KMYF Trivandrum

KMYF Trivandrum KMYF Kerala Muslim Youth Federation is the youth wing of Dekshina Kerala Jamiyyathul ulama (DKJU).

KMYF members are to help the deprived and the stream lined.They believe in the only Almighty and his messenger.

25/02/2023

സമാപനം. ....

25/02/2023

ഇലവുപാലം ഷംസുദീൻ മന്നാനി

  #കേരള_മൈത്രി_ജാഥ  KMYF സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ധീൻ മന്നാനി നയിക്കുന്ന കേരള മൈത്രി ജാഥയ്ക്ക് തൊടുപുഴയിൽ നൽകിയ...
20/02/2023


#കേരള_മൈത്രി_ജാഥ



KMYF സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ധീൻ മന്നാനി നയിക്കുന്ന കേരള മൈത്രി ജാഥയ്ക്ക് തൊടുപുഴയിൽ നൽകിയ സ്വീകരണ വേദിയിൽ പ്രമുഖ പണ്ഡിതൻ അലിയാർ ഖാസിമി പങ്കെടുത്തു സംസാരിച്ചപ്പോൾ! !!!!

  എറണാകുളം ജില്ലയിലെ സ്നേഹം നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി അവർ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നു. ..സൗഹൃദ കേരളത്തിന്‌ വേണ...
19/02/2023




എറണാകുളം ജില്ലയിലെ സ്നേഹം നിറഞ്ഞ സ്വീകരണങ്ങൾ ഏറ്റു വാങ്ങി അവർ ഇടുക്കിയിലേക്ക് പ്രവേശിക്കുന്നു. ..സൗഹൃദ കേരളത്തിന്‌ വേണ്ടി. ....
#കേരള_മൈത്രി_ജാഥ


"ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്" 🌿    ഇന്നലെ വൈകുന്നേരം മുവാറ്റുപുഴയിൽ നിന്നും കോതമംഗലം നെല്ലിക്കുഴി യിലേക്കുള്ള എന്റെ...
19/02/2023

"ഞങ്ങൾക്ക് നിങ്ങളിൽ വിശ്വാസമുണ്ട്" 🌿
ഇന്നലെ വൈകുന്നേരം മുവാറ്റുപുഴയിൽ നിന്നും കോതമംഗലം നെല്ലിക്കുഴി യിലേക്കുള്ള എന്റെ യാത്ര.. ഞാൻ സഞ്ചരിച്ച വാഹനത്തിന് മുൻപിലൂടെ ഒരു വാഹനം കടന്ന് പോയി,കേരള മൈത്രി ജാഥ സൗഹൃദ കേരളത്തിന്‌ യുവത്വം കാവലിരിക്കുന്നു എന്നൊരു ബോർഡും.
ആ വാഹനത്തിന് വശങ്ങളിൽ ഞാൻ കാണാനിടയായി.. 🍃ആ വാഹനത്തിൽ സഞ്ചരിച്ചവർ നെല്ലിക്കുഴിയിൽ സമ്മേളനത്തിന് പോയതായിരുന്നു..ഞാൻ പോകുന്ന സ്ഥലത്തു നിന്നും എന്റെ കാര്യം നേരത്തെ കഴിഞ്ഞത് കൊണ്ട് ആ പരിപാടി കാണാമെന്നു എന്റെ മനസ്സിൽ ഒരു ആശയം ഉദിച്ചു.. 🍃
കേരളത്തിൽ ഒരുപാട് യുവനേതാക്കൾ സ്ഥാനമാനങ്ങൾക്കും സാമ്പത്തിക നേട്ടങ്ങൾക്കും വേണ്ടി അതാത് സമുദായങ്ങളെ ഒറ്റു കൊടുക്കുന്നവർ ചെളി പുരളാതെ വടിവൊത്ത വസ്ത്രത്തിൽ ഞെളിഞ്ഞു നടക്കുന്നവർ, സമുദായത്തിന്റെ മൊത്തം കുത്തക അവകാശപ്പെട്ട് ഗീർവാണം മുഴക്കി നടക്കുന്നവർ, അതിൽ നിന്ന് വ്യത്യസ്തരായ രണ്ട് യുവ നേതാക്കളെ കാണാനും അവരുടെ പ്രഭാഷണം കേൾക്കാനും ഇടയായി 🌿

🍃 ഷംസുദ്ദീൻ മന്നാനി ഉസ്താദും സുലൈമാൻ ദാരിമി ഉസ്താദും.. ഇവരുടെ രണ്ടുപേരുടെയും പ്രഭാഷണം എന്റെ മനസ്സിൽ ഒരുപാട് ചിന്തകൾക്ക് തുടക്കം കുറിച്ചു. വർത്തമാനകാല ഇന്ത്യയിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകുന്ന ദുഷ്ട ശക്തികൾക്കെതിരെ താക്കീതായും ജനാധിപത്യ മതേതര വിശ്വാസികളുടെ മനസ്സുകൾ ഒന്നായി ചേരേണ്ടതിന്റെയും ആവശ്യകതയും ഊന്നിപ്പറഞ്ഞ അനുഗ്രഹ വചസ്സുകൾ ആയിരുന്നു അവരുടെ പ്രഭാഷണം.

🍃 കേരളത്തിലെ ഒരുപാട് നല്ല മനസ്സിന് ഉടമകളായ നേതാക്കളും ആലിമീങ്ങളും ഇവരോടൊപ്പം ഈ പരിപാടിയിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നു.

🍃പൊതുജനങ്ങൾക്ക് വേണ്ടി അവരുടെ മനസ്സിൽ സൗഹാർദ്ദത്തിന്റെ നന്മയുടെ വിത്തുകൾ പാകാൻ ഇത്തരം മൈത്രി ജാഥകളും പ്രഭാഷണങ്ങളും ഏറെ ഉപകാരപ്രദമാകുമെന്നു കാണിച്ചു തന്നിരിക്കുകയാണ് ഈ 2 യുവ നേതാക്കൾ 💧

🍃ഈ ജനാധിപത്യ രാജ്യത്ത് വേലായുധനും മാത്തുക്കുട്ടിയും അബൂബക്കറും രമണിയും ത്രേസിയും ആമിനയും എല്ലാവരും മനുഷ്യരാണെന്നും അവരുടെ ശരീരത്തിലോടുന്ന രക്തത്തിന്റെ നിറം ഒന്നാണെന്നും അവരുടെ സൗഹൃദത്തിന് ഒരിക്കലും മതത്തിന്റെ വേലിക്കെട്ടുകൾ ആവശ്യമില്ലയെന്നും ഈ പ്രഭാഷകർ നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു..

🍃ഈ കേരള മൈത്രി ജാഥ ..... ഇവരെപ്പോലെയുള്ള നല്ല മനസ്സിന് ഉടമകൾ അവരുടെ കുടുംബവും ജോലിയും ഉപേക്ഷിച്ചു കൊണ്ടും ശാരീരികവും മാനസികവുമായ ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചു
കൊണ്ടും ജൈത്ര യാത്ര തുടരുമ്പോൾ ഇനിയും ഈ ജനാധിപത്യ രാജ്യത്ത് സൗഹാർദ്ദത്തിന്റെ കണ്ണികൾ അറ്റു പോയിട്ടില്ലയെന്ന് ഉറപ്പുവരുത്താൻ നമുക്കും അവർക്കും കഴിയട്ടെ..
നല്ലൊരു നാളെക്കായി ജഗന്നീയെന്താവിനോട് ഞാനും പ്രാർത്ഥിക്കുന്നു.ഈ ജൈത്ര യാത്രയുടെ സംഘാടകർക്കും നേതാക്കൾക്കും ആരോഗ്യ സൗഖ്യങ്ങളും വിജയാശംസകളും നേരുന്നു..🍃
✍️ജാസിം മുഹമ്മദ്‌ മൂവാറ്റുപുഴ....
LLB സ്റ്റുഡന്റ്,കോപ്പറേറ്റീവ് ലോ കോളജ് തൊടുപുഴ 🌿.

  കേരളം മൈത്രിയുടെ സന്ദേശവുമായി പ്രയാണം തുടങ്ങിയിരിക്കുന്നു! !!!!!വർണ്ണാരംഭം!!!!!ബഹുമാന്യ സയ്യിദ് അവർകളുടെ തൃക്കരങ്ങളിൽ ...
18/02/2023


കേരളം മൈത്രിയുടെ സന്ദേശവുമായി പ്രയാണം തുടങ്ങിയിരിക്കുന്നു! !!!!!
വർണ്ണാരംഭം!!!!!
ബഹുമാന്യ സയ്യിദ് അവർകളുടെ തൃക്കരങ്ങളിൽ നിന്നും ഹരിത പതാക ഏറ്റുവാങ്ങി KMYF സംസ്ഥാന പ്രസിഡന്റ്‌ ഇലവുപാലം ഷംസുദീൻ മന്നാനിയും കൂട്ടരും യാത്ര തിരിച്ചിരിക്കുന്നു!!!!!
നാഥൻ വിജയിപ്പിക്കട്ടെ....

സംസ്ഥാന സമിതി സംഘടിപ്പിച്ചിരിക്കുന്ന കേരള മൈത്രി ജാഥ ചരിത്ര പ്രസിദ്ധമായ കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദിൽ നിന്നും ആരംഭിച്ചപ്പോൾ! !!!!

19/01/2023
കേരള മൈത്രി ജാഥയുടെ തിരുവനന്തപുരം ജില്ലാതല  സ്വാഗത സംഘ രൂപീകരണം മംഗലാപുരത്തു നടന്നപ്പോൾ....
17/01/2023

കേരള മൈത്രി ജാഥയുടെ തിരുവനന്തപുരം ജില്ലാതല സ്വാഗത സംഘ രൂപീകരണം മംഗലാപുരത്തു നടന്നപ്പോൾ....

സൗഹൃദ കേരളത്തിന്‌ യുവത്വം കാവലിരിക്കുന്നു... കേരള മൈത്രി യാത്ര
17/01/2023

സൗഹൃദ കേരളത്തിന്‌ യുവത്വം കാവലിരിക്കുന്നു...

കേരള മൈത്രി യാത്ര

Address

Thiruvananthapuram
695033

Telephone

+919633750870

Website

Alerts

Be the first to know and let us send you an email when KMYF Trivandrum posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share