നമ്മുടെ സാമൂഹിക - രാഷ്ട്രിയ സാഹിത്യ സാഹചര്യങ്ങള്‍ ദിനംപ്രതി സങ്കീര്‍ണവും, കലുഷിതവുമായികൊണ്ടിരികുകയാണ് . ഈ പശ്ചാത്തലത്തില്‍ നമ്മുടെ യുവാകള്‍ അതിജീവനത്തിനും തൊഴിലിനും നെട്ടോട്ടം ഓടുകയാണ്. ഇത്തരം ജീവിത സമരമുഖങ്ങളെ ചെറുത്തു നില്‍ക്കാന്‍ കഴിയാത്ത പല യുവകളും അരക്ഷിതമായ ജീവിത മാര്‍ഗമാണ് തെരെഞ്ഞെടുകുന്നത്. മദ്യവും, മയകുമരുനും ആടംഭര ഭ്രമവവുമേലാം ഇതിനുദാഹരണങ്ങളാണ്. മറ്റൊരുദാഹരണം ഇന്ന് കോടതികുത്തി വാഴുന അരാഷ
്ട്രീയവാദവുമാണ്. ആണ്‍-പെണ്‍ സൗഹൃത്തങ്ങള്‍ തുറന്ന മനസ്സോടെ സ്വീകരിക്കാന്‍ നമ്മുടെ സമൂഹം മടി കാണിക്കുന്നു. സദാചാര പോലീസുകാരുടെ എണ്ണവും കൂടുന്നു.
വളരെ യാന്ത്രികമായ പണസാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക ശേഷിയെതന്നെ ബാധിചിരികുന്നു യുവാക്കളുടെ സ്ഥിരം സംഗമവേദിയായിരുന്ന നാട്ടു ലൈബ്രറികളും, കലാസാംസ്കാരിക വേദികളും, ആലിന്‍ചുവടുമെല്ലാം ഇന്ന് വംശനാശഭീഷണിയിലാണ്. ഏറെക്കുറെ വംശനാശം സംഭവിക്കുകയും ചെയ്തു. യുവാകള്‍ക്കുവേണ്ടിയുള്ള ഇത്തരം പൊതുവേദികള്‍ ഇലാതാകുന്നു എന്ന പ്രശ്നത്തില്‍ നിന്നുമാണ് യുവസംഗമവേദികള്‍ സ്രിഷ്ടികപ്പെടുന്നത്. യുവസംഗമം എന്നത് യുവാക്കളുടെ അനൗപചാരിക കൂട്ടായ്മയാണ്.
യുവാക്കളുടെ സര്‍ഗാത്മക ശേഷികള്‍ പങ്കുവെയ്കുവാനും, പുതിയ അറിവുകള്‍ നേടുവാനും പുതിയ ആശയങ്ങളും ചിന്തകളും അവതരിപ്പിക്കാനുമുള്ള ഒരു വേദിയാണ് യുവസംഗാമ വേദികള്‍.
2006 ഒക്ടോബറില്‍ നടന്ന സംസ്ഥാന ശില്പശാലയില്‍ വെച്ചാണ് യുവസംഗാമം എന്ന പരിപാടിയ്ക്ക് രൂപം നല്‍കിയത്. വിവിധ ജില്ലകളില്‍ നിന്നുനമായി 36 യുവതിയുവാക്കള്‍ ഈ ശില്പശാലയില്‍ പങ്കെടുക്കുകയുണ്ടായി. ഇതിനു തുടര്‍ച്ചയായി പ്രദേക്ഷിക മേഖലാ യുവസംഗമങ്ങള്‍ നടന്നു. ഇതിന്‍റെ ഭാഗമായാണ് ഇന്ന് യുവസംഗമങ്ങള്‍ നടത്തുന്നതും യുവസംഗാമ വേദികള്‍ക്ക് രൂപം നല്‍കുന്നതും. ശാസ്ത്രബോദവും സാമൂഹിക ബോധവുമുള്ള ഒരു യുവതലമുറയെ സൃഷ്ടിക്കുവാന്‍ യുവസംഗമ വേദികള്‍ നല്ല ഒരു മുതല്‍കൂട്ടാണ്.