25/02/2026
മാറു പകുതിയും ഇല്ലേൽ അല്പം താഴ്ത്തി modern ആയി കൂടെ കാണിച്ച് നടക്കുന്നത് ഫാഷൻ അല്ല…
അത് ആത്മവിശ്വാസം ആണോ, അതോ ആരോ നിർണ്ണയിച്ച സൗന്ദര്യത്തിന്റെ മാനദണ്ഡമോ...
ഒരു ചർച്ചയ്ക്കു ഉള്ളത് ആണ്...
എനിക്ക് വലിയ അറിവില്ല.. അതിൽ.....
ഇന്നിപ്പോൾ സോഷ്യൽ മീഡിയ അടക്കം ട്രെൻഡ്.. റീച്ച് കൂട്ടാൻ ഉള്ള വലിയ പൊടികൈആണ്
മാറുമറയ്ക്കൽ സമരം നടത്തി നേടിയെടുത്ത അവകാശം പോലും കാശുനേടാൻ ഉള്ള മാർഗം ആക്കിയ ചിലർ...
'''അവർക്കു മാത്രം ഉള്ള കുഞ്ഞു പോസ്റ്റ് അല്ല
പ്രതിഷേധം ഉണ്ടായാലും അനുഭവിച്ചത് പറയാൻ മനസു പറഞ്ഞു '''
മറുപകുതി കാണിച്ച് നടക്കുന്നത് ഫാഷൻ ആകാം…പക്ഷേ എന്റെ ശരീരം ഒരു ട്രെൻഡ് അല്ല എന്ന് മനസ്സിൽ ആക്കുന്നിടത്തു ഒരു ക്യാമെറകണ്ണുകൾ കാണില്ല..
കാശും റീച്ചും കിട്ടില്ല....
ഒരു പെണ്ണിനെ സംബന്ധിച്ചു ഈ നെഞ്ച്…
ഒരു കുഞ്ഞിനെ പാലൂട്ടാൻ സൃഷ്ടിക്കപ്പെട്ടത്...
സ്നേഹത്തിന്റെ, മാതൃത്വത്തിന്റെ, ആത്മവിശ്വാസത്തിന്റെ ഒരു അടയാളം....
പക്ഷേ ഒരുദിവസം ഒരു മെഡിക്കൽ റിപ്പോർട്ടിൽ “സസ്പീഷ്യസ്”
എന്ന് എഴുതപ്പെട്ടാൽ
അതേ നെഞ്ച് ഭയത്തിന്റെ കേന്ദ്രമായി മാറും.
സ്തനാർബുദം എന്ന വില്ലൻ വാതിൽ തട്ടുമ്പോൾ ഫാഷൻ മിണ്ടാതാകും.
ട്രെൻഡുകൾക്ക് അർത്ഥമില്ലാതാകും.
കണ്ണാടിയുടെ മുന്നിലെ അഭിമാനം
ഹോസ്പിറ്റൽ മുറിയിലെ നിശ്ശബ്ദതയായി ഉരുകിപ്പോകും..
അപ്പോൾ മനസ്സിലാകും കുറെ പേർക്കു
ശരീരം പ്രദർശിപ്പിക്കാൻ ഉള്ള വസ്തു അല്ല…
സംരക്ഷിക്കേണ്ട, ആദരിക്കേണ്ട,
ജീവൻ രക്ഷിക്കാൻ ആവശ്യമെങ്കിൽ ത്യജിക്കേണ്ടി വരാവുന്ന
ഒരു വിശുദ്ധ അനുഗ്രഹം ആണ്.
ഞാൻ ആരെയും വിധിക്കാൻ എഴുതുന്നില്ല.
കണ്ട,അനുഭവിച്ച ഭയത്തിന്റെ അടിയിൽ നിന്ന് പറയുകയാണ്...
സൗന്ദര്യം താൽക്കാലികം.
ട്രെൻഡ് ഒരു സീസൺ മാത്രം....
പക്ഷേ ആരോഗ്യം… ജീവൻ…
അവ മടങ്ങിവരാത്തവ.
ഒരു “റിപ്പോർട്ട്” മാത്രം മതി
എല്ലാ ഫാഷനും മിണ്ടാതാക്കാൻ.
അപ്പോൾ ബാക്കി നിൽക്കുന്നത്
ജീവിക്കണം എന്ന ആഗ്രഹം മാത്രം. 🤍
ക്ഷമിക്കണം..
ചിലതു കാണുമ്പോൾ, കേൾക്കുമ്പോൾ എഴുതി പോകുവാ...
📸ചിത്രങ്ങൾ കഥപറയും...
എന്നിലും നിന്നിലും
Dedication to all survivors and fighters 🥰
Shalin eliz eby