y) Kerala Nagar Residents Association

മഹാപ്രളയത്തിൽ സ്വന്തം ജീവൻ പോലും നോക്കാതെ കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളുടെ കോവിഡ് കാലത്തെ ദുരിതത്തിൽ കൈത്താങ്ങുമായി നഗരസഭ.

കോവിഡ് കാലത്ത് മത്സ്യബന്ധനം നടത്താനാവാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഭക്ഷ്യകിറ്റ് നൽകുന്ന തീരത്തിനൊരു കൈത്താങ്ങ്‌ പദ്ധതി മേയർ കെ.ശ്രീകുമാർ പ്രഖ്യാപിച്ചു.

തീരദേശത്തുള്ള മത്സ്യത്തൊഴിലാളികൾക്ക് ₹1000 വിലവരുന്ന നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റിൽ 19 ഇനങ്ങളുണ്ടാവും. കൺസ്യൂമർ ഫെഡിനാണ് വിതരണ ചുമതല.

ഇതിലേയ്ക്കായി ഒരു കുടുംബത്തിന് 1000, രൂപ എന്നനിലയിൽ എത്ര കുടുംബങ്ങളെ വേണമെങ്കിലും പൊതുജനങ്ങൾക്ക് സഹായിക്കാം.

കോവിഡ് -19ൻ്റെ സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സഹായം നേരിട്ട് എത്തിക്കാൻ കഴിയാത്തതുകൊണ്ട് ഓൺലൈനായും സഹായമെത്തിക്കാനുള്ള സംവിധാനം നഗരസഭ ഏർപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിന്റെ സ്വന്തം സേനയ്ക്ക് കൈത്താങ്ങാവാൻ സഹായം എത്തിക്കുന്നതിനായി നഗരസഭ ആരംഭിച്ച www.donatetmc.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി സഹായമെത്തിക്കാം.

തികച്ചും സുതാര്യമായി ഈ സഹായം അവരിൽ എത്തിക്കുന്നതിനുവേണ്ടി ഇതിലേയ്ക്ക് സംഭാവന ചെയ്യുന്ന മുഴുവൻ ആളുകളുടെയും വിശദവിവരങ്ങൾ ഈ പോർട്ടലിൽ കൂടി പരസ്യപ്പെടുത്തും.

സംഭാവനകൾ തുകകളായോ ചെക്കുകളായോ നൽകാൻ ആഗ്രഹിക്കുന്നവർക്ക് 1021020002031 (IFSCFDRL0001021) എന്ന കൺസ്യൂമർ ഫെഡിന്റെ ഫെഡറൽ ബാങ്ക്,പാളയം ബ്രാഞ്ചിലെ അക്കൗണ്ടിലേക്ക് നൽകാവുന്നതാണ്.(തുകകൾ/ചെക്കുകൾ 1000 ത്തിന്റെ മൾട്ടിപ്പിളുകളായിരിക്കണം.

കേരളത്തിന്റെ സ്വന്തം സേനയുടെ ദുരിത കാലത്തെ ജീവിതത്തിന് കൈത്താങ്ങാവാൻ സ്ഥാപനങ്ങൾ, വ്യക്തികൾ, സംഘടനകൾ, അസോസിയേഷനുകൾ തുടങ്ങിയ എല്ലാവിഭാഗം ജനങ്ങളും സഹായം നൽകണമെന്നും മേയർ അഭ്യർത്ഥിച്ചു.

ഭക്ഷ്യകിറ്റിൽ ഉൾപ്പെട്ട സാധനങ്ങൾ

1. ജയ അരി ( 5 കിലോ )
2. പഞ്ചസാര ( 1 കിലോ )
3. തേയില ( 250 ഗ്രാം )
4. ചെറുപയർ ( 1 കിലോ )
5. മുളക്പൊടി ( 500 ഗ്രാം )
6. മല്ലിപ്പൊടി ( 250 ഗ്രാം )
7. മഞ്ഞൾപ്പൊടി ( 100 ഗ്രാം )
8. ജീരകം ( 100 ഗ്രാം )
9. കടുക് ( 100 ഗ്രാം )
10. ഉലുവ ( 100 ഗ്രാം )
11. സൺഫ്ളവർ ഓയിൽ ( 1 ലിറ്റർ )
12. ബാത്ത് സോപ്പ് ( 1 എണ്ണം )
13. വാഷിംഗ് സോപ്പ് ( 1 എണ്ണം )
14. തുവരപ്പരിപ്പ് ( 1 കിലോ )
15. കടല ( 1 കിലോ )
16. സവാള ( 2 കിലോ )
17. ഉരുളക്കിഴങ്ങ് ( 1 കിലോ )
18. ഉള്ളി ( 1 കിലോ )
19. ഉപ്പ് ( 1 കവർ )

#തീരത്തിനൊരു_കൈത്താങ്ങ്‌
കൈവിടില്ല സ്വന്തം സേനയെ കരുതലോടെ ഞങ്ങളും

Website : www.donatetmc.in
Account number : 1021020002031(IFSCFDRL0001021)

🌙 Eid Mubarak 💛(y) Kerala Nagar Residents Association ⏳
31/07/2020

🌙 Eid Mubarak 💛

(y) Kerala Nagar Residents Association ⏳

ബഷീർ ദിനം(y) Kerala Nagar Residents Association
05/07/2020

ബഷീർ ദിനം

(y) Kerala Nagar Residents Association

Address

Thiruvananthapuram
695029

Website

Alerts

Be the first to know and let us send you an email when Kerala Nagar Residents Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share