13/11/2024
അതിജീവിക്കുവാൻ പ്രതിഷേധങ്ങൾ അനിവാര്യമാണ് …. ഏവരെയും സ്വാഗതം ചെയുന്നു….
🚩🚩🚩🚩🚩🚩🚩🚩🚩🚩
പ്രിയപ്പെട്ടവരെ
CRC- NSH/ICH ലയന ഉത്തരവ് പിൻവലിക്കുക, ആർഎംഎസ് ഓഫീസുകൾ അടച്ചു പൂട്ടുവാനുള്ള നീക്കം ഉപേക്ഷിക്കുക , നിർത്തലാക്കിയ സെക്ഷനുകൾ പുനഃസ്ഥാപിക്കുക തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എൻഎഫ്പി സമരപാതയിലാണ്. മുഴുവൻ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രക്ഷോഭപരിപാടികൾക്കാണ് സർക്കിൾ ഡിവിഷണൽ ഘടകങ്ങളും പ്രാദേശിക, സംസ്ഥാന ഏകോപന സമിതികളും രൂപം നൽകിയിരിക്കുന്നത്.
പ്രക്ഷോഭ പരിപാടികൾ ( തിരുവനന്തപുരം കേന്ദ്രീകരിച്ച്)
1. നവംബർ 14 ന് ഡിവിഷണൽ ഓഫീസ് മാർച്ച്
നവംബർ 14 നു ഉച്ചയ്ക്ക് 12:30 മണിക്കാണ് ഡിവിഷണൽ ഓഫീസ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. യൂണിറ്റുകളിൽ നിന്നും താഴെ സൂചിപ്പിക്കുന്ന തരത്തിൽ പങ്കാളിത്തം ഉറപ്പിക്കുക .
1. കോട്ടയം , ചങ്ങനാശ്ശേരി - 10
2. തിരുവല്ല-15
3. കായംകുളം-10
4. ആലപ്പുഴ-5
5. കൊല്ലം-15
6. തിരുവനന്തപുരം-50
7. NSH-10
മുഴുവൻ R3 R4 GDS ബ്രാഞ്ച് സെക്രട്ടറിമാരും dwc അംഗങ്ങളും നിർബന്ധമായും പങ്കെടുക്കുക.
2. നവംബർ 16. തിരുവനന്തപുരം LCC യുടെ അഭിമുഖ്യത്തിൽ ജില്ലാ തല വാഹന പ്രചരണ ജാഥ .
നവംബർ 16, ശനിയാഴ്ച രാവിലെ 8:00 മണിക്ക് തിരുവനന്തപുരം ആർഎംഎസ് ൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം നോർത്ത് ഡിവിഷൻ കേന്ദ്രങ്ങളിലൂടെ കടന്നുപോകുന്ന ജാഥ വൈകിട്ട് 5 മണിക്ക് തിരുവനന്തപുരം ജിപിഒ പരിസരത്ത് സമാപിക്കുന്നു. തിരുവനന്തപുരം ആർഎംഎസ്, NSH ബ്രാഞ്ചുകളിൽ നിന്നും ജാഥയിൽ പങ്കാളിത്തം ഉറപ്പിക്കുക.
3. നവംബർ 19 നു ജില്ലാ കേന്ദ്രങ്ങളിൽ സായാഹ്ന പ്രതിഷേധ കൂട്ടായ്മ
നവംബർ 19 ചൊവ്വാഴ്ച വൈകിട്ട് 4:30 മണിക്ക് തിരുവനന്തപുരം ആർഎംഎസ് നു മുന്നിൽ എൽസിസി യുടെ അഭിമുഖ്യത്തിൽ സായാഹ്ന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു. മുൻപ് അറിയിച്ചത് പ്രകാരം എല്ലാ ബ്രാഞ്ചുകളും അതാത് എൽസിസി യുമായി ചേർന്നു ഈ പരിപാടി സംഘടിപ്പിക്കേണ്ടതുണ്ട്. ബ്രാഞ്ച് നേതൃത്വം ഈ പരിപാടികളിൽ പങ്കാളിത്തം ഉറപ്പിക്കുക. തിരുവനന്തപുരത്തെ പടിപടിയിൽ HQ ബ്രാഞ്ചുകൾ ചേർന്നു 75 പേരെ പങ്കെടുപ്പിക്കുക .
4. നവംബർ 22 സർക്കിൾ ഓഫീസ് ധർണ
സർക്കിൾ യൂണിൻ അഭിമുഖ്യത്തിൽ നവംബർ 22 വെള്ളിയാഴ്ച സിപിഎംജി ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കുന്നു. ടിവി ഡിവിഷണൽ നിന്നും 125 പേരാണ് പങ്കെടുക്കേണ്ടത്
- Tvm- 50
- NSH- 10
- Kollam -20
- Kayankulam- 10
- Tiruvalla- 15
- Alappuzha- 5
- Kottayam, chy- 15
5. November 27 നു സർക്കിൾ ഓഫീസ് ധർണ- NFPE സംസ്ഥാന ഏകോപന സമിതി ആഹ്വാനം.
മേൽപ്പറഞ്ഞ പ്രതിഷേധ പരിപാടികളിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കുക എന്ന് അഭ്യർഥിക്കുന്നു. നിലനിൽപ്പിനായുള്ള സമരങ്ങളിൽ ഒന്നിച്ചൊന്നായി മുന്നോട്ട്.
അഭിവാദ്യങ്ങളോടെ
ഡിവിഷണൽ സെക്രട്ടറിമാർ
NFPE RMS TV DN