Pravasi Congress

Pravasi Congress Pravasi Congress is a group of Indian citizen who exclusively belong to expats and returnees from different region of the world.

15/07/2026

പ്രവാസി പെൻഷൻ
മുഖ്യമന്ത്രി ഇടപെടണം.
പ്രവാസി കോൺഗ്രസ്:

ആലപ്പുഴ :
തടസ്സപ്പെട്ട പ്രവാസി പെൻഷൻ അടിയന്തിരമായി വിതരണം ചെയ്യാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രവാസികോൺഗ്രസ് സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു.

കഴിഞ്ഞ സർക്കാരിൻ്റെ കാലത്തേത് ഉൾപ്പെടെ മൂന്ന് മാസത്തെ പെൻഷൻ നിലവിൽ കുടിശികയാണ് . കഴിഞ്ഞ സർക്കാർ കാലത്തെ 2024 മുതലുള്ള പതിനേഴായിരം പുതിയ പെൻഷൻകാർക്കുള്ള 85 കോടി രൂപയും കുടിശികയാണ്.
പെൻഷൻ തുകയിൽ ജീവിതം നയിക്കുന്ന പതിനായിരങ്ങൾ ഇത് മൂലം കഷ്ടപ്പാടിലാണ്. നോർക്ക ധനസഹായങ്ങളും സമാന സ്ഥിതിയിലാണ്.

ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവർ ജന പക്ഷത്ത് നിൽക്കുന്ന മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് അന്വഷിക്കണമെന്നും സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന ജനറൽ സെക്രട്ടറി സലിം പള്ളിവിള എന്നിവർ ആവശ്യപ്പെട്ടു

28/06/2026
പ്രവാസി കോൺഗ്രസ് മുന്നോട്ട് വെച്ച വിഷയം സർക്കാരിനും ജനങ്ങൾക്കും മുന്നിലേക്ക് ശക്തമായ വരികളിലൂടെ എത്തിച്ച" മലയാള മനോരമ "യ...
28/06/2026

പ്രവാസി കോൺഗ്രസ് മുന്നോട്ട് വെച്ച വിഷയം സർക്കാരിനും ജനങ്ങൾക്കും മുന്നിലേക്ക് ശക്തമായ വരികളിലൂടെ എത്തിച്ച
" മലയാള മനോരമ "യ്ക് അഭിനന്ദനങ്ങൾ .....

പാസ്പോർട്ട് ഫീസ് വർദ്ധന പിൻവലിക്കണം:
പ്രവാസി കോൺഗ്രസ്.

തിരുവനന്തപുരം : പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധപ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പ്രവാസി ഭാരതിയർക്ക് അന്യായമായ പാസ്പ്പോ്ർട്ട് ഫീസ് വർദ്ധന ഇരുട്ടടിയി മാറുകയാണ്.

ഇങ്ങനെ ഇടാക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF ) പ്രവാസികൾക്ക് നിയമാനുസൃതം അടിയന്തിര ഘട്ടങ്ങളിൽ നൽകാൻ പോലും കേന്ദ്രസർക്കാർ തായ്യാറാകുന്നില്ല. ഇതിനെതിരെയും, ദശാബ്ദങ്ങളായി പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത ദശകോടികളുടെ എമിഗ്രേഷൻ ഫണ്ടിൻ്റെ കണക്കുകൾ ലഭ്യമല്ലെന്ന വിവരാവകാശ മറുപടിയിലും പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും
സംസ്ഥാന നേതൃത്വം പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

സംസ്ഥന പ്രവാസി ക്ഷേമ ബോർഡ് നൽകിവരുന്ന പ്രവാസി പെൻഷൻ കുടിശിക വരാതെയും രണ്ട് വർഷമായ പുതിയ അപേക്ഷകരുടെ 85 കോടിയോളം രൂപയുടെ കുടിശിക പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നും സംസ്ഥാന മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

2024 ഫെബ്രുവരി മുതൽ 17000 പുതിയ അപേക്ഷകരുടെ പെൻഷൻ കുടിശികയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞെടുപ്പിനും ഓരോ മാസത്തെ പെൻഷൻ വിതരണം ചെയ്ത തൊഴികെ ബാക്കി നൽകേണ്ടതുണ്ട്. ഇതിലൂടെ 85 കോടിരുപയാണ് കഴിഞ്ഞ സർക്കാർ കുടിശികയാക്കിയത്.
ഇത് കൂടാതെ നോർക്കയുടെ പ്രവാസി സംരഭകർക്കുള്ള വായ്പാ സബ്‌സിഡി ഇനത്തിൽ 17 കോടിയും പലിശ സബ്സിഡി 3 കോടിയും, പ്രവാസികൾക്ക് നൽകി വരുന്ന മരണാനന്തര / ചികിത്സാ സഹായ പദ്ധതിയായ സാന്ത്വന സഹായധനം 15 കോടിയും മുൻസർക്കാർ കാലത്തെ കുടിശികയായിനിൽക്കുന്നു.
നിലവിൽ പ്രതിമാസ പെൻഷൻ വിതരണത്തിന് 32 കോടി വേണമെന്നിരിക്കെ അംശാദായമായി ലഭിക്കുന്നത് 13 മുതൽ 15 കോടി മാത്രമാണ്. സർക്കാർ പ്രതിമാസം 15 മുതൽ 18 കോടി രൂപ നൽകിയാലേ പെൻഷൻ കുടിശിക ഇല്ലാതെ നൽകാനാകൂ. വരുംവർഷങ്ങളിൽ പെൻഷൻ അപേക്ഷകരുടെ എണ്ണം ഇരട്ടിയാകുന്നതിലുടെ കൂടുതൽ തുക സർക്കാർ കണ്ടെത്തേണ്ടിവരും. നിലവിൽ 93000 പെൻഷൻ കാരുണ്ടെങ്കിൽ 2028 മെയ് മാസത്തോടെ അത് രണ്ട് ലക്ഷമായി ഉയരും എന്നാൽ പുതുതായി ക്ഷേമനിധിയിൽ അംഗമായുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്,ഇത് നാളെകളിൽ വലിയ പ്രതിസസിയായി മാറും. ബോർഡിന് സ്വയം ആർജിത ഫണ്ട് രൂപീകരണത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ. ഈ കാര്യത്തിൽ പ്രവാസി കോൺഗ്രസ് നിരവധി നിർദ്ദേശങ്ങൾ സർക്കാരിനു മുമ്പിൽ സമർപ്പിച്ചുണ്ട് . 800 കോടിക്ക് മുകളിൽ ഭീമമായ അംശാദായ കുടിശിക പിരിച്ചെടുക്കുന്നതിനുള്ള ആസൂത്രിതവും സമഗ്രവുമായ നടപടി ആവശ്യമാണ്. അംശാദയ കുടിശികയാൽ അംഗത്വം നഷ്ടപ്പെടുന്നവരുടെ കാര്യത്തിൽ പരിഹാരനിർദ്ദേശവും ഉണ്ടാകേണ്ടതുണ്ട്
ഇതിൽ വകുപ്പുമായി നിർദ്ദേശങ്ങൾ പങ്കിടാൻ പ്രവാസി കോൺഗ്രസ് നേതൃത്വം താൽപ്പര്യം പ്രകടപ്പിച്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
തിരികെ വന്ന പ്രവാസികളുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കേണ്ടതിൻ്റെ ആവശ്യത സർക്കാരിനും ബോധ്യമുണ്ട് പ്രകടനപ്പത്രികയിലെ ഇതിനുള്ള നിർദ്ദേശം നടപ്പിലാക്കണം. ബജറ്റിൽ കൂടുതൽ തുക ഉൾപ്പെടുത്താതിരുന്നത് ഇതിനൊക്കെ തടസമായി നിൽക്കുകയാണെന്നും അവർ പറഞ്ഞു.
" പ്രസിദ്ധീകരണാർത്ഥം "

26/06/2026

പാസ്പോർട്ട് ഫീസ് വർദ്ധന പിൻവലിക്കണം:
പ്രവാസി കോൺഗ്രസ്.

തിരുവനന്തപുരം : പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധപ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന പ്രവാസി ഭാരതിയർക്ക് അന്യായമായ പാസ്പ്പോ്ർട്ട് ഫീസ് വർദ്ധന ഇരുട്ടടിയി മാറുകയാണ്.

ഇങ്ങനെ ഇടാക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ട് (ICWF ) പ്രവാസികൾക്ക് നിയമാനുസൃതം അടിയന്തിര ഘട്ടങ്ങളിൽ നൽകാൻ പോലും കേന്ദ്രസർക്കാർ തായ്യാറാകുന്നില്ല. ഇതിനെതിരെയും, ദശാബ്ദങ്ങളായി പ്രവാസികളിൽ നിന്നും പിരിച്ചെടുത്ത ദശകോടികളുടെ എമിഗ്രേഷൻ ഫണ്ടിൻ്റെ കണക്കുകൾ ലഭ്യമല്ലെന്ന വിവരാവകാശ മറുപടിയിലും പ്രതിഷേധിച്ച് പ്രവാസി കോൺഗ്രസ് ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും
സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന , ജനറൽ സെക്രട്ടറി സലിം പള്ളിവിള , തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അനിൽ നന്ദിയോട് എന്നിവർ സംയുക്ത പ്രസ്ഥാവനയിൽ പറഞ്ഞു.

സംസ്ഥന പ്രവാസി ക്ഷേമ ബോർഡ് നൽകിവരുന്ന പ്രവാസി പെൻഷൻ കുടിശിക വരാതെയും രണ്ട് വർഷമായ പുതിയ അപേക്ഷകരുടെ 85 കോടിയോളം രൂപയുടെ കുടിശിക പെൻഷനും ഉടൻ വിതരണം ചെയ്യണമെന്നും അവർ സംസ്ഥാന മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു.

2024 ഫെബ്രുവരി മുതൽ 17000 പുതിയ അപേക്ഷകരുടെ പെൻഷൻ കുടിശികയാണ്. തദ്ദേശ തിരഞ്ഞെടുപ്പിനും നിയമസഭാ തിരഞെടുപ്പിനും ഓരോ മാസത്തെ പെൻഷൻ വിതരണം ചെയ്ത തൊഴികെ ബാക്കി നൽകേണ്ടതുണ്ട്. ഇതിലൂടെ 85 കോടിരുപയാണ് കഴിഞ്ഞ സർക്കാർ കുടിശികയാക്കിയത്.
ഇത് കൂടാതെ നോർക്കയുടെ പ്രവാസി സംരഭകർക്കുള്ള വായ്പാ സബ്‌സിഡി ഇനത്തിൽ 17 കോടിയും പലിശ സബ്സിഡി 3 കോടിയും, പ്രവാസികൾക്ക് നൽകി വരുന്ന മരണാനന്തര / ചികിത്സാ സഹായ പദ്ധതിയായ സാന്ത്വന സഹായധനം 15 കോടിയും മുൻസർക്കാർ കാലത്തെ കുടിശികയായിനിൽക്കുന്നു.
നിലവിൽ പ്രതിമാസ പെൻഷൻ വിതരണത്തിന് 32 കോടി വേണമെന്നിരിക്കെ അംശാദായമായി ലഭിക്കുന്നത് 13 മുതൽ 15 കോടി മാത്രമാണ്. സർക്കാർ പ്രതിമാസം 15 മുതൽ 18 കോടി രൂപ നൽകിയാലേ പെൻഷൻ കുടിശിക ഇല്ലാതെ നൽകാനാകൂ. വരുംവർഷങ്ങളിൽ പെൻഷൻ അപേക്ഷകരുടെ എണ്ണം ഇരട്ടിയാകുന്നതിലുടെ കൂടുതൽ തുക സർക്കാർ കണ്ടെത്തേണ്ടിവരും. നിലവിൽ 93000 പെൻഷൻ കാരുണ്ടെങ്കിൽ 2028 മെയ് മാസത്തോടെ അത് രണ്ട് ലക്ഷമായി ഉയരും എന്നാൽ പുതുതായി ക്ഷേമനിധിയിൽ അംഗമായുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണ്,ഇത് നാളെകളിൽ വലിയ പ്രതിസസിയായി മാറും. ബോർഡിന് സ്വയം ആർജിത ഫണ്ട് രൂപീകരണത്തിലൂടെ മാത്രമേ ഈ പ്രതിസന്ധി പരിഹരിക്കാനാകൂ. ഈ കാര്യത്തിൽ പ്രവാസി കോൺഗ്രസ് നിരവധി നിർദ്ദേശങ്ങൾ സർക്കാരിനു മുമ്പിൽ സമർപ്പിച്ചുണ്ട് . 800 കോടിക്ക് മുകളിൽ ഭീമമായ അംശാദായ കുടിശിക പിരിച്ചെടുക്കുന്നതിനുള്ള ആസൂത്രിതവും സമഗ്രവുമായ നടപടി ആവശ്യമാണ്. അംശാദയ കുടിശികയാൽ അംഗത്വം നഷ്ടപ്പെടുന്നവരുടെ കാര്യത്തിൽ പരിഹാരനിർദ്ദേശവും ഉണ്ടാകേണ്ടതുണ്ട്
ഇതിൽ വകുപ്പുമായി നിർദ്ദേശങ്ങൾ പങ്കിടാൻ പ്രവാസി കോൺഗ്രസ് നേതൃത്വം താൽപ്പര്യം പ്രകടപ്പിച്ച് സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്.
തിരികെ വന്ന പ്രവാസികളുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കേണ്ടതിൻ്റെ ആവശ്യത സർക്കാരിനും ബോധ്യമുണ്ട് പ്രകടനപ്പത്രികയിലെ ഇതിനുള്ള നിർദ്ദേശം നടപ്പിലാക്കണം. ബജറ്റിൽ കൂടുതൽ തുക ഉൾപ്പെടുത്താതിരുന്നത് ഇതിനൊക്കെ തടസമായി നിൽക്കുകയാണെന്നും അവർ പറഞ്ഞു.
" പ്രസിദ്ധീകരണാർത്ഥം "

07/06/2026

പ്രവാസി കോൺഗ്രസ് നേതാക്കൾ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

തിരുവനന്തപുരം: ജൂൺ19 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിൽ പ്രവാസി ക്ഷേമത്തിന് കൂടുതൽ തുക വകയിരുത്തണമെന്ന് പ്രവാസി കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
നിലവിൽ പുതുതായി പെൻഷന് അപേക്ഷിച്ചവർക്ക് മാസങ്ങളായി പെൻഷൻ ലഭ്യമായിട്ടില്ല . ഇതിൽ 85 കോടി രൂപ കുടിശ്ശികയാണ് . നോർക്കയുടെ വായ്പാ സബ്സിഡി , സാന്ത്വന സഹായ പദ്ധതിയിൽ 35 കോടിയും.
പെൻഷൻ മുടക്കമില്ലാതെ നൽകാൻ പ്രതിമാസം സർക്കാർ നൽകേണ്ടി വരുന്നത് 15 കോടിയോളം രൂപയാണ്. ഇവ കണക്കാക്കുമ്പോൾ വരും വർഷത്തെ വിഹിതമായി 400 കോടി രൂപയിലധികം അനിവാര്യമാണ്.
തിരികെ വന്നവർക്കുള്ള ആരോഗ്യ ഇൻഷ്വറൻസ് ഉൾപ്പെടെ പ്രകടനപത്രികയിലെ വാഗ്ദാനം മുൻഗണനാ ക്രമത്തൽ നടപ്പാക്കുന്നതിനും ക്ഷേമപദ്ധതി വിപുലീകരികുന്നതിനുമായി 500 കോടി രൂപ ബജറ്റ് വിഹിതമായി അനുവദിക്കണമെന്ന് സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡൻ്റ് ദിനേശ് ചന്ദന , ജനറൽ സെക്രട്ടറി സലിം പള്ളിവിള ,
ഭാരവാഹികളായ ചന്ദ്രികാ ശ്രീധർ, അനിൽ നന്ദിയോട്, നൗഷാദ് പാലോട്, ഡോ : റഷീദ് മഞ്ഞപ്പാറ , ഷഹീദ് എന്നിവർ പങ്കെടുത്തു

സോമേട്ടന് വിട .....ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക് ശാന്തികവാടത്തിൽ അന്ത്യവിശ്രമം...പ്രണാമം
16/04/2026

സോമേട്ടന് വിട .....
ഇന്ന് (വെള്ളിയാഴ്ച) രാവിലെ 9 മണിക് ശാന്തികവാടത്തിൽ അന്ത്യവിശ്രമം...
പ്രണാമം

പ്രിയരെ,പ്രവാസികോൺഗ്രസ് സംസ്ഥാന ട്രഷറർ സംഘടനയുടെ സ്ഥാപക നേതാവ് സോമശേഖരൻ നായർ (സോമേട്ടൻ ) നിര്യാതനായി ...ഈ വിയോഗം ഏറെ ദുഖ...
15/04/2026

പ്രിയരെ,
പ്രവാസികോൺഗ്രസ് സംസ്ഥാന ട്രഷറർ സംഘടനയുടെ സ്ഥാപക നേതാവ് സോമശേഖരൻ നായർ (സോമേട്ടൻ ) നിര്യാതനായി ...
ഈ വിയോഗം ഏറെ ദുഖകരവും നികത്താനാകാത്തതുമാണ്.
സംഘടനക്ക് നൽകിയ കരുത്ത്,പിൻബലം, നിലപാട് ഒക്കെ ... സ്മരിക്കപ്പെടുക തന്നെ ചെയ്യും... വെള്ളിയാഴ്ച രാവിലെ 8 മണിക്ക് തിരുവനന്തപുരത്താണ് സംസ്‌കാര ചടങ്ങുകൾ ..നാളെ (വ്യാഴം) 11 മണി മുതൽ ശാസ്തമംഗലത്തെ വസതിയിൽ പൊതുദർശനമുണ്ടാകും.
സംസ്ഥാന കമ്മിറ്റിയുടെ അനുശോചനവും അഗാധമായ ദുഖവും അറിയിക്കുന്നു.
കുടുംബത്തിൻ്റെ വേദനയിൽ ഹൃദയ പൂർവ്വം പങ്കുചേരുന്നു..
പ്രിയപ്പെട്ടവന് വിട....

പ്രതിപക്ഷ നേതാവ് വാക്ക് പാലിച്ചു. നന്ദി...പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച മൈഗ്രേഷൻ ഡേയുടെയും, പ്രവാസി കോൺക്ലേവിൻ്റെയും ഉദ്...
02/04/2026

പ്രതിപക്ഷ നേതാവ് വാക്ക് പാലിച്ചു. നന്ദി...
പ്രവാസി കോൺഗ്രസ് സംഘടിപ്പിച്ച മൈഗ്രേഷൻ ഡേയുടെയും, പ്രവാസി കോൺക്ലേവിൻ്റെയും ഉദ്ഘാടന പ്രസംഗത്തിൽ തിരഞ്ഞെടുപ്പ് പ്രകടനപത്രികാ രൂപീകരണത്തിൽ പ്രവാസി കോൺഗ്രസുമായി ചർച്ച ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ്നൽകിയിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷനേതാവുമായുള്ള കൂടിക്കാഴ്ചയിൽ പ്രവാസി കോൺഗ്രസ്, UDF പ്രകടനപത്രികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട വിവിധ നിർദ്ദേശങ്ങളിൽ ആറെണ്ണം ഉൾപ്പെടുത്തിയതിൽ ഏറെ സന്തോഷമാണുള്ളത്. മുൻകാലങ്ങളിൽ നിന്ന് വെത്യസ്തമായി പ്രവാസി ക്ഷേമവിഷയത്തിൽ UDF കൂടുതൽ ഗൗരവം കാണിക്കുന്നത് പ്രവാസികളെ കരുതലോടെ കാണുന്നു എന്നതാണ്.
ഇവ പ്രാവർത്തികമാകാൻ UDF ൻ്റെ വിജയം അനിവാര്യമാണ്.
UDF നേതൃത്വത്തിന് അഭിനന്ദനങ്ങൾ, വിജയാശംസകൾ....

Address

Suffis Arcade, Oottukuzhy, Thiruvananthapuram/1
Thiruvananthapuram
695001

Telephone

+919656991111

Website

Alerts

Be the first to know and let us send you an email when Pravasi Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Pravasi Congress:

Shortcuts

Share