Rvs Kerala

Call Directions Website
♿️ ഒരു ബസ് എന്നത് വെറും ഒരു യാത്രാസൗകര്യമല്ല…കഴിഞ്ഞ ദിവസം മറിമായം പരിപാടിയിൽ വന്ന ഒരു വീഡിയോ ഞാൻ എന്റെ status-ൽ പങ്കുവെച...
09/10/2026

♿️ ഒരു ബസ് എന്നത് വെറും ഒരു യാത്രാസൗകര്യമല്ല…
കഴിഞ്ഞ ദിവസം മറിമായം പരിപാടിയിൽ വന്ന ഒരു വീഡിയോ ഞാൻ എന്റെ status-ൽ പങ്കുവെച്ചിരുന്നു. Wheelchair ഉപയോഗിക്കുന്ന ഒരാളുടെ ജീവിതാനുഭവത്തിലൂടെ accessible ആയ യാത്രാസൗകര്യം എത്രത്തോളം പ്രധാനമാണ് എന്ന് പറയുന്ന ആ ഭാഗം കണ്ടതിനെ തുടർന്നാണ് ഒരു സൗഹൃദ സംഭാഷണം ഉണ്ടായത്.
ആ സംഭാഷണത്തിൽ ഉയർന്നുവന്ന ചില ചിന്തകളാണ് ഈ കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.
Wheelchair users-ന് accessible transport വേണമെന്ന ആവശ്യം ഞാൻ ഇന്നോ ഇന്നലെയോ പറയാൻ തുടങ്ങിയതല്ല. പലതവണ ഇതിനെക്കുറിച്ച് സംസാരിക്കുകയും എഴുതുകയും, നിവേദനങ്ങളും പരാതികളും നൽകുകയും ചെയ്തിട്ടുണ്ട്.
എന്നാൽ പലപ്പോഴും accessible transport എന്ന ആവശ്യത്തെ വല്ലപ്പോഴും പുറത്തുപോകാനോ ഒരു യാത്രയ്ക്കോ പോകാനുള്ള സൗകര്യം എന്ന രീതിയിലാണ് കാണുന്നത്.
അതിലപ്പുറം, ഒരു wheelchair user-ന്റെ ജീവിതത്തിൽ യാത്ര എന്നത് എത്രത്തോളം അടിസ്ഥാനപരമായ ആവശ്യമാണെന്ന് നമ്മൾ ചിന്തിക്കേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിനായി,ജോലിക്കായി, Interview ന് വേണ്ടി, Training-ന് വേണ്ടി ഒക്കെ പോകണം.
നേരിട്ട് പങ്കെടുക്കേണ്ട പഠനങ്ങളും കോഴ്സുകളും ചെയ്യണം.
പുതിയ കഴിവുകൾ നേടണം.
സ്വന്തം ആവശ്യങ്ങൾക്കായി വിവിധ സ്ഥലങ്ങളിൽ എത്തണം.
സമൂഹത്തിന്റെ ഭാഗമാകണം.
ഇതൊക്കെ ചെയ്യാനുള്ള കഴിവും ആഗ്രഹവുമുള്ള ഒരുപാട് wheelchair users നമ്മുടെ സമൂഹത്തിലുണ്ട്.
പക്ഷേ പലപ്പോഴും അവർക്കു മുന്നിലുള്ള ആദ്യത്തെ ചോദ്യം,
“അവിടെ എങ്ങനെ എത്തും?”
എന്നതാണ്.
അവിടെ നിന്നാണ് accessibility-യുടെ യഥാർത്ഥ പ്രസക്തി തുടങ്ങുന്നത്.
ഒരു accessible bus എന്നത് wheelchair users-ന് വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരു പ്രത്യേക സൗകര്യമല്ല.
എല്ലാവർക്കും ഉപയോഗിക്കാവുന്ന പൊതുഗതാഗത സംവിധാനത്തിൽ, wheelchair ഉപയോഗിക്കുന്ന ഒരാൾക്കും സുരക്ഷിതമായും മാന്യമായും സ്വതന്ത്രമായും യാത്ര ചെയ്യാൻ കഴിയുന്ന ഒരു സംവിധാനമാണ് വേണ്ടത്.
തിരക്ക് ഉണ്ടാകുമോ, എത്ര wheelchair-കൾക്ക് space നൽകാം, എങ്ങനെ bus design ചെയ്യാം തുടങ്ങിയ practical കാര്യങ്ങൾ തീർച്ചയായും ആലോചിക്കാം. പക്ഷേ അതിന്റെ പേരിൽ accessibility തന്നെ സാധ്യമല്ല എന്ന നിലപാടിലേക്ക് നമ്മൾ പോകേണ്ടതില്ല.
പകരം ചോദിക്കേണ്ടത്:
“ഇത് എങ്ങനെ സാധ്യമാക്കാം?”
എന്നതാണ്.
കാരണം ഞങ്ങൾ ആവശ്യപ്പെടുന്നത് പ്രത്യേക പരിഗണനയല്ല.
പഠിക്കാനും, ജോലി ചെയ്യാനും, പരിശീലനം നേടാനും, യാത്ര ചെയ്യാനും, സ്വന്തം ജീവിതം സ്വതന്ത്രമായി നയിക്കാനും മറ്റുള്ളവർക്ക് ലഭിക്കുന്ന അവസരങ്ങൾ ഞങ്ങൾക്കും ലഭിക്കണം എന്നത് മാത്രമാണ്.
Accessibility ഒരു സൗകര്യമല്ല.
അത് അവസരങ്ങളിലേക്കുള്ള വഴിയാണ്. ♿️❤️
DR.മലയിൻകീഴ് വി.പ്രേമൻ ദേശീയ ജനറൽ സെക്രട്ടറി രാഷ്ട്രീയ വികലാംഗ സംഘ് ആർ വി എസ് ചിന്തയിൽ ഉദിച്ച കുറുപ്പ് ആണിത്
www.rvsngo.in
🚩
❤

* പ്രധാന ഉത്തരവ്: നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അവണാകുഴി ഗവ. എൽ പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ 120 സ്ക്വയ...
02/10/2026

* പ്രധാന ഉത്തരവ്: നെയ്യാറ്റിൻകര അതിയന്നൂർ ഗ്രാമപഞ്ചായത്തിലെ അവണാകുഴി ഗവ. എൽ പി സ്കൂളിൽ നിർമാണം പൂർത്തിയാക്കിയ 120 സ്ക്വയർഫീറ്റ് കെട്ടിടം ബിആർസിയിലെ ഭിന്നശേഷി കുട്ടികളുടെ പ്രവർത്തനങ്ങൾക്കായി കൈമാറാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു.
* നിർദേശങ്ങൾ:
* കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ബിആർസിക്ക് നൽകുമ്പോൾ ഭിന്നശേഷി കുട്ടികൾക്ക് മുൻഗണന നൽകണം.
* സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിലേക്ക് കുട്ടികളുമായി വരുന്ന വാഹനങ്ങൾ മറ്റ് കുട്ടികളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കാൻ പാടില്ല.
* പശ്ചാത്തലം:
* 65 സ്കൂളുകളിലെ ഭിന്നശേഷി കുട്ടികൾക്കായി ഓട്ടിസം, സ്പീച്ച് തെറാപ്പി സെന്ററുകൾ 1998 മുതൽ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
* നിലവിൽ ബാലരാമപുരം ഉപജില്ലയിലെ 50-ലധികം കുട്ടികൾക്ക് ഈ കേന്ദ്രത്തിൽ നിന്ന് സേവനം ലഭിക്കുന്നുണ്ട്.
* ഉത്തരവും പത്രക്കുറിപ്പും: ബിആർസിയും ഒരു കുട്ടിയുടെ രക്ഷിതാവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാലാവകാശ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസനാണ് ഉത്തരവിറക്കിയത്. വിവരങ്ങൾ ആർ വി എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. മലയിൻകീഴ് വി. പ്രേമൻ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

*ഭിന്നശേഷി സ്കോളർഷിപ്പിന്റെ പേരിൽ അഭിമുഖം; പ്രതിഷേധിച്ച് രക്ഷാകർത്താക്കൾ*വെള്ളനാട് : ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടു...
30/09/2026

*ഭിന്നശേഷി സ്കോളർഷിപ്പിന്റെ പേരിൽ അഭിമുഖം; പ്രതിഷേധിച്ച് രക്ഷാകർത്താക്കൾ*

വെള്ളനാട് : ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് സ്കോളർഷിപ്പ് വിതരണം ചെയ്യുന്നതിന്റെ പേരിൽ വെള്ളനാട് ഗ്രാമപ്പഞ്ചായത്തിൽ ഭിന്നശേഷിവിദ്യാർഥികളുടെ രക്ഷാകർത്താക്കളെ വിളിച്ചുവരുത്തി ബുദ്ധിമുട്ടിച്ചതിൽ പ്രതിഷേധം. ചൊവ്വാഴ്ച രാവിലെ പ്രസിഡൻറും ഐ.സി.ഡി.എസ്. സൂപ്പർവൈസറും ചേർന്ന് പഞ്ചായത്തിൽ നടത്തിയ അഭിമുഖമാണ് പരാതിക്കും പ്രതിഷേധത്തിനും കാരണമായത്.

സാധാരണയായി അങ്കണവാടി ജീവനക്കാർ വാർഡ് അംഗങ്ങൾക്ക് നൽകുന്ന പട്ടിക ഗ്രാമസഭയിൽ പരിശോധിച്ച്‌ ഗ്രാമസഭ തിരഞ്ഞെടുത്ത് നൽകുന്ന പട്ടികയിൽനിന്നു ഗുണഭോക്താക്കൾക്ക് പ്ലാൻഫണ്ടിൽനിന്നു തുക നൽകുകയാണ് പതിവ്. എന്നാൽ ഇത്തവണ പഞ്ചായത്ത് ഓഫീസിൽ ഗുണഭോക്താക്കളുടെ രക്ഷാകർത്താക്കളെ വിളിച്ചുകൂട്ടുകയായിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ വീട്ടിൽ തനിച്ചാക്കി വരാൻ സാധിക്കാത്തതിനാൽ രക്ഷാകർത്താക്കളിൽ പലരും കുട്ടികളോടൊപ്പമാണ് എത്തിയത്.

യോഗത്തിൽ പങ്കെടുത്താലേ സ്കോളർഷിപ്പ് തുക നൽകുകയുള്ളൂവെന്നുള്ള സൂപ്പർവൈസറുടെ സന്ദേശം ലഭിച്ചിട്ടാണ് തങ്ങൾ വന്നതെന്ന് രക്ഷാകർത്താക്കൾ പറഞ്ഞു. വാർഡ് അംഗങ്ങൾ അറിയാതെ ചട്ടവിരുദ്ധവും മനുഷ്യത്വരഹിതവുമായി അഭിമുഖം നടത്തിയ പ്രസിഡൻറ്‌, സൂപ്പർവൈസർ എന്നിവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ ഐ.സി.ഡി.എസ്. ഡയറക്ടർ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സി.ഡി.പി.ഒ. എന്നിവർക്ക് പരാതി നൽകി.DR.മലയിൻകീഴ് വി.പ്രേമൻ രാഷ്ട്രീയ വികലാംഗ സംഘ് ആർ വി എസ് ദേശീയ ജനറൽ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

29/09/2026

രാഷ്ട്രീയ വികലാംഗ സംഘ് (ആർ.വി.എസ്) കുടുംബാംഗമായ റൂമിയുടെ മകന്റെ നിര്യാണത്തിൽ ആർ.വി.എസ് പ്രവർത്തകർ അനുശോചനം അറിയിക്കുകയും വീട്ടിലെത്തി കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

വേദന അനുഭവിക്കുന്ന ഈ ഘട്ടത്തിൽ റൂമിക്കും കുടുംബത്തിനും ദുഃഖം താങ്ങാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ആദരാഞ്ജലികൾ.

ആർ വി എസ് ആംബുലൻസ് സർവീസിന്റെ (RVS Ambulance Service) കോൺടാക്റ്റ് നമ്പറുകൾ താഴെ നൽകുന്നു:ഫോൺ നമ്പറുകൾ9446402528940070252...
28/09/2026

ആർ വി എസ് ആംബുലൻസ് സർവീസിന്റെ (RVS Ambulance Service) കോൺടാക്റ്റ് നമ്പറുകൾ താഴെ നൽകുന്നു:

ഫോൺ നമ്പറുകൾ

9446402528

9400702528

8075865417

സ്ഥലം

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് കേന്ദ്രീകരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നുതിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാരുടെ ...
28/09/2026

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു

തിരുവനന്തപുരം: ഭിന്നശേഷി വിഭാഗക്കാരുടെ വിവിധ ആവശ്യങ്ങളും അവകാശങ്ങളും അനുഭവിച്ചുപോരുന്ന ആനുകൂല്യങ്ങളും ചർച്ച ചെയ്യുന്നതിനായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷി സംഘടനാ പ്രതിനിധികളുടെ യോഗം ചേർന്നു.

സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ക്ഷേമവും പുനരധിവാസവുമായി ബന്ധപ്പെട്ട പ്രമുഖ വിഷയങ്ങൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു. യോഗത്തിൽ രാഷ്ട്രീയ വികലാംഗ സംഘിന്റെ (RVS) പ്രതിനിധികളും പങ്കെടുത്ത് തങ്ങളുടെ അഭിപ്രായങ്ങളും ആവശ്യങ്ങളും ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയിൽപ്പെടുത്തി.

ഭിന്നശേഷിക്കാരുടെ ക്ഷേമ പദ്ധതികൾ കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും, പുതിയ നയരൂപീകരണങ്ങളിൽ സംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുന്നതിനും യോഗം തീരുമാനിച്ചു.

Rashtriya Vikalanga Sangh(RVS) was conducted on exicutive committee 27 / 09 /2026  രാഷ്ട്രീയ വികലാംഗ സംഘ് (ആർ വി എസ്റ്റ)...
27/09/2026

Rashtriya Vikalanga Sangh(RVS) was conducted on exicutive committee 27 / 09 /2026 രാഷ്ട്രീയ വികലാംഗ സംഘ് (ആർ വി എസ്റ്റ) എല്ലാമാസവുംകുടുനഎക്സി്ക്യൂറ്റീവ്യോഗംകഴിഞ്ഞു. #സുമനസ്സുകളുടെ സഹായം തേടി

Please give financial assistance through the bank account of Rashtriya Vikalanga Sangh(RVS).
a/c details. ac.no:37485885157(current)
a/c no:67199209101(savings account)SBI,TVM City, IFS Code:SBIN:0070028,MICR Code:695002913
National General Secretary,RVS,
mobile number : 09400702528,09446402528

NB: Contribution to trust (PAN AACTR 8691N) is exempt from income tax under section 80G ( 5 ) of the Income Tax Act, 1961. (Unique Registration No. AACTR 8691NF 20220 dtd. 26.03.2022)

page: https://www.facebook.com/Keralarvs/

https://www.facebook.com/rvskeralam/

YouTube: https://youtube.com/channel/UC0ef-KL-suI8yc7UOCMujDw

Twitter: https://twitter.com/RVSKERALAM?s=09

WhatsApp group:https://chat.whatsapp.com/Lvry8ntbwCAGSeUpK057YP

Telegam
https://t.me/RashtriyaVikalangaSanghkerala

Instagram
https://www.instagram.com/dr.malayinkeezhu_preman.v?igsh=MmNyeDdlbjVudW10

Kudumbaapp
https://kutumb.app/34bac46f70cc?slug=f9c7410a2c05&ref=OWU3U&screen=id_card_toolbar

Website: www.rvsngo.in

Manava Seva Madhava Seva

ഭിന്നശേഷിക്കാർക്ക് ആശ്വാസമായി മോട്ടോർ വാഹന നികുതിയിളവ് പരിധി 15 ലക്ഷമാക്കി ഉയർത്തി സർക്കാർ: ആർ.വി.എസ്ഭിന്നശേഷിക്കാർക്ക് ...
27/09/2026

ഭിന്നശേഷിക്കാർക്ക് ആശ്വാസമായി മോട്ടോർ വാഹന നികുതിയിളവ് പരിധി 15 ലക്ഷമാക്കി ഉയർത്തി സർക്കാർ: ആർ.വി.എസ്

ഭിന്നശേഷിക്കാർക്ക് വാഹനം സ്വന്തമാക്കുന്നതിനുള്ള സാമ്പത്തികഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, മോട്ടോർ വാഹന നികുതിയിളവിനുള്ള പരിധി 7 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി സംസ്ഥാന സർക്കാർ ഉയർത്തി. 2026ലെ ബജറ്റ് പ്രഖ്യാപനം യാഥാർത്ഥ്യമാക്കി കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തി പുതിയ വിജ്ഞാപനം പുറത്തിറക്കിയതായി ആർ.വി.എസ് ദേശീയ ജനറൽ സെക്രട്ടറി ഡോ. മലയിൻകീഴ് വി. പ്രേമൻ പത്രപ്രസ്താവനയിലൂടെ അറിയിച്ചു.

ഒരു കുടുംബത്തിന് വാഹനം എന്നത് വെറുമൊരു സൗകര്യം മാത്രമല്ല; ചികിത്സ, ജോലി, പഠനം, സ്വതന്ത്രമായ യാത്രകൾ എന്നിവയ്ക്കുള്ള അനിവാര്യതയാണ്. നികുതിയിളവിന്റെ പരിധി 15 ലക്ഷമായി ഉയർത്തിയത് ഭിന്നശേഷിക്കാരുടെ ജീവിതത്തിൽ വലിയ സാമ്പത്തിക ആശ്വാസവും യാത്രാസ്വാതന്ത്ര്യവും ഉറപ്പാക്കുമെന്നും, ബജറ്റിലെ വാഗ്ദാനം സമയബന്ധിതമായി നടപ്പിലാക്കി ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾക്ക് കരുത്തേകിയ സർക്കാരിന്റെ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ശാരീരിക വൈകല്യമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പിന്തുണക്കും വേണ്ടി പ്രവർത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സ...
25/09/2026

ശാരീരിക വൈകല്യമുള്ളവരുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പിന്തുണക്കും വേണ്ടി പ്രവർത്തിക്കുന്ന കേരളം ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ രാഷ്ട്രീയ വികലംഗ സംഘിൻ്റെ (RVS) ഔദ്യോഗിക വെബ്‌സൈറ്റാണ് www.rvsngo.in.

സംഘടനയുടെ വിശദാംശങ്ങൾ

സംഘടനയുടെ പേര്: രാഷ്ട്രീയ വികലംഗ സംഘ്(RVS)

വിലാസം: ശക്തി നിവാസ്, ചിറ്റിയൂർകോട്, അന്തിയൂർക്കോണം, മലയിൻകീഴ്, തിരുവനന്തപുരം - 695571, കേരളം

എമർജൻസി ആംബുലൻസ് സേവന കോൺടാക്റ്റുകൾ (24x7): 9446402528, 9400702528, 8075865417

ഇമെയിൽ: [email protected] / [email protected]

പ്രധാന സേവനങ്ങളും പ്രവർത്തനങ്ങളും

മെഡിക്കൽ & ഹോസ്പിറ്റൽ സഹായം: ശാരീരിക വൈകല്യമുള്ളവർക്കുള്ള ആശുപത്രി, ചികിത്സാ ചെലവുകൾക്കുള്ള സഹായവും സാമ്പത്തിക സഹായവും നൽകുന്നു.

ആംബുലൻസ് സേവനങ്ങൾ: സമർപ്പിത ആംബുലൻസ് സപ്പോർട്ട് യൂണിറ്റുകൾ പ്രവർത്തിപ്പിക്കുന്നു.

നൈപുണ്യ പരിശീലനവും ശാക്തീകരണവും: ഭിന്നശേഷിയുള്ള വ്യക്തികളെ ജോലിയും ഉപജീവന സാധ്യതകളും കണ്ടെത്താൻ സഹായിക്കുന്നതിന് പരിശീലനവും പിന്തുണാ സംരംഭങ്ങളും സംഘടിപ്പിക്കുക.

കമ്മ്യൂണിറ്റി വെൽഫെയർ: കേരളത്തിലുടനീളം ഉൾക്കൊള്ളുന്ന സാമൂഹിക പരിപാടികൾ, പിന്തുണാ പരിപാടികൾ, അഭിഭാഷക കാമ്പെയ്‌നുകൾ എന്നിവ സംഘടിപ്പിക്കുന്നു.

www.rvsngo.in is the official website for Rashtriya Vikalanga Sangh (RVS), a non-governmental organization based in Kerala that works for the welfare and support of physically challenged and differently-abled individuals.

Organization Details

Organization Name: Rashtriya Vikalanga Sangh (RVS)

Address: Sakthi Nivas, Chittiyoorcode, Anthiyoorkonam, Malayinkeezhu, Thiruvananthapuram - 695571, Kerala

Emergency Ambulance Service Contacts (24x7): 9446402528, 9400702528, 8075865417

Email: [email protected] / [email protected]

Core Services & Activities

Medical & Hospital Assistance: Providing aid and financial assistance for hospital and medical expenses for physically challenged persons.

Ambulance Services: Operating dedicated ambulance support units.

Skill Training & Empowerment: Organizing training and support initiatives to help differently-abled individuals find job and livelihood opportunities.

Community Welfare: Hosting inclusive social events, support programs, and advocacy campaigns across Kerala.

Executive Meeting of the RASHTRIYA VIKALANGA SANGH (RVS) held every month    Dated: 27 / 09 / 2026 Time 2.00 pm. venue a...
23/09/2026

Executive Meeting of the RASHTRIYA VIKALANGA SANGH (RVS) held every month
Dated: 27 / 09 / 2026
Time 2.00 pm.
venue at: office shakthi nivas cherupotta anthiyoorkonam malayinkeezhu
All members attend.
രാഷ്ട്രീയ വികലാംഗ സംഘ് എല്ലാ മാസവും നടക്കുന്ന എക്സിക്യൂട്ടീവ് യോഗം
തീയതി: 27 / 09 / 2026
സ്ഥലം: കാര്യാലയം ശക്തി നിവാസ് ചിട്ടിയൂർ കോട് അന്തിയൂർക്കോണം മലയിൻകീഴ്
സമയം: ഉച്ചക്ക് 2.00. മണിക്ക്
എല്ലാ അംഗങ്ങളും പങ്കെടുക്കുക
राजनीतिक रूप से विकलांग संघ की कार्यकारिणी की बैठक हर माह होती है
दिनांक: 27/ 09 / 2026
कार्यालय शक्ति निवास चेरुपाटिला एंथियूरकुन्नुम मलैन्कीज़
समय दोपहर 2.00 बजे। पर
सभी सदस्य शामिल होते हैं।

Please give financial assistance through the bank account of Rashtriya Vikalanga Sangh(RVS).
a/c details. ac.no:37485885157(current)
a/c no:67199209101(savings account)SBI,TVM City, IFS Code:SBIN:0070028,MICR Code:695002913
National General Secretary,RVS,
mobile number : 09400702528,09446402528

NB: Contribution to trust (PAN AACTR 8691N) is exempt from income tax under section 80G ( 5 ) of the Income Tax Act, 1961. (Unique Registration No. AACTR 8691NF 20220 dtd. 26.03.2022)

page: https://www.facebook.com/Keralarvs/

https://www.facebook.com/rvskeralam/

YouTube: https://youtube.com/channel/UC0ef-KL-suI8yc7UOCMujDw

Twitter: https://twitter.com/RVSKERALAM?s=09

WhatsApp group:https://chat.whatsapp.com/Lvry8ntbwCAGSeUpK057YP

Telegam
https://t.me/RashtriyaVikalangaSanghkerala

Instagram
https://www.instagram.com/dr.malayinkeezhu_preman.v?igsh=MmNyeDdlbjVudW10

Kudumbaapp
https://kutumb.app/34bac46f70cc?slug=f9c7410a2c05&ref=OWU3U&screen=id_card_toolbar

Website: www.rvsngo.in

Manava Seva Madhava Seva

WWW.rvskreala.org

Address

Thiruvananthapuram
695023

Alerts

Be the first to know and let us send you an email when Rvs Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share