KCYM Pallithura

KCYM Pallithura The power of youth is the common wealth for the entire world.

ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,നമ്മുടെ വിശ്വാസ ജീവിതത്തിലെ ഏറെ പ്രാധാന്യം ഉള്ള പരിശുദ്ധ നോമ്പ് കാലം കടന്നു വന്നിരിക്കുകയാണ്...
15/03/2024

ക്രിസ്തുവിൽ പ്രിയപ്പെട്ടവരെ,

നമ്മുടെ വിശ്വാസ ജീവിതത്തിലെ ഏറെ പ്രാധാന്യം ഉള്ള പരിശുദ്ധ നോമ്പ് കാലം കടന്നു വന്നിരിക്കുകയാണ്.

നോമ്പുകാലത്തെ ഏറ്റവും വിശിഷ്ഠമായ വിശുദ്ധവാര തിരുക്കർമ്മങ്ങളിലേക്ക് പ്രവേശിക്കുവാനുള്ള സമയം സമാഗതമാകുന്നു.

അനുതാപത്തിന്റെയും ആത്മ ശുദ്ധീകരണത്തിന്റെയും പ്രാർത്ഥനയുടെയും നാളുകളാണിത്.

നമ്മുടെ പാപങ്ങൾ ക്രിസ്തുവിന്റെ കുരിശിൽ തറയ്ക്കപ്പെട്ട് നവം ഒരു ആത്മാവോടും ചൈതന്യത്തോടും കൂടെ ക്രിസ്തുവിൽ പുനർജനിക്കാനുള്ള വരപ്രസാദമാണ് ഈ വിശുദ്ധവാരം നമുക്ക് പ്രദാനം ചെയ്യുന്നത്.

ക്രിസ്തുവിന്റെ പീഡാസഹനത്തിലും മരണത്തിലും ഉയർപ്പിലും പങ്കാളികളായി വിശുദ്ധി കൈവരിക്കാനുള്ള അനുഗ്രഹം ഏവർക്കും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടു.

നിങ്ങളുടെ സ്വന്തം
ഫാ. ബിനു ജോസഫ് അലക്സ്
ഇടവക വികാരി

Address

Velli Road
Thiruvananthapuram

Website

Alerts

Be the first to know and let us send you an email when KCYM Pallithura posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share