04/04/2026
കഴിഞ്ഞ കേരള യാത്രയിൽ
നീലഗിരിയിലെ സ്വീകരണ കേന്ദ്രത്തിൽ മനുഷ്യർക്കൊപ്പമെന്ന പ്രമേയം വിശകലനം ചെയ്യുമ്പോൾ സമൂഹ വിവാഹത്തെക്കുറിച്ച് ഓർമ്മപ്പെടുത്തിയിരുന്നു.
ഈ കാലത്ത് നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട സാമൂഹിക ഉത്തരവാദിത്തമാണത്.
സാമൂഹിക ദൗത്യങ്ങളെ തിരിച്ചറിയുകയും,അർഹമായ രീതിയിൽ ഏറ്റെടുത്ത് നിർവഹിക്കുകയും ചെയ്യലാണ് വിശ്വാസിയുടെ ധർമ്മം.
ഇസ്ലാം മുന്നോട്ടുവെക്കുന്ന സാമൂഹിക പ്രതിബദ്ധത കുറേക്കൂടെ ആഴവും പരപ്പുമുള്ളതാണ്.
സ്വന്തത്തോടും,
സ്വന്തക്കാരോടും,
അപരിചിതരോടും,
അയൽക്കാരോടും തുടങ്ങി
എല്ലാ ജീവജാലങ്ങളോടും
ചെയ്തുതീർക്കാനുള്ള കടമകൾ നമുക്ക് ബാധ്യതയായിട്ടുണ്ട്.
അല്ലാഹുവിൻ്റെ അപാരമായ അനുഗ്രഹങ്ങൾ
ആസ്വദിച്ചും, അനുഭവിച്ചും
കഴിയുന്നതിനിടയിൽ നമ്മുടെ ചുറ്റുപാടിലേക്കും കണ്ണുകൾ എത്തുന്നുണ്ടോ എന്ന ഗൗരവകരമായ ആലോചന ഉണ്ടാവണം. ദാരിദ്ര്യത്തിൽ കഴിയുന്ന പച്ച മനുഷ്യരുടെ നൊമ്പരങ്ങളെ നല്ല വാക്ക് കൊണ്ടെങ്കിലും ആശ്വസിപ്പിക്കാൻ കഴിയണം.
സാമ്പത്തികമായി പരാധീനത കാരണം വിവാഹമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടാതെ
പ്രയാസം കടിച്ചിരിക്കുന്നവരുടെ വേദന അസഹനീയമാണ്.
ഒരു സമൂഹത്തിൻറെ വളർച്ചയുടെ അടിസ്ഥാന ഘടകമാണ്. സാമൂഹിക സ്ഥാപനങ്ങളിൽ കുടുംബം എന്നത് പരമപ്രധാനമാണ്.
സൗകര്യങ്ങളുടെ കാലത്തും നടക്കാത്ത സ്വപ്നങ്ങളുടെ നീറ്റലുമായി കഴിയുന്ന മനുഷ്യർക്കാപ്പം നിൽക്കുകയെന്നതാണ് സമൂഹ വിവാഹത്തിലൂടെ ലക്ഷ്യം വെക്കുന്നത്.
സമസ്ത
സെൻറിനറിയുടെ ഭാഗമായി
ദേവർഷോല അബ്ദുസ്സലാം മുസ്ലിയാരുടെ നേതൃത്വത്തിൽ
പ്രസ്ഥാന കുടുംബം ഒന്നായി ചേർന്ന് ഈ സദുദ്യമത്തെ ഏറ്റെടുക്കുകയാണ്.
പുതിയ സാഹചര്യങ്ങളിൽ ലോകമൊന്നടങ്കം പ്രയാസമനുഭവിക്കുമ്പോൾ
പ്രതിസന്ധികളില്ലാതെ,
സാമ്പത്തികമായി ബാധ്യതകളില്ലാതെ മനോഹരമായി സമൂഹവിവാഹം നടക്കേണ്ടതുണ്ട്.
അകമഴിഞ്ഞ പിന്തുണയും,
പ്രാർത്ഥനയും നൽകുന്നതോടൊപ്പം
പ്രസ്ഥാനത്തിൻറെ പ്രവർത്തനങ്ങൾക്ക് കരുത്തായി കൂടെ നിൽക്കണമെന്നും ഓർമ്മിപ്പിക്കുന്നു.