YMHA Library

Call Directions Contact the organization

YMHA Library വൈ എം എച്ച് എ ഗ്രന്ഥശാല. ചിറ്റാറ്റുമുക്ക്

നമ്മുടെ ചിറ്റാറ്റുമുക്ക് പ്രദേശത്തെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ വൈ എം എച്ച് എ  ഗ്രന്ഥശാലയിൽ വായനക്കാർക്കായി കമ്പ്യൂട്ടർ...
02/08/2026

നമ്മുടെ ചിറ്റാറ്റുമുക്ക് പ്രദേശത്തെ പ്രമുഖ സാംസ്കാരിക കേന്ദ്രമായ വൈ എം എച്ച് എ ഗ്രന്ഥശാലയിൽ വായനക്കാർക്കായി കമ്പ്യൂട്ടർ സംവിധാനം ഏർപ്പെടുത്തി. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ വായനക്കാർക്കും വിദ്യാർത്ഥികൾക്കും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറിയിൽ കമ്പ്യൂട്ടർ സ്ഥാപിച്ചത് .......
വരും ദിവസങ്ങളിൽ ലൈബ്രറിയുടെ പ്രവർത്തനം പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മുൻ ഭരണസമിതിയുടെ (2026 ഏപ്രിലിന് മുന്നേ )കാലത്ത് സമാഹരിച്ച തുകയിൽ നിന്നും ഗ്രന്ഥശാലക്ക് മുതൽക്കൂട്ടായി കമ്പ്യൂട്ടർ സ്ഥാപിച്ചത് ......

പ്രിയപ്പെട്ടവരേ .......     വൈ എം എച്ച് എ ഗ്രന്ഥശാലയുടെ പുസ്തകത്താളുകളിൽ ചരിത്ര ലിപികളാൽ എഴുതപ്പെടേണ്ട നല്ലൊരു മുഹൂർത്തമ...
31/07/2026

പ്രിയപ്പെട്ടവരേ .......
വൈ എം എച്ച് എ ഗ്രന്ഥശാലയുടെ പുസ്തകത്താളുകളിൽ ചരിത്ര ലിപികളാൽ എഴുതപ്പെടേണ്ട നല്ലൊരു മുഹൂർത്തമാണ് ഇന്ന് സെന്റ് വിൻസെന്റ് ഹൈ സ്‌കൂൾ അസ്സംബ്ലിയിൽ പ്രഥമാധ്യാപിക ഷീജ റാണി ടീച്ചർ ,നമ്മുടെ നാടിന്റെ അഭിമാനവും--സ്കൂൾ എസ്‌ എം സി പ്രസിഡന്റുമായ ചന്ദ്രൻ സർ ;താലൂക്ക് ലൈബ്രറി കൗൺസിൽ കമ്മിറ്റി അംഗം വിനയകുമാർ ;സ്‌കൂൾ വിദ്യാർത്ഥികൾ ; അധ്യാപകർ ;ഗ്രന്ഥശാല ഭാരവാഹികൾ തുടങ്ങിയവരുടെ മഹത് സാന്നിധ്യത്തിൽ നടന്നത് .........
മുൻ ഭരണസമിതി (2026 ഏപ്രിൽ മാസത്തിനു മുന്നേയുള്ളത്) യുടെ സമയത്ത് ഗ്രന്ഥശാല അംഗങ്ങളിൽ സമ്പാദ്യ ശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാല ഭാരവാഹികളുടെ പൂർണ്ണ പിന്തുണയോടെ അനിൽകുമാർ
(കൊച്ചുകുട്ടൻ)മുന്നിട്ടിറങ്ങി $പരസ്പരസഹായനിധി # എന്ന ഒരു പദ്ധതി നടപ്പിലാക്കുകയും അതിൽനിന്നും ഗ്രന്ഥശാലയ്ക്ക് തനതായ ഒരു ഫണ്ട് ബാക്കി വെക്കാനും കഴിഞ്ഞിരുന്നു .........
ഗ്രന്ഥശാലയുടെ 80-ആമത്‌ വാർഷിക ഓണാഘോഷത്തെ സംബന്ധിച്ച കാര്യങ്ങൾ സ്‌കൂൾ എച്ച് എമ്മു മായി ചർച്ച ചെയ്യുന്ന വേളയിൽ ;സ്‌കൂൾ കുട്ടികളെ സംഗീതം അഭ്യസിപ്പിക്കുന്നതിനായി ഒരു കീ ബോർഡ് (പിയാനോ)കിട്ടിയാൽ നന്നായിരുന്നു എന്ന എച്ച് എം ന്റെ വാക്കുകൾ സെക്രട്ടറിയും പ്രസിഡന്റും കമ്മിറ്റിയിൽ അവതരിപ്പിക്കുകയും ഒരഭിപ്രായ വ്യത്യാസമില്ലാതെ കമ്മിറ്റി അത് പാസ്സാക്കുകയും ചെയ്തു ......
അങ്ങനെയാണ് ലുലു മാളിൽ നിന്ന് ഗ്രന്ഥശാലയുടെ തനത് ഫണ്ടിൽ നിന്നും ഒരു കീ ബോർഡ് വാങ്ങി ഇന്ന് രാവിലെ എല്ലാവരുടെയും സാന്നിധ്യത്തിൽ സ്‌കൂൾ. കുട്ടികൾക്ക് കീബോർഡ്‌ (പിയാനോ) കൈമാറിയത് .....
ഗ്രന്ഥശാല പ്രസിഡന്റ് കെ വിജയകുമാർ, സെക്രട്ടറി നിസാമുദീൻ ഗ്രന്ഥശാല വേദി രക്ഷാധികാരി ശരത് ചന്ദ്രൻ വൈസ് പ്രസിഡന്റ് ഉഷാറാണി കമ്മിറ്റി അംഗങ്ങളായ അനിൽകുമാർ (കൊച്ചുകുട്ടൻ) ,സഫീർ എ ,വി മോളി തുടങ്ങിയ എല്ലാവരും തങ്ങളുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കിയ ഒരു വലിയ മുഹൂർത്തത്തിനാണ് ഇന്ന് സെന്റ് വിൻസെന്റ് ഹൈ സ്‌കൂൾ വേദിയായത് !!
ഗ്രന്ഥശാലയ്ക്ക് വളരെ അഭിമാനകരമായ
നിമിഷങ്ങൾ .......
തങ്ങളുടെ സാന്നിധ്യം കൊണ്ട് ആത്മാർത്ഥത യുടെ വിശ്വ വെളിച്ചം തെളിച്ച എല്ലാവർക്കും ഗ്രന്ഥശാലയുടെ നന്ദി ........

സെക്രട്ടറി
വൈ എം എച്ച് എ
ഗ്രന്ഥശാല
ചിറ്റാറ്റുമുക്ക്

ഏവർക്കും ചിറ്റാറ്റുമുക്ക് വൈ എം എച്ച് എ ഗ്രന്ഥശാലയുടെ  അഡ്വാൻസ് ഓണാശംസകൾ ........   80-- ആം വാർഷികത്തിന്റെ നിറവിൽ തല ഉയർ...
18/07/2026

ഏവർക്കും ചിറ്റാറ്റുമുക്ക് വൈ എം എച്ച് എ ഗ്രന്ഥശാലയുടെ അഡ്വാൻസ് ഓണാശംസകൾ ........
80-- ആം വാർഷികത്തിന്റെ നിറവിൽ തല ഉയർത്തി നിൽക്കുന്ന ഗ്രന്ഥശാല ഈ വർഷത്തെ വാർഷിക ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടുവാൻ നിങ്ങൾക്ക് മുന്നിലേക്ക് വരികയാണ് .
നമ്മുടെ ഈ കൊച്ചു ദേശത്തിന്റെ സജീവമായ സംസ്കാരവുമായി നമ്മെ ഏവരെയും ബന്ധിപ്പിക്കുന്നനമ്മുടെ നാടിന്റെ ഒരു പ്രധാന ആഘോഷമാണ് വൈ എം എച്ച് എ ഗ്രന്ഥശാലയുടെ വാർഷിക ഓണാഘോഷം.......
ഈ ആഘോഷം നമ്മുടെ സാംസ്കാരിക സാമുദായിക പാരമ്പര്യങ്ങളെ സജീവമായി നിലനിർത്തുകയും ചിറ്റാറ്റുമുക്ക് ദേശത്തിന്റെ ഒത്തൊരുമയെയും സാംസ്കാരിക നവോത്ഥാനത്തെ ആദരിക്കുകയും ചെയ്യുന്ന ആഘോഷമാണ് .........
നമ്മുടെ ഈ ആഘോഷം നമ്മെ എല്ലാവരെയും ഒരുമിപ്പിച്ചു നമ്മുടെ കുടുംബങ്ങൾക്കിടയിലും സമൂഹങ്ങൾക്കിടയിലും ജാതി മത രാഷ്ട്രീയ വർണ്ണ വർഗ്ഗ പ്രതിലോമ ശക്തികൾക്കെതിരായി സമൂഹത്തിലെ എല്ലാ വിധ ജനങ്ങളെയും ഒരുമിപ്പിക്കുന്ന സാഹോദര്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന .........
ശക്തമായ ഒരു ബന്ധം സൃഷ്ടിക്കുന്ന സാന്നിധ്യമായി ......
ചിറ്റാറ്റുമുക്കിന്റെ സാംസ്കാരിക കേന്ദ്രമായി വൈ എം എച്ച് എ ഗ്രന്ഥശാല എന്നും നിങ്ങളോടൊപ്പം മുന്നിലുണ്ടാകും !!!!!!!!

ഇന്ന് വായനാ ദിനം.       കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്ന...
19/06/2026

ഇന്ന് വായനാ ദിനം.
കേരള ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി.എന്‍ പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനയുടെ അത്ഭുത ലോകത്തേക്ക് ഓരോ മലയാളിയേയും കൈപിടിച്ചുയര്‍ത്തിയ മഹാനാണ് പി.എന്‍ പണിക്കര്‍.
വായനാശീലം അന്യമായി കൊണ്ടിരിക്കുന്ന പുതു തലമുറയ്‌ക്ക് വായനയുടെ പ്രധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലാണ് ഓരോ വായനാദിനവും.
വായനാശീലം മറന്ന് ആധുനിക യുഗത്തിന്റെ മുഖഛായയായ സ്മാര്‍ട്ട്‌ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനാ ദിനത്തിന്റെ പ്രധാന്യം ഏറെയാണ്.
വായിച്ച് വളരുക; ചിന്തിച്ച് വിവേകം നേടുക എന്ന മുദ്രാവാക്യം ഉയര്‍ ത്തികൊണ്ട് സമൂഹത്തില്‍ വായന യുടെ പ്രാധാന്യത്തെക്കുറിച്ച് ഉണർ ത്തിയ മഹാനുഭാവന്റെ ആദർശത്തെ മുറുകെപ്പിടിച്ചാണ് നമ്മുടെ സ്വന്തം വൈ എം എച്ച് എ ഗ്രന്ഥശാലയും മുന്നോട്ടുപോകുന്നത്!!!
വായനയാണ് ഒരു മനുഷ്യനെ പൂര്‍ണനാക്കുന്നത് എന്നതാണ് വൈഎം എച്ച് എ ഗ്രന്ഥശാലയുടെ മുഖ മുദ്ര .......
വായന നമുക്ക് അറിവ് പകരുകയും സംസ്‌കാരത്തെ തിരിച്ചറിയാന്‍ സഹായിക്കുകയും ചെയ്യുന്നു എന്ന തത്വത്തിൽ ഊന്നി ഗ്രന്ഥശാലയിൽ അനേകം മഹത് ഗ്രന്ഥങ്ങളുടെ ശേഖരം തന്നെ നമ്മുടെ നാട്ടുകാർക്കായി ഗ്രന്ഥശാലയിൽ ഒരുക്കിയിട്ടുണ്ട് !!!!!
വായനയുടെ പ്രാധാന്യം മനസിലാക്കി വായിച്ചു വളരാം എന്ന പ്രതിജ്ഞയോടെ നമുക്കോരുത്തര്‍ ക്കും വായനാ ദിനം ആചരിക്കാം.....

ഏവർക്കും വായനദിനാശംസകൾ നേർന്നു കൊണ്ട് സ്നേഹത്തോടെ .....

സെക്രട്ടറി
വൈ എം എച്ച് എ ഗ്രന്ഥശാല
ചിറ്റാറ്റുമുക്ക്

ജയ് ഹിന്ദ് പുത്തൻതോപ്പ് വായനശാല സംഘടിപ്പിച്ച 26-ാമത് ഫുട്ബോൾ ടൂർണമെന്റിൽ സെമി ഫൈനൽ കാണാതെ നമ്മുടെ വൈ.എം.എച്ച്.എ ഫുട്ബോൾ ...
04/06/2026

ജയ് ഹിന്ദ് പുത്തൻതോപ്പ് വായനശാല സംഘടിപ്പിച്ച 26-ാമത് ഫുട്ബോൾ ടൂർണമെന്റിൽ സെമി ഫൈനൽ കാണാതെ നമ്മുടെ വൈ.എം.എച്ച്.എ ഫുട്ബോൾ ടീം ടൂർണമെന്റിൽ നിന്ന് പുറത്തായിരിക്കുന്നു. കരുത്തരായ നേതാജി തൂത്തൂരിനെതിരെ മികച്ചൊരു മത്സരം കാഴ്ചവെച്ചെങ്കിലും, നിർഭാഗ്യവശാൽ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

കളി കാണാൻ വരികയും ഹൃദ്യമായ പിന്തുണ നൽകുകയും ചെയ്ത പ്രിയപ്പെട്ട നാട്ടുകാർക്കും, സുഹൃത്തുക്കൾക്കും, നമ്മുടെ ടീമിനായി വിയർപ്പൊഴുക്കിയ കളിക്കാർക്കും, വൈ.എം.എച്ച്.എ ഫുട്ബോൾ ടീം അംഗങ്ങൾക്കും, ഗ്രന്ഥശാലയിലെ അംഗങ്ങൾക്കും, ഞങ്ങൾക്കു വേണ്ടി ആവേശത്തോടെ കയ്യടിച്ച എല്ലാവർക്കും ഹൃദയംഗമമായ നന്ദി!

ഈ തോൽവി തളർച്ചയല്ല, അടുത്ത തവണ പുതിയ ഊർജ്ജത്തോടെ നമ്മൾ ശക്തമായി തിരിച്ചുവരും.

Y.M.H.A FOOTBALL TEAM

പ്രിയപ്പെട്ടവരേ ...........     നമ്മുടെ നാടിന്റെ അഭിമാനമായ വൈ എം എച്ച് എ ഗ്രന്ഥശാലയുടെ 80-ആമത് വാർഷിക ഓണാഘോഷ നടത്തിപ്പിന...
26/05/2026

പ്രിയപ്പെട്ടവരേ ...........
നമ്മുടെ നാടിന്റെ അഭിമാനമായ വൈ എം എച്ച് എ ഗ്രന്ഥശാലയുടെ 80-ആമത് വാർഷിക ഓണാഘോഷ
നടത്തിപ്പിനെപ്പറ്റി ചർച്ച ചെയ്യുന്നതി ലേക്കായി വിളിച്ചു ചേർത്ത പൊതു യോഗത്തിൽ ഉയർന്നുവന്ന അഭിപ്രാ യമനുസരിച്ച് ............
80-ആം വാർഷികത്തിന്റെ പവിത്രതയും മാഹാത്മ്യവും എടുത്തു കാണിക്കത്തക്ക രീതിയിൽ 4 ദിവസങ്ങളിയായി വളരെയധികം പൊലിമയോടെ വാർഷിക ഓണാ ഘോഷം കൊണ്ടാടുന്നതിന് തീരുമാനമായി .........
പൊതുയോഗത്തിൽ പങ്കെടുത്ത വരിൽ നിന്നും ടി വാർഷികത്തിന്റെ ഭാരവാഹികളെ ഏകകണ്ഠമാ യിത്തന്നെ തിരഞ്ഞെടുക്കുകയും
ചെയ്‌തു ..........

80-ആമത് വാർഷിക
ഓണാഘോഷം

രക്ഷാധികാരി
ഷീന ബീഗം എ
വൈസ് പ്രസിഡന്റ്
കഠിനംകുളം ഗ്രാമപഞ്ചായത്ത്

ജനറൽ കൺവീനർ.
രാജേഷ് ആർ
ജോയിന്റ്കൺവീനേഴ്‌സ്
അഭിജിത്ത് ; രശ്മി

ഫിനാൻസ് കൺവീനർ
അഖിൽ (മനു)
ജോയിന്റ്കൺവീനേഴ്‌സ്
സുധീഷ് ; സഫീന

ആർട്സ് കൺവീനർ
നൗഷാദ് എസ്
ജോയിന്റ്കൺവീനേഴ്‌സ്
അനീഷ് ; സരളാദേവി

സ്പോർട്സ് കൺവീനർ
അരുൺജിത്ത് (അപ്പു)
ജോയിന്റ്കൺവീനേഴ്‌സ്
മിഥുൻ ; സുധീർ

പബ്ലിസിറ്റി കൺവീനർ
സബീർ
ജോയിന്റ്കൺവീനേഴ്‌സ്
അർപ്പിത ; മോളി

സെക്രട്ടറി
വൈ എം എച്ച് എ ഗ്രന്ഥശാല
ചിറ്റാറ്റുമുക്ക്

ജയ് ഹിന്ദ് പുത്തൻതോപ്പ് വായനശാല സംഘടിപ്പിക്കുന്ന 26-ാമത് ഫുട്ബോൾ.               ടൂർണമെന്റിൽ...............ആദ്യ മത്സരത്തി...
24/05/2026

ജയ് ഹിന്ദ് പുത്തൻതോപ്പ്
വായനശാല സംഘടിപ്പിക്കുന്ന
26-ാമത് ഫുട്ബോൾ.
ടൂർണമെന്റിൽ...............
ആദ്യ മത്സരത്തിലെ ആവേശകരമായ വിജയത്തിന്റെ തിളക്കത്തോടെ ......
ഈ ശനിയാഴ്ച കളത്തിലിറങ്ങിയ നമ്മുടെ വൈ.എം.എച്ച്.എ ഫുട്ബോൾ ടീം നമ്മുടെ രണ്ടാമത്തെ മത്സരത്തിലും തീ പാറുന്ന മത്സരമാണ് കാഴ്ചവെച്ചത് ........
ഗ്രൗണ്ടിനു ചുറ്റും കൂടി നിന്ന ഫുട്ബാൾ പ്രേമികളെയാകെയും ആവേശത്തിന്റെ കൊടുമുടിയിലേ റ്റിക്കൊണ്ട് അത്യുജ്ജ്വല പ്രഭാവ ത്തോടെയും അടങ്ങാത്ത വിജയാ വേശത്തോടെയും ഗ്രൗണ്ടിൽ നിറഞ്ഞാടിയ വൈ എം എച്ച് എ ടീം
പ്രേക്ഷക മനസ്സുകളിൽ നിറഞ്ഞ സംത്രിപ്തി ഉളവാക്കി എന്നതാണ് വാസ്തവം .........
മത്സരത്തിലുടനീളം സെന്റ് പീറ്റേഴ്സ് കണ്ണാന്തുറ ടീമും നന്നായി പൊരുതി യെങ്കിലും വൈ എം എച്ച് എ യുടെ @വിജയമാണ് @ ഞങ്ങളുടെ ലക്‌ഷ്യം എന്ന നിശ്ചയധാർഡിത്യത്തിനു മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല എന്നതാണ് വാസ്തവം ........
മത്സരാന്ത്യം 4 മിന്നും ഗോളുക ളിലൂടെ നമ്മുടെ വൈ എം എച്ച് എ ടീം വിജയ രഥത്തിലേറുമ്പോ കൂടി നിന്ന കാണികളുടെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവും കരഗത മാക്കാനും നമുക്ക് സാധിച്ചു എന്നത് വളരെ അഭിമാനകരമാണ് !!!!!!!
വരും മത്സരങ്ങളിലും ഈ തീ പാറും പോരാട്ടം കാഴ്ചവെക്കാൻ നമ്മുടെ ടീമിന് കഴിയട്ടെ !!!!!!!!!എല്ലാവരുടെയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട് ....
സെക്രട്ടറി
വൈ എം എച്ച് എ ഗ്രന്ഥശാല

24/05/2026
*"ജയ് ഹിന്ദ് പുത്തൻതോപ്പ്* *വായനശാല സംഘടിപ്പിക്കുന്ന* *26-ാമത് ഫുട്ബോൾ ടൂർണമെന്റിൽ,**ആദ്യ മത്സരത്തിലെ ആവേശകരമായ വിജയത്തി...
23/05/2026

*"ജയ് ഹിന്ദ് പുത്തൻതോപ്പ്* *വായനശാല സംഘടിപ്പിക്കുന്ന* *26-ാമത് ഫുട്ബോൾ ടൂർണമെന്റിൽ,*
*ആദ്യ മത്സരത്തിലെ ആവേശകരമായ വിജയത്തിന്റെ* *തിളക്കത്തോടെ നമ്മുടെ* *വൈ.എം.എച്ച്.എ ഫുട്ബോൾ ടീം* *തങ്ങളുടെ രണ്ടാമത്തെ* *മത്സരത്തിനായി* *ഇന്ന്* *കളത്തിലിറങ്ങുന്നു."*

*⚽മത്സരം*
*വൈ.എം.എച്ച്.എ* *ചിറ്റാറ്റുമുക്ക് 🆚 സെന്റ് പീറ്റേഴ്സ് കണ്ണാതുറ*

*🗓️ തീയതി*
*23/05/2026*

*🕔 സമയം*
*വൈകിട്ട് 5:00 മണിക്ക്*

*"നമ്മുടെ ടീമിന്റെ തുടർച്ചയായ*
*രണ്ടാം വിജയത്തിനായി*
*ഏവരുടെയും സാന്നിധ്യവും*
*ആവേശഭരിതമായ പിന്തുണയും*
*മൈതാനത്ത് പ്രതീക്ഷിക്കുന്നു.*
*എല്ലാവരെയും സ്നേഹപൂർവ്വം*
*ക്ഷണിക്കുന്നു."*

*Y.M.H.A FOOTBALL TEAM*

വൈ എം എച്ച് എ ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ 17/5/26 ഞായർ രാവിലെ 10.30 മണിയ്ക്ക് ഗ്രന്ഥശാല ഹാളിൽ വെച്ച് *വായനാലോകം*...
17/05/2026

വൈ എം എച്ച് എ ഗ്രന്ഥശാല ബാലവേദിയുടെ ആഭിമുഖ്യത്തിൽ 17/5/26 ഞായർ രാവിലെ 10.30 മണിയ്ക്ക് ഗ്രന്ഥശാല ഹാളിൽ വെച്ച് *വായനാലോകം*എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ വിശിഷ് ട്ടാതിഥിയായി പങ്കെടുത്ത ശ്രീ കാര്യവട്ടം ശ്രീകണ്ഠൻ നായർ സാർ ........
വളരെ സരസമായും ലളിതമായും ഈ പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് രസകരാരമാകുന്ന രീതിയിൽ വിനോ ദവും വിജ്ഞാനവും മുൻ നിർത്തി വായനയുടെ ലോകത്തേക്ക് നമ്മുടെ മക്കളെ കൈപിടിച്ചുയർത്തുകയു ണ്ടായി ............
ബാലവേദി കൺവീനർ എ ടി ബിജു സ്വാഗതമാശംസിച്ച ഈ പരിപാടിയിൽ ഗ്രന്ഥശാല കമ്മിറ്റി യങ്ങങ്ങളുടെ സാന്നിധ്യത്തിൽ ഗ്രന്ഥശാലാ വേദികളുടെ രക്ഷാധികാരിയായ ശ്രീ ശരത് ചന്ദ്രൻ എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തതോടെ വൈ എം എച്ച് എ ബാലവേദിയുടെ *വായനാലോകം *എന്ന ഇന്നത്തെ പരിപാടി ഇവിടെ പൂർണ്ണമായി !!!!!!!!!!!!)))

Address

Opp. Street Vincent's High School, Chittattumukku P. O. , Kaniyapuram
Thiruvananthapuram
695301

Telephone

+919745988967

Website

Alerts

Be the first to know and let us send you an email when YMHA Library posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to YMHA Library:

Shortcuts

Share