Adabiyya Charitable Trust അദബിയ്യ സഹായ സമിതി

Adabiyya Charitable Trust അദബിയ്യ സഹായ സമിതി Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Adabiyya Charitable Trust അദബിയ്യ സഹായ സമിതി, Thiruvananthapuram.

അദബിയ്യ സഹായ സമിതി
Adabiyya Charitable Trust
Poovachal, Kattakkada,
Thiruvananthapuram, Kerala

[email protected]

https://www.instagram.com/adabiyya_charitable_trust/

എല്ലാ പ്രിയപ്പെട്ടവർക്കും അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.  ❤️
19/03/2026

എല്ലാ പ്രിയപ്പെട്ടവർക്കും അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെറിയ പെരുന്നാൾ ആശംസകൾ നേരുന്നു.

❤️

അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ റമദാൻ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു ബഹുമാന്യ അരുവിക്കര M. L. A Adv. G. സ്റ...
14/03/2026

അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ റമദാൻ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു ബഹുമാന്യ അരുവിക്കര M. L. A Adv. G. സ്റ്റീഫൻ സംസാരിക്കുന്നു.

#ഭക്ഷ്യധാന്യകിറ്റ്

പ്രിയപ്പെട്ടവരെ,    ജീവകാരുണ്യ പ്രവർത്തനത്തിൽ  ഭക്ഷണത്തിനുള്ള പ്രാധാന്യം അത് വെറും പുണ്യത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമല്...
10/03/2026

പ്രിയപ്പെട്ടവരെ,
ജീവകാരുണ്യ പ്രവർത്തനത്തിൽ ഭക്ഷണത്തിനുള്ള പ്രാധാന്യം അത് വെറും പുണ്യത്തിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല കരുണയും സഹാനുഭൂതിയും വളരുന്നതിനോടൊപ്പം സമൂഹത്തിൽ ഐക്യവും കെട്ടുറപ്പും സ്നേഹവും പരസ്പരം മനസ്സുകൾക്ക് ഇണക്കവും ഉണ്ടാവുന്ന ഒരു കാര്യവുമാണ്.

അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രിയപ്പെട്ടവരുടെ പരിശ്രമത്തിന്റെ ഭാഗമായി നടന്നുവരുന്ന റമളാൻ ഭക്ഷ്യ ധാന്യ കിറ്റ് വിതരണം 11/03/2026 ബുധനാഴ്ച രാവിലെ 9 മണിക്ക് അരുവിക്കരയുടെ എംഎൽഎ അഡ്വക്കേറ്റ് G. സ്റ്റീഫൻ ഉത്ഘാടനം നിർവഹിക്കുന്നവിവരം സസന്തോഷം അറിയിക്കുന്നു.

കരൾ രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന കൊണ്ണിയൂർ സ്വദേശി സജീവിനുള്ള അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ ധനസഹായം രക്...
16/01/2026

കരൾ രോഗ ബാധിതനായി ചികിത്സയിൽ കഴിയുന്ന കൊണ്ണിയൂർ സ്വദേശി സജീവിനുള്ള അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ ധനസഹായം രക്ഷാധികാരി അബ്ദുൽ വഹാബ് അമാനി അദ്ദേഹത്തിന്റെ പിതാവിന് കൈമാറുന്നു. സെക്രട്ടറി നുജൂo സമീപം.

പള്ളിവേട്ട കടുവാക്കുഴി സ്വദേശിയായ ഒരു സഹോദരിക്കുള്ള അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവാഹ ധനസഹായം  എക്സിക്യൂട്ടീവ് അംഗം...
02/01/2026

പള്ളിവേട്ട കടുവാക്കുഴി സ്വദേശിയായ ഒരു സഹോദരിക്കുള്ള അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ വിവാഹ ധനസഹായം എക്സിക്യൂട്ടീവ് അംഗം ഷാജി താളിക്കല്ല് കുട്ടിയുടെ പിതാവിന് കൈമാറുന്നു, ചെയർമാൻ ജസീം മളാഹിരി, രക്ഷാധികാരി അബ്ദുൽ വഹാബ് അമാനി എന്നിവർ സമീപം.

ജന്മനാ അംഗ പരിമിതനായ ഉണ്ടപ്പാറ സ്വദേശി നാസറിന്റെ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭാര്യക്ക് ഉള്ള അദബിയ്യ ചാരിറ്റബിൾ ട്...
20/08/2025

ജന്മനാ അംഗ പരിമിതനായ ഉണ്ടപ്പാറ സ്വദേശി നാസറിന്റെ കാൻസർ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഭാര്യക്ക് ഉള്ള അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സധനസഹായം ചെയർമാൻ ജസീം മളാഹിരി കൈമാറി, സെക്രട്ടറി നുജൂo സമീപം.

ഏവർക്കും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു 🇮🇳
14/08/2025

ഏവർക്കും നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാശംസകൾ നേരുന്നു 🇮🇳

ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനാകുന്ന പേഴുംമൂട് പുത്തൻപള്ളി സ്വദേശി തളിക്കല്ല് നസീറിന് അദബിയ്യ ചാരിറ്റബിൾ ട്...
16/07/2025

ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിന് വിധേയനാകുന്ന പേഴുംമൂട് പുത്തൻപള്ളി സ്വദേശി തളിക്കല്ല് നസീറിന് അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ചികിത്സാ ധന സഹായം ചെയർമാൻ ജസീം മളാഹിരി, വൈസ് ചെയർമാൻ അബ്ദുൽ റഹീം എന്നിവർ ചേർന്നു കൈമാറി.

വിവാഹ ജീവിതത്തിലേക്ക് കടന്ന Adabiyya Charitable Trust എക്സിക്യൂട്ടീവ് അംഗം  ക്യാപ്റ്റൻ മൊയ്‌ദുവിന് വിവാഹ സമ്മാനവും മൊമോന...
12/07/2025

വിവാഹ ജീവിതത്തിലേക്ക് കടന്ന Adabiyya Charitable Trust എക്സിക്യൂട്ടീവ് അംഗം ക്യാപ്റ്റൻ മൊയ്‌ദുവിന് വിവാഹ സമ്മാനവും മൊമോന്റോയും നൽകി. ചെയർമാൻ പേഴുംമൂട് ജസീം മളാഹിരി, രക്ഷാധികാരി അബ്ദുൽ വഹാബ് മൗലവി എന്നിവർ പങ്കെടുത്തു.

നവ ദമ്പതികൾക്ക് വിവാഹ മംഗളാശംസകൾ നേരുന്നു ❤️

എല്ലാ പ്രിയപ്പെട്ടവർക്കും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുന്നു.
06/06/2025

എല്ലാ പ്രിയപ്പെട്ടവർക്കും ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും വലിയ പെരുന്നാൾ ആശംസകൾ നേരുന്നു.

ഈദ് മുബാറക്ക് സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും നോമ്പുകാലത്തിനുശേഷം വീണ്ടും ഒരു ചെറിയ പെരുന്നാൾ. എല്ലാ ...
30/03/2025

ഈദ് മുബാറക്ക്
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പരിശുദ്ധിയുടെയും നോമ്പുകാലത്തിനുശേഷം വീണ്ടും ഒരു ചെറിയ പെരുന്നാൾ.

എല്ലാ പ്രിയപ്പെട്ടവർക്കും അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്നേഹം നിറഞ്ഞ ചെറിയ പെരുന്നാൾ ആശംസകൾ

അദബിയ്യചാരിറ്റബിൾ ട്രസ്റ്റിന്റെ 2025 റമദാൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം മാർച്ച്‌ 20 വ്യാഴാഴ്ച നടന്നു.ആദ്യകിറ്റും 2 പേർക്ക് ...
20/03/2025

അദബിയ്യചാരിറ്റബിൾ ട്രസ്റ്റിന്റെ 2025 റമദാൻ ഭക്ഷ്യധാന്യ കിറ്റ് വിതരണം മാർച്ച്‌ 20 വ്യാഴാഴ്ച നടന്നു.

ആദ്യകിറ്റും
2 പേർക്ക് ചികിത്സാ ധനസഹായവും നൽകികൊണ്ട്
ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജു മോഹൻ ഉത്ഘാടനം നിർവഹിച്ചു.

ഈ സൽകർമ്മത്തിനുവേണ്ടി സഹായിച്ച പരിശ്രമിച്ച മുഴുവൻ പേർക്കും അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ നന്ദി അറിയിക്കുന്നു.

കഴിഞ്ഞ 9 വർഷക്കാലം കൊണ്ട് പൂവച്ചൽ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ജീവകാരുണ്യ സംരംഭമാണ് അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റ്. തികച്ചും രാഷ്ട്രീയ സംഘടനകൾക്ക് അതീതമായി പ്രവർത്തിക്കുന്ന ഈ പ്രസ്ഥാനം സമൂഹത്തിലെ നാനാ തുറകളിൽ ഉള്ളവരെ വിവിധ മേഖലകളിൽ സഹായിച്ചു വരുന്നു. അതിന്റെ ഭാഗമായിട്ടാണ് എല്ലാ റമദാനിലും ഭക്ഷ്യ ധാന്യകിറ്റ് വിതരണവും നടത്താറുള്ളത്.

ഇത്തവണയും ഞങ്ങൾക്ക് 330 കുടുംബങ്ങൾക്കുള്ള
ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യാൻ സാധിച്ചു എന്ന സന്തോഷം വളരെ ചെറുതല്ല, തുടർന്നുള്ള ഞങ്ങളുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നിങ്ങളുടെ വിലപ്പെട്ട സഹായ സഹകരണങ്ങളും അഭിപ്രായ നിർദ്ദേശ ആശയങ്ങളും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

അദബിയ്യ ചാരിറ്റബിൾ ട്രസ്റ്റിനുവേണ്ടി ചെയർമാൻ
പേഴുംമൂട് ജസീം മളാഹിരി

Address

Thiruvananthapuram

Telephone

+919495783037

Website

Alerts

Be the first to know and let us send you an email when Adabiyya Charitable Trust അദബിയ്യ സഹായ സമിതി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Adabiyya Charitable Trust അദബിയ്യ സഹായ സമിതി:

Share