16/08/2026
സക്ഷമ തിരുവനന്തപുരം ജില്ലാ വാർഷിക സമ്മേളനം ഓഗസ്റ്റ് 16 ഞായറാഴ്ച മ്യൂസിയം ശ്രീനാരായണ ഗുരു വിശ്വസംസ്കാര കേന്ദ്രത്തിൽ വച്ച് നടന്നു .ഡോക്ടർ S R ജയചന്ദ്രന്റെ അധ്യക്ഷതയിൽ കൂടിയായ യോഗം മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീ. അജിത്ത് വെണ്ണിയൂർ ഉദ്ഘാടനം ചെയ്തു. സൂര്യവംശി അഖാഢ കേരള ചീഫ് ശ്രീ ശ്രീ രാജേന്ദ്രാനന്ദസൂര്യവംശി വിശിഷ്ട അതിഥിയായി , ശ്രീ വിനയചന്ദ്രൻ റിപ്പോർട്ട് അവതരണവും സക്ഷമ സംസ്ഥാന വൈസ് പ്രസിഡൻറ് രഘുനാഥൻ നായർ മുഖ്യപ്രഭാഷണവും നടത്തി.ശ്രീ.സി എസ് മോഹനൻ പിള്ള ,ഡോക്ടർ മഹേഷ് സുകുമാരൻ, ഹരീന്ദ്രൻ നായർ എന്നിവർ രക്ഷാധികാരിമാരായി .ഡോക്ടർ ജയചന്ദ്രൻ ജില്ലാ പ്രസിഡൻറ് ജെ ആർ മനോജ് കുമാർ ജില്ലാ സെക്രട്ടറി ശ്രീമതി ഷിജി പ്രസന്നൻ ജില്ലാ ട്രഷറർ എന്നിവർ ഉൾപ്പെട്ട 23 അംഗ ജില്ലാ സമിതിയെയും തെരഞ്ഞെടുത്തു. യോഗത്തിൽ വച്ച് ശ്രീ ബാലചന്ദ്രൻ തമ്പുരാൻ മൂന്ന് ഭിന്നശേഷിക്കാർക്ക് തയ്യൽ മെഷീൻ സംഭാവന ചെയ്തു. ചടങ്ങിൽ സക്ഷമ ക്ഷേത്രീയ സംഘടനാ സെക്രട്ടറി V.V. പ്രദീപ്കുമാർ സമാപന സന്ദേശം നൽകി..