25/11/2023
പ്രിയപ്പെട്ട സഖാക്കളേ,
LIC എംപ്ലോയീസ് യൂണിയൻ, തിരുവനന്തപുരം ഡിവിഷന്റെ ആഭിമുഖ്യത്തിൽ BEFI സെന്ററിൽ വച്ച് മാധ്യമ സെമിനാർ നടന്നു. മാധ്യമങ്ങൾ - മൂലധനം, രാഷ്ട്രീയം, ഉള്ളടക്കം എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. True Copy Think അസ്സോസിയേറ്റ് എഡിറ്റർ ശ്രീ. T. M. ഹർഷൻ ആണ് വിഷയാവതരണം നടത്തിയത്.ഇന്ത്യൻ മാധ്യമരംഗം ഇന്ന് നേരിടുന്ന പ്രതിസന്ധിയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും കുറിച്ച് അദ്ദേഹം പ്രതിപാദിച്ചു. എല്ലാ മേഖലകളിലേക്കും മൂലധനം കടന്നുവരുന്നതിന്റെ ഭാഗമായി മാധ്യമ രംഗത്തും കോർപറേറ്റുകൾ ആധിപത്യം ഉറപ്പിക്കുന്നു. യഥാർത്ഥ വസ്തുതകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുപകരം ലാഭം മാത്രം ലക്ഷ്യമാക്കി, കോർപറേറ്റുകൾക്ക് അനുകൂലമായി സമൂഹത്തെ രൂപപ്പെടുത്തുന്നതിനുള്ള വ്യാജനിർമ്മിതികൾ ആണ് മാധ്യമങ്ങൾ ഏറിയപങ്കും ചെയ്യുന്നത്. ബിസിനസ് എന്ന നിലയിൽ മാധ്യമരംഗം വൻപിച്ച ലാഭം ഉണ്ടാക്കുമ്പോഴും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അതിന്റെ കോർപറേറ്റ് ഉടമകൾ വിമുഖരാണ് എന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് BEFI സംസ്ഥാന പ്രസിഡന്റ് സ. P. V. ജോസ്, പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. C. അശോകൻ എന്നിവർ സംസാരിച്ചു. LICEU, തിരുവനന്തപുരം ഡിവിഷൻ, പ്രസിഡന്റ് സ. V. ആൻഡ്രൂ മോഡറേറ്റർ ആയിരുന്നു. ജനറൽ സെക്രട്ടറി സ. സജിത്. O. H സ്വാഗതവും SZIEF വർക്കിംഗ് കമ്മിറ്റി മെമ്പർ സ. ബിനു ഭുവനചന്ദ്രൻ നന്ദിയും രേഖപെടുത്തി. വിവിധ ബ്രാഞ്ചുകളിൽ നിന്നായി 112 സഖാക്കൾ പങ്കെടുത്തു. പങ്കാളിത്തം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായ ഒരു സെമിനാർ ആയിരുന്നു ഇന്ന് (25 - 11 - 2023) സംഘടിപ്പിക്കപ്പെട്ടത്. മാധ്യമ സെമിനാർ വൻ വിജയമാക്കിയ എല്ലാ സഖാക്കളേയും ഡിവിഷണൽ യൂണിന്റെ പേരിലുള്ള ഹൃദ്യമായ അഭിവാദ്യങ്ങളും നന്ദിയും രേഖപെടുത്തുന്നു.
ജനറൽ സെക്രട്ടറി.