ITEC
- Home
- India
- Thiruvananthapuram
- ITEC
TO HELP IT EMPLOYEES
Address
P. S. Smarakom, Vrindavan Gardens
Thiruvananthapuram
695014
Telephone
Website
Alerts
Be the first to know and let us send you an email when ITEC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.
Contact The Organization
Send a message to ITEC:
Category
IT AND ALLIED EMPLOYEES CONFEDERATION (ITEC)
സാങ്കേതികവിദ്യയുടെ വളര്‍ച്ച ഇന്ന് മനുഷ്യ സമൂഹത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിച്ചിരിക്കുകയാണ്. മനുഷ്യ പുരോഗതി കാര്‍ഷിക വിപ്ലവത്തിലൂടെ, വ്യാവസായികവിപ്ലവത്തിലേക്കും വിവരസാങ്കേതികവിദ്യയിലേക്കും അതിലൂടെ നാലാം ഇന്റലിജന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിപ്ലവത്തിലേക്കും നാം എത്തിക്കഴിഞ്ഞിരിക്കുന്നു. സാങ്കേതികരംഗത്തെ നിര്‍മ്മിതബുദ്ധിയുടെ വികാസം മനുഷ്യപുരോഗതിയുടെ വേഗം പതിന്‍മടങ്ങാക്കിയിരിക്കുന്നു. സാങ്കേതികജ്ഞാനം ഇന്ന് എല്ലാ തൊഴില്‍മേഖലയിലും അനിവാര്യമായ യോഗ്യതയാണ്. ഈ വികസനങ്ങളെല്ലാം മനുഷ്യന്റെ ജീവിത നിലവാരം ഉയര്‍ത്തുമ്പോഴും പല തൊഴില്‍മേഖലകളിലും അനേകായിരം തൊഴിലാളികളെ പട്ടിണിയിലേക്ക് തളളിവിട്ടിട്ടുണ്ട്. എന്നാലും സാങ്കേതികമേഖലയിലുളള വളര്‍ച്ച ഒട്ടനവധി വ്യവസായങ്ങള്‍ തുടങ്ങാനും സേവനങ്ങള്‍ ലഭ്യമാക്കാനും അതുവഴി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. നിരന്തര നവീകരണത്തിന് വിധേയപ്പെടുന്നതുകൊണ്ടുതന്നെ ഈ മേഖല അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. അസംഘടിതരായ തൊഴിലാളിസമൂഹം കൊടിയ ചൂഷണത്തിന് ഇരയാക്കപ്പെടുകയാണ്.
ഇന്ത്യയില്‍ ഈ രംഗത്ത് ഏതാണ്ട് 75,000 ഓളം കമ്പനികളും ഒരു കോടിയോളം ജീവനക്കാരും നേരിട്ട് തൊഴിലെടുക്കുമ്പോള്‍, അനുബന്ധ മേഖലയില്‍ പണിയെടുക്കുന്നവര്‍ പത്തിരട്ടിയാണ്. സോഫ്ട്‌വെയര്‍, ഹാര്‍ഡ്‌വെയര്‍ ഡിസൈനിങ് മുതല്‍ ഗ്രാഫിക്, വെബ്ഡിസൈനിങ്, കോള്‍സെന്റര്‍, കസ്റ്റമര്‍കെയര്‍, ഡാറ്റാഎന്‍ട്രി, ഡിടിപി, അക്ഷയ, ഇന്റര്‍നെറ്റ്കഫേകള്‍ എന്നീ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരുള്‍പ്പെടുന്ന വലിയൊരു വൈരുദ്ധ്യമുളള തൊഴില്‍ സമൂഹത്തെയാണ് ഈ രംഗം ഉള്‍ക്കൊളളുന്നത്. വിശാലമായ തൊഴില്‍ സാധ്യതകള്‍ നാള്‍തോറും രൂപം കൊളളുമ്പോഴുംസ്ഥായിയായ സ്വഭാവമുളളവയോ തൊഴില്‍ സുരക്ഷിതത്വം ഉളളവയോ ആകുന്നില്ല. സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റുകൊണ്ട് ചിലപ്പോള്‍ ഒരു പ്രവര്‍ത്തന മേഖലതന്നെ ഇല്ലാതാകുമ്പോള്‍ മാറ്റങ്ങളും പുതുമകളും നവീകരണങ്ങളും താല്‍പര്യങ്ങളും ദിനംപ്രതി മാറുന്നതുകൊണ്ട് ജീവനക്കാരുടെ ഭാവി തുലാസിലാണ്.
1968-ല്‍ ടാറ്റ കമ്പ്യുട്ടര്‍ സര്‍വ്വീസ് എന്ന കമ്പനിയിലൂടെ രാജ്യത്ത് തുടക്കമിട്ട ഈ വ്യവസായമേഖല ഇന്ന് പ്രതിവര്‍ഷം അന്‍പത് ലക്ഷം കോടിക്ക് മുകളില്‍ വിറ്റുവരവും 21-24 ശതമാനം വളര്‍ച്ചാ നിരക്കും കൈവരിച്ച്, വിവരസാങ്കേതികം എന്ന പേരോടെ രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ ഒന്‍പത് ശതമാനം സംഭാവന ചെയ്യുന്നതിനോടൊപ്പം വിദേശനാണ്യം നേടിയെടുക്കുന്നതിലും വലിയ പങ്കുവഹിക്കുന്നു. വളര്‍ന്നുവരുന്ന ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണവും ചുരുങ്ങിയ വേതനത്തില്‍ വിദ്ഗദ്ധരായ ജീവനക്കാരുടെ ലഭ്യതയുമാണ് ഇന്ത്യയെ ലോകത്തെ പ്രമുഖ ഐ.ടി ഹബ്ബാക്കി മാറ്റിയത്. 5ജിയുടെ കടന്നുവരവും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സിന്റെ സങ്കേതികവളര്‍ച്ചാ സോഫ്ട്‌വെയറും ഹാര്‍ഡ്‌വെയറും തമ്മിലുളള അകലം കുറയ്ക്കുന്നതും ഈ മേഖലയുടെ വികസനം പ്രവജനാതീതമാക്കും. വിവരസാങ്കേതിക മേഖലയിലെ നിയമനങ്ങളില്‍ 80 ശതമാനവും കരാര്‍വല്‍കൃതമാണ്. പ്രധാനമായും അക്കൗണ്ടുകള്‍/വര്‍ക്ക്ഓര്‍ഡറുകള്‍ എന്നിവയുടെ ലഭ്യതയാണ് നിയമനങ്ങളുടെ അടിസ്ഥാനം. വര്‍ക്ക്ഓര്‍ഡറുകള്‍ കുറയുേേമ്പാള്‍ താല്‍ക്കാലിക നിയമനയധിഷ്ടിത കമ്പനികള്‍ക്ക് ശമ്പളചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും എന്നത് സാമ്പത്തിക അടവുനയം. കരാര്‍വല്‍ക്കരണ നയത്തിന്റെ ഉപോല്‍പന്നമാണ് അമിതലാഭ വര്‍ദ്ധനയും തൊഴിലാളിചുഷണവും. വൈവിധ്യമാര്‍ന്ന തൊഴില്‍ സാഹചര്യവും പരിതാപകരമായ തൊഴില്‍ സംസ്‌കാരവും തൊഴില്‍ സംരക്ഷണരാഹിത്യവും തുച്ഛമായ വേതനവ്യവസ്ഥകളും കടുത്ത തൊഴില്‍മത്സരവും പീഡനങ്ങളും തൊഴിലിടങ്ങളെ അസ്വസ്ഥമാക്കിയിരിക്കുന്നു. നൈപുണ്യ വ്യതിയാനവും ജോലിസമയത്തിലെ അന്തരവും ജീവനക്കാര്‍ക്ക് മാനസിക പിരിമുറുക്കത്തിന് കാരണമാക്കുന്നതോടൊപ്പം ഉദ്യോഗാര്‍ത്ഥികളുടെ വര്‍ദ്ധനവും തൊഴില്‍ ദൗര്‍ലഭ്യതയും സര്‍ക്കാര്‍ ഏജന്‍സികളുടെ ശ്രദ്ധക്കുറവും ചൂഷകരുടെ വിളനിലമാക്കിയിരിക്കുന്നു.