Better Life Organization of Mannoorkonam - BLOOM

Better Life Organization of Mannoorkonam - BLOOM Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Better Life Organization of Mannoorkonam - BLOOM, Nonprofit Organization, Thiruvananthapuram.

Better Life organization is a voluntary organization.The full name of the organization is Better Life Organization Of Mannoorkonam and short name is BLOOM.It is a completely non-profit organization.

‘യാത്രികൻ’ 100 വേദികൾ പിന്നിട്ടു; ഷാജഹാൻ പൊന്മുടിക്ക് ടാലന്റ് നാഷണൽ റെക്കോർഡ്ശ്രീ മുരുകൻ കാട്ടാക്കടയുടെ പ്രശസ്ത കവിത ‘കണ...
12/02/2026

‘യാത്രികൻ’ 100 വേദികൾ പിന്നിട്ടു; ഷാജഹാൻ പൊന്മുടിക്ക് ടാലന്റ് നാഷണൽ റെക്കോർഡ്

ശ്രീ മുരുകൻ കാട്ടാക്കടയുടെ പ്രശസ്ത കവിത ‘കണ്ണട’യുടെ ഇരുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി, ഒരുമയുടെയും സാമൂഹിക ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുകൊണ്ട് ‘യാത്രികൻ’ എന്ന സ്ട്രീറ്റ് ഡ്രാമ കേരളത്തിലെ 100 വേദികൾ പിന്നിട്ടു. ഈ നേട്ടത്തിന് കലാകാരൻ ഷാജഹാൻ പൊന്മുടിക്ക് ടാലന്റ് നാഷണൽ റെക്കോർഡ് ലഭിച്ചു.
ഷാജഹാൻ പൊന്മുടി, മന്നൂർക്കോണത്തെ ബെറ്റർ ലൈഫ് ഓർഗാനിസേഷൻ ഓഫ് മന്നൂർക്കോണം (BLOOM) എന്ന സംഘടനയുടെ മുൻ സെക്രട്ടറിയും നിലവിൽ ഉപദേശക സമിതി അംഗവുമാണ്. സാമൂഹിക പ്രതിബദ്ധതയോടെ കലയിലൂടെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഈ നേട്ടം കലാലോകത്തും സാമൂഹിക പ്രവർത്തന രംഗത്തും ശ്രദ്ധേയമായിരിക്കുകയാണ്.
‘കണ്ണട’ കവിതയുടെ രജതജൂബിലി ആഘോഷങ്ങൾക്കിടയിലുള്ള ഈ സംഭവം, കലയും സാമൂഹിക ബോധവും ഒരുമിച്ചുചേരുന്നതിന്റെ മനോഹരമായ ഉദാഹരണമായി മാറിയിരിക്കുന്നു. ഷാജഹാൻ പൊന്മുടിക്കും അദ്ദേഹത്തിന്റെ ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! 🎭✨

പുതുവത്സരാശംസകൾ! 💛✨‘നല്ല ജീവിതം എല്ലാവർക്കും’ എന്ന ആശയത്തോടെ കൈകോർത്ത് പോകുന്ന നമ്മുടെ ബെറ്റർ ലൈഫ് ഓർഗനൈസേഷൻ ഓഫ് മന്നൂർക...
31/12/2025

പുതുവത്സരാശംസകൾ! 💛✨

‘നല്ല ജീവിതം എല്ലാവർക്കും’ എന്ന ആശയത്തോടെ കൈകോർത്ത് പോകുന്ന നമ്മുടെ ബെറ്റർ ലൈഫ് ഓർഗനൈസേഷൻ ഓഫ് മന്നൂർകോണം കുടുംബത്തിൽ നിന്ന് സ്നേഹവും പ്രതീക്ഷയുമായി എല്ലാവർക്കും സന്തോഷവും ആരോഗ്യവും സമാധാനവും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു 🌼🙏

അഭിനന്ദനങ്ങൾ 2025-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തിരുവനന്തപുരം സിറ്റി വഞ്ചിയൂർ പോല...
14/08/2025

അഭിനന്ദനങ്ങൾ

2025-ലെ പ്രശസ്ത സേവനത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ തിരുവനന്തപുരം സിറ്റി വഞ്ചിയൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടറും (എസ്.എച്ച്.ഒ) നാട്ടുകാരനുമായ ഷാനിഫിന് BLOOM KERALA യുടെ ഒരായിരം അഭിനന്ദനങ്ങൾ

മഴക്കാല ആശ്വസമായി 50 വീടുകളിൽ അരിവിതരണം ചെയ്തു. സമിതി അംഗങ്ങളായ ഫിറോസ് ഖാൻ, നൗഷാദ് എ കെ ജി, തൽഹത്ത് എന്നിവർ പങ്കാളികളായി...
26/07/2025

മഴക്കാല ആശ്വസമായി 50 വീടുകളിൽ അരിവിതരണം ചെയ്തു. സമിതി അംഗങ്ങളായ ഫിറോസ് ഖാൻ, നൗഷാദ് എ കെ ജി, തൽഹത്ത് എന്നിവർ പങ്കാളികളായി.

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ സമിതിയുടെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന പ്രിയ സുമീദ് അവർകളുടെ ജേഷ്ഠസാഹോദരൻ സജീദിന്...
25/07/2025

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

സമിതിയുടെ മുൻ ജോയിന്റ് സെക്രട്ടറിയായിരുന്ന പ്രിയ സുമീദ് അവർകളുടെ ജേഷ്ഠസാഹോദരൻ സജീദിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഈ സഹോദരന്റെ നഷ്ടം സഹിക്കാനുള്ള കരുത്തും ക്ഷമയും ആ കുടുംബത്തിന് നൽകണേ നാഥാ 🤲🏻🤲🏻

റമദാൻ കിറ്റ് - ഒന്നാം ഘട്ടം വിതരണം പൂർത്തിയായി “അൽഹംദുലില്ലാഹ് ”കൂടെ നിന്നവർക്ക് ഒരായിരം നന്ദി ❤️ പ്രിയരേ , കഴിഞ്ഞവർഷങ്ങ...
19/03/2025

റമദാൻ കിറ്റ് - ഒന്നാം ഘട്ടം വിതരണം പൂർത്തിയായി “അൽഹംദുലില്ലാഹ് ”
കൂടെ നിന്നവർക്ക് ഒരായിരം നന്ദി ❤️

പ്രിയരേ ,
കഴിഞ്ഞവർഷങ്ങളിലേത് പോലെ റമളാൻ കിറ്റ് ഈ വർഷവും വിതരണം ചെയ്യാൻ കഴിഞ്ഞു. റമദാൻ 17 ന് (2025,മാർച്ച്‌ 17) ഉച്ചയ്ക്ക് ഒരു മണിയോട് കൂടി സമിതിയുടെ എക്സിക്യൂട്ടീവ് അംഗവും ഉപദേശക സമിതി അംഗവും അൽ റിഫ സുന്നി ജാമിയ മസ്ജിദ് ഇമാമുമായ സമീർ റഷീദി റമദാൻ കിറ്റുകളുടെ വിതരണോൽഘാടനം നിർവഹിച്ചു. ഒരു മണിയോടുകൂടി ആരംഭിച്ച കിറ്റ് വിതരണ പ്രവർത്തനങ്ങൾ രാത്രി 10 മണിയോടു വരെ നീണ്ടു. തുടക്കം മുതൽ അവസാനം വരെ നമ്മുടെ സമിതിയുടെ പ്രവർത്തകർ അശ്രാന്തം പ്രവർത്തിക്കുകയും കൊടും വെയിലിൽ ചൂടിന്റെ കാഠിന്യം വകവെയ്കാതെ പ്രവർത്തനരംഗത്ത് സജീവമായിരുന്നു. സമിതിയുടെ പ്രസിഡന്റ്‌ ഹക്കിം പച്ചമല, അഡ്മിൻ അംഗവും ജോയിന്റ് സെക്രട്ടറിയുമായ താഹിർ, മുൻകാല സെക്രട്ടറിമാരായ തൽഹത്ത്, നജീം മുതിയൻകാവ് ,എക്സിക്യൂട്ടീവ് അംഗങ്ങളായ അമീർ ബാഖവി ,ഇക്ബാൽ ആർച്ച്,നൗഷാദ് എ കെ ജി ,ഹലീൽ റഹ്മാൻ ,ഹബീബ് റഹ്മാൻ ,നാസർ ആർച്ച് എന്നിവർ പങ്കെടുത്തു .അൽഹംദുലില്ലാ ഈ വർഷത്തെ റമദാൻ കിറ്റുമായി ബന്ധപ്പെട്ട് പണമായി സഹായിച്ച എല്ലാ മഹത് വ്യക്തികൾക്കും സംഘടനയ്ക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും ബെറ്റർ ലൈഫ് ഓർഗാണൈസേഷൻ ഓഫ് മന്നൂർക്കോണം-BLOOM ന്റെ പേരിൽ ഒരായിരം നന്ദി അറിയിക്കുന്നു.
ഇനിയും ഇതുപോലുള്ള നന്മയുടെ പ്രവർത്തനങ്ങളിൽഞങളോടൊപ്പം പങ്കാളിയാകുവാൻ നാഥൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ
പ്രാർത്ഥനയോടെ

Team Better Life Organization of Mannoorkonam - BLOOM

എല്ലാ പ്രിയപ്പെട്ടവരും ഈ സൽകർമ്മത്തിൽ പങ്കാളികൾ ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ❤️
20/02/2025

എല്ലാ പ്രിയപ്പെട്ടവരും ഈ സൽകർമ്മത്തിൽ പങ്കാളികൾ ആകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു ❤️

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻമന്നൂർക്കോണം : ആർച്ച് ജംഗ്ഷനിൽ സിയാദിന്റെ മകൻ ആദിൽ മരണപ്പെട്ടു. കഴിഞ്ഞ ആഴ്ച നായര പെട്ര...
11/02/2025

ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ

മന്നൂർക്കോണം : ആർച്ച് ജംഗ്ഷനിൽ സിയാദിന്റെ മകൻ ആദിൽ മരണപ്പെട്ടു. കഴിഞ്ഞ ആഴ്ച നായര പെട്രോൾ പമ്പിന് മുൻവശത്തു വച്ച് ഉണ്ടായ ആകസിഡന്റിൽ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്നു.
അവന്റെ അവന്റെ പാവങ്ങൾ പൊറുത്തു കൊടുക്കുമാറാകട്ടെ,
കുടുംബത്തിന് സമാധാനം പ്രധാനം ചെയ്യട്ടെ

സമിതിയുടെ മുൻകാല സെക്രട്ടറിയും , പ്രസിഡന്റും നിലവിലെ ഉപദേശക സമിതി അംഗവുമായ ഷാജഹാൻ തൊളിക്കോടിനെ കുറിച്ച് കേരളകൗമുദിയിൽ ജെ...
02/02/2025

സമിതിയുടെ മുൻകാല സെക്രട്ടറിയും , പ്രസിഡന്റും നിലവിലെ ഉപദേശക സമിതി അംഗവുമായ ഷാജഹാൻ തൊളിക്കോടിനെ കുറിച്ച് കേരളകൗമുദിയിൽ ജെ എസ് ഐശ്വര്യ എഴുതിയപ്പോൾ ❤️

Address

Thiruvananthapuram
695541

Alerts

Be the first to know and let us send you an email when Better Life Organization of Mannoorkonam - BLOOM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share