AIUTUC Kerala

AIUTUC Kerala Unite Workers of the Country against exploitation and injustice!

മഹത്തായ മെയ്ദിനം നീണാൾ വാഴട്ടെ!തൊഴിലാളി വർഗ്ഗ സാർവദേശീയത നീണാൾ വാഴട്ടെ!
18/04/2026

മഹത്തായ മെയ്ദിനം നീണാൾ വാഴട്ടെ!
തൊഴിലാളി വർഗ്ഗ സാർവദേശീയത നീണാൾ വാഴട്ടെ!

കൂലി കൂട്ടണമെന്നും തൊഴിൽ സമയം വർദ്ധിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഗുഡ്ഗാവിലും നോയിഡയിലും നടക്കുന്ന വീറുറ്റ തൊഴിലാളി സമര...
15/04/2026

കൂലി കൂട്ടണമെന്നും തൊഴിൽ സമയം വർദ്ധിപ്പിക്കരുതെന്നും ആവശ്യപ്പെട്ട് ഗുഡ്ഗാവിലും നോയിഡയിലും നടക്കുന്ന വീറുറ്റ തൊഴിലാളി സമരത്തിന് ഐക്യദാർഢ്യം.

വൈദ്യുതമേഖലയുടെ സ്വകാര്യ വൽക്കരണത്തിനെതിരെ കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റിയുട...
27/03/2026

വൈദ്യുതമേഖലയുടെ സ്വകാര്യ വൽക്കരണത്തിനെതിരെ കേരള സ്‌റ്റേറ്റ് ഇലക്‌ട്രിസിറ്റി വർക്കേഴ്സ് യൂണിയൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖൃത്തിൽ തൊടുപുഴ വൈദ്യുത ഭവന് മുമ്പിൽ നടന്ന പ്രതിഷേധ യോഗത്തിൽ യൂണിയൻ ജനറൽ സെക്രട്ടറി എസ്. സീതിലാൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

10/03/2026
നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ 18 മാസം കുടിശിക വരുത്തിയതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ നിർമ്മാണ തൊഴിലാളി ...
05/03/2026

നിർമ്മാണത്തൊഴിലാളി ക്ഷേമനിധി പെൻഷൻ 18 മാസം കുടിശിക വരുത്തിയതിനും ആനുകൂല്യങ്ങൾ നിഷേധിക്കുന്നതിനുമെതിരെ നിർമ്മാണ തൊഴിലാളി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ എറണാകുളം ടെലഫോൺ എക്സ്ചേഞ്ചിലേക്ക് നടന്ന മാർച്ച്. എറണാകുളം എംപി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.
എഐയുടിയുസിയെയും കേരള കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയനെയും പ്രതിനിധീകരിച്ച് മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് സഖാവ് വി.പി. കൊച്ചുമോൻ പ്രസംഗിച്ചു. സഖാവ് പി.എം. ദിനേശൻ, വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കൃഷ്ണൻകുട്ടി, വിശ്വകലാ തങ്കപ്പൻ, ചന്ദ്രൻ, പൗലോസ് തുടങ്ങി നിരവധി നേതാക്കൾ പ്രസംഗിച്ചു.

കെഎസ്ആർടിസി എം. പാനൽ തൊഴിലാളികളെ സംബന്ധിച്ചതിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബൂണൽ വിധി നടപ്പിലാക്കുക- എഐയുറ്റിയുസിതിരുവനന്തപ...
28/02/2026

കെഎസ്ആർടിസി എം. പാനൽ തൊഴിലാളികളെ സംബന്ധിച്ച
തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബൂണൽ വിധി നടപ്പിലാക്കുക
- എഐയുറ്റിയുസി

തിരുവനന്തപുരം, 28/2/26

2018-ൽ കെഎസ്ആർടിസി പിരിച്ചുവിട്ട എം പാനൽ തൊഴിലാളികൾക്ക് സർവീസ് ബ്രേക്ക്‌ കൂടാതെ പുനർ നിയമനവും പ്രായപരിധി കഴിഞ്ഞവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും ഗ്രാറ്റുവിറ്റിയും പുറത്തു നിന്ന കാലയളവിലെ ശമ്പളത്തിന്റെ പകുതി നഷ്ടപരിഹാരവും നൽകാനുള്ള തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബൂണൽ വിധി നടപ്പിലാക്കാൻ കെ എസ് ആർ ടി സി മാനേജ്മെന്റ് തയ്യാറാകണമെന്ന് എഐയുടിയുസി സംസ്ഥാന പ്രസിഡന്റ്‌ വി.കെ. സദാനന്ദൻ സെക്രട്ടറി ബി. വിനോദ് എന്നിവർ ആവശ്യപ്പെട്ടു.
ലേബർ കോഡുകളുടെ കേരളത്തിലെ പരീക്ഷണ ശാലയായ കെഎസ്ആർടിസി ഇനിയെങ്കിലും തൊഴിലാളിദ്രോഹം അവസാനിപ്പിച്ച് നേർവഴിക്ക് സഞ്ചരിക്കാൻ ഈ വിധി ഒരു പാഠമാകേണ്ടതാണ്.
12വർഷം വരെ കെഎസ്ആർടിസിയ്ക്ക് വേണ്ടി പണിയെടുത്തവരെയാണ് നിയമനുസൃതമായ യാതൊരു വ്യവസ്‌ഥകളും പാലിക്കാതെ 2018ൽ കെഎസ്ആർടിസി മാനേജ്‌മെന്റ് പിരിച്ചു വിട്ടത്. ഇതിനെതിരായി ഫലപ്രദമായ നിയമ പോരാട്ടം നടത്തിയ കെഎസ്ആർ ടിസി വർക്കേഴ്സ് ഫെഡറേഷനെയും അതിന്റെ ഭാരവാഹികളെയും അഭിഭാഷകരെയും എഐയുടിയുസി സംസ്ഥാന കമ്മിറ്റി അഭിനന്ദിച്ചു. കെഎസ്ആർടിസി മാനേജ്മെൻ്റിൻ്റെ തൊഴിലാളിവിരുദ്ധ നടപടിയിൽ നിരാശപ്പെട്ട് ഇരിക്കാതെ നിയമ പോരാട്ടത്തിനും പ്രത്യക്ഷസമരത്തിനും തയ്യാറായ മുഴുവൻ തൊഴിലാളികളെയും എഐയുറ്റിയുസി അഭിവാദ്യം ചെയ്തു. വിധിയെ മറികടക്കാനുള്ള മാനേജ്മെൻ്റിൻ്റെയും സർക്കാരിൻ്റെയും നീക്കങ്ങളെ കരുതലോടെ നേരിടാൻ ജാഗ്രത കാണിക്കണമെന്നും തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

KSRTC എം പാനൽ കേസിൽ (ID.3/2020)ഇന്ന് തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ വിധിപ്രസ്താവിച്ചു. തൊഴിലാളികളെ (3055) മുഴുവൻ ത...
28/02/2026

KSRTC എം പാനൽ കേസിൽ (ID.3/2020)ഇന്ന് തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ വിധിപ്രസ്താവിച്ചു. തൊഴിലാളികളെ (3055) മുഴുവൻ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്തുവാനും റിട്രെഞ്ചുമെൻ്റ് പീരിയഡു മുഴുവൻ കണ്ടിന്യുവസ് സർവ്വീസായി പരിഗണിക്കുവാനും 50 % ബാക്ക് വേജസ് നൽകുവാനും പ്രായപരിധി കഴിഞ്ഞവർക്കും മരിച്ചു പോയവർക്കും കോമ്പൻസേഷൻ നൽകുവാനും അവാർഡിൽ ഉത്തരവായിട്ടുണ്ട്. സമീപകാലത്തൊന്നും ഇത്രയും ഉജ്വലമായ ഒരു അവാർഡ് ഉണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഈ വിധി തൊഴിലാളി വർഗ്ഗത്തിനാകെ അഭിമാനാർഹമായ ഒന്നാണ്. ഈ കേസ് വിജയിപ്പിക്കുന്നതിന് നല്ല നിലയിൽ പണിയെടുത്ത അഡ്വ. ലിജു വി സ്റ്റീഫനും സഹായിയായി നിന്ന അഡ്വ പുഷ്പദാസിനും അഭിവാദ്യങ്ങൾ.

അവാർഡ് നടപ്പിലാക്കിയെടുക്കുവാനുള്ള തുടർസമരത്തിനു സജ്ജരാകാം
അഭിവാദനങ്ങളോടെ
എസ്. സീതിലാൽ
പ്രസിഡൻ്റ്
KSRTC WF

AIUTUC കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രം തൊഴിലാളി ഐക്യം ഫെബ്രുവരി ലക്കം പുറത്തിറങ്ങി. ലേബർ കോഡുകളെ കുറിച്ചും ആശാ സമരം,...
03/02/2026

AIUTUC കേരള സംസ്ഥാന കമ്മിറ്റിയുടെ മുഖപത്രം തൊഴിലാളി ഐക്യം ഫെബ്രുവരി ലക്കം പുറത്തിറങ്ങി. ലേബർ കോഡുകളെ കുറിച്ചും ആശാ സമരം, ദേശീയ പൊതുപണിമുടക്ക് തുടങ്ങി നിരവധി വിഷയങ്ങളെ സംബന്ധിച്ചുമുള്ള വിശകലനങ്ങൾ അടങ്ങിയതാണ് പുതിയ ലക്കം.

Address

AIUTUC Office, 12/1242, Law College Junction
Thiruvananthapuram
695035

Alerts

Be the first to know and let us send you an email when AIUTUC Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to AIUTUC Kerala:

Share

Category