ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം

ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം, Nonprofit Organization, KAILAS NAGAR, Thiruvananthapuram.

*Oomman Chandy Memorial Cultural Forum* has been registered and started its activities with its headquarters in Thiruvananthapuram to become a new asset to our country in the field of art, culture and charitable activities.

14/12/2025
ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം രക്ഷാധികാരി ശ്രീമതി വി.  ആർ. സിനി (50) നിര്യാതയായി. സി.എം.പി സംസ്ഥാന കൗണ്സിൽ അംഗവും,...
14/12/2025

ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം രക്ഷാധികാരി ശ്രീമതി വി. ആർ. സിനി (50) നിര്യാതയായി. സി.എം.പി സംസ്ഥാന കൗണ്സിൽ അംഗവും, തിരുവനന്തപുരം ജില്ലാ വർക്കിങ് പ്രഡിഡന്റുമായിരുന്ന ശ്രീമതി സിനി പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് 14-12-2025 പുലർച്ചെ രണ്ടുമണിക്ക് സ്വവസതിയിൽ വച്ചായിരുന്നു മരണമടഞ്ഞത്. രണ്ടു തവണ തിരുവനന്തപുരം കോർപ്പറേഷൻ കൗസിലർ ആയിരുന്നു. SNDP തിരുവനന്തപുരം ജില്ലാ യൂണിയൻ വൈസ്. പ്രസിഡന്റും, തിരുവനന്തപുരം ഡി.സി.സി അംഗവുമായ ചേന്തി അനിലിന്റെ പത്നികൂടിയാണ് വി. ആർ. സിനി. മകൾ അനു ഡോക്ടർ ആണ്. നാളെ വൈകിട്ട് ചേന്തി റെസിഡൻസ് അസോസിയേഷൻ ഹാളിലെ പൊതുദർശനത്തിന് ശേഷം 16 ചൊവ്വാഴ്ച മുട്ടത്തറ മോക്ഷകവാടത്തിൽ സംസ്കാര ചടങ്ങുകൾ നടത്തും.

ഉമ്മൻചാണ്ടിസാറിന്റെ വേർപാടിന്റെ രണ്ടാം വാർഷികദിനമായ ഇന്ന് കരിക്കകം, കടകംപള്ളി, പേട്ട വാർഡുകളിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ കൾ...
18/07/2025

ഉമ്മൻചാണ്ടിസാറിന്റെ വേർപാടിന്റെ രണ്ടാം വാർഷികദിനമായ ഇന്ന് കരിക്കകം, കടകംപള്ളി, പേട്ട വാർഡുകളിൽ ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്‌പാർച്ചന അർപ്പിച്ചു. ചെയർമാൻ എം. രാധാകൃഷ്ണൻ, പ്രസിഡന്റ് പ്രതീഷ് സുരേന്ദ്രൻ, സെക്രട്ടറി ദീപു. ബി.എസ്, ജനറൽ കൺവീനർ ശശിധരൻ എന്നിവർ നേതൃത്വം നൽകി.

ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം ഉമ്മൻചാണ്ടിസാറിന്റെ രണ്ടാം ഓർമ്മദിനമായ ഇന്ന് തിരുവനന്തപുരം ആർ.സി.സിയിലെ രോഗികൾക്കും ...
18/07/2025

ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം ഉമ്മൻചാണ്ടിസാറിന്റെ രണ്ടാം ഓർമ്മദിനമായ ഇന്ന് തിരുവനന്തപുരം ആർ.സി.സിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്തു. ഡി. സി.സി അംഗം ശ്രീ. ചേന്തി അനിൽ പരിപാടി ഉത്ഘാടനം ചെയ്തു. OCMCF ചെയർമാൻ ശ്രീ. എം. രാധാകൃഷ്ണൻ, പ്രസിഡന്റ് ശ്രീ. പ്രതീഷ് സുരേന്ദ്രൻ , സെക്രട്ടറി ദീപു.ബി.എസ്, ജനറൽ കൺവീനർ ശ്രീ. ശശിധരൻ, ട്രഷറർ ശ്രീ. നഹാസ് റഹിം, കൺവീനർ ശ്രീമതി സുചിത്ര, ജോയിന്റ് സെക്രട്ടറി ശ്രീ. അജിത്കുമാർ, കോണ്ഗ്രസ്സ് അണമുഖം വാർഡ് പ്രസിഡന്റ് ശ്രീ. സതീശൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിക്ക് ശേഷം പ്രവർത്തകർ ഭക്ഷണ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും പരിസരം വൃത്തിയാക്കുകയും ചെയ്തു.

തായ്‌വാനിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റ് ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയ ശ്രീമതി ഗീത. ജിയെ ഉമ്മൻചാണ്ടി...
10/07/2025

തായ്‌വാനിൽ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റ് ഹോക്കിയിൽ ഇന്ത്യക്ക് വേണ്ടി സ്വർണ്ണം കരസ്ഥമാക്കിയ ശ്രീമതി ഗീത. ജിയെ ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചപ്പോൾ.

പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മാളവിക .എസ് നെ ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം അനുമോദിച്ചു. പൂർണ്ണമായും കേ...
04/06/2025

പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ മാളവിക .എസ് നെ ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം അനുമോദിച്ചു. പൂർണ്ണമായും കേൾവിശക്തിയില്ലാത്ത "Special needs children" വിഭാഗത്തിലുള്ള മാളവിക പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ ജനറൽ വിദ്യർത്ഥികൾക്കൊപ്പം പഠിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം ചെയർമാൻ ശ്രീ. എം. രാധാകൃഷ്ണൻ, പ്രസിഡന്റ് പ്രതീഷ് സുരേന്ദ്രൻ, സെക്രട്ടറി ദീപു ബി.എസ്, കൺവീനർ ശ്രീ. ഡി. ശശിധരൻ എന്നിവർ അനുമോദനചടങ്ങിൽ പങ്കെടുത്തു.

Address

KAILAS NAGAR
Thiruvananthapuram
695004

Website

Alerts

Be the first to know and let us send you an email when ഉമ്മൻചാണ്ടി മെമ്മോറിയൽ കൾച്ചറൽ ഫോറം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share