KSRTC Officers' Association

KSRTC Officers' Association To promote KSRTC and its services.

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ അവിചാരിതമായി മരണപ്പെട്ട പ്രിയ സഹപ്രവർത്തകർക്ക് കെഎസ്ആർടിസി ഓഫീസേഴ്സ് അസോസിയേഷന്റെ ആദരാഞ്ജ...
08/08/2026

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ അവിചാരിതമായി മരണപ്പെട്ട പ്രിയ സഹപ്രവർത്തകർക്ക് കെഎസ്ആർടിസി ഓഫീസേഴ്സ് അസോസിയേഷന്റെ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അവരുടെ കുടുംബത്തിൻറെ വേദനയിൽ പങ്കുചേരുന്നു.

കെഎസ്ആർടിസിയിൽ ചീഫ് ലോ ഓഫീസർ (CLO) ആയ ശ്രീമതി P.N. ഹേന എഴുതിയ നോവലിൻറെ പ്രകാശനം നാളെ (2/8/2026 ഞായർ) 03:30 ന് എറണാകുളം ഭ...
01/08/2026

കെഎസ്ആർടിസിയിൽ ചീഫ് ലോ ഓഫീസർ (CLO) ആയ ശ്രീമതി P.N. ഹേന എഴുതിയ നോവലിൻറെ പ്രകാശനം നാളെ (2/8/2026 ഞായർ) 03:30 ന് എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ വച്ച് നടക്കുന്നു. എല്ലാവരും പങ്കെടുക്കുക. നോവൽ വാങ്ങി വായിക്കുക.. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകി പ്രോത്സാഹിപ്പിക്കുക.

കെഎസ്ആർടിസിയിൽ വനിതകൾക്ക് മാത്രമായി രാത്രികാല സർവീസ് ആരംഭിക്കുന്നു. ഇതിൻറെ ഉദ്ഘാടനം ഇന്ന് (23/7/2026 വ്യാഴം) ഉച്ചയ്ക്ക് ...
23/07/2026

കെഎസ്ആർടിസിയിൽ വനിതകൾക്ക് മാത്രമായി രാത്രികാല സർവീസ് ആരംഭിക്കുന്നു. ഇതിൻറെ ഉദ്ഘാടനം ഇന്ന് (23/7/2026 വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് ബഹു:ഗതാഗത വകുപ്പ് മന്ത്രി നിർവഹിക്കുന്നു. എല്ലാദിവസവും 04:00,19:15,21:05 എന്നീ സമയങ്ങളിൽ പട്ടം ,മെഡിക്കൽ കോളേജ് ശ്രീകാര്യം വഴി ടെക്നോപാർക്കിലേക്കും 05:00,20:10,22:00 എന്നീ സമയങ്ങളിൽ ടെക്നോപാർക്കിൽ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ തിരുവനന്തപുരത്തേക്കും പിങ്ക് ബസ് സർവീസ് നടത്തും. അതുപോലെ 06:00,16:30 എന്നീ സമയങ്ങളിൽ പാറ്റൂർ, പേട്ട ,ടെക്നോപാർക്ക്, കഴക്കൂട്ടം വഴി ആറ്റിങ്ങലിലേക്കും 07:30,18:00 എന്നീ ഈ സമയങ്ങളിൽ ആറ്റിങ്ങലിൽ നിന്ന് തിരിച്ച് ഇതേ റൂട്ടിലൂടെ തിരുവനന്തപുരത്തേയ്ക്കും സർവീസ് ഉണ്ടായിരിക്കും.

MBBS,BDS,BAMS തുടങ്ങിയ മെഡിക്കൽ കോഴ്സുകളിൽ പ്രവേശന നേടുന്നതിനായി ദേശീയതലത്തിൽ നടത്തപ്പെടുന്ന മത്സര പരീക്ഷയായ NEET പരീക്ഷ...
18/07/2026

MBBS,BDS,BAMS തുടങ്ങിയ മെഡിക്കൽ കോഴ്സുകളിൽ പ്രവേശന നേടുന്നതിനായി ദേശീയതലത്തിൽ നടത്തപ്പെടുന്ന മത്സര പരീക്ഷയായ NEET പരീക്ഷയിൽ ദേശീയതലത്തിൽ പത്തൊമ്പതാം റാങ്കും സംസ്ഥാനതലത്തിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയ കുമാരി ആർ. കാർത്തികയ്ക്ക് അഭിനന്ദനങ്ങൾ. കെഎസ്ആർടിസി വിതുര യൂണിറ്റിലെ കണ്ടക്ടറായ ശ്രീ മണികണ്ഠന്റെ മകളാണ് ഈ മിടുക്കി. കാർത്തികയുടെ ഈ ഉജ്ജ്വല വിജയത്തിൽ ഓരോ കെഎസ്ആർടിസി ജീവനക്കാർക്കും നമ്മൾ മലയാളികൾക്കും തീർച്ചയായും അഭിമാനിക്കാം. കാർത്തികയ്ക്ക് ഉജ്ജ്വലമായ ഒരു ഭാവിജീവിതം ആശംസിക്കുന്നു.

കെഎസ്ആർടിസി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കും... യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തെ MLA അധ്യക...
01/07/2026

കെഎസ്ആർടിസി ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റി രൂപീകരിക്കും... യൂണിറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തെ MLA അധ്യക്ഷനും യൂണിറ്റ് ഓഫീസർ കൺവീനറുമായിട്ടാണ് കമ്മിറ്റികൾ രൂപീകരിക്കുന്നത്. പ്രാദേശിക ജനപ്രതിനിധികൾ, നിയമസഭയിൽ പ്രാതിനിധ്യമുള്ള രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ എന്നിവരും കമ്മിറ്റിയിൽ ഉൾപ്പെടും. കെഎസ്ആർടിസിയുടെ ബഹുമുഖമായ പുരോഗതിക്കും വികസനത്തിനും രാസത്വരകമാകുന്ന ഈ കമ്മിറ്റി ഓരോ കെഎസ്ആർടിസി ഡിപ്പോ യുടെയും വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കും. ഡിപ്പോകളിലെ അടിസ്ഥാന സൗകര്യ വികസനം, യാത്രക്കാർക്കുള്ള കൂടുതൽ സൗകര്യങ്ങൾ ക്രമീകരിക്കൽ തുടങ്ങിയവ വികസിപ്പിക്കുന്നതിന് കമ്മിറ്റി നേതൃത്വം നൽകും. സന്നദ്ധ സംഘടനകൾ, സ്വകാര്യ വ്യക്തികൾ ,സ്ഥാപനങ്ങൾ തുടങ്ങിയ കെഎസ്ആർടിസിയുടെ ശുഭകാംക്ഷികളിൽ നിന്നും സ്പോൺസർഷിപ്പ് സ്വീകരിച്ചായിരിക്കും മേൽ സംവിധാനങ്ങൾ വികസിപ്പിക്കുന്നത്.ട്രാൻസ്പോർട്ട് മാനേജ്മെൻറ് കമ്മിറ്റികൾ ഇത്തരത്തിൽ കെഎസ്ആർടിസിയുടെ വികസനത്തിന് മുതൽക്കൂട്ടാകും എന്നത് തീർച്ചയാണ്.. ട്രാൻസ്പോർട്ട് മാനേജിംഗ് കമ്മിറ്റി എന്ന ആശയം മുന്നോട്ടുവയ്ക്കുകയും അത് നടപ്പിൽ വരുത്തുന്നതിന് തീരുമാനമെടുക്കുകയും ചെയ്ത ബഹു:ഗതാഗത വകുപ്പ് മന്ത്രി ശ്രീ.C.P. ജോൺ അവർകൾക്കും കേരള സർക്കാരിനും അഭിവാദ്യങ്ങൾ.

22/06/2026
വിരമിച്ച ഓഫീസർമാർ ബഹു: ഗതാഗത വകുപ്പ് മന്ത്രി, സിഎംഡി എന്നിവരോടൊപ്പം... അവർക്ക്  ശിഷ്ട ജീവിതം ഐശ്വര്യപൂർണ്ണവും സമാധാനപൂർണ...
20/06/2026

വിരമിച്ച ഓഫീസർമാർ ബഹു: ഗതാഗത വകുപ്പ് മന്ത്രി, സിഎംഡി എന്നിവരോടൊപ്പം... അവർക്ക് ശിഷ്ട ജീവിതം ഐശ്വര്യപൂർണ്ണവും സമാധാനപൂർണ്ണവുമാകട്ടെ എന്ന് ആശംസിക്കുന്നു.🙏

കഴിഞ്ഞദിവസം(16/6/26 ചൊവ്വ)ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് സർവീസ് നടത്തുകയായിരുന്നു കെഎസ്ആർടിസി ജീവനക്കാരായിരുന്നു കണ്ട...
19/06/2026

കഴിഞ്ഞദിവസം(16/6/26 ചൊവ്വ)ചെങ്ങന്നൂരിൽ നിന്നും പമ്പയിലേക്ക് സർവീസ് നടത്തുകയായിരുന്നു കെഎസ്ആർടിസി ജീവനക്കാരായിരുന്നു കണ്ടക്ടർ രതീഷ് മോഹനും ഡ്രൈവർ ദിപിൻ മഹേശനും.... സർവീസ് വരുന്ന വഴിയിൽ നിലയ്ക്കലിന് സമീപം എത്തിയപ്പോൾ റോഡിൽ ഒരു മാരുതി ഓമ്നി വാനിന് തീപിടിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ഉടൻ തന്നെ ബസ് ഒതുക്കി നിർത്തുകയും ബസ്സിൽ ഉണ്ടായിരുന്ന fire extinguisher ഉപയോഗിച്ച് കാറിലെ തീ കെടുത്തുകയും കാറിൽ ഉണ്ടായിരുന്നവരെ അപകടത്തിൽ നിന്നും രക്ഷിക്കുകയും കാറിന് തീ പടരാതെ സഹായിക്കുകയും ചെയ്തു. ഇത്തരത്തിൽ സമയോചിതമായി ഇടപെട്ടുകൊണ്ട് മനുഷ്യ സ്നേഹത്തിൻറെ ഉജ്ജ്വല മാതൃകകളായിത്തീർന്ന രതീഷ് മോഹനും ദിപിൻ മഹേശനും അഭിനന്ദനങ്ങൾ.

Address

Officers House
Thiruvananthapuram

Alerts

Be the first to know and let us send you an email when KSRTC Officers' Association posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share