Vayalar Samskarika Vedi Pothencode Tvpm

Vayalar Samskarika Vedi Pothencode Tvpm വയലാർ സംസ്കാരിക വേദി

26/02/2022
കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ സാറിന് തിരുവനന്തപുരം താല...
25/02/2022

കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ സാറിന് തിരുവനന്തപുരം താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ആദരവ് സമര്‍പ്പിച്ചു. ഓണക്കൂര്‍ സാറിന് അദ്ദേഹത്തിന്റെ പുരസ്കാരലബ്ധിയില്‍ എല്ലാവിധ ആശംസകളും ആദരവും നേർന്നു.

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്. വ്യത്യസ്ത തലമുറകളുടെ ഹ...
22/02/2022

മലയാള ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയെയാണ് കെപിഎസി ലളിതയുടെ നിര്യാണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

വ്യത്യസ്ത തലമുറകളുടെ ഹൃദയങ്ങളിലേക്ക് അഭിനയ പാടവം കൊണ്ട് ചേക്കേറിയ അവർ ഒരു കാലഘട്ടത്തിന്റെയാകെ ചരിത്രത്തിന്റെ ഭാഗമായി സ്വയം മാറി. നാടകങ്ങളിൽ തുടങ്ങി ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ കുടുംബാംഗമായി മാറിയതാണ് ആ അഭിനയജീവിതം.

സാമൂഹ്യ പ്രതിബദ്ധത കൊണ്ടും സാമൂഹികമായ ഇടപെടലുകൾ കൊണ്ടും അവർ മനുഷ്യ മനസ്സുകളിൽ ഇടം നേടി. പുരോഗമന പ്രസ്ഥാനത്തോട് എന്നും കൈകോർത്തു നിന്ന കെപിഎസി ലളിത സംഗീത നാടക അക്കാദമി അധ്യക്ഷ എന്ന നിലയിലും മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

19/02/2022

*പണിമൂല പൊങ്കാല നാളെ .*


പോത്തൻകോട് പണിമൂല ദേവീക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക പൊങ്കാല മഹോത്സവം കോവിഡ് ചട്ടങ്ങൾ പാലിച്ച് ഞായറാഴ്ച നടക്കും. പൊങ്കാല മഹോത്സവ സമ്മേളനം രാവിലെ ഒൻപതിന് പണിമൂല ദേവസ്വം സെക്രട്ടറി ആർ.ശിവൻകുട്ടി നായരുടെ അധ്യക്ഷതയിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.

രാവിലെ 10.30-ന് ക്ഷേത്ര മേൽശാന്തി കൊച്ചുമഠം കൃഷ്ണപ്രസാദ് പണ്ടാര അടുപ്പിൽ അഗ്നിജ്വലിപ്പിക്കുന്നതോടെ പൊങ്കാല തുടങ്ങും. 100 ചതുരശ്രമീറ്ററിൽ ഒരു അടുപ്പ് എന്നനിലയിലാണ് ക്രമീകരണം. 25 ഏക്കറോളം വരുന്ന ക്ഷേത്ര പരിസരം പൊങ്കാല ഇടുന്നതിനായി ഒരുക്കിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകൾ ക്ഷേത്രത്തിലേക്ക് പ്രത്യേക സർവീസുകൾ നടത്തും. ദ്വിവത്സര മഹോത്സവം ഏപ്രിൽ 5-ന് തുടങ്ങി 11-ന് സമാപിക്കും.

ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ.പ്രേംകുമാറിന് അനുമോദനങ്ങൾ. അഭിവാദ്യങ്ങൾ.
18/02/2022

ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ.പ്രേംകുമാറിന് അനുമോദനങ്ങൾ. അഭിവാദ്യങ്ങൾ.

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.ആദരാഞ്ജലികൾ...
17/02/2022

ചലച്ചിത്ര താരം കോട്ടയം പ്രദീപ് അന്തരിച്ചു.
ആദരാഞ്ജലികൾ...

Address

Kalluvila Karoor Pothencode
Thiruvananthapuram
695584

Website

Alerts

Be the first to know and let us send you an email when Vayalar Samskarika Vedi Pothencode Tvpm posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Vayalar Samskarika Vedi Pothencode Tvpm:

Share