Oppam Women Friendly Kattakada Assembly Constituency

04/03/2023
04/03/2023

കാട്ടാക്കട നിയോജക മണ്ഡലത്തെ സ്ത്രീ സൗഹൃദ മണ്ഡലമാക്കുന്നതിനായി നടപ്പിലാക്കി വരുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ വനിതകൾക്ക് മാത്രമായി തൊഴിൽ മേള സംഘടിപ്പിക്കുന്നു...
അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പശ്ചാത്തലത്തിൽ ഒപ്പം പദ്ധതിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 2023 മാർച്ച് 25 ശനിയാഴ്ച്ച കാട്ടാക്കട കുളത്തുമ്മൽ എൽ.പി സ്കൂളിൽ വച്ച് രാവിലെ 10 മണി മുതൽ 4 മണി വരെയാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്...
മണ്ഡലത്തിലെ 6 ഗ്രാമ പഞ്ചായത്തുകളുടെയും സർക്കാർ വകുപ്പുകളുടെയും കുടുംബശ്രീയുടെയും സ്വകാര്യ കമ്പനികളുടെയും സഹകരണത്തോടെ നടത്തുന്ന പ്രസ്തുത മേളയിൽ എല്ലാ പ്രമുഖ ബിസിനസ് മേഖലകളിലും ഉള്ള തൊഴിൽ ദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അവർക്ക് ഉദ്യോഗാർത്ഥികളുമായി നേരിട്ട് സംവദിക്കാനും അഭിമുഖങ്ങൾ നടത്താനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കും...
കൂടാതെ സ്വയം തൊഴിൽ തുടങ്ങാൻ ആഗ്രഹിക്കുന്ന വ്യക്തികൾക്ക് സംരംഭകത്വ പരിശീലനവും, വിവിധ മേഖലകളിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്...
18 വയസ്സ് പൂർത്തിയാക്കിയ വനിതാ ഉദ്യോഗാർത്ഥികൾക്ക് അനായാസമായി ഒപ്പം പദ്ധതിയുടെ വെബ്സൈറ്റിലൂടെ തികച്ചും സൗജന്യമായി രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്...
കാട്ടാക്കട നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ താമസിക്കുന്ന ഉദ്യോഗാർത്ഥികൾക്ക്‌ മാത്രമായിരിക്കും അവസരം ലഭിക്കുക...
45 വയസ്സാണ് അപേക്ഷിക്കുവാനുള്ള ഉയർന്ന പ്രായ പരിധി...
ഉദ്യോഗാർത്ഥികൾക്ക് ഒപ്പം പദ്ധതിയുടെ വെബ്സൈറ്റായ https://oppamkattakada.com സന്ദർശിച്ചു തൊഴിൽ മേളയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്...
തൊഴിൽ മേളയിൽ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2023 മാർച്ച് 22 വൈകുന്നേരം 5 മണി വരെയാണ്...

കൂടുതൽ വിവരങ്ങൾക്ക് https://oppamkattakada.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്...
സംശയങ്ങൾക്ക് 9895472752, 9633203321 എന്നീ ഫോൺ നമ്പരുകളിലൊ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്...

Address

Kattakada
Thiruvananthapuram

Alerts

Be the first to know and let us send you an email when Oppam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Oppam:

Share