Malayalam Film and Television Chamber of Commerce

Malayalam Film and Television Chamber of Commerce സിനിമ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്ക?

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ്
====================

തിരുവനന്തപുരം ആസ്ഥാനമാക്കി 2020 ജൂൺ 22 ന് മലയാളം ഫിലിം ടെലിവിഷൻ ചേംബർ പ്രവർത്തനം ആരംഭിച്ചു. മലയാള സിനിമ ടെലിവിഷൻ മേഖലകളിൽ പ്രവർത്തിച്ചിട്ടും മുഖ്യധാരയിൽ എത്താൻ പറ്റാത്തവർക്കും മുഖ്യധാരയിൽ എത്തിയവർക്കും പുതുമുഖങ്ങളായി ഈ രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർക്കുംവേണ്ടിയുള്ള പുതിയ സംഘടനയാണിത്.

ലിമിറ്റഡ് കമ്പനിയുടെ ചട്ടക്കൂടിൽ ന

ോൺ പ്രോഫിറ്റ് ഓർഗനൈസേഷനായിട്ടാണ് (NPO) -- ലാഭരഹിത സംഘടനയായിട്ടാണ് -- സംഘടന മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്‌സിന്റെ (MCA) കീഴിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇത്തരത്തിലുള്ള മലയാളത്തിലെ ആദ്യത്തെ സിനിമ ടെലിവിഷൻ സംഘടനയാണിത്.


സിനിമ ടെലിവിഷൻ മേഖലകളിൽ നിന്നും മറ്റു കലാസാഹിത്യ മേഖലകളിൽ നിന്നും ഉള്ളവരാണ് ഈ സംഘടനയെ നയിക്കുക.

ആർക്കൊക്കെ അംഗമാകാം?
========================

കല, സാഹിത്യം, സംഗീതം, നൃത്തം, അഭിനയം, സംഘാടനം, അദ്ധ്യാപനം, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ്, ചമയം, വസ്ത്രാലങ്കാരം, ചിത്രനിർമാണം, വിതരണം, പ്രദർശനം തുടങ്ങി സിനിമയുടേയും ടെലിവിഷന്റേയും എല്ലാ മേഖലകളിലും പ്രവർത്തിക്കുന്നവർക്കും ഇവയോടെല്ലാം താല്പര്യവും കൂടുതൽ പഠിക്കണമെന്നും മനസ്സിലാക്കണമെന്നും ആഗ്രഹം വെച്ചുപുലർത്തുന്നവർക്കും ഈ സംഘടനയിൽ അംഗമാകാം. കൂടാതെ അനുഷ്ഠാന കലാകാരന്മാർ, ക്ഷേത്രകലാകാരന്മാർ, വാദ്യകലാകാരന്മാർ എന്നിവർക്കും അംഗത്വത്തിന് അപേക്ഷിക്കാം. കലയും കച്ചവടവും സമഞ്ജസമായി യോജിപ്പിച്ചു കൊണ്ടുപോകാൻ കഴിവുള്ള ബിസിനസ്സുകാർക്കും അഭ്യുദയകാംക്ഷികൾക്കും സംഘടനയിലേക്ക് സ്വാഗതം.


മലയാള സിനിമ ടെലിവിഷൻ രംഗത്ത് പല തുറകളിലായി പ്രവർത്തിക്കുന്ന 20,000 ലധികം പേർ ദിവസവേതനം കൈപ്പറ്റുന്നവരുടെ കൂട്ടത്തിലുണ്ട്. ഇവരിൽ ഭൂരിപക്ഷം പേർക്കും എപ്പോഴും ജോലി ഉണ്ടാകാറില്ല. ഉള്ളപ്പോൾ ചെയ്യുന്ന ദിവസത്തെ കൂലി മാത്രം ലഭിക്കും. ജോലി ഉള്ളപ്പോൾ പോലും ഇത്ര ദിവസം ഉണ്ടാകുമെന്നതിന് സ്ഥിരതയില്ല. ഇവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാനോ ഇവർക്കു വേണ്ടി സർക്കാരിൻ്റെ അടുക്കൽ സംഘടനാതലത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാനോ ആരുമില്ല. ഈ കൊറോണക്കാലത്ത് തൊഴിലില്ലാതെ, വരുമാനമില്ലാതെ, നാളെ ജീവിതഗതി എന്തെന്ന് നിശ്ചയമില്ലാതെ ബുദ്ധിമുട്ടുകയാണ് ഇവരിൽ ഭൂരിപക്ഷം പേരും.

എക്സ്ട്ര ആർട്ടിസ്റ്റ് എന്ന പേരിൽ അറിയപ്പെടുന്ന ബഹുഭൂരിപക്ഷത്തിനും ഇന്നത്തെ സാഹചര്യത്തിൽ അടുത്തൊന്നും ജോലിസാധ്യത ഉണ്ടായിരിക്കില്ല. പക്ഷേ, ഒരർത്ഥത്തിൽ ഇവരും സിനിമയുടെയും ടെലിവിഷൻ പരിപാടികളുംടെയും ഭാഗമാണ്. ഇക്കൂട്ടരെ സാന്ത്വനത്തിന്റെയും പരിഗണനയുടെയും കുടക്കീഴിലാക്കി അവരുടെ ക്ഷേമത്തിനു വേണ്ടി സർക്കാരിന്റെയും സ്പോൺസർമാരുടേയും സന്നദ്ധസംഘടനകളുടേയും മറ്റുള്ളവരുടെയും സഹായത്തോടെയും മാർഗനിർദേശത്തോടെയും സാധ്യമായ വഴികൾ ആരായുകയും പ്രായോഗികമായ കർമപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്യും. ഇതിനുവേണ്ടി കലാകാരന്മാരെ ഒരുമിപ്പിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്. ഇത് ട്രേഡ് യൂണിയനല്ല. അംഗങ്ങളായ സിനിമ ടെലിവിഷൻ പ്രവർത്തകർക്ക് ക്ഷേമപ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയാണ്.

എല്ലാ കലാകാരന്മാർക്കുമായി മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഘടനകൾ വർഷങ്ങൾക്ക് മുൻപേ നിലവിൽ വന്നു കഴിഞ്ഞു.

ഇതുവരെ ഒരു സംഘടനയിലും അംഗമാകാൻ സാധിക്കാത്ത സിനിമ ടെലിവിഷൻ കലാകാരന്മാർക്ക് ഈ സംഘടനയിൽ അംഗമാകാം. കേരളത്തിലുള്ളവർക്കും മറുനാട്ടിലുള്ളവർക്കും വിദേശമലയാളികൾക്കും മറ്റു സംഘടനകളിൽ അംഗമായവർക്കും പ്രത്യേക നിബന്ധനകളില്ലാതെ അംഗമാകാം.

മറ്റു സംഘടനകളുമായി മത്സരത്തിനോ ശത്രുതക്കോ ഈ പുതിയ സംഘടന ഉണ്ടായിരിക്കില്ല. എല്ലാ കലാകാരന്മാരുമായി സഹകരണം, വിശ്വാസം, സ്നേഹം, പരസ്പരബഹുമാനം, അംഗീകാരം, സഹായം, സഹവർത്തിത്തം ഇവയാണ് മലയാളം ഫിലിം ടെലിവിഷൻ ചേംബർ ലക്ഷ്യമിടുന്നത്.

17/07/2025

🌹🌹 കുട്ടികൾക്ക് അഭിനയക്കളരി ഓൺലൈനായി ചിങ്ങം 1 മുതൽ ആരംഭിക്കുന്നു 🌹🌹

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ആഭിമുഖ്യത്തിൽ 5 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കായി ശനി ഞായർ ദിവസങ്ങളിൽ രാവിലെ 10 മുതൽ 1 മണി വരെ മൂന്നു മണിക്കൂർ വീതമുള്ള 30 മണിക്കൂർ അഭിനയക്കളരി ഓൺലൈനായി ആഗസ്റ്റ് 17 മുതൽ സെപ്റ്റംബർ 21 വരെ നടത്തുന്നു. കോഴ്സ് ഡയറക്ടർ: മലയാളഭൂമി ശശിധരൻനായർ. പ്രവേശനം ആദ്യം അപേക്ഷിക്കുന്ന 30 പേർക്ക് മാത്രം. വിജയകരമായി അഭിനയക്കളരി പൂർത്തിയാക്കുന്നവരെ സിനിമനിർമാതാക്കൾക്ക് സംഘടന പരിചയപ്പെടുത്തുന്നതായിരിക്കും. ഫീസ്, കൂടുതൽ വിവരങ്ങൾ, രജിസ്ട്രേഷൻ എന്നിവക്ക് *9326547092* ൽ വാട്ട്‌സാപ്പ് ചെയ്യുകയോ വിളിക്കുകയോ ചെയ്യുക.

Online Acting Workshop for Children aged 5 to 12 - Starting August 17th!

The Malayalam Film and Television Chamber of Commerce is excited to announce a 30-hour online acting workshop for children aged 5-12. Join us for an engaging and creative experience!

Key Details:

- Start Date: August 17th
- End Date: September 21st
- Duration: 30 hours (3-hour sessions on Saturdays and Sundays, 10 AM - 1 PM)
- Age Group: 5-12 years
- Limited Seats: Only the first 30 applicants will be accepted
- Opportunity: Successful participants will get introduced to film producers by our organization
- Course Director: Malayalabhumi Sasidharan Nair

Interested? For more information on fees, details, and registration, please WhatsApp or call 9326547092.

സിനിമ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്ക�

🌹സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സിനിമയും സിനിമാഭിനയവും ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സ് പൂർത്തിയായ 3 പേർ...
01/06/2025

🌹സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന സിനിമയും സിനിമാഭിനയവും ഓൺലൈനായി പഠിക്കാൻ ആഗ്രഹിക്കുന്ന 18 വയസ്സ് പൂർത്തിയായ 3 പേർക്ക് ഇന്ന് (1.6.2025, ഞായർ) ജൂൺ 4 ന് തുടങ്ങുന്ന കോഴ്സിലേക്ക് സൗജന്യമായി അഡ്മിഷൻ നൽകുന്നു. 🌹

താല്പര്യമുള്ളവർ പേര്, വയസ്സ്, താമസസ്ഥലം, കോൺടാക്ട് നമ്പർ ഇവ 9326547092 ൽ വാട്സാപ്പ് മെസേജായി അയക്കുക.

Team MFTC
www.malayalamfilmtvchamber.com

30/05/2025

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബറിന്റെ ആഭിമുഖ്യത്തിൽ 2 മാസത്തെ ഇന്റഗ്രേറ്റഡ് ആക്ടിങ് കോഴ്സ് നടത്തുന്നു. 18 വയസ്സ് പൂർത്തിയായ ആർക്കും ഫീസടച്ച് ഈ കോഴ്സിൽ ചേരാം. കോഴ്സിൽ ചേരുന്ന എല്ലാവർക്കും സിനിമയിൽ അഭിനയിക്കാൻ അവസരം. വാട്ട്‌സാപ്പ്: 9326547092

🌹സിനിമ എല്ലാവർക്കും 🌹എന്തുകൊണ്ട് മലയാളം സിനിമ ഇന്ത്യയിൽ എല്ലാ ഭാഷക്കാരും ശ്രദ്ധിക്കുകയും വിലയിരുത്തുകയും  ചെയ്യുന്നു? ഇന...
27/05/2025

🌹സിനിമ എല്ലാവർക്കും 🌹

എന്തുകൊണ്ട് മലയാളം സിനിമ ഇന്ത്യയിൽ എല്ലാ ഭാഷക്കാരും ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്നു? ഇന്ത്യയിലും വിദേശത്തും അംഗീകാരങ്ങൾ നേടുന്നു?മലയാള സിനിമ പ്രവർത്തകർ ഏറെ കഴിവുള്ളവരാണ്. സിനിമയിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്ന എല്ലാ മലയാളികൾക്കും രണ്ടുമാസം കൊണ്ട് ആധികാരികമായി അഭിനയത്തിന്റെ അടിസ്ഥാനതത്വങ്ങൾ പഠിക്കാം.

MFTC യുടെ അഭിനയത്തിന്റെ അടുത്ത ഓൺലൈൻ ബാച്ച് 2025 ജൂൺ 4 ന് ആരംഭിക്കുന്നു. കോഴ്സ് മെറ്റീരിയലും സർട്ടിഫിക്കറ്റും നൽകുന്നു. മറ്റ് കോഴ്സുകളിൽ നിന്ന് തികച്ചും വ്യത്യസ്തം.

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ അഭിനയത്തിൽ രണ്ടു മാസത്തെ 60 മണിക്കൂർ ഓൺലൈൻ പഠനവും അതിന് ശേഷം 20 മണിക്കൂർ പ്രായോഗിക വർക്ക്ഷോപ്പും നിങ്ങളെ അഭിനയത്തിന്റെ അടിസ്ഥാനതത്വങ്ങൾ പഠിപ്പിക്കുന്നു. ഈ കോഴ്സ് പഠിച്ച ആർക്കും ആത്മവിശ്വാസത്തോടെ സിനിമയിൽ അഭിനയിക്കാൻ പറ്റും. പ്രവേശനം 10 പേർക്ക് മാത്രം.

ജോലി ചെയ്യുന്നവരുടെ സൗകര്യം കണക്കിലെടുത്ത് ഓൺലൈൻ ക്ലാസ്സിന്റെ സമയം വൈകുന്നേരം 7:30 മുതൽ 8:30 വരെയായി ക്രമീകരിച്ചിരിക്കുന്നു. വിദേശത്തു നിന്നുള്ള അപേക്ഷകർ കൂടുതലുണ്ടെങ്കിൽ അവർക്ക് സൗകര്യപ്രദമായ സമയത്തേക്ക് കോഴ്സ് ക്രമീകരിക്കാൻ ശ്രമിക്കും.

18 വയസ്സ് പൂർത്തിയായ ആർക്കും കോഴ്സിനു ചേരാം. കോഴ്സ് ഫീസ് സംബന്ധിച്ചും മറ്റ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9326547092 എന്ന വാട്സാപ്പിൽ മെസേജ് അയക്കുക. MFTC ലൈഫ് മെമ്പർമാർക്കും അസോസിയേറ്റ് മെമ്പർമാർക്കും ചാപ്റ്റർ മെമ്പർ മാർക്കും പ്രത്യേക ഫീസ് ഇളവുകൾ.

Team MFTC
www.malayalamfilmtvchamber.com

****llll 🌹 നിങ്ങളുടെ കഥയോ സ്ക്രിപ്റ്റോ ഇനി മുതൽ ആർക്കും മോഷ്ടിക്കാനോ ആശയം എടുത്ത് കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ മാറ്റി വേറ...
11/05/2025

****llll 🌹 നിങ്ങളുടെ കഥയോ സ്ക്രിപ്റ്റോ ഇനി മുതൽ ആർക്കും മോഷ്ടിക്കാനോ ആശയം എടുത്ത് കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ മാറ്റി വേറെ രീതിയിൽ എഴുതി സ്വന്തമാക്കാൻ പറ്റില്ല.🌹 llll****

ഒറിജിനൽ രചയിതാവിനും രചനക്കും അജീവനാന്തം കേവലം 650 രൂപക്ക് നിയമപരിരക്ഷ ലഭിക്കുന്നു.

സിനിമാരംഗത്ത് കഥയുടെയും തിരക്കഥയുടെയും മോഷണങ്ങളും തട്ടിപ്പുകളും നടക്കാറുണ്ട്. അല്പം ശ്രദ്ധിച്ചാൽ ഇനി മുതൽ മലയാള സിനിമാരംഗത്ത് കഥയുടെയോ തിരക്കഥയുടെയോ മോഷണം നടക്കില്ല.

നിങ്ങൾ ചെയ്യേണ്ടത്

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ഡിജിറ്റൽ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം വഴി നിങ്ങളുടെ കഥയോ ആശയമോ സ്ക്രിപ്റ്റോ വളരെ പെട്ടെന്ന് രജിസ്റ്റർ ചെയ്യാം. ആദ്യം ചെയ്യേണ്ടത് സംഘടനയിൽ അംഗമാകുക.

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾക്കും 9326547092 നമ്പറിൽ വാട്ട്‌സാപ്പ് ചെയ്യുകയോ 9833566504 നമ്പറിൽ വിളിക്കുകയോ ചെയ്യുക.

Protect Your Creative Work with Ease

The Malayalam Film and Television Chamber of Commerce (MFTC) offers a cutting-edge digital script registration platform. Secure your intellectual property - stories, ideas, synopses, or scripts - with just a few clicks from anywhere in the world.

To register, simply become a member and pay ₹650. For more information, WhatsApp 9326547092 or call 9833566504.

www.malayalamfilmtvchamber.com

llll**** 🌹നിങ്ങളുടെ കഥയോ സ്ക്രിപ്റ്റോ ഇനി മുതൽ ആർക്കും മോഷ്ടിക്കാനോ ആശയം എടുത്ത് കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ മാറ്റി സ്വന...
11/05/2025

llll**** 🌹നിങ്ങളുടെ കഥയോ സ്ക്രിപ്റ്റോ ഇനി മുതൽ ആർക്കും മോഷ്ടിക്കാനോ ആശയം എടുത്ത് കഥാപാത്രങ്ങളെയോ സംഭവങ്ങളെയോ മാറ്റി സ്വന്തമാക്കാനോ പറ്റില്ല 🌹 ***llll

ഒറിജിനൽ രചയിതാവിനും രചനക്കും അജീവനാന്തം കേവലം 650 രൂപക്ക് നിയമപരിക്ഷ

സിനിമാരംഗത്ത് കഥയുടെയും തിരക്കഥയുടെയും മോഷണങ്ങളും തട്ടിപ്പുകളും നടക്കാറുണ്ട്. അല്പം ശ്രദ്ധിച്ചാൽ ഇനി മുതൽ മലയാള സിനിമാരംഗത്ത് കഥയുടെയോ തിരക്കഥയുടെയോ മോഷണം ഇനി നടക്കില്ല.

നിങ്ങൾ ചെയ്യേണ്ടത്

മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സിന്റെ ഡിജിറ്റൽ രജിസ്ട്രേഷൻ പ്ലാറ്റ്ഫോം വഴി നിങ്ങളുടെ കഥയോ ആശയമോ സ്ക്രിപ്റ്റോ വളരെ പെട്ടെന്ന് രജിസ്റ്റർ ചെയ്യാം. സംഘടനയിൽ അംഗമായി നിങ്ങൾക്ക് സ്ക്രിപ്റ്റ് രജിസ്റ്റർ
ചെയ്യാം.

കൂടുതൽ വിവരങ്ങൾക്കും മാർഗ്ഗനിർദേശങ്ങൾക്കും 9326547092 നമ്പറിൽ വാട്ട്‌സാപ്പ് ചെയ്യുകയോ 9833566504 നമ്പറിൽ വിളിക്കുകയോ ചെയ്യുക.

*Protect Your Creative Work with Ease*

The Malayalam Film and Television Chamber of Commerce (MFTC) offers a cutting-edge digital script registration platform. Secure your intellectual property - stories, ideas, synopses, or scripts - with just a few clicks from anywhere in the world.

To register, simply become a member and pay ₹650. For more information, WhatsApp 9326547092 or call 9833566504.

www.malayalamfilmtvchamber.com

🌹🌹 സിനിമ എല്ലാവർക്കും 🌹🌹ഏതു പ്രായത്തിലുള്ളവർക്കും സിനിമാരംഗത്ത് പ്രവർത്തിക്കാം. അഭിനയം, തിരക്കഥാരചന, സംവിധാനം ഇവയിൽ ഏതു ...
02/05/2025

🌹🌹 സിനിമ എല്ലാവർക്കും 🌹🌹

ഏതു പ്രായത്തിലുള്ളവർക്കും സിനിമാരംഗത്ത് പ്രവർത്തിക്കാം. അഭിനയം, തിരക്കഥാരചന, സംവിധാനം ഇവയിൽ ഏതു രംഗത്ത് പ്രവർത്തിക്കാനാണ് നിങ്ങൾക്ക് താല്പര്യം? മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് നിങ്ങളുടെ അഭിരുചിക്കൊത്ത ഏറ്റവും മികച്ച ഓൺലൈൻ കോഴ്സ് ഏറ്റവും കുറഞ്ഞ ഫീസിൽ പഠിപ്പിക്കുന്നു.

അഭിനയം: രണ്ടു മാസത്തെ 60 മണിക്കൂർ ഓൺലൈൻ പഠനവും 20 മണിക്കൂർ വർക്ക്ഷോപ്പും പ്രവേശനം 10 പേർക്ക് മാത്രം. അടുത്ത ബാച്ച് 2025 ജൂണിൽ ആരംഭിക്കുന്നു.

തിരക്കഥാരചന: മൂന്നു മാസം 90 മണിക്കൂർ ഓൺലൈനായി തിരക്കഥാരചന പഠി പ്പിക്കുന്ന കോഴ്സും 20 മണിക്കൂർ പ്രാക്ടിക്കൽ വർക്ക്‌ഷോപ്പും. പ്രവേശനം: 10 പേർക്ക് മാത്രം. അടുത്ത ബാച്ച് 2025 ജൂണിൽ ആരംഭിക്കുന്നു.

സംവിധാനം: 6 മാസത്തെ 180 മണിക്കൂർ ഓൺലൈൻ ക്ലാസ്സും 20 മണിക്കൂർ പ്രാക്ടിക്കൽ വർക്ക്‌ ഷോപ്പും. പ്രവേശനം: 8 പേർക്ക് മാത്രം. അടുത്ത ബാച്ച് 2025 ജൂണിൽ ആരംഭിക്കുന്നു.

18 വയസ്സ് പൂർത്തിയായ ആർക്കും മുകളിൽ പറഞ്ഞ ഏതു കോഴ്സിനും അപേക്ഷിക്കാം. കോഴ്സ് മെറ്റീരിയലും സർട്ടിഫിക്കറ്റും നൽകും. കോഴ്സ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 9326547092 എന്ന വാട്സാപ്പിൽ മെസേജ് അയക്കുക.

Team MFTC
www.malayalamfilmtvchamber.com

19/04/2025

🌹🌹 അഭിനയം ആധികാരികമായി പഠിക്കാം 🌹🌹

അദ്ധ്യാപകരിൽ നിന്നു ലഭിക്കുന്ന ശിക്ഷണം നാലിലൊന്ന്, വിദ്യാർത്ഥി സ്വപ്രയത്നം കൊണ്ട് ആർജിക്കുന്നത് നാലിലൊന്ന്, പരിശീലനം കൊണ്ടും ചിന്തകൊണ്ടും കലക്രമേണ നേടുന്നത് നാലിലൊന്ന്, സഹപാഠികളിൽ നിന്ന് ലഭിക്കുന്നത് നാലിലൊന്ന്. ഇപ്രകാരം നാലുവിധത്തിൽ ഒരു വ്യക്തി കാലങ്ങളിലൂടെ വിദ്യയിൽ പൂർണത നേടുന്നു എന്നാണ് ആചാര്യമതം. അഭിനയത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. ശിക്ഷണവും പരിശീലനവും അഭിനയത്തിൽ അത്യന്താപേക്ഷിതമാണ്.

കലാകാരന്മാരുടെ സംഘടനയായ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് രണ്ടു മാസത്തെ ഓൺലൈൻ കോഴ്സിലൂടെയും 20 മണിക്കൂർ വർക്ക്‌ ഷോപ്പിലൂടെയും ആധികാരികമായി സിനിമാഭിനയം ഏറ്റവും ചുരുങ്ങിയ ഫീസിൽ പഠിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9326547092 എന്ന വാട്ട്‌സാപ്പിൽ മെസേജ് അയക്കുകയോ 9833566504 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

Team MFTC
www.malayalamfilmtvchamber.com

19/04/2025

🌹🌹 അഭിനയം ആധികാരികമായി പഠിക്കാം 🌹🌹

അദ്ധ്യാപകരിൽ നിന്നു ലഭിക്കുന്ന ശിക്ഷണം നാലിലൊന്ന്, വിദ്യാർത്ഥി സ്വപ്രയത്നം കൊണ്ട് ആർജിക്കുന്നത് നാലിലൊന്ന്, പരിശീലനം കൊണ്ടും ചിന്തകൊണ്ടും കലക്രമേണ നേടുന്നത് നാലിലൊന്ന്, സഹപാഠികളിൽ നിന്ന് ലഭിക്കുന്നത് നാലിലൊന്ന്. ഇപ്രകാരം നാലുവിധത്തിൽ ഒരു വ്യക്തി കാലങ്ങളിലൂടെ വിദ്യയിൽ പൂർണത നേടുന്നു എന്നാണ് ആചാര്യമതം. അഭിനയത്തിന്റെ കാര്യത്തിലും ഇത് സത്യമാണ്. ശിക്ഷണവും പരിശീലനവും അഭിനയത്തിൽ അത്യന്താപേക്ഷിതമാണ്.

കലാകാരന്മാരുടെ സംഘടനയായ മലയാളം ഫിലിം ആൻഡ് ടെലിവിഷൻ ചേംബർ ഓഫ് കോമേഴ്‌സ് രണ്ടു മാസത്തെ ഓൺലൈൻ കോഴ്സിലൂടെയും 20 മണിക്കൂർ വർക്ക്‌ ഷോപ്പിലൂടെയും ആധികാരികമായി സിനിമാഭിനയം ഏറ്റവും ചുരുങ്ങിയ ഫീസിൽ പഠിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9326547092 എന്ന വാട്ട്‌സാപ്പിൽ മെസേജ് അയക്കുകയോ 9833566504 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.

Team MFTC
www.malayalamfilmtvchamber.com

സിനിമ ടെലിവിഷൻ രംഗത്ത് പ്രവർത്തിക്ക�

27/03/2025

Address

Thiruvananthapuram
695014

Opening Hours

Monday 9am - 8pm
Tuesday 9am - 11pm
Wednesday 9am - 11pm
Thursday 9am - 11pm
Friday 9am - 11pm
Saturday 9am - 11pm
Sunday 9am - 11pm

Alerts

Be the first to know and let us send you an email when Malayalam Film and Television Chamber of Commerce posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Malayalam Film and Television Chamber of Commerce:

Share