Sambodh Foundation Keralam

Sambodh Foundation Keralam Swami Adhyatmananda Saraswathi is the Mukhyacharya of Sambodh Foundation Kerala. Inspired by the vision of H.

Charitable and spiritual organization, that works for social, and spiritual upliftment, inspired by the vision and teachings of its preceptor, Swami Bodhananda Sarasvati. H Swami Bodhanandaji Maharaj, Sambodh Foundation Kerala is a charitable and spiritual organization that functions for the sustainable development of the society. It is committed to valuing and endorsing the fundamental liberties

of individuals, keeping the dynamic vision of Sadguru for its guidelines. It endeavors to ensure social empowerment by giving due reverence to the blessings of Mother Nature and respecting the diversity of multifarious systems of faith. The headquarters of Sambodh Foundation Kerala is at Bodhananda Kendram, Kalady, Thiruvananthapuram. Sambodh Foundation also has centres functioning at Kollam, Ambalappuzha, Kottayam, Thrissur, Palakkad, Perinthalmanna, Kozhikode, Kadalundi, Wayanad and Kannur.


പരമാചാര്യനായ സംപൂജ്യ സ്വാമി ബോധാനന്ദജി മഹാരാജിന്റെ ദർശനങ്ങളിൽ നിന്നും പ്രചോദനം നേടി, സമൂഹത്തിന്റെ സമഗ്ര ഉന്നമനത്തിന്നു പ്രവർത്തിച്ചു വരുന്ന ഒരു ധാർമിക ആദ്ധ്യാത്മിക സംഘടനയാണ് സംബോധ് ഫൗണ്ടേഷൻ കേരളം.
സദ്ഗുരവിന്റെ ഉജ്ജ്വല വീക്ഷണം മുൻനിർത്തി സംബോധ് ഫൗണ്ടേഷൻ വ്യക്തികളേയും അവരുടെ മൗലിക അവകാശങ്ങളേയും ആദരിക്കുകയും അനുവദിക്കുകയും ചെയ്യാൻ സന്നദ്ധമാണ്. പ്രകൃതിയേയും ആദരിച്ച് അതിന്റെ സംപുഷ്ടി ഉറപ്പാക്കാൻ ഉത്സാഹിക്കുന്നു. സർവ്വമതങ്ങളോടും ആദരപൂർവ്വസമീപനം പുലർത്താൻ ശ്രദ്ധിച്ചുവരുന്നുണ്ട്. സംബോധ് ഫൗണ്ടേഷൻ കേരളത്തിന്റെ മുഖ്യ കാര്യാലയം തിരുവനന്തപുരം ബോധാനന്ദ കേന്ദ്രം ആണ്. കൊല്ലം, അമ്പലപ്പുഴ, എറണാകുളം, കോട്ടയം, തൃശ്ശൂർ,പാലക്കാട്, തിരുവില്വാമല , പെരുന്തൽമണ്ണ, കോഴിക്കോട്, കടലുണ്ടി, വയനാട്, കണ്ണൂർ, എന്നിവിടങ്ങളിൽ ശാഖകളുണ്ട്.

സ്വാമി ബോധാനന്ദജി മഹാരാജ് :-
സംപൂജ്യ സദ്ഗുരു സ്വാമി ബോധാനന്ദജി മഹാരാജ് സംബോധ് സൊസൈറ്റി ഫോർ ഹ്യൂമൺ എക്സലൻസ്, സംബോധ് ഫൗണ്ടേഷൻ, മറ്റ് അനുബന്ധ പ്രസ്ഥാനങ്ങൾ - ഇവയുടെ സ്ഥാപകനും പരമാചാര്യനുമാണ്. ഉജ്ജ്വല വേദാന്ത പ്രഭാഷകനും, ധ്യാന പരിശീലകനുമാണ് സ്വാമിജി.
അദ്വൈത വേദാന്ത ചിന്ത ലോക വിരുദ്ധമല്ലെന്നുദ്ബോധിപ്പിക്കുകയും സാനന്ദം കർമ്മം ചെയ്യുന്നതിന്റെ കല പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ സദ്ഗുരു ശ്രദ്ധേയനാവുന്നു. ആഗോളീകരണത്തിന്റെ സാമ്പത്തിക ശാസ്ത്രവും സാംസ്കാരിക പരിണതികളും വിലയിരുത്തുന്ന സ്വാമിജിക്ക് വിവിധ വിഷയങ്ങളിൽ വ്യക്തമായ കാഴ്ചപ്പാട് പങ്കുവെക്കാൻ സാമർത്ഥ്യമുണ്ട്.
സമന്വയ സമീപനത്തിന്റെ കരുത്തുറ്റ വക്താവായ ബോധാനന്ദജി മനസ്സു തുറന്ന സംവാദങ്ങളുടെ സാധ്യതയിൽ പ്രത്യാശ പുലർത്തുന്നു.
ആത്മീയ ഗുരുവര്യൻ എന്ന നിലയിൽ ഭാരതത്തിലും, യൂറോപ്പിലും, അമേരിക്കയിലും അത്യധികം ആദരണീയനായ സദ്ഗുരു വിവിധ ദേശങ്ങളിൽ യാത്ര ചെയ്ത് ആർഷ ഭാരതീയ തത്വചിന്താ സമ്പ്രദായങ്ങളുടെ വിജ്ഞാനം വ്യത്യസ്ത ശ്രോതാക്കളുമായി പങ്കുവച്ചു വരുന്നു.
പൂജ്യ ബോധാനന്ദജി മേനേജ്മെന്റ് ഗുരു എന്ന നിലയിലും പ്രശസ്തനാണ്.
ഒട്ടനവധി പുസ്തകങ്ങളുടെ രചയിതാവാണ് സ്വാമിജി. Leadership excellence and the power of soft skills, ആണ് അദ്ദേഹത്തിന്റെ എറ്റവും പുതിയ പുസ്തകം. 7 Hindu Spiritual laws for success, The Productive life, Spirituality and ethics in management, Leadership & Tradition, Hindu Dharma, Joyful living in an interactive world, Yoga & Management, Gita & Management, Foundations of Leadership excellence, എന്നിവയാണ് മറ്റു പുസ്തകങ്ങൾ.
വേദാന്ത ഗ്രന്ഥങ്ങളുടെ പഠനത്തിനും പ്രചരണത്തിനും ആവശ്യമായ പരിപാടികളും പദ്ധതികളും ഏറ്റെടുത്ത് വിജയിപ്പിക്കുക, നിസ്സഹായർക്കും നിരാലംബർക്കും യുക്തമായ സഹായ സഹകരണങ്ങൾ ഉറപ്പാക്കുക, പ്രകൃതിയുമായി സമരസതയിൽ ജീവിക്കുവാൻ പ്രചോദിപ്പിക്കുക, മനസ്സിനെ ഉദ്ധരിക്കാനും പഠന-മനന- ധ്യാന പരിശീലനത്തിനും ആശ്രമങ്ങൾ സ്ഥാപിക്കുക - തുടങ്ങി ഒട്ടനവധി ഉത്കൃഷ്ടമായ പദ്ധതികൾ സംപൂജ്യ സ്വാമിജി വിഭാവനം ചെയ്ത് നിർദ്ദേശിച്ചുവരുന്നു.. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭക്തരിലൂടെയും അഭ്യുദയകാംക്ഷികളിലൂടെയും ഇവ നിരന്തരം സാക്ഷാത്കരിക്കപ്പെടുന്നുണ്ട്..

ഏവർക്കും സ്വാഗതം 🙏🏼
29/11/2024

ഏവർക്കും സ്വാഗതം 🙏🏼

ഹരി ഓം ഡിസംബർ 4 മുതൽ 8 വരെ വൈകുന്നേരം 6 മുതൽ 7.30 വരെ ചാലപ്പുറം കേസരി പരമേശ്വരം ഹാളിൽ വച്ച് ശ്രീമദ് ഭഗവത് ഗീത നാലാം അദ്ധ...
22/11/2024

ഹരി ഓം

ഡിസംബർ 4 മുതൽ 8 വരെ വൈകുന്നേരം 6 മുതൽ 7.30 വരെ ചാലപ്പുറം കേസരി പരമേശ്വരം ഹാളിൽ വച്ച് ശ്രീമദ് ഭഗവത് ഗീത നാലാം അദ്ധ്യായത്തെ അധികരിച്ച് സംപൂജ്യ അദ്ധ്യാത്മാനന്ദ സ്വാമിജിയുടെ ഗീതാ ജ്ഞാനയജ്‌ഞം നടക്കുന്നു.

ഡിസംബർ 5 മുതൽ 8 വരെ രാവിലെ 7 മുതൽ 8 വരെ ശ്രീനാരായണ ഗുരുദേവന്റെ ജനനീ നവരത്ന മഞ്ജരി സ്തോത്രത്തെ അധികരിച്ച് പ്രണവാനന്ദ സ്വാമിജിയുടെ പ്രഭാഷണവും ഉണ്ടായിരിക്കുന്നതാണ്.

എല്ലാവർക്കും സ്വാഗതം..

07/10/2024

Address

Sambodh Foundation, Bodhananda Kendram, Kalady, Karamana
Thiruvananthapuram
695002

Alerts

Be the first to know and let us send you an email when Sambodh Foundation Keralam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Sambodh Foundation Keralam:

Share

About Us

Sambodh Foundation, Kerala, is a Charitable and spiritual organisation, that works for social, and spiritual upliftment, inspired by the vision and teachings of its preceptor, Sampoojya Sadguru Swami Bodhananda Saraswathi. Sampoojya Swami Adhyatmananda Saraswathi is the Mukhyacharya of Sambodh Foundation Kerala.

Sambodh Foundation is a forum for philanthropists and service-minded Sadhakas, to pool their resources, to set up appropriate institutions, with a dream for the spiritual revival of the humankind. Guided by Gurudev's sacred vision Sambodh practises the inculcation of values such as respect for all religions, respect for the individual and his/her fundamental rights, respect for nature and human's symbiotic relationship, all with a scientific temper. Sambodh Kerala has centres in Kottayam, Kollam, Ambalappuzha, Erankulam, Palakkad, Perintalmanna, Thrissur, Calicut, Kadalundi, Wayanad and Kannur . The headquarters of Sambodh Kerala is in Trivandrum, at Bodhananda Kendram, Kalady.

The various programs currently undertaken by Sambodh Foundation Kerala are:

1.Sambodhakam – A tri-monthly magazine issued by Sambodh Foundation Kerala to give expression to the artistic and literary talents of children, youngsters, and adults.