Association of Bank Customers-INDIA

Association of Bank  Customers-INDIA ജനദ്രോഹപരമായ ബാങ്കിംഗ് നയങ്ങളിൽനിന്ന് ജനത്തെ സംരക്ഷിക്കുകയാണ് ദൗത്യം

മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് പണി കൊടുത്ത് മലയാളി. ബാംഗ്ലൂരുവില്‍ സ്വന്...
14/02/2026

മിനിമം ബാലന്‍സ് ഇല്ലാത്തതിന് പിഴ ഈടാക്കുന്ന രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ക്ക് പണി കൊടുത്ത് മലയാളി. ബാംഗ്ലൂരുവില്‍ സ്വന്തമായി സംരംഭം നടത്തുന്ന തിരുവനന്തപുരം സ്വദേശി പരമേശ്വരന്‍ കൃഷ്ണയ്യര്‍ ആണ് പാര്‍ലിമെന്ററി സമിതിയെ സമീപിച്ച് പിഴ ഈടാക്കുന്നത് ഒഴിവാക്കാനുള്ള നിര്‍ദേശം നേടിയെടുത്തത് .കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4817 കോടി രൂപ പിഴ ഇനത്തില്‍ ഈടാക്കിയ ബാങ്കുകള്‍ക്ക് തിരിച്ചടിയായി ഈ നിര്‍ദേശം. സാധാരണക്കാരായ ജനങ്ങള്‍ക്ക് വലിയൊരു ആശ്വാസമാണ് ഈ മലയാളിയുടെ ഇടപെടല്‍. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കുന്നത് കാരണം അക്കൗണ്ടിലേക്ക് പൈസ അയക്കേണ്ട എന്ന് തന്റെ ജീവനക്കാര്‍ പറഞ്ഞപ്പോഴാണ് അദേഹം ഇതിന്റെ ഗൗരവം മനസ്സിലാക്കുന്നത്. തുടർന്ന് ഇതിന്റെ പരിഹാരം കാണാന്‍ ആയി ഇറങ്ങി തിരിക്കുകയായിരുന്നു. ആ കഷ്ടപ്പാടിന്റെ ഫലമാണ് ഇപ്പോള്‍ സാധാരണക്കാര്‍ക്ക് ലഭിച്ചിരിക്കുന്നത്. ഒരാൾക്ക് ഓരോ മാസാവസാനവും ഒരുപാട്‌ കാര്യങ്ങള്‍ ഉണ്ടാകും. emi അടിക്കണം. കറണ്ട് ബില്‍ അടക്കം അങ്ങനെ ഒരുപാട് കാര്യങ്ങള്‍. അതിനൊക്കെ കൃത്യമായി കണക്ക് കൂട്ടി ആയിരിക്കും അയാള്‍ അക്കൗണ്ടിലേക്ക് പണം ഇട്ടു വെക്കുന്നത്. അതിന്റെ കൂടെ ബാലന്‍സ് ഇല്ലാത്ത കാരണത്താല്‍ പിഴ ഈടാക്കി ആ പണം കൊണ്ട് പോകുകയാണ് ബാങ്കുകള്‍ ചെയ്യുന്നത്. അതെങ്ങനെ ശരിയാകും നമ്മുടെ പണം ഉപയോഗിക്കുന്നതിന്‌ നമ്മൾ എന്തിനാ പിഴ കൊടുക്കുന്നത്. നമ്മള്‍ ബാങ്കിന്റെ പണമല്ലല്ലോ ഉപയോഗിക്കുന്നത് നമ്മുടെ സ്വന്തം പണമല്ലെ ഉപയോഗിക്കുന്നത് . ഒരാള്‍ക്ക് തന്റെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലാത്ത ഒരു അവസ്ഥ തന്നെ പരിതാപകരമാണ് അതിന്റെ ഇടയിലാണ് ബാങ്കുകള്‍ നിന്റെ കൈയില്‍ കാശില്ല അത് കൊണ്ട് നീ ഞങ്ങൾക്ക് പിഴ തരണം. എന്തൊരു വിരോധാഭാസമാണ് ഇത്. അതാണ് ഞാന്‍ ചോദ്യം ചെയ്തത്. മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പിഴ ഈടാക്കരുതെന്ന് പാര്‍ലിമെന്ററി പെറ്റിഷന്‍ കമ്മിറ്റിയുടെ ശുപാര്‍ശയെ തുടർന്ന് രാജ്യത്തെ 6 പൊതുമേഖലാ ബാങ്കുകള്‍ ആണ് പിഴ കൊള്ളയില്‍ നിന്നും പിന്മാറിയത്... രാജ്യത്തെ സാധാരണക്കാര്‍ക്ക് ആശ്വാസമായ ഈ അനുമതി നേടി തന്ന മലയാളിയായ പരമേശ്വരന്‍ സാറിന് ഒരു ബിഗ് സല്യൂട്ട്...❤️🙏

29/01/2026

*🔰⭕ഗ്രാമസഭ എന്ത് , എന്തിന്‌...?*⭕🔰

29/01/2026

വോട്ടു ചെയ്യുക മാത്രമല്ല നാടിന്റെ ഉന്നതിയിലും നമ്മൾ പങ്കാളികളാകേണ്ടതുണ്ട്. അതുവഴി വികസനം സാധ്യമാകുന്നതോടൊപ്പം അഴിമതിയും പൂർണ്ണമായും തടയാൻ കഴിയും.നാം മാറി നിൽക്കുന്തോറും നാടിൻ്റെ വികസന കാര്യങ്ങൾ ചിലരുടെ താല്പര്യത്തിൽ മാത്രം നടക്കും.

നടക്കാത്തവയെ ഓർത്ത് പിന്നീട് കരഞ്ഞിട്ട് കാര്യമില്ല. നമ്മുടെ പങ്ക് നാം തന്നെ നിർവഹിക്കണം. മടിച്ചും,ഭയന്നും, മാറിനിന്നിട്ട് വാ തോരാതെ പ്രസംഗിച്ചിട്ട് കാര്യമില്ല. അതുകൊണ്ട് തുടക്കം നമ്മളിൽ നിന്നുമാകട്ടെ ഇനിമുതൽ ഗ്രാസഭകളിൽ കൃത്യമായി പങ്കെടുക്കുക ,നമ്മുടെ വാർഡിന്റെ വികസനവും,മറ്റും നമുക്കും അറിയാൻ അവകാശമുണ്ട്.

https://www.facebook.com/share/1FuqotWLmF/

1. ഗ്രാമ സഭ എന്നാൽ...ഒരു പഞ്ചായത്തിലെ ഓരോ നിയോജക മണ്ഡലവും( വാർഡ്) ഓരോ ഗ്രാമ സഭയാണ്. ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടർ പട്ടികയിൽ പേരുള്ള എല്ലാവരും ആ ഗ്രാമ സഭയിൽ അംഗങ്ങൾ ആണ്.

2. കണ്‍വീനർ.
നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന പഞ്ചായത്ത് അംഗമാണ് ഗ്രാമ സഭയുടെ കണ്‍‍വീനർ. എന്നാൽ കണ്‍വീനര്‍ക്ക് തന്റെ കടമകൾ നിർവഹിക്കാൻ കഴിയാതെ വന്നാൽ പ്രസിഡണ്ടിന് മറ്റൊരംഗത്തെ കണ്‍ വീനറായി നിയമിക്കാവുന്നതാണ്.

3. യോഗങ്ങൾ കുറഞ്ഞ പക്ഷം 3 മാസത്തിൽ ഒരിക്കലെങ്കിലും ഗ്രാമ പഞ്ചായത്ത് നിശ്ചയിക്കുന്ന സ്ഥലത്ത് ഗ്രാമ സഭാ യോഗം ചെരേണ്ടതാണ്.
ഗ്രാമസഭാ അംഗങ്ങൾക്ക് പുറമേ ഗ്രാമസഭ ഉള്ക്കൊള്ളുന്ന പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന ബ്ലോക്ക്_ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും നിയമസഭാ അംഗങ്ങളെയും ഗ്രാമസഭാ യോഗത്തിലേക്ക് കണ്‍വീനർ ക്ഷണിക്കേണ്ടതാണ്.

4. ഗ്രാമസഭാ യോഗം വിളിക്കാൻ
ആവശ്യപ്പെടുന്നതിന് വോട്ടർമാര്ക്കുള്ള അവകാശം.
ഗ്രാമസഭയിലെ 10% ത്തിൽ കുറയാത്ത അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ ഗ്രാമസഭയുടെ പ്രത്യേക യോഗം 15 ദിവസത്തിനുള്ളിൽ കണ്‍വീനർ വിളിച്ചു ചേർക്കേണ്ടാതാണ്.

5. അദ്ധ്യക്ഷൻ
ഗ്രാമസഭാ യോഗത്തിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിക്കേണ്ടതാണ്‌. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യത്തിൽ വൈസ് പ്രസിഡന്റോ, അവരുടെ
2 പേരുടെയും അസാനിധ്യത്തിൽ കണ്‍വീനരോ അധ്യക്ഷത വഹിക്കണം.

6. ഗ്രാമസഭയുടെ ക്വാറം
ഗ്രാമ സഭയുടെ ക്വാറം ആകെ വോട്ടർമാരുടെ 10% ആണ്. ക്വാറം തികയാതെ മാറ്റി വെച്ച യോഗം വീണ്ടും ചേരുമ്പോൾ ക്വാറം 50 ആയിരിക്കുന്നതാണ്.

7. കോ ഓർഡിനേറ്റർ.
ഗ്രാമപഞ്ചായത് തീരുമാനിക്കുന്ന ഉദ്യോഗസ്ഥൻ ആയിരിക്കും ഗ്രാമസഭയുടെ കോ ഓർഡിനേറ്റർ. യോഗങ്ങൾ വിളിച്ചു കൂട്ടുക, യോഗം നടത്തുക, തീരുമാനങ്ങൾ മിനുട്സ് ബുക്കിൽ രേഖപ്പെടുത്തുക, തുടർ നടപടികൾ എടുക്കുക തുടങ്ങിയവയിൽ കണ്‍വീനരെ കോ ഓർഡിനേറ്റർ സഹായിക്കെണ്ടാതാണ്.

8.കണക്കുകൾ,റിപ്പോർട്ടുകൾ
മുൻവർഷത്തെ വികസന പരിപാടികളെയും നടപ്പ് വർഷത്തിൽ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന വികസന പരിപാടികളെയും അതിനു വേണ്ടി വരുന്ന ചെലവിനെയും സംബന്ധിച്ച ഒരു റിപ്പോർട്ടും മുൻ വർഷത്തെ വാര്ഷിക കണക്കുകളും ഭരണ നിർവഹന റിപ്പോർട്ടും ഒരു വര്ഷത്തിലെ ആദ്യ ഗ്രാമസഭാ യോഗത്തിൽ വെക്കുകയും ചര്ച്ച ചെയ്യുകയും വേണം.

9. ഫണ്ടുകളുടെയും സാധന സാമഗ്രികളുടെയും വിശദാംശങ്ങൾ
ബജറ്റിൽ വകയിരുത്തിയിട്ടുള്ള തുക, പദ്ധതി വിഹിതത്തിന്റെ വിശദാംശങ്ങൾ, ഇനം തിരിച്ചുള്ള ഫണ്ടിന്റെ വിഹിതം ,നടപ്പാക്കിയതോ നടപ്പാക്കാൻ ഉദ്ദേശിക്കുന്നതോ ആയ പണികളുടെ എസ്റ്റിമേറ്റ്, അതിന്റെ സാമഗ്രികളുടെ ചെലവിന്റെ വിശദാംശങ്ങൾ തുടങ്ങിയവ അറിയാൻ ഗ്രാമസഭയ്ക്ക് അവകാസമുണ്ടായിരിക്കും.

10. വികസന പരിപാടികൾ നിർദേശിക്കൽ...ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നടപ്പിലാക്കേണ്ട പദ്ധതികളുടെയും വികസന പരിപാടികളുടെയും നിർദേശങ്ങൾക്ക് രൂപം നല്കുവാനും മുൻഗണനകൾ നിർദേശിക്കാനും ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കുന്നതാണ്.

11. പൊതു പദ്ധതികൾ എവിടെ വേണം.
തെരുവ് വിളക്കുകൾ, പൊതുടാപ്പുകൾ, പൊതു കിണറുകൾ, പൊതു സാനിറ്റേഷൻ യൂണിറ്റുകൾ, ജലസേചന സൗകര്യങ്ങൾ മറ്റു പൊതു ആവശ്യ പദ്ധതികൾ എന്നിവ എവിടെ സ്ഥാപിക്കണമെന്ന് നിർദേശിക്കാൻ ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കും.

12. ഗുണഭോക്താക്കളെ നിശ്ചയിക്കൽ, അർഹത പരിശോധിക്കൽ.
നിശ്ചയിക്കപ്പെട്ടിട്ടുള്ള മാനദണ്ടങ്ങൾക്കനുസരിച്ചു മുന്ഗണനാ ക്രമത്തിൽ അർഹരായ ഗുണഭോക്താക്കളുടെ ലിസ്റ്റ് അന്തിമമായി തയ്യാറാക്കി ഗ്രാമ പഞ്ചായത്തിന് നല്കാനും സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ, സബ്സീഡി പോലുള്ള വിവിധതരം ക്ഷേമസഹായങ്ങൾ ലഭിക്കുന്നവരുടെ അർഹത പരിശോധിക്കാനും ഗ്രാമസഭയ്ക്ക് അവകാശമുണ്ടായിരിക്കും. ഗ്രാമസഭ അംഗീകരിച്ചു നല്കുന്ന ഗുണഭോക്തൃ ലിസ്റ്റിലെ മുന്ഗണനാ ക്രമത്തിൽ ഗ്രാമ പഞ്ചായത്ത് മാറ്റം വരുത്താൻ പാടില്ല.

13. ഓഡിറ്റ് റിപ്പോർട്ട്‌ ചർച്ച.
ഓഡിറ്റ് റിപ്പോർട്ടുകളെ കുറിച്ച് ഗ്രാമസഭാ യോഗത്തിൽ ചർച്ച ചെയ്യേണ്ടതും യോഗത്തിന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും ശുപാർശകളും ഗ്രാമപഞ്ചായത്തിനെ അറിയിക്കേണ്ടതുമാണ്.

14. സബ് കമ്മിറ്റികൾ
ഗ്രാമസഭയ്ക്ക് ഏതെങ്കിലും പ്രശ്നങ്ങളെയും പരിപാടികളെയും സംബന്ധിച്ച് വിശദമായ ചർച്ചകൾ നടത്തുന്നതിനും പദ്ധതികളുടെയും അതിന്റെ തീരുമാനങ്ങളുടെയും ഫലപ്രദമായ നടപ്പാക്കലിനും അതിന്റെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും അഭിവൃദ്ധിപ്പെടുത്തുന്നതിനും പൊതുവായതോ പ്രത്യേകമായതോ ആയ സബ് കമ്മിറ്റികളെ നിയമിക്കുകയോ തിരഞ്ഞെടുക്കുകയോ രൂപീകരിക്കുകയോ ചെയ്യാവുന്നതാണ്. സബ് കമ്മിറ്റികളിൽ കുറഞ്ഞത്‌ 10 പേർ ഉണ്ടായിരിക്കണം. അതിൽ 5 പേർ വനിതകൾ ആയിരിക്കണം.

15. പ്രമേയങ്ങൾ
ഗ്രാമ സഭയുടെ അധികാര പരിധിയിൽപെട്ട ഏതു പ്രശ്നത്തെ കുറിച്ചും അതിന്റെ യോഗത്തിൽ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പ്രമേയം പാസാക്കാവുന്നതാണ്.

16. തീരുമാനം നടപ്പാക്കാതിരുന്നാൽ.
ഗ്രാമസഭയുടെ ഏതെങ്കിലും തീരുമാനം നടപ്പാക്കിയില്ലെങ്കിൽ അദ്ധ്യക്ഷൻ അതിനുള്ള കാരണം ഗ്രാമസഭയിൽ റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്‌.

17. ഗ്രാമസഭാ തീരുമാനങ്ങളും പഞ്ചായത്തുകളും ഗ്രാമസഭയുടെ ശുപാർശകൾക്കും നിർദേശങ്ങൾക്കും ഗ്രാമ_ ബ്ലോക്ക്‌_ ജില്ലാ പഞ്ചായത്തുകൾ അര്ഹമായ പരിഗണന നൽകേണ്ടതാണ്.

18. ഗ്രാമസഭാ യോഗവും പഞ്ചായത്ത് അംഗത്തിന്റെ അയോഗ്യതയും.
താൻ കണ്‍വീനർ ആയിരിക്കുന്ന ഗ്രാമസഭയുടെ യോഗം മൂന്നു മാസത്തിൽ ഒരിക്കൽ വിളിച്ചു കൂട്ടുന്നതിൽ തുടർച്ചയായി 2 തവണ വീഴ്ച വരുത്തുകയാണെങ്കിൽ ആ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ അംഗത്വം നഷ്ടപ്പെടുന്നതാണ്.

19. ഗ്രാമസഭയും ഉദ്യോഗസ്ഥരും
പ്രസിഡന്റ്‌ ആവശ്യപ്പെടുന്നതനുസരിച്ചു ഗ്രാമ പഞ്ചായത്തിന്റെഉദ്യോഗസ്‌ഥർ ഗ്രാമസഭയുടെ യോഗങ്ങളിൽ പങ്കെടുക്കേണ്ടതാണ്. ഗ്രാമസഭ ആവശ്യപ്പെടുന്ന വിവരങ്ങൾ ലഭ്യമാക്കാനും തങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടുകൾ നല്കാനും നിയമാനുസൃവും ഫലപ്രദവുമായ തീരുമാനങ്ങൾ എടുക്കുന്നതിനുവേണ്ട നിയമപരവും സാങ്കേതികവുമായ ഉപദേശങ്ങൾ നല്കാനും ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ടായിരിക്കും.

ജനദ്രോഹപരമായ ബാങ്കിംഗ് നയങ്ങളിൽനിന്ന് ജനത്തെ സംരക്ഷിക്കുകയാണ് ദൗത്യം

*പിണറായിയുടെ ഉറപ്പിന് ഒരടിക്കുറിപ്പ്: ജപ്തി ഭീഷണിയിൽ വീട്ടിൽ നിന്നിറങ്ങേണ്ടിവരുന്ന കുടുംബങ്ങളിതാ…*‘‘വീട് ജാമ്യമാണെങ്കിൽ ...
11/02/2025

*പിണറായിയുടെ ഉറപ്പിന് ഒരടിക്കുറിപ്പ്: ജപ്തി ഭീഷണിയിൽ വീട്ടിൽ നിന്നിറങ്ങേണ്ടിവരുന്ന കുടുംബങ്ങളിതാ…*

‘‘വീട് ജാമ്യമാണെങ്കിൽ ജപ്തി ചെയ്യാൻ പാടില്ല, അവിടെ താമസിക്കാനുള്ള അവകാശം അവർക്കുണ്ട്, ജപ്തിയുടെ പേരിൽ ആരെയും വഴിയാധാരമാക്കരുത്, സഹകരണ ബാങ്കുകൾക്ക് ഇക്കാര്യത്തിൽ പൊതുനിർദേശം നൽകും’’ എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഉറപ്പു നൽകിയത്. സഹകരണ ബാങ്കുകളുടെ അടക്കം ജപ്തിഭീഷണിയിൽ എപ്പോൾ വേണമെങ്കിലും തെരുവിലേക്കിറക്കിവിടാം എന്ന ഭീഷണിയിൽ കഴിയുന്ന എത്രയോ മനുഷ്യരുണ്ട്. അവരെ നേരിട്ടുകണ്ട് ട്രൂകോപ്പി തിങ്ക് തയാറാക്കിയ ഗ്രൗണ്ട് റിപ്പോർട്ടുകൾ കാണാം.

*വായിക്കൂ:*

Chief Minister Pinarayi Vijayan will instruct the cooperative banks not to evict the residents by confiscating the houses pledged as collateral for the loan.

ഇത് അടിസ്ഥാന ജനവിഭാഗങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണ്! പക്ഷേ, അന്തിമ വിജയമല്ല! സർഫാസി എന്ന കേന്ദ്ര കൊലയാളി നിയമം രാജ്യ...
11/02/2025

ഇത് അടിസ്ഥാന ജനവിഭാഗങ്ങളുടെ സംഘടിത സമരത്തിന്റെ വിജയമാണ്!
പക്ഷേ, അന്തിമ വിജയമല്ല! സർഫാസി എന്ന കേന്ദ്ര കൊലയാളി നിയമം രാജ്യത്ത് നിലനിൽക്കുക തന്നെയാണ്!

സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ കിടപ്പാട ജപ്തിക്കെതിരെ നീണ്ട 12 വർഷമായി നടത്തിവന്ന സമരത്തിന്റെ വലിയ ഒരു വിജയമായി ഇന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും,
സഹകരണ വകുപ്പ് മന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങളെ കാണാം! കിടപ്പാടങ്ങൾ ജപ്തി ചെയ്യില്ലെന്ന്
മറയില്ലാതെ പിണറായി വിജയൻ പ്രസ്താവിച്ചിരിക്കുന്നു.
ബാങ്കുകൾ
ജപ്തി ചെയ്തുകൊണ്ടുള്ള പരസ്യ ബോർഡുകൾ വെയ്ക്കരുതെന്ന് സഹകരണ വകുപ്പ് മന്ത്രിയും പറഞ്ഞിരിക്കുന്നു!
സർഫാസി നിയമ നടപടിയിലൂടെ നടത്തുന്ന കിടപ്പാട ജപ്തിക്കെതിരെ വലിയൊരു പ്രസ്ഥാനം തന്നെ ഉയർന്നു വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പ്രസ്താവിക്കുന്നുമുണ്ട്.

15/07/2024

*ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസംമുഖ്യമന്ത്രി പിണറായി വിജയൻ*

"ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും."

കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill - 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്.

*ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല*

കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.
കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.

*Revenue Recovery Proceedings*

എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നൽകുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിന് പുതിയ ജപ്തി വിരുദ്ധ ബിൽ അധികാരവും, അവകാശവും നൽകുന്നുണ്ട്.
25000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടർ, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളിൽ കേരള സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്ക് ജപ്തി നടപടികൾ തടയുവാനും, ഗഡുക്കൾ നൽകി സാവകാശം അനുവദിച്ചു നൽകാനും, ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.

*ജപ്തി വസ്തു ഉടമക്ക് വിൽക്കാം*

ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതൽ ഉടമക്ക് വിൽക്കാം, ഉടമ മരിക്കുകയാണെങ്കിൽ അവകാശികൾക്ക് വിൽക്കാം.
ജപ്തി വസ്തുവിൻ്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തിൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ രീതിയിൽ നൽകുന്ന അപേക്ഷയിൽ ജപ്തി വസ്തു വിൽപന രജിസ്ട്രേഷൻ ജില്ലാ കളക്ടർ ചെയ്ത് നൽകണം. ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു.

*പലിശ കുറച്ച് നൽകണം*

12 ശതമാനം വരുന്ന പലിശ ഒൻപത് ശതമാനമായി കുറച്ച് നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.

*ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം , വസ്തു ഉടമക്ക് തിരിച്ച് എടുക്കാം*

ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികൾക്ക് തിരിച്ച് എടുക്കാൻ ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിൻ്റെ പണം ഗഡുക്കളായി നൽകി കൊണ്ട് വസ്തു തിരിച്ചെടുക്കാം.

*ജപ്തി വസ്തു ഒരു രൂപക്ക് സർക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നൽകാം*

ലേലത്തിൽ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇൻ ലാൻ്റ്) ഒരു രൂപ പ്രതിഫലം നൽകി ജപ്തി വസ്തു സർക്കാരിന് ഏറ്റെടുക്കാൻ ജപ്തി വിരുദ്ധ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാൽ അവകാശികൾക്കോ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ തിരിച്ച് നൽകണം. പണം ഗഡുക്കളായി നൽകാൻ സാവകാശം നൽകുകയും വേണം.
അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാൾക്കും സർക്കാർ കൈമാറ്റം ചെയ്യാൻ പാടില്ല. സർക്കാരിൻ്റെ പൊതു ആവശ്യങ്ങൾക്ക് ഈ വസ്തു ഏറ്റെടുക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവിൽ വരുത്താൻ ഒരിക്കലും പാടില്ല. ജപ്തി വിരുദ്ധ നിയമം കർശനമായി അനുശാസിക്കുന്നു.

Address

Thiruvananthapuram
695007

Website

Alerts

Be the first to know and let us send you an email when Association of Bank Customers-INDIA posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share