27/08/2026
ജാതി-മത-വർഗ്ഗ വ്യത്യാസങ്ങൾക്കും രാഷ്ട്രീയ ചിന്തകൾക്കും അതീതമായി, സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും വലിയൊരു സന്ദേശം ലോകത്തിന് പകർന്നു നൽകാനാണ് 'സൗഹൃദച്ചെപ്പ്' ചാരിറ്റബിൾ ഓർഗനൈസേഷൻ എന്നും നിലകൊള്ളുന്നത്. ഇത്തവണത്തെ ഞങ്ങളുടെ പൊന്നോണാഘോഷം (ഓണച്ചെപ്പ് 2026), ആ ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന ഒരപൂർവ്വ അനുഭവമായി മാറി! ❤️🙌
തോളോട് തോൾ ചേർന്ന്, നിറമനസ്സോടെ ഞങ്ങൾ ഒത്തുകൂടിയപ്പോൾ അവിടെ നിറഞ്ഞുനിന്നത് ശുദ്ധമായ സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സുഗന്ധമായിരുന്നു. എല്ലാവരുടെയും മുഖത്തെ ചിരിയും സന്തോഷവും ഈ ഒത്തൊരുമയുടെ സാക്ഷ്യപത്രമാണ്. 😊
ഈ മനോഹരമായ ദിനത്തിൽ ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചതിന്റെ സന്തോഷത്തോടൊപ്പം, ഞങ്ങൾ കണ്ടെത്തിയ ഒരുപിടി വൃദ്ധമാതാപിതാക്കൾക്കും, രോഗബാധിതരായ കൊച്ചുകൂട്ടുകാർക്കും ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യാൻ സാധിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യമായി കരുതുന്നു. 🎁🥰
കൂടാതെ, എല്ലാ കുടുംബാംഗങ്ങൾക്കും 2 വർഷം കൊണ്ട് കായ്ഫലം നൽകുന്ന പ്ലാവിൻ തൈകളും ഞങ്ങൾ വിതരണം ചെയ്തു. പ്രകൃതിയോട് ചേർന്നുള്ള ഒരു നല്ല നാളെയേയും കരുതിക്കൊണ്ടായിരുന്നു ഈ സംരംഭം. 🎋
സൗഹൃദച്ചെപ്പ് എന്ന ഞങ്ങളുടെ ഈ കൂട്ടായ്മ, മനുഷ്യത്വത്തിന് വേണ്ടി എന്നും ഒരൊറ്റ മനസ്സോടെ നിലകൊള്ളുമെന്ന് ഈ ഓണാഘോഷം ഒരിക്കൽ കൂടി തെളിയിക്കുന്നു. ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും ഞങ്ങൾ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എങ്ങും നിറയട്ടെ ഇതേ ഒത്തൊരുമ! 🕊️