Venal Association-വേനൽ

Venal Association-വേനൽ കലാ സാംസ്കാരിക കൂട്ടായ്മ

05/09/2025
🌙✨ നബിദിനാശംസകൾ ✨🌙മനുഷ്യകുലത്തിന് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദരഭാവത്തിന്റെയും സന്ദേശവുമായി വന്ന പ്രവാചകന്റെ ജ...
04/09/2025

🌙✨ നബിദിനാശംസകൾ ✨🌙

മനുഷ്യകുലത്തിന് സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സഹോദരഭാവത്തിന്റെയും സന്ദേശവുമായി വന്ന പ്രവാചകന്റെ ജന്മദിനം നമ്മെല്ലാവർക്കും പുതു പ്രകാശവും അനുഗ്രഹവും നൽകി നിറയട്ടെ.
നബിദിനം നിങ്ങളുടെ ജീവിതത്തിലേക്ക് സമാധാനവും ആരോഗ്യവും സന്തോഷവും കൊണ്ട് വരട്ടെ.

🤲 നബിദിനാശംസകൾ! 🌸

🌸✨തിരുവോണാശംസകൾ✨🌸സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാളായ തിരുവോണം നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവു...
04/09/2025

🌸✨തിരുവോണാശംസകൾ✨🌸

സ്നേഹത്തിന്റെയും ഐക്യത്തിന്റെയും സമൃദ്ധിയുടെയും പെരുന്നാളായ തിരുവോണം നിങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും സൗഭാഗ്യവും നിറഞ്ഞൊഴുകട്ടെ.
മാവേലിയുടെ കാലത്തെപ്പോലെ സത്യവും നീതിയും നിറഞ്ഞ ദിനങ്ങൾ നമ്മെ അനുഗ്രഹിക്കട്ടെ.

🌺 തിരുവോണാശംസകൾ! 🌺

മാതൃഭൂമി വാർത്ത.. വേനൽ ഓണം കിറ്റ് വിതരണം 2025
03/09/2025

മാതൃഭൂമി വാർത്ത.. വേനൽ ഓണം കിറ്റ് വിതരണം 2025

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രവാസ ലോകത്ത് വെഞ്ഞാറമൂടിന്റെ ശബ്ദമായി മാറിയ വേനൽ അസോസിയേഷന്റെ ഈ വർഷത്ത ഓണം കിറ്റ് വിതരണം 202...
29/08/2025

ചുരുങ്ങിയ കാലംകൊണ്ടുതന്നെ പ്രവാസ ലോകത്ത് വെഞ്ഞാറമൂടിന്റെ ശബ്ദമായി മാറിയ വേനൽ അസോസിയേഷന്റെ ഈ വർഷത്ത ഓണം കിറ്റ് വിതരണം 2025 ആഗസ്റ്റ് 28 ന് വെഞ്ഞാറമൂട് കോ-ഓപ്പറേറ്റിവ് ബാങ്ക് ഹാളില്‍ വച്ച് നടന്നു...
കഴിഞ്ഞ ആറുവര്‍ഷമായി തുടര്‍ന്നുവരുന്ന കിറ്റ് വിതരണം ഈ വര്‍ഷവും വെഞ്ഞാറമൂടും പരിസരപ്രദേശത്തുമുള്ള അർഹരായ കുടുംബങ്ങള്‍കും, വേനൽ അംഗങ്ങൾക്കും ഉൾപെടെ ഇരുന്നോറോളം പേർക്ക് കിറ്റ് വിതരണം ചെയ്തു...
ഓണകിറ്റ് വിതരണ ഉദ്ഘാടനം ബഹു. വാമനപുരം MLA ഡി.കെ മുരളി നിർവഹിക്കുകയും,
വേനൽ ഓവർസീസ് കമ്മിറ്റി ചെയർമാൻ ശ്രീ. എ.എം. റിയാസ് അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു...
നിരവധി ആളുകൾ പങ്കെടുത്ത ചടങ്ങിൽ, പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പി.വി. രാജേഷ്,
നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. ബീനാ രാജേന്ദ്രൻ,
മാണിക്കൽ പഞ്ചായത്ത് പ്രസിഡന്റ്‌, ശ്രീ. കുതിരകുളം ജയൻ,
വെഞ്ഞാറമൂട് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌, ശ്രീ. എ.എം. റൈസ്,
കേരള പത്ര പ്രവർത്തക യൂണിയൻ പ്രതിനിധി ശ്രീ. ബിനു അമ്പലംമുക്ക് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ചടങ്ങില്‍ വേനൽ വൈസ് പ്രസിഡന്റ്‌ നിഹാസ് ഹാഷിം കല്ലറ സ്വാഗതവും, ശ്രീ. രാജീവ് നന്ദിയും പറഞ്ഞു....
ഓണകിറ്റ് വിതരണത്തിന് വേനല്‍ പ്രസിഡന്റ് ശ്രീ. നസീബ്,
ജനറല്‍ സെക്രട്ടറി ശ്രീ. വട്ടയം സന്തോഷ്,
ട്രഷറര്‍ ശ്രീ. നൗഫല്‍,
ശ്രീ. നിജീഷ് രാജ്, ശ്രീ.സുമേഷ് സുന്ദരൻ എന്നിവര്‍ നേതൃത്ത്വപരമായ പങ്ക് വഹിച്ചു... 🤝

വേനൽ ഓണകിറ്റ് വിതരണം 2025.. വേനൽ മെമ്പർമാർക്ക് എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഓണ കിറ്റ്  വിതരണം ചെയ്യുന്നു . ആഗസ്റ്റ് 28...
24/08/2025

വേനൽ ഓണകിറ്റ് വിതരണം 2025.. വേനൽ മെമ്പർമാർക്ക് എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഓണ കിറ്റ് വിതരണം ചെയ്യുന്നു . ആഗസ്റ്റ് 28 വ്യാഴം രാവിലെ 10 മണിയ്ക്ക് വെഞ്ഞാറമൂട് കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ച് ബഹുമാനപ്പെട്ട വാമനപുരം എം എൽ എ ഡി കെ മുരളി ഇതിന്റെ ഔദ്യോഗിക ഉൽഘാടനം നിർവഹിക്കുന്നു,.പ്രസ്തുത ചടങ്ങിൽ നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന രാജേന്ദ്രൻ, മാണിയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കുതിരകുളം ജയൻ, പുല്ലംപാറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പി വി രാജേഷ് , വെഞ്ഞാറമൂട് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ എ എം റൈസ് എന്നിവർ പങ്കെടുക്കുന്നു.. ഇതിനോടൊപ്പം തിരെഞ്ഞെടുത്ത നിർദ്ധരരായ ആളുകൾക്ക് ഓണക്കിറ്റ് നൽകുന്നു.. വേനലിന്റെ പ്രതിനിധികൾ മെമ്പർമാരുടെ വീടുകളിൽ നേരിട്ട് എത്തി ഓണ കിറ്റ് വിതരണം ചെയ്യുകയും ക്ഷേമങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. പ്രവാസി സംഘടനകളിൽ ആദ്യമായി മെമ്പർമാർക്ക് ഓണ കിറ്റ് വിതരണം ചെയ്തത് വേനൽ ആണെന്ന് ഉള്ളത് ഞങ്ങൾക്ക് അഭിമാനം നൽകുന്നു…

Best Wishes to the New Committee of Venal Association (2025–26)Hearty congratulations to the newly elected committee of ...
18/08/2025

Best Wishes to the New Committee of Venal Association (2025–26)
Hearty congratulations to the newly elected committee of Venal Association for the year 2025–
26:
President – Mr. Naseeb
General Secretary – Santhosh Vattayam
Treasurer – Noufal Salim
Vice President – Nihas Hashim
Joint Secretary – Nijeesh Raj
Joint Treasurer – Sumesh Sundaran
As members of the outgoing team, we extend our warmest wishes to the new committee. May
you bring in fresh ideas, great initiatives, and many exciting programs and entertainments in the coming year!!!

വേനലിന് പുതിയ സാരഥികൾ 2025-2026…..പ്രസിഡന്റ്- നസീബ് ജനറൽ സെക്രട്ടറി- സന്തോഷ് വട്ടയം, ട്രഷർ- നൗഫൽ, വൈസ് പ്രസിഡന്റ്- നിഹാസ...
18/08/2025

വേനലിന് പുതിയ സാരഥികൾ 2025-2026…..പ്രസിഡന്റ്- നസീബ്
ജനറൽ സെക്രട്ടറി- സന്തോഷ് വട്ടയം, ട്രഷർ- നൗഫൽ, വൈസ് പ്രസിഡന്റ്- നിഹാസ് കല്ലറ, ജോയിന്റ് സെക്രട്ടറി- നിജേഷ്, ജോയിന്റ് ട്രഷർ- സുമേഷ് സുന്ദരൻ …എല്ലാവിധ ആശംസകളും നേരുന്നു👏👏👏👏

Address

VENJARAMOODU
Thiruvananthapuram
695607

Website

Alerts

Be the first to know and let us send you an email when Venal Association-വേനൽ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share