01/05/2026
Jairaj Mithra ✍️
SC,ST വിഭാഗക്കാർ വലിയ വലിയ ചതികളിൽ വീണ്ടും പെടാൻപോകുന്നു.
സമൂഹത്തിലെ ഏറ്റവും ശക്തവും ശുദ്ധവുമായ മനുഷ്യരാണ് SC, ST വിഭാഗക്കാർ.
പ്രകൃതിയോട് ഏറ്റവും അടുത്തുനിൽക്കുന്നവർ.
ശുദ്ധതയാണ് മുഖമുദ്ര. അത്ഭുതപ്പെടുത്തുംമട്ടിൽ സത്യസന്ധരാണിവർ.
ഇഷ്ടപ്പെട്ടാൽ അവർക്കുവേണ്ടി സ്വന്തം ജീവിതം നീട്ടിത്തരും.
ഇഷ്ടപ്പെട്ടവരെ തൊട്ടാൽ ഇവർ റിഫ്ലക്സ് ആക്‌ഷനിൽ ആയുധമെടുക്കും; കലാപമുണ്ടാക്കും.
ശിവനിലേയ്ക്കോ കാളിയിലേയ്ക്കോ ഇവരെയൊന്ന് ബന്ധിപ്പിച്ച് പറഞ്ഞാൽ, ഭൂതഗണങ്ങളാണിവർ.
എന്നും ഇവർക്ക് മനസ്സറിഞ്ഞ് ആരാധിയ്ക്കാൻ ഒരു ദേവൻ / ദേവി വേണം.
വിപ്ലവപ്പാർട്ടികൾ തലങ്ങും വിലങ്ങും ഇവരെ ഉപയോഗിച്ചിട്ടും ഇന്നും സ്വന്തം കുലാചാരങ്ങളെയോ ദൈവങ്ങളെയോ കളഞ്ഞുകുളിയ്ക്കാത്ത ആത്മാഭിമാനികളാണ് SC, ST വിഭാഗക്കാർ.
SC വിഭാഗത്തെപ്പറ്റി മാത്രം പറഞ്ഞാൽ, നമ്പൂതിരിയോ നായരോ ഇവരുടെ കാര്യങ്ങൾ നോക്കിയിരുന്ന കാലത്ത്, നായരും നമ്പൂതിരിയുമായിരുന്നു ഇവരുടെ ആൾദൈവങ്ങൾ.
ഭൂപരിഷ്ക്കരണം വന്ന്, 'പുലത്തിൻ്റെ ഉടമയായ പുലയനാണ് ഭൂമിയുടെ യഥാർത്ഥ അവകാശി ' എന്നു പറഞ്ഞ്, ഇവരെ പറ്റിച്ച്, നമ്പൂതിരിയിൽനിന്നും നായൻമാരിൽനിന്നും ഭൂമി ഇടത്തട്ടുകാർ അടിച്ചെടുത്തപ്പോൾ
ഈ അടിസ്ഥാനവർഗ്ഗം പുതിയ ആൾദൈവത്തെ കണ്ടെത്തി.
പാർട്ടിയുടെ നേതാക്കളാണ് അവിടുന്നങ്ങോട്ട് ഇവരുടെ ആരാധനാമൂർത്തികൾ.
'എല്ലാം എൻ്റെ തമ്പ്രാൻ നോക്കും' എന്ന് പണ്ട് വിശ്വസിച്ചതുപോലെ,
'എല്ലാം എൻ്റെ നേതാവും പാർട്ടിയും നോക്കും'
എന്ന വിശ്വാസത്തിൽ ഇവർ മുന്നോട്ടുപോയി.
തറവാട്ടു മുറ്റത്ത് ഓച്ഛാനിച്ച് നിന്നതുപോലെ പാർട്ടിയോഫീസിൽ ചെന്ന് ഇവർ ഓച്ഛാനിച്ചു നിന്നുതുടങ്ങി.
ഉത്സവത്തിന് പൂതനായും തിറയായും കരിവേഷമായും ദേവിയുടെ ഭൂതഗണങ്ങൾ കൊല്ലത്തിലൊരിയ്ക്കൽ ആടിത്തിമർക്കുംപോലെ ജില്ലാ,സംസ്ഥാന സമ്മേളനമായും,
സമരമായും,
ഹർത്താലും ബന്ദുമായും പുതിയ തട്ടകത്തിൽ തിറയാട്ടം സംശയമേതുമില്ലാതെ ശുദ്ധമായിത്തന്നെ ഇവർ തുടർന്നു.
അധികാരി പറഞ്ഞാൽ കണ്ണടച്ച് വിശ്വസിച്ച് എന്തും ചെയ്യുന്ന ഇവരുടെ ആത്മാർത്ഥതയെ ഉപയോഗിയ്ക്കുകയായിരുന്നു കേരളത്തിലെ ഇടത് പാർട്ടികൾ.
കാവുതീണ്ടുമ്പോൾ ഉടുക്കുന്ന ചെമ്പട്ടുതന്നെ കൊടിയടയാളമായും കിട്ടിയപ്പോൾ അവർക്ക് അവരുടെ കാവിലമ്മ മാറിയതായേ തോന്നിയില്ല.
എന്നാൽ, കഴിഞ്ഞ ദിവസത്തിൽ നടന്ന ഹർത്താൽ ഇവരെ വിഴുങ്ങാൻ വരുന്ന ഒരു ഭീകരനെ പുറത്തെടുക്കുന്നുണ്ട്.
'ഞങ്ങൾ കറുത്തവരെ തടയുന്ന വെളുത്ത പോലീസേ '
എന്നും,
'കറുത്തവനെ കൊന്നാൽ ഞങ്ങൾ ചോദിയ്ക്കും'
എന്നും പറഞ്ഞുള്ള മുദ്രാവാക്യങ്ങൾ കൃത്യമായ അജണ്ടയുടെ ഭാഗമായി ഉപയോഗിയ്ക്കപ്പെടുകയാണ് എന്ന് വ്യക്തം.
വളരെ ഉയർന്ന ചിന്താഗതിയുള്ളവർ എന്ന് നമ്മൾ കരുതുന്ന പലരും,
ഈ 'കറുപ്പ് ' എന്ന ആവേശത്തിൽ ചാടി വീണ് പ്രതികരിയ്ക്കുന്നത് കാണാം.
കറുപ്പ്, വെളുപ്പ് എന്ന വ്യത്യാസം ഇവരുടെ മനസ്സിൽ ആഴത്തിൽ വേരോടിച്ച്, മനസ്സിൽ അപകർഷതാബോധം വളർത്തി, ഇവരെ പൊതുധാരയിൽനിന്നും ഒറ്റക്കെട്ടായി അടർത്തിമാറ്റി, വോട്ട് ബാങ്കായി ഉപയോഗിച്ചത് ഇതുവരെയും കമ്യൂണിസ്റ്റ് പാർട്ടികളാണ്.
എന്നാൽ, കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ഇവരിലുള്ള അധീശത്വം നഷ്ടപ്പെടുന്നു എന്നതിൻ്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്ന പല കാഴ്ചകളും.
അപ്പോൾപ്പിന്നെ അടുത്ത ചതി ഒരുക്കുന്നത് ആര് എന്നതാണ് നമ്മൾ ചിന്തിയ്ക്കേണ്ടത്.
കമ്യൂണിസ്റ്റ് പാർട്ടികൾ ഇവരെ അണികളായും വോട്ട് ബാങ്കായും ഉപയോഗിച്ചു എങ്കിലും;
ഇവരെ ഒരിയ്ക്കലും രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിച്ചിട്ടില്ല.
ആ നേർമ്മ പാർട്ടി കാണിച്ചിട്ടുണ്ട്.
നായരുടെയും നമ്പൂതിരിയുടെയും ദൈവങ്ങളെ കൊണ്ടുകളയാൻ പ്രേരിപ്പിച്ചപ്പോഴും
SC,ST വിഭാഗക്കാരുടെ ആചരണങ്ങളിൽ പാർട്ടി ഇടപെട്ടിട്ടില്ല. അവർക്കറിയാമായിരുന്നു പാർട്ടിയെ കുറ്റം പറഞ്ഞാൽ വെട്ടാനും കുത്താനും ചെല്ലുന്ന ഇവർ,
അവരുടെ ദൈവങ്ങളെപ്പറ്റി പറഞ്ഞാലും ഒരു മാറ്റവുമില്ലാതെ ഇടയും എന്ന്.
അങ്ങനെ, വളരെ ശ്രദ്ധിച്ച്,
പളുങ്കുപാത്രംപോലെ കൈകാര്യം ചെയ്യുകയായിരുന്നു പാർട്ടി ഇത്രനാളും ഇവരെ.
വേദം പഠിച്ചാൽ ഈയം ഉരുക്കി ഒഴിയ്ക്കും,
വഴിയിൽ തുപ്പൽ വീണാൽവരെ ശിക്ഷയുണ്ട്,
ക്ഷേത്രത്തിൽ കയറാൻ പാടില്ലായിരുന്നു,
സവർണ്ണൻ്റെ മുന്നിൽ പെട്ടാൽവരെ ചാട്ടവാറടിയായിരുന്നു,
കെട്ടിയ പെണ്ണിനെ തമ്പ്രാന് കാഴ്ചവെയ്ക്കണമായിരുന്നു
എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറഞ്ഞും പ്രസംഗിച്ചും കഥയെഴുതിയും കവിതകുറിച്ചും നാടകം കളിച്ചും സിനിമ നിർമ്മിച്ചും;
'എന്നാൽ
ഞങ്ങൾക്ക് അതൊന്നുമില്ല'
എന്ന്, കൂടെപ്പറഞ്ഞ്, തോളിൽ കയ്യിട്ട്, കാലങ്ങൾക്കുമുമ്പത്തെ പുണ്ണ് മാന്തി ഇടയ്ക്കിടെ മണപ്പിച്ച്,
ഇവരെയങ്ങനെ കൂടെ കൊണ്ടുനടക്കുകയായിരുന്നു ഇടതർ.
എന്നാൽ, ഈ കഴിഞ്ഞ ഹർത്താൽ കാര്യങ്ങൾ മാറ്റിമറിയ്ക്കുന്നു.
SC, ST വിഭാഗം പാർട്ടിയിൽനിന്നും അടർന്നാൽ;
അവർ പിന്നെ ചെന്നുചേരുക BJP യിൽ ആണ് എന്നറിയുന്ന തീവ്രവാദികൾ ഇവരെ ഒറ്റയടിയ്ക്ക് ഹൈജാക്ക് ചെയ്യാൻ ഇറക്കിയ തുറുപ്പ് ശീട്ടാണ് കഴിഞ്ഞ ഹർത്താൽ. അതിന് കൃത്യമായി പണമൊഴുക്കി വിലയ്ക്കെടുത്ത കുറേ നേതാക്കളും കാണും.
പത്രങ്ങളെയും ചാനലുകളെയും വിലയ്ക്ക് വാങ്ങിയ ഇവർക്ക്, കുറച്ച് അധികാരമോഹികളെ കണ്ടെത്താനാണോ പാട് !
SC,ST വിഭാഗത്തെ ഒറ്റയടിയ്ക്ക് ഹിന്ദുവിൽനിന്നും അടർത്തിയാൽ,
തങ്ങൾക്ക് ജനസംഖ്യകൊണ്ട് മേൽക്കോയ്മ കിട്ടാത്ത ഇടങ്ങളിൽവരെ വളഞ്ഞ വഴിയ്ക്ക് വിജയിക്കാം എന്ന കുബുദ്ധിയാണ് ഇതിന് പുറകിൽ.
ഹർത്താൽ അക്രമാസക്തമായ ജില്ലകളും
ഹർത്താൽ ശക്തമായി നടത്താൻ ശ്രമിച്ച ഇടങ്ങളും ശ്രദ്ധിയ്ക്കുക.
കാര്യങ്ങൾ കൂടുതൽ വ്യക്തമാകും.
SNDP ക്കാരെ സ്വാധീനിച്ച്,
അഥവാ; ശിവഗിരിയിലെ സ്വാമിമാരെ വശത്താക്കി, 'ഈഴവമതം' എന്നൊരു വ്യത്യസ്ത മതം ഉണ്ടെന്നും;
അതിന് ഹിന്ദുമതവുമായി ഒരു ബന്ധവും ഇല്ലെന്നും സ്ഥാപിയ്ക്കാൻ മറ്റൊരു ശ്രമവും അണിയറയിൽ നടക്കുന്നുണ്ട്.
കമ്യൂണിസ്റ്റ് പാർട്ടികളുടെ മറ്റൊരു വോട്ടുബാങ്കാണ് SNDP വിഭാഗം എന്നതും ശ്രദ്ധിയ്ക്കുക.
'നാരായണ മതം' എന്ന ഒന്നിന്,
ഞങ്ങൾ അധികാരത്തിൽ വന്നാൽ അംഗീകാരം വാങ്ങിത്തരാം.
അപ്പോൾ, നിങ്ങൾക്കും ന്യൂനപക്ഷ പദവിയും സംവരണവും കിട്ടും'
എന്നാണ് മോഹനവാഗ്‌ദാനം എന്ന് കേൾക്കുന്നു.
ഇതെല്ലാം കേട്ട്,
പലപ്പോഴായി പലർക്കു പുറകെയും പാഞ്ഞ് ചതിയ്ക്കപ്പെട്ടതുപോലെ, അടുത്ത ചതിയിലേയ്ക്കാണ് SC,ST വിഭാഗം പൊയ്ക്കൊണ്ടിരിയ്ക്കുന്നത്.
മരിച്ച കുട്ടിയുടെ അച്‌ഛൻ പറയുന്നു;
ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഹർത്താൽ അനാവശ്യം എന്ന്.
കള്ളൻ കടന്ന് പത്താം നാളല്ല കുരയ്ക്കുക എന്ന സാമാന്യബോധം പോലും ഇല്ലാതെ ആഹ്വാനം ചെയ്ത ഒരു ഹർത്താൽ !
ക്യാൻസർ രോഗിയെവരെ തടഞ്ഞ്, ശക്തി പ്രകടിപ്പിയ്ക്കണം.
സമരത്തെ ആര് എതിർത്താലും 'വെളുത്ത തൊലി കറുത്ത തൊലി '
എന്ന് പറഞ്ഞുകൊണ്ടേ ഇരിയ്ക്കണം.
ആരെ തല്ലിയിട്ടായാലും ശക്തി പ്രകടിപ്പിയ്ക്കണം.
അതിന് നിങ്ങൾ നേതാക്കൾക്ക് ഇത്ര പണം'
എന്ന ഒരു അദൃശ്യകരാർ പലയിടത്തും കള്ളി വെളിച്ചത്തായി തല പൊക്കുന്നുണ്ട്.
ഇടതുസർക്കാരിൻ്റെ പോലീസിൽനിന്നും നിങ്ങൾക്ക് തല്ല് വാങ്ങിച്ചുതന്നാൽ;
'കണ്ടില്ലേ! നിങ്ങടെ പാർട്ടി ഇത്രയും കാലം നിങ്ങളെ ചതിയ്ക്കുകയായിരുന്നു.
നിങ്ങടെ ധാർമ്മികമായ ഒരാവശ്യം പറഞ്ഞപ്പോൾ, അവർ നിങ്ങളെ തല്ലിച്ചതച്ചില്ലേ! കള്ളക്കേസ് എടുത്തില്ലേ!
നിങ്ങടെ വോട്ടുവാങ്ങി ജയിച്ചിട്ട്, ഇതുവരെ അവർ ഒരു ദളിതനെ മുഖ്യമന്ത്രി ആക്കിയിട്ടുണ്ടോ?
ഞങ്ങടെ മതത്തിലേയ്ക്ക് നോക്കൂ;
അവിടെ ഉച്ചനീചത്വങ്ങൾ ഇല്ല'
എന്ന ഒരു നറേഷൻ പുറകേ വരാൻപോകുന്നുണ്ട്.
അതായത്, ഹർത്താൽകൊണ്ട്
രണ്ടുണ്ട് ഗുണം.
വോട്ടുമായി,
മതത്തിൽ ചേർക്കലുമായി.
'കറുത്തവരുടെ നേതാവ് ' എന്ന് അവകാശപ്പെടുന്ന ഒരാൾ, ധാർമ്മികരോഷത്തിൽ പറയുന്നതുപോലും,
"എൻ്റെ മോളെ ഒരു നായർ കെട്ടാൻ തയ്യാറാകില്ല "
എന്നാണ്.
അതായത്,
ഉള്ളിൽ ഇപ്പോഴും ആരോ ഇളക്കിയുണർത്തിവിട്ട ആ അപകർഷതാബോധമുണ്ട് എന്നർത്ഥം.
തിരഞ്ഞെടുപ്പിന് സീറ്റ് കിട്ടാതായപ്പോൾ ഒരു ദളിതനേതാവ് മാനസികമായി തകർന്നടിഞ്ഞതും നമ്മൾ നേരിൽ കണ്ടതാണ്.
'കറുത്ത' എന്ന ശീട്ടിറക്കി, ഇരവാദം നിത്യം പറയുന്ന ഡോക്ടർ ബിജു ചെയ്യുന്ന സിനിമകൾക്ക്,
'പട്ടികജാതി ആദിവാസികളിൽനിന്നും ഒഡീഷൻ നടത്തി സിനിമ തുടങ്ങുന്നു '
എന്ന് എവിടെയെങ്കിലും പരസ്യം നമ്മൾ കണ്ടിട്ടുണ്ടോ ?
പറഞ്ഞുവന്നത് ഇതാണ്.
എന്നോ ഒരിയ്ക്കൽ ഭാരതത്തിൽ ഉണ്ടായിരുന്ന 'അയിത്താചരണം' എന്ന വൃത്തികെട്ട ആ പുണ്ണും മാന്തി,
പലരും ഇരിയ്ക്കാനും കുരയ്ക്കാനും തുടങ്ങിയിട്ട് കാലം കുറേയായി.
അവരെല്ലാം അവരുടെ കാര്യങ്ങൾ കൃത്യമായി നോക്കുന്നുണ്ട്.
പറ്റിയ്ക്കപ്പെടുന്നതും ചതിയ്ക്കപ്പെടുന്നതും
SC,ST യിൽ പെട്ട നിങ്ങൾ മാത്രമാണ്.
സ്വന്തം ബുദ്ധിയിലൂടെ ഒന്ന് ചിന്തിയ്ക്കൂ. അവനവൻ്റെ കുലധർമ്മത്തിൽ ഉറച്ചുനിന്ന്, മക്കളെ നന്നായി പഠിപ്പിച്ച്, ജോലി വാങ്ങിപ്പിച്ച്, അവരോട് ഈ അടിമപ്പണികളിൽനിന്ന് രക്ഷപ്പെടാൻ പറയൂ.
SC, ST വിഭാഗക്കാർക്ക് ഇന്നും എന്നും എല്ലാ മേഖലയിലും ധാരാളം അവസരങ്ങൾ ഉണ്ട്. എല്ലായിടത്തും നിങ്ങൾക്ക് സംവരണം ഉണ്ട്.
നിങ്ങൾ ഒന്നുണർന്നാൽ നിങ്ങളിലെ കഴിവിനെ ഒന്നു തൊടാൻപോലും മറ്റു വിഭാഗക്കാർക്ക് കഴിയില്ല.
അത്ര ശക്തമാണ് നിങ്ങളുടെ പാരമ്പര്യവും ദേവതാബന്ധവും നിങ്ങളുടെ ധൈര്യവും.
കയ്യിലുള്ള കലാപ്രവർത്തനങ്ങളെ കിട്ടുന്ന വേദികളിലും സർക്കാർ സംവിധാനങ്ങളിലും പ്രകടിപ്പിച്ചും പ്രദർശിപ്പിച്ചും അംഗീകാരങ്ങൾ നേടാൻ നോക്കൂ.
ഇവിടെ, വിഷ്ണുവും രാമനും കൃഷ്ണനും കാളിയും കറുത്ത വരായിരുന്നു.
അവരെല്ലാം നല്ലപോലെ ആരാധിയ്ക്കപ്പെടുന്നുമുണ്ട്.
ലക്ഷങ്ങൾ നമസ്ക്കരിക്കുന്ന മാതാ അമൃതാനന്ദമയീദേവിയും നല്ല എണ്ണക്കറുപ്പാണ്.
നിറമൊന്നും ഇവിടെ ഒരു വിഷയമേ അല്ല;
അത് നിങ്ങളിൽ ഒരു അപകർഷതാബോധമാക്കി വളർത്തി മുതലെടുക്കുന്നവരെ സൂക്ഷിയ്ക്കുക.
അവർ നിങ്ങളെ ഇനിയും ചതിച്ച്, അവരുടെ കാര്യം നേടി, മന്ത്രിയോ എം എൽ ഏയോ അക്കാദമി ചെയർമാനോ ഒക്കെ ആയി, നിങ്ങളെ തിരിഞ്ഞുനിന്ന് വീണ്ടും കൊഞ്ഞനം കാണിച്ച് ചിരിയ്ക്കും.
അതുകൊണ്ട് സമയം കളയാതെ,
സ്വന്തം കുലത്തിൻ്റെ സ്വത്വം തിരിച്ചറിഞ്ഞ്,
പാരമ്പര്യത്തിൽ ഉറച്ചുനിന്ന്, ജീവിതത്തെ സധൈര്യം അഭിമാനപൂർവ്വം നേരിടുക.
പൊതുസമൂഹത്തിലെ ഭൂരിഭാഗവും നിങ്ങൾക്കൊപ്പമാണ്,
നിങ്ങളെ ഏറെ ഇഷ്ടവുമാണ്.
ജയരാജ് മിത്ര
www.jayarajmithra.com
പോസ്റ്റ് കടപ്പാട് ഫേസ്ബുക്ക്
അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക