31/10/2025
എല്ലാ പഞ്ചായത്തുകളിലും കൃത്യമായ മീറ്റിങ്ങുകൾ വിളിച്ചു കൂട്ടി എല്ലാ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ, അംഗനവാടി വർക്കർമാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങി വാർഡുകൾ നന്നായി അറിയാവുന്നവരുടെ പഞ്ചായത്ത് തല യോഗത്തിൽ വാർഡ് അടിസ്ഥാനത്തിൽ കൂടിയിരുന്നാണ് അതിദരിദ്രരെ കണ്ടെത്തിയത്. ആ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർവ്വേ ആദ്യഘട്ടത്തിൽ നടത്തി. പിന്നീട് ഇതുമായി ബന്ധപ്പെട്ട ചുമതലയുള്ള ക്ലർക്ക് ഈ വീടുകൾ സന്ദർശിച്ചു. അവർക്കുകൂടി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത് കമ്മറ്റി ലിസ്റ്റുകൾ അംഗീകരിച്ചു. തുടർന്ന് ഏതുതരത്തിലുള്ള ദാരിദ്ര്യമാണ് അവർ അനുഭവിക്കുന്നത് എന്നതിൻ്റെ ലിസ്റ്റുകൾ തയ്യാറാക്കി. അത് എങ്ങനെ പരിഹരിക്കാം എന്നതിന് മൈക്രോ പ്ലാനുകൾ തയ്യാറാക്കി. അത് പരിഹരിക്കാൻ തദ്ദേശസ്വയംഭരണ തലത്തിൽ പ്ലാൻ ഫണ്ടിൽ നിന്നും തുക അനുവദിച്ചു. വീടുകൾ ആവശ്യമുള്ളവരെ ലൈഫിൽ ഉൾപ്പെടുത്തി വീടുകൾ പണിത നൽകി. ഭക്ഷണം വച്ചു കഴിക്കാൻ കഴിയാത്തവർക്ക് കുടുംബശ്രീ ഹോട്ടലുകളിൽ നിന്നും ഭക്ഷണം എത്തിച്ചു കൊടുത്തു. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കഴിയാത്തവർക്ക് സിബിഎസ്ഇ സ്കൂളുകളുമായി ബന്ധപ്പെട്ട് ഭക്ഷിക്കിറ്റുകൾ വിതരണം ചെയ്തു. മരുന്ന് ആവശ്യമുള്ളവർക്ക് അതിനുള്ള സംവിധാനം ഫാമിലി ഹെൽത്ത് കെയർ സെൻററുമായി ബന്ധപ്പെടുത്തി ചെയ്തു. മരുന്ന് ഹോസ്പിറ്റലിൽ പോയി വാങ്ങാൻ കഴിയാത്തവർക്ക് ആശാവർക്കർമാർ മുഖാന്തിരം മരുന്ന് എത്തിച്ചു കൊടുക്കുന്നു. തൊഴിൽ ആവശ്യമുള്ളവരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുകയോ ഹരിത കർമ്മ സേനയിൽ ഉൾപ്പെടുത്തുകയോ അതുപോലെ മറ്റു തൊഴിലവസരങ്ങൾ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു. റേഷൻ കാർഡ് ഇല്ലാത്തവർക്ക് റേഷൻ കാർഡ് ലഭ്യമാക്കി. ഈ രീതിയിലാണ് അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ളത്. ഓരോ വീടിന്റെയും സവിശേഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് അതിനാവശ്യമായ മൈക്രോ പ്ലാനുകൾ തയ്യാറാക്കിയാണ് ഈ പദ്ധതി വിജയിപ്പിച്ചെടുത്തിട്ടുള്ളത്. രേഖകൾ ആവശ്യമുണ്ടെങ്കിൽ പഞ്ചായത്തിലോ മുൻസിപ്പാലിറ്റിയിലോ കോർപ്പറേഷനിലോ ചെല്ലുക. അതിദരിദ്രരുടെ ലിസ്റ്റ് ലഭ്യമാകും. നേരിട്ടുപോയി കാര്യങ്ങൾ കണ്ട് മനസ്സിലാക്കാം. ഇനി ഏതെങ്കിലും പഞ്ചായത്തിൽ അതി ദരിദ്രർ ഉണ്ടെന്ന് കാണുകയാണെങ്കിൽ അതിൻറെ പൂർണ്ണ ഉത്തരവാദിത്തം ഏതു വാർഡിൽ ആണെങ്കിൽ അത് ആ വാർഡ് മെമ്പറുടെത് മാത്രമായിരിക്കും. സതീശൻ കാര്യങ്ങൾ ഇത്ര ഉറപ്പിച്ചു പറയുന്നുണ്ടെങ്കിൽ യുഡിഎഫിന്റെ വാർഡ് മെമ്പർമാർ ഇക്കാര്യങ്ങളിൽ ഇടപെട്ടിട്ടില്ല എന്നത് 100% ഉറപ്പാണ്