അഖില കേരള ഗവ: ആയുർവേദ കോളേജ് അധ്യാപക സംഘടന

  • Home
  • India
  • Thiruvananthapuram
  • അഖില കേരള ഗവ: ആയുർവേദ കോളേജ് അധ്യാപക സംഘടന
Directions

അഖില കേരള ഗവ: ആയുർവേദ കോളേജ് അധ്യാപക സംഘടന വൈദ്യം അധ്യാപനം

07/08/2026

ആയുഷ് യൂണിവേഴ്സിറ്റി - ആയുഷ് വിഭാഗങ്ങളെ പാർശ്വവൽക്കരിക്കാനുള്ള തെറ്റായ ഉദ്ദേശം നടപ്പിലാക്കാനുള്ള ശ്രമം.. AKGACAS ( അഖില കേരള ഗവ ആയുർവേദ കോളേജ് അദ്ധ്യാപക സംഘടന)
—————————————————
ആയുഷ് മേഖലയിൽ പുതിയൊരു യൂണിവേഴ്സിറ്റി രൂപീകരിക്കാൻ ഉള്ള പ്രഖ്യാപനവും അതിനായി ബിൽ ഉണ്ടാക്കാനുള്ള ഉദ്യോഗസ്ഥതല കമ്മിറ്റിയുടെ രൂപീകരണവും ശരിയായ ഉദ്ദേശത്തോടെ എന്നു കരുതാൻ നിർവാഹമില്ലെന്നു ഗവ:ആയുർവേദ കോളേജ് അധ്യാപക സംഘടന.
ആധുനിക വൈദ്യ ശാസ്ത്രവും ആയുർവ്വേദം ഉൾപ്പെടെയുള്ള ഇതര വൈദ്യശാസ്ത്ര മേഖലകളും ഒരു കുടക്കീഴിൽ മുന്നോട്ട് പോകണമെന്ന വൺ ഹെൽത്ത് എന്ന നയത്തിന്റെ ഭാഗമായിട്ടാണ് ലോകാരോഗ്യ സംഘടന നയങ്ങളും , സംസ്ഥാനത്തു നിലവിലുള്ള പൊതു ജന ആരോഗ്യ നയവും രൂപീകരിച്ചിരിക്കുന്നത്.
വിവിധ കോഴ്സുകൾ, പരീക്ഷ നടത്തിപ്പ്, വ്യത്യസ്ത അക്കാദമിക് ട്രെയിനിങ്ങുകൾ , ഗവേഷണങ്ങൾ എന്നിങ്ങനെ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കേരള ആരോഗ്യ സർവകലാശാലയിൽ ആയുഷ് മേഖലയുടെയും ശ്രദ്ധേയമായ പങ്കാളിത്തം നിലവിൽ ഉണ്ട്.
ഇപ്പോൾ പുതിയ ആയുഷ് യൂണിവേഴ്സിറ്റി എന്നത് ഈ മേഖലയിലെ ആരുടേയും ആവശ്യമായി മുന്നോട്ട് വച്ചിട്ടില്ല. ആയുർവേദ മേഖലയിലെ ആരുമായും കൂടിയാലോചിക്കാതെ എടുത്ത ഈ തീരുമാനം
ആയുഷ് മേഖലയെ പ്രാന്ത വത്കരിക്കാനും , ആരോഗ്യ പഠന ഗവേഷണങ്ങളുടെ മുഖ്യധാരയിൽ നിന്നു ഒഴിവാക്കാനുമുള്ള ശ്രമമായി സംശയിക്കുന്നു.

ഈ വിഷയത്തിൽ ബഹുമാനപ്പെട്ട വകുപ്പ് മന്ത്രിയെ തെറ്റി ധരിപ്പിക്കാനുള്ള ശ്രമങ്ങൾ തിരിച്ചറിയപ്പെടണം. തൃപ്പൂണിത്തുറയിലെ സ്കൂൾ ഓഫ് ഫണ്ടമെന്റൽ റിസർച്ച് ഇൻ ആയുർവേദ (SFRA ), കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രം ( IRIA) എന്നീ ആയുർവേദ ഗവേഷണ സ്ഥാപനങ്ങൾ മികച്ച രീതിയിൽ മുന്നോട്ട് പോകാനുള്ള ശ്രമങ്ങൾ ആണ് സർക്കാരിൽ നിന്നും ആയുർവേദ മേഖല പ്രതീക്ഷിക്കുന്നത്.
നിലവിൽ പുതിയ യൂണിവേഴ്സിറ്റിക്കായി നിർദേശിച്ച ത്രിപ്പൂണിത്തുറയിലെ ആയുർവേദ റിസർച്ച് സെന്റർ(SFRA) , ആയുഷ് യൂണിവേഴ്സിറ്റിക്കായി കൈമാറ്റം ചെയ്യുകയാണെങ്കിൽ ആയുർവേദ പഠനത്തിനായി എഴുതി നൽകപ്പെട്ട ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്.

ആരോഗ്യ സർവകലാശാലയിൽ നിന്ന് അടർത്തിമാറ്റി, പരിമിതമായ സ്ഥാപനങ്ങൾക്ക് മാത്രമായി പ്രത്യേക ആയുഷ് യൂണിവേഴ്സിറ്റി സ്ഥാപിച്ചു തുടർന്നു കൊണ്ടുപോകുക എന്നത് സർക്കാരിനു ഭരണപരമായ ഏറെ സാമ്പത്തിക ബാധ്യത ഉണ്ടായേക്കാവുന്ന കാര്യമാണ്.
ഇതു ഭാവിയിൽ ആയുഷ് കോഴ്സുകളുടെ പഠനം, ചികിത്സ, ഗവേഷണം എന്നിവയെ പ്രതികൂലമായി ബാധിക്കും എന്നതിൽ സംശയമില്ല.
ആരോഗ്യ മേഖലയിലെ മികച്ച അക്കാദമിക് ഗവേഷണ സ്ഥാപനങ്ങളുമായി ചേർന്നു സംയുക്തമായി നടന്നു കൊണ്ടിരിക്കുന്ന ആയുഷ് മേഖലയിലെ ഗവേഷണങ്ങളും കൃത്യമായി നടന്നുകൊണ്ടിരിക്കുന്ന പരീക്ഷകളും കോഴ്സുകളും ഒരു പുതിയ യൂണിവേഴ്സിറ്റിക്ക് കീഴിലേക്ക് വന്നാൽ ഇപ്പോൾ എത്തിചേർന്ന ഉന്നത നിലവാരത്തിൽ എത്തുക എന്നത് ഏറെ ക്ലേശകരമാണ്.
ആയതിനാൽ ആയുഷ് യൂണിവേഴ്സിറ്റി എന്ന നിർദ്ദേശം സർക്കാർ പുന:പരിശോധിക്കണമെന്ന് അഖില കേരള ഗവണ്മെന്റ് ആയുർവേദ കോളേജ് അധ്യാപക സംഘടന ആവശ്യപ്പെടുന്നു.

ബഹു: ഡയറക്ടർ ഇൻ ചാർജ്, ഇന്ദുകല മാഡത്തിനു  അഭിനന്ദനങ്ങൾ
07/06/2026

ബഹു: ഡയറക്ടർ ഇൻ ചാർജ്, ഇന്ദുകല മാഡത്തിനു അഭിനന്ദനങ്ങൾ

19/05/2026
ആദരാഞ്ജലികൾ..
22/04/2026

ആദരാഞ്ജലികൾ..

Address

Trivandrum
Thiruvananthapuram
695001

Website

Alerts

Be the first to know and let us send you an email when അഖില കേരള ഗവ: ആയുർവേദ കോളേജ് അധ്യാപക സംഘടന posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share