BLOOD 4 LIFE

BLOOD 4 LIFE ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു ജാതിമത ഭേദമന്യേ മാനുഷിക നന്മ ആഗ്രഹിക്കുന്ന സൗഹൃദ കൂട്ടായ്മ.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ താരയുടെ ഭർത്താവ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടു.11 ഉം, 4 ഉം വയസ്സുള്ള രണ്ട് മക്കളും,...
16/07/2026

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനിയായ താരയുടെ ഭർത്താവ് ഒരു ആക്സിഡന്റിൽ മരണപ്പെട്ടു.11 ഉം, 4 ഉം വയസ്സുള്ള രണ്ട് മക്കളും,വൃദ്ധരും രോഗികളുമായ മാതാപിതാക്കളും താരയുടെ തണലിൽ ഒരു വാടകവീട്ടിലാണ് കഴിയുന്നത്.ഒരു സ്വകാര്യ സ്ഥാപനത്തിലെ തുച്ഛമായ വരുമാനത്തിലാണ് താര മാതാപിതാക്കളുടെ ചികിത്സയും മക്കളുടെ വിദ്യാഭ്യാസവും, വീട്ടു വാടകയും,മറ്റു ചെലവുകളും മുന്നോട്ടു കൊണ്ടുപോകുന്നത്.താരയുടെ കുടുംബം വളരെയധികം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബ്ലഡ് 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിനോട് സഹായം അഭ്യർത്ഥിക്കുന്നത്.താരയുടെ കുടുംബത്തിന്റെ അവസ്ഥ മനസ്സിലാക്കി ജൂലൈ മാസം മുതൽ ബ്ലഡ് 4 ലൈഫിൽ നിന്നും അമൃതധാര പെൻഷൻ താരയുടെ കുടുംബത്തിന് നൽകിത്തുടങ്ങി. അമൃതധാര പെൻഷൻ നൽകുന്നതിനായി സാമ്പത്തിക സഹായം നൽകുന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു.🙏♥️

12/07/2026

2/7/2026 ഞായറാഴ്ച (ഇന്ന് ) SAT ആശുപത്രിയ്ക്ക് മുന്നിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി BLOOD 4 LIFE CHARITABLE ട്രസ്റ്റിൽ നിന്നും നടത്തിയ സ്നേഹവിരുന്ന് .

സ്നേഹവിരുന്ന് സ്പോൺസർ ചെയ്ത സുമനസ്സുകൾ

1. Late. മോഹൻ. K, തഴുത്തല 🌹🌹🌹(രണ്ടാം ഓർമ്മദിനത്തിൽ കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്യുന്നു )

2. ഹൃദിക ഹരി, പേരൂർക്കട

3. Mr.P. നാരായണൻ സിംഗ്, കുവൈറ്റ് & Mr.മൻമോഹൻ സിംഗ്, ഷാർജ (അച്ഛന്റെ ഓർമ്മദിനം 🌹🌹🌹)

പ്രഭാതഭക്ഷണം സ്പോൺസർ ചെയ്ത സുമനസ്സുകൾക്കും ഭക്ഷണം പാകം ചെയ്യുന്നിടത്തു നിന്നും വണ്ടിയിൽ കയറ്റുവാൻ സഹായിച്ച പ്രിയ സഹോദരങ്ങൾക്കും മെഡിക്കൽ കോളേജിൽ നേരിട്ടെത്തി വിളമ്പുവാൻ സഹായിച്ച പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി!!! സ്നേഹം!!!പ്രാർത്ഥനകൾ ❤️🥰🙏

2023 ഡിസംബർ മുതൽ ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും അമൃതധാര പെൻഷൻ നൽകിവരുന്ന ശോഭന ചേച്ചി ഒരു ജന്മം അനുഭവിക്കാവു...
08/07/2026

2023 ഡിസംബർ മുതൽ ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും അമൃതധാര പെൻഷൻ നൽകിവരുന്ന ശോഭന ചേച്ചി ഒരു ജന്മം അനുഭവിക്കാവുന്നതിലേറെ മാനസിക ശാരീരിക വേദനകൾ അനുഭവിച്ചു തീർത്ത് വിട വാങ്ങി.ചേച്ചിക്ക് വളരെ വേദനയോടെ ആദരാജ്ഞലികൾ നേരുന്നു. സ്നേഹത്തോടെ "മോളേ ഈ മാസത്തെ പെൻഷൻ ഇട്ടിട്ടുണ്ടോ "എന്ന ചോദ്യം ഇനി ഉണ്ടാവില്ല.ചേച്ചിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏

05/07/2026
05/07/2026

5/7/2026 ഞായറാഴ്ച (ഇന്ന് ) SAT ആശുപത്രിയ്ക്ക് മുന്നിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി BLOOD 4 LIFE CHARITABLE ട്രസ്റ്റിൽ നിന്നും നടത്തിയ സ്നേഹവിരുന്ന് .

സ്നേഹവിരുന്ന് സ്പോൺസർ ചെയ്ത സുമനസ്സുകൾ

1. Mr. ദാസൻ & Mrs. ലില്ലി, കൊല്ലം

2. Mr. ഡോഫിൻ & Mrs. മഞ്ജു, സെന്റ്തോമസ് ചർച്ച്, ന്യൂ ജഴ്‌സി

3. മാസ്റ്റർ. ദർശിക്. A. K, പോത്തൻകോട്

പ്രഭാതഭക്ഷണം സ്പോൺസർ ചെയ്ത സുമനസ്സുകൾക്കും ഭക്ഷണം പാകം ചെയ്യുന്നിടത്തു നിന്നും വണ്ടിയിൽ കയറ്റുവാൻ സഹായിച്ച പ്രിയ സഹോദരങ്ങൾക്കും മെഡിക്കൽ കോളേജിൽ നേരിട്ടെത്തി വിളമ്പുവാൻ സഹായിച്ച പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി!!! സ്നേഹം!!!പ്രാർത്ഥനകൾ ❤️🥰🙏

BLOOD 4 LIFE സംഘടനയിൽ നിന്നും മാസം 2500 രൂപ വീതം "അമൃതധാര "പെൻഷൻ നൽകി വരുന്ന 16 കുടുംബങ്ങൾ  (30.6.2026)1. മനോജ്‌ കുമാർ, ...
04/07/2026

BLOOD 4 LIFE സംഘടനയിൽ നിന്നും മാസം 2500 രൂപ വീതം "അമൃതധാര "പെൻഷൻ നൽകി വരുന്ന 16 കുടുംബങ്ങൾ (30.6.2026)

1. മനോജ്‌ കുമാർ,
കുണ്ടുമൺ കടവ്. 23 വർഷമായി കിടപ്പുരോഗി. അച്ഛനമ്മമാരും ഏക സഹോദരനും മരണപ്പെട്ടതിനാൽ തനിച്ച് വാടകവീട്ടിൽ താമസം. ബ്ലഡ്‌ 4 ലൈഫിൽ നിന്നും 7 വർഷമായി പെൻഷൻ നൽകിവരുന്നു.

2 .ബിന്ദുകുമാരി, ചിറയിൻകീഴ് :ജന്മനാ ഭിന്നശേഷിക്കാരിയും അന്ധയും. അച്ഛൻ മരണപ്പെട്ടു. വൃദ്ധയും രോഗിയുമായ അമ്മ ഏക ആശ്രയം

3 .മായമോൾ, ചിറയിൻകീഴ് :കൂലിപ്പണിക്കാരനായ അച്ഛൻ കുടുംബം നോക്കാത്ത മദ്യപാനി. മായമോൾ ജന്മനാ ഭിന്നശേഷിക്കാരി. വളർന്ന മകളെ സുരക്ഷയില്ലാത്ത വീട്ടിൽ തനിച്ചാക്കി ജോലിയ്ക്ക് പോകുവാൻ കഴിയാത്ത അമ്മ.

4. ശ്യാമള രാജേന്ദ്രൻ, ഇടനാട് : ഭർത്താവ് കിടപ്പുരോഗിയായിരുന്നപ്പോൾ പെൻഷൻ നൽകിതുടങ്ങിയതാണ്. അദ്ദേഹം 2020 മാർച്ച്‌ മാസത്തിൽ മരണപ്പെട്ടു. മാനസികവും ശാരീരികവുമായി ഭാഗികമായി വൈകല്യങ്ങളുള്ള വിവാഹമോചിതരായ 2 പെണ്മക്കളെയും അവരുടെ 4 കുഞ്ഞുങ്ങളെയും നോക്കേണ്ട ഉത്തരവാദിത്തം രോഗിയായ ശ്യാമളച്ചേച്ചിയ്ക്ക് നൽകുന്ന സമ്മർദ്ദം മനസ്സിലാക്കിയതിനാൽ പെൻഷൻ തുടർന്നും നൽകി വരുന്നു.

5. ധനശ്രീ, ധനലക്ഷ്മി, കല്ലറ : അമ്മ മരണപ്പെട്ടു. അച്ഛൻ നേരത്തെ തന്നെ ഉപേക്ഷിച്ചു പോയി. വൃദ്ധരും രോഗികളുമായ അപ്പൂപ്പന്റെയും അമ്മുമ്മയുടെയും തണലിൽ തീരെ സുരക്ഷയില്ലാത്ത വീട്ടിൽ താമസം

6. ആവണിമോൾ, കൊല്ലം :ജന്മനാ കിടപ്പുരോഗി. അച്ഛൻ ഉപേക്ഷിച്ചു . അമ്മ പുനർവിവാഹം ചെയ്തുപോയതിനാൽ അമ്മുമ്മയുടെ സംരക്ഷണയിൽ വാടകവീട്ടിൽ കഴിയുന്നു.

7. സീനത്ത് ഉമ്മ
കൊല്ലം :കരീക്കോടുള്ള സീനത്ത് ഉമ്മ കാൻസർ ബാധിതയാണ്. ഭർത്താവും മക്കളും ഇല്ലാത്തതിനാൽ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് താമസം.3 വർഷമായി പെൻഷൻ നൽകി വരുന്നു.

8. പ്രവീൺ
തിരുവനന്തപുരം പള്ളിച്ചൽ തിരുവനന്തപുരം :പള്ളിച്ചൽ സ്വദേശിയായ 36 വയസ്സുകാരനായ പ്രവീൺ ഒരു ആക്‌സിഡന്റിൽ കഴുത്തിന് താഴേക്ക്‌ തളർന്ന അവസ്ഥയിൽ 4 വർഷമായി കിടപ്പിലാണ്. സഹായിയ്ക്കുവാൻ രോഗിയായ അമ്മ മാത്രമാണുള്ളത്. വാടക കൊടുക്കുവാൻ മാർഗ്ഗമില്ലാതെ വീട്ടുടമസ്ഥൻ ഇറക്കി വിടുമെന്ന അവസ്ഥയിൽ വാടക കൊടുക്കുവാനുള്ള സഹായമായാണ് പെൻഷൻ നൽകി തുടങ്ങിയത്. രണ്ട് വർഷമായി പെൻഷൻ നൽകി വരുന്നു.

9. ശ്രീജിത്ത്‌ പേയാട്
ഒരു അപകടത്തെ തുടർന്ന് 11 വർഷമായി കിടപ്പുരോഗിയായ ശ്രീജിത്തിന് സഹായിയ്ക്കുവാൻ ഹൃദ്രോഗിയായ അമ്മ മാത്രമാണുള്ളത്.

10. സാൻഡ്രിൻ ജോസഫ്, സാന്റിനോ ജോസഫ്
കോട്ടയം ജില്ലയിൽ കൊഴുവനാൽ പഞ്ചായത്തിലുള്ള മനു ജോസഫ്, സ്മിത ദമ്പതിമാരുടെ മക്കളായ സാൻഡ്രിൻ ജോസഫ്, സാന്റിനോ ജോസഫ് എന്നിവർ SWCAHP (Salt Wasting Congenital Adrenal Hyper Palasia) എന്ന രോഗാവസ്ഥയുള്ളവരും ഒരാൾ ഓട്ടിസം ഉള്ള കുഞ്ഞുമാണ്.

11. ശോഭന
തിരുവനന്തപുരം പോങ്ങുംമൂട്
ഒരു ജന്മത്തിൽ ഒരാൾക്ക് അനുഭവിയ്ക്കുവാൻ കഴിയുന്നതിലേറെ വേദനകൾ സഹിച്ച ഒരു വ്യക്തിയാണ് അന്ധയായ അമ്മയെയും ക്യാൻസർ രോഗിയായ ഭർത്താവിനെയും പരിചരിച്ചിരുന്നത്. ഇപ്പോൾ ചേച്ചി ക്യാൻസർ ചികിത്സയിലുമാണ്.

12. രാമചന്ദ്രൻ
കോട്ടയം നെടുംകുന്നത്തുള്ള രാമചന്ദ്രൻ പോളിയോ ബാധിതനായി വീൽചെയറിൽ കഴിയുന്ന വ്യക്തിയും ഭാര്യ പലവിധ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന വ്യക്തിയുമാണ്.വിദ്യാർത്ഥികളായ മക്കൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അമൃതധാര പെൻഷൻ നൽകിത്തുടങ്ങി.

13. ദൗലത് ഉമ്മ
കൊല്ലം പള്ളിമുക്കിൽ വാടകയ്ക്ക് താമസിയ്ക്കുന്ന ഷഫീക്കിന്റെ രണ്ട് പെണ്മക്കളും ഹൃദയസംബന്ധമായ രോഗത്തിനും ജന്മനാലുള്ള വൈകല്യത്തിനുമായി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ഉമ്മ ദൗലത് ക്യാൻസറിന് RCC യിലും ചികിത്സയിലാണ് . ആ കുടുംബത്തിന് ആശ്വാസമായി ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അമൃതധാര പെൻഷൻ നൽകിത്തുടങ്ങി.

14. സിന്ധുയാത്ര, വിഴിഞ്ഞം : ജന്മനാ ഇടുപ്പിന് താഴെ സ്വാധീനമില്ലാത്തതിനാൽ ഇഴഞ്ഞുനീങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. വിധവയും 17 വയസായ ഒരു മോളുടെ അമ്മയുമാണ് ഇടിഞ്ഞുപൊളിയാറായ വാടക വീട്ടിൽ കഴിയുന്ന സിന്ധു.

15. ജീവന. തിരുവനന്തപുരം അട്ടക്കുളങ്ങര കരിമഠം കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന, ഇടുപ്പിന് താഴെ സ്വാധീനമില്ലാതെ ഇഴഞ്ഞു നീങ്ങി കാര്യങ്ങൾ ചെയ്യുന്ന ശെൽവിയുടെ മക്കളുടെ സ്കൂൾ ബസ് ഫീസ് ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിൽ നിന്നും നൽകുന്നു. ശെൽവിയുടെ ഭർത്താവ് തുച്ഛമായ ദിവസവേതനത്തിൽ ജോലി ചെയ്യുന്ന വ്യക്തിയാണ്.

16. തിരുവനന്തപുരം കരകുളം സ്വദേശിയായ സതിയുടെ 23 വയസ്സുള്ള ഏകമകൻ അനന്തു മാനസിക വളർച്ചയില്ലാത്ത കുട്ടിയാണ്. സാമ്പത്തിക ബുദ്ധിമുട്ടിലാവുകയും ചെയ്തു.

കൊല്ലം അഞ്ചൽ സ്വദേശിയായ കബീർ (40 Yrs) വൃക്ക സംബന്ധമായ ഗുരുതര രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഡയാല...
04/07/2026

കൊല്ലം അഞ്ചൽ സ്വദേശിയായ കബീർ (40 Yrs) വൃക്ക സംബന്ധമായ ഗുരുതര രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.ഡയാലിസിസിന് വിധേയനാകുന്ന അവസ്ഥയിൽ കബീറിന് പക്ഷാഘാതം കൂടെ വരികയും കണ്ണിന്റെ കാഴ്ചയെയും ബാധിക്കുകയും ചെയ്തു.കബീർ പെട്രോൾ പമ്പിൽ ജോലിയ്ക്ക് പോകുന്നതിലൂടെ ലഭിച്ചിരുന്ന ചെറിയൊരു വരുമാനം കൂടെ നിലച്ചതോടെ സ്കൂൾ വിദ്യാർത്ഥികളായ മക്കൾ ഉൾപ്പെടുന്ന കുടുംബം പട്ടിണിയിലായി.ഈ അവസ്ഥയിലാണ് ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിനോട് സഹായം അഭ്യർത്ഥിയ്ക്കുന്നത്. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോട് അനുബന്ധിച്ച് B4L ചാരിറ്റബിൾ ട്രസ്റ്റ്‌ നടത്തിയ സംഭാരവിതരണത്തിനും മെഡിക്കൽ ക്യാമ്പിനുമായി പിരിവെടുത്ത തുകയിൽ ബാക്കി വന്നതിൽ നിന്നും 10,000 രൂപ കബീറിന്റെ കുടുംബത്തിന് അടിയന്തിര ധനസഹായമായി നൽകിയിരുന്നു. സാമ്പത്തിക സഹായം നൽകിയ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു ഒപ്പം കബീറിന്റെ രോഗം എത്രയും വേഗം ഭേദമായി കുടുംബത്തോടൊപ്പം സമാധാനമായി ജീവിയ്ക്കുവാനുള്ള ഭാഗ്യം സർവ്വേശ്വരൻ നൽകട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിയ്ക്കുകയും ചെയ്യുന്നു ♥️🙏.

28/06/2026

28/6/2026 ഞായറാഴ്ച (ഇന്ന് ) SAT ആശുപത്രിയ്ക്ക് മുന്നിൽ മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിലെ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി BLOOD 4 LIFE CHARITABLE ട്രസ്റ്റിൽ നിന്നും നടത്തിയ സ്നേഹവിരുന്ന് .

സ്നേഹവിരുന്ന് സ്പോൺസർ ചെയ്ത സുമനസ്സുകൾ

1. Mr. ബൈജു. P. S & Mrs.രാജലക്ഷ്മി

2. Late. തങ്കമ്മ ജെയിംസ് 🌹🌹🌹(അമ്മയുടെ ഓർമ്മയ്ക്കായി കുടുംബാംഗങ്ങൾ സ്പോൺസർ ചെയ്യുന്നു )

പ്രഭാതഭക്ഷണം സ്പോൺസർ ചെയ്ത സുമനസ്സുകൾക്കും ഭക്ഷണം പാകം ചെയ്യുന്നിടത്തു നിന്നും വണ്ടിയിൽ കയറ്റുവാൻ സഹായിച്ച പ്രിയ സഹോദരങ്ങൾക്കും പെരുമഴയത്തും മെഡിക്കൽ കോളേജിൽ നേരിട്ടെത്തി വിളമ്പുവാൻ സഹായിച്ച പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി!!! സ്നേഹം!!!പ്രാർത്ഥനകൾ ❤️🥰🙏

തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിദംബരം പിള്ള എന്ന സഹോദരന് ജീവന്റെ തുടിപ്പ് നില നിർത്തുന്നതിനായി  ത...
27/06/2026

തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചിദംബരം പിള്ള എന്ന സഹോദരന് ജീവന്റെ തുടിപ്പ് നില നിർത്തുന്നതിനായി തിരക്കുകൾക്കിടയിലും ഓടിയെത്തി തന്റെ ജീവന്റെ തുള്ളികൾ പകർന്നു നൽകിയ നന്മ മനസ്സ് Mr. ദിബിന് ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഹൃദയംനിറഞ്ഞ സ്നേഹാദരവ്.❤️🙏🥰

കൊല്ലം കേരളപുരം സ്വദേശിയായ രാജേഷ് ജന്മനാ കിടപ്പുരോഗിയായിരുന്നു . ഇപ്പോൾ ചെറുതായി നടക്കുവാൻ കഴിയുന്നുണ്ട്.പ്രായമായ, രോഗിയ...
26/06/2026

കൊല്ലം കേരളപുരം സ്വദേശിയായ രാജേഷ് ജന്മനാ കിടപ്പുരോഗിയായിരുന്നു . ഇപ്പോൾ ചെറുതായി നടക്കുവാൻ കഴിയുന്നുണ്ട്.പ്രായമായ, രോഗിയായ അമ്മ മാത്രമാണ് രാജേഷിനെ സംരക്ഷിയ്ക്കുവാനുള്ളത്. രാജേഷിന് ആവശ്യമായ മരുന്നുകൾ എല്ലാം തന്നെ 3 മാസം കൂടുമ്പോൾ ബ്ലഡ്‌ 4 ലൈഫിൽ നിന്നുമാണ് വാങ്ങി നൽകുന്നത്. രാജേഷിന് വീണ്ടും മരുന്നുകൾ ആവശ്യമുണ്ടെന്ന് അറിയിച്ചിരുന്നു.5485 രൂപ ചെലവിൽ പെട്ടെന്ന് തന്നെ മരുന്നുകൾ വാങ്ങി നൽകുവാൻ സഹായിച്ചത്, ബ്ലഡ്‌ 4 ലൈഫിലേക്ക് വരുന്ന നിരവധി സഹായ ആഭ്യർത്ഥനകൾക്ക് സാമ്പത്തിക സഹായം നൽകാറുള്ള സുമനസ്സുകളായ Quest Global സുഹൃത്തുക്കളാണ്.ബ്ലഡ്‌ 4 ലൈഫ് ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപക പ്രസിഡണ്ട്‌ Smt. ഉഷശ്രീ മേനോൻ, പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. അഫ്സൽ സലാം, തണൽ റെയിൽവേ ചാരിറ്റി പ്രതിനിധി ശ്രീ. മുരളീധരൻ നായർ, ബ്ലഡ്‌ 4 ലൈഫ് അംഗങ്ങളായ ശ്രീ. സമദ്, ശ്രീ. സെയ്ദ് അലി എന്നിവർ രാജേഷിന്റെ വീട്ടിൽ നേരിട്ടാണ് മരുന്നുകൾ എത്തിച്ചു നൽകിയത്.സാമ്പത്തിക സഹായം നൽകിയ Quest Global സുഹൃത്തുക്കൾക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും പ്രാർത്ഥനകളും അറിയിക്കുന്നു♥️🙏

Address

Thiruvananthapuram
695021

Website

Alerts

Be the first to know and let us send you an email when BLOOD 4 LIFE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share