Child Care & Welfare Organization-CCWO

Directions Website Contact the organization

Child Care & Welfare Organization-CCWO LET CHILDREN BE HEARD We are all concerned about the future of our children. From infancy to adolescence, our children face many challenges.

Children are subjected to physical and mental abuse from home, schools and public places. They fall prey to drugs and cyber crimes. To prevent such situations and safeguard the future of our children, we need to be vigilant. We can achieve more if we unite together in our efforts to protect children’s rights than we can do individually. CCWO, abbreviated as Child Care & Welfare Organization is a national level registered platform formed with a mission to provide care and protection to children..

12/06/2026
World Environment Day
05/06/2026

World Environment Day

പുതിയതായി സ്കൂളിൽ പ്രവേശിക്കുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ ❤️
01/06/2026

പുതിയതായി സ്കൂളിൽ പ്രവേശിക്കുന്ന എല്ലാ കുട്ടികൾക്കും ആശംസകൾ ❤️

   &Welfare_Organization
01/06/2026


&Welfare_Organization

"അതിജീവനത്തെ താരവൽക്കരിക്കരുത്, വരുംതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകരുത്"        സൗദി അറേബ്യയിൽ ജോലി ചെയ്യവേ അപ്രതീക്ഷിതമ...
01/06/2026

"അതിജീവനത്തെ താരവൽക്കരിക്കരുത്, വരുംതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകരുത്"

സൗദി അറേബ്യയിൽ ജോലി ചെയ്യവേ അപ്രതീക്ഷിതമായി സംഭവിച്ച ഒരു കൈയബദ്ധത്തെ തുടർന്ന്, ഒരു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടുകയും അതിന്റെ പേരിൽ 20 വർഷത്തോളം തടവറയിൽ കഴിയേണ്ടി വരികയും ചെയ്ത അബ്ദുൽ റഹീമിന്റെ മോചനം നാം കണ്ടതാണ്. ലോകമെമ്പാടുമുള്ള സുമനസ്സുകൾ സമാഹരിച്ച ബ്ലഡ് മണി സ്വീകരിച്ച് ആ കുടുംബം മാപ്പ് നൽകിയതുകൊണ്ടാണ് അദ്ദേഹം ഇന്ന് നാട്ടിൽ തിരിച്ചെത്തിയത്. ദീർഘകാലത്തെ ദുരിതങ്ങൾക്കൊടുവിൽ ജന്മനാട്ടിലെത്തിയ അദ്ദേഹം ഇനി തന്റെ കുടുംബത്തോടൊപ്പം സമാധാനപരമായി ജീവിക്കട്ടെ.
എന്നാൽ, ഒരു കുഞ്ഞിന്റെ വിയോഗത്തിന് കാരണമായതും നിയമപരമായ ശിക്ഷയ്ക്ക് വിധേയമായതുമായ ഒരു സംഭവത്തെ സോഷ്യൽ മീഡിയയിൽ അനാവശ്യമായ 'താരപരിവേഷത്തോടെ' (Heroism) ആഘോഷമാക്കുന്നത് കുട്ടികൾ ഉൾപ്പെടുന്ന നമ്മുടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത്. ഇത്തരം പ്രവണതകൾ വരുംതലമുറയുടെ നിയമബോധത്തെയും സുരക്ഷാ ചിന്തകളെയും പ്രതികൂലമായി ബാധിക്കും.

അതുകൊണ്ട്, ഈ തിരിച്ചുവരവിനെ ഒരു വ്യക്തിയുടെയും കുടുംബത്തിന്റെയും അതിജീവനമായി മാത്രം കാണണമെന്നും, വൈകാരിക പ്രകടനങ്ങൾക്കപ്പുറം വരുംതലമുറയ്ക്ക് മാതൃകയാക്കാവുന്ന സന്ദേശങ്ങൾ മാത്രം നൽകാൻ സോഷ്യൽ മീഡിയ ജാഗ്രത പുലർത്തണമെന്നും ചൈൽഡ് കെയർ ആൻഡ് വെൽഫെയർ ഓർഗനൈസേഷൻ (CCWO) വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

പഠനകിറ്റ് വിതരണം ചെയ്തുചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ സ്ഥിതി ചെയ്യുന്ന കാരാട്ട്...
29/05/2026

പഠനകിറ്റ് വിതരണം ചെയ്തു

ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപ്പറേഷനിൽ സ്ഥിതി ചെയ്യുന്ന കാരാട്ട് ഗവ. എൽ. പി സ്കൂളിൽ പഠനകിറ്റ് വിതരണം ചെയ്തു. CCWO ദേശീയ ഭരണസമിതി പ്രസിഡന്റ്‌ സുനിൽ മളിക്കാൽ, വൈസ് പ്രസിഡന്റ്‌ ഷാജി കോഴിക്കോട് എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് കെ.ഷീന ടീച്ചർക്ക് പഠനോപകരണങ്ങൾ കൈമാറി. അധ്യാപികമാരായ രേഷ്മ V, അനുപമവിജയ രാജൻ MK
എന്നിവർ സംബന്ധിച്ചു.

സ്കൂൾ പഠന കിറ്റ് വിതരണം ചെയ്തുപ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോട...
29/05/2026

സ്കൂൾ പഠന കിറ്റ് വിതരണം ചെയ്തു

പ്രത്യേക പരിചരണവും സംരക്ഷണവും ആവശ്യമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ പിന്തുണ നൽകുക എന്ന ലക്ഷ്യത്തോടെ കോഴിക്കോടുള്ള Free Birds Open Shelter Home ലെ കുട്ടികൾക്ക് Child Care & Welfare Organization (CCWO) പഠന കിറ്റുകൾ വിതരണം ചെയ്തു . ബാഗ്, കുട, വാട്ടർ ബോട്ടിൽ, നോട്ട് പുസ്തകങ്ങൾ, ഷൂസ് എന്നിവ അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്.

വിദ്യാഭ്യാസത്തിന് ഒരു കുട്ടിയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്നും,കുട്ടികളുടെ സ്വപ്നങ്ങൾക്കും ഭാവിക്കും കരുത്ത് പകരാൻ ഒരു പ്രചോദനമാകുക എന്ന താണ് പുസ്തകങ്ങളും പഠനോപകരണങ്ങളും നൽകുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് പഠനോപകരണങ്ങൾ കൈമാറിക്കൊണ്ട് ചൈൽഡ് കെയർ & വെൽഫെയർ ഓർഗനൈസേഷൻ ഭരണ സമിതി പ്രസിഡന്റ്‌ സുനിൽ മളിക്കാൽ അറിയിച്ചു. വൈസ് പ്രസിഡന്റ്‌ ഷാജി കോഴിക്കോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി അബ്ദുൾ മജീദ്, വി എം ബഷീർ, ടി വി എം റിയാസ്, free birds കോർഡിനേറ്റർ പ്രവീൺ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

The Child Care & Welfare Organization (CCWO) will distribute study kits on 29.05.2026 at Free Birds Open Shelter Home, K...
28/05/2026

The Child Care & Welfare Organization (CCWO) will distribute study kits on 29.05.2026 at Free Birds Open Shelter Home, Kozhikode, where children requiring special care and protection are residing.

Eid Mubarak
27/05/2026

Eid Mubarak

കുട്ടികൾക്ക് സൗജന്യ യാത്ര സൗകര്യം ഒരുക്കണം: CCWO കേരളത്തിൽ മുഴുവൻ കുട്ടികൾക്കും സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കണമെന്ന് ച...
11/05/2026

കുട്ടികൾക്ക് സൗജന്യ യാത്ര സൗകര്യം ഒരുക്കണം: CCWO

കേരളത്തിൽ മുഴുവൻ കുട്ടികൾക്കും സൗജന്യ ബസ് യാത്ര സൗകര്യം ഒരുക്കണമെന്ന് ചൈൽഡ് കെയർ & വെൽഫയർ ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. വോട്ട് ബാങ്ക് അല്ല എന്ന കാരണം കൊണ്ട് കുട്ടികൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. പുതിയ സർക്കാർ അധികാരമേൽക്കുന്ന മുറക്ക് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച KSRTC ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര വാഗ്ദാനം നടപ്പിലാക്കണമെന്നും അതിനോടൊപ്പം കുട്ടികൾക്കും ഈ സൗജന്യ യാത്ര സൗകര്യം അനുവദിക്കണമെന്നും കോഴിക്കോട് ചേർന്ന ദേശീയ ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. ഈ അധ്യായന വർഷത്തിൽ നിർധനരായ കുട്ടികൾക്ക് പഠനകിറ്റ് വിതരണം ചെയ്യും. കൂടാതെ സ്കൂൾ സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ സ്‌കൂളിന് സി.സി. ടി.വി ക്യാമറ സ്ഥാപിച്ച് നൽകാനും യോഗം തീരുമാനിച്ചു.സി.സി.ഡബ്ല്യൂ.ഒ പ്രസിഡന്റ്‌ സുനിൽ മളിക്കാലിന്റെ അധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി മനോജ്‌ തൃപ്പൂണിത്തുറ, ട്രഷറര്‍ ഉമ്മുക്കുൽസു, ഉമ്മർ പാഡലടുക്ക, ഷാജി കോഴിക്കോട്, ജയപ്രസാദ് വാവടുക്കം, ജംഷീർ എന്നിവർ സംസാരിച്ചു .


&WelfareOrganization

Address

TVM/TC/218/23, Modern Fab Tech Building, Bund Road, Killippalam
Thiruvananthapuram
695002

Alerts

Be the first to know and let us send you an email when Child Care & Welfare Organization-CCWO posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Child Care & Welfare Organization-CCWO:

Shortcuts

Share