Nammude Thiruvalla-നമ്മുടെ തിരുവല്ല

Nammude Thiruvalla-നമ്മുടെ തിരുവല്ല Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Nammude Thiruvalla-നമ്മുടെ തിരുവല്ല, Charitable organisation, Thiruvalla.

വി എം ഈപ്പൻ (95)ഓതറ: പേങ്ങാട്ടു വല്ലുഴത്തിൽ റിട്ട. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ വി എം ഈപ്പൻ അന്തരിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച ...
03/09/2025

വി എം ഈപ്പൻ (95)
ഓതറ: പേങ്ങാട്ടു വല്ലുഴത്തിൽ റിട്ട. ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ വി എം ഈപ്പൻ അന്തരിച്ചു.
സംസ്ക്കാരം ശനിയാഴ്ച്ച 11 മണിക്ക്‌ ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 12 മണിക്ക്‌ നെല്ലിക്കൽ സെന്റ്‌ മേരീസ്‌ ഓർത്തഡോക്സ്‌ പള്ളി സെമിത്തേരിയിൽ. ഭൗതിക ശരീരം രാവിലെ എട്ടു മണിക്ക്‌ ഭവനത്തിൽ കൊണ്ടു വരും.
ഭാര്യ ഇരവിപേരൂർ ശങ്കരമംഗലത്ത്‌ പനോടിൽ പരേതയായ റിട്ട. ഹെഡ്മിസ്ട്രസ്‌ മറിയാമ്മ ജേക്കബ്‌. മക്കൾ: ലളിത, ബീന, മാത്യു ഈപ്പൻ (സണ്ണി, കുവൈറ്റ്‌). മരുമക്കൾ : കുന്നന്താനം കൊല്ലമല കെ എസ്‌ തോമസ്‌, ഊന്നുകൽ തുരുത്തിപ്പള്ളിൽ തോമസ്‌ ജോൺ (സൗദി അറേബ്യ), അങ്കമാലി കല്ലുപറമ്പിൽ സുനി മാത്യു ( NBTC കുവൈറ്റ്‌).

നമ്മുടെ തിരുവല്ലയുടെ ആദരാഞ്ജലികൾ!

https://youtu.be/308GUqPbLWU
26/01/2025

https://youtu.be/308GUqPbLWU

ലാലച്ചൻ വക്കീലും പ്രമുഖ കർഷകനും കുറ്റൂരിൽ 3 തലമുറകളായി കടകളും ഉള്ള സദാശിവൻ പിള്ള സാറും മുൻ ആർ ഡി ഓ യും അനവധി പ്ര.....

ചന്തത്തോടിനെ ആരു രക്ഷിക്കും?പ്ലാറ്റിനം ജൂബിലി പിന്നിടുന്ന തിരുവല്ല നഗരത്തിൽ, മുനിസിപ്പൽ ഭരണത്തിന്റെ സിരാകേന്ദ്രത്തിനു സമ...
29/11/2024

ചന്തത്തോടിനെ ആരു രക്ഷിക്കും?
പ്ലാറ്റിനം ജൂബിലി പിന്നിടുന്ന തിരുവല്ല നഗരത്തിൽ, മുനിസിപ്പൽ ഭരണത്തിന്റെ സിരാകേന്ദ്രത്തിനു സമീപം മാലിന്യ-ദുർഗ്ഗന്ധ വാഹിനിയും കൊതുകുൽപ്പാദന കേന്ദ്രവുമായി നിലകൊള്ളുന്ന ചന്തത്തോടിനെ ആരു രക്ഷിക്കും?
ചന്തക്കടവും ചന്തത്തോടും ഒരു കാലത്ത്‌ വലിയ പ്രശസ്തിയുള്ള സ്ഥലമായിരുന്നു. വലിയ കെട്ടുവള്ളങ്ങളിൽ നെല്ലും കൊപ്രയും പലചരക്കു സാധനങ്ങളും വേങ്ങൽ വഴി ആലപ്പുഴക്ക് ജലമാർഗ്ഗം അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടുപോയിരുന്നു.
ഇവിടെ ആറ്റുമത്സൃങ്ങൾ വലിയ രീതിയിൽ വില്പന നടത്തിയിരുന്നു.
കാവുംഭാഗം പാലം വന്നതോടെ കോട്ടത്തോട്ടിലും മുല്ലേലി തോട്ടിലും വേങ്ങൽ പാലം വന്നതോടെ ചന്തത്തോട്ടിലേയും ഒഴുക്കു നിന്നു.
മണിപ്പുഴയിലും കാവുംഭാഗത്തുമുള്ള തോടുകളിൽ മണിമലയാറിൽ വെള്ളപ്പൊക്കമുണ്ടാകുമ്പോൾ മാത്രം
വെള്ളം ഒഴുകുന്ന അവസ്ഥയായി.
പാലിയേക്കര അമ്പിളി ജംഗ്ഷനിലെ കലുങ്ക്‌ അടച്ചു. മുനിസിപ്പാലിറ്റി തോട്‌ നികത്തി മേളം പാർക്കാക്കി. വിശാലമായ പാലിയേക്കര തോട് നികത്തി സിവിൽ സപ്ളൈ ഗോഡൗണും പെട്രോൾ പമ്പും സ്ഥാപിച്ചു.
മാ നിഷാദ (അരുത്‌ കാട്ടാള) എന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല.
തിരുവല്ല നഗരത്തിലെ തോടുകൾ മിക്കതിനേയും ദുർഗ്ഗന്ധത്തിന്റെ പര്യായമായി നമ്മളെല്ലാം കൂടി മാറ്റിയെടുത്തു. പൂർവ്വസ്ഥിതി ഇനി സ്വപ്നത്തിൽ മാത്രം.

അമ്മാവാ...നന്നാവില്ല.
ചന്തത്തോട്‌ ആധുനീകരിച്ച് ഒരു ടൂറിസ്റ്റ് സ്പോട്ട് ആക്കി മാറ്റുവാൻ 25 വർഷം മുമ്പ്‌ ശ്രമങ്ങൾ നടത്തി.
തോടിന്റെ
കിഴക്കു വശത്തുകൂടി മേളാംപറമ്പിൽ കട മുതൽ കാട്ടൂക്കര പാലം വരെ സൈഡ് കെട്ടി, തോട്ടിലെ പായൽ വാരി വൃത്തിയാക്കി.
ചന്തക്കടവിൽ കഫറ്റേറിയ, ആഫീസ്, പെഡൽ ബോട്ടുകൾ, കൊച്ചു വള്ളങ്ങൾ ഇവയൊക്കെ ക്രമീകരിച്ചു. ചില കൈയ്യേറ്റങ്ങൾ ഒഴിപ്പിച്ചെടുത്തു. ഭീമമായ തുക കുഴിച്ചുമൂടി. ചന്തത്തോട്‌ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (DTPC) ഏറ്റെടുത്തു. ചില ഏജൻസികളെ പിന്നീട് നടത്തിപ്പിനും ഏൽപ്പിച്ചു. അധികനാൾ നിന്നില്ല,
ഈ പദ്ധതിയും മറ്റു പദ്ധതികൾ പോലെ അനാഥമായി, തിരുവല്ലക്കൊരു ശാപമായി നോക്കുകുത്തി പോലെ
നിൽക്കുന്നു.
പ്രധാനമായി മൂന്ന് ഓടകൾ, (ചന്തക്കടവിനു സമീപം) വിസർജ്ജ്യങ്ങൾ ഒഴുകി എത്താനായി ഈ തോട്ടിലേക്ക് തുറന്നു വെച്ചിരിക്കുന്നു.
മറ്റിടങ്ങളിലും തോട്‌ മലിനമാക്കാനാവശ്യമായ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്‌.
ഇത്തരം പദ്ധതികൾ നടത്താൻ DTPC-യ്ക്ക്‌ കഴിയില്ല എന്നത് തെളിഞ്ഞിട്ടുള്ളതാണ്‌.
തിരുവല്ല ചിൽഡ്രൻസ് പാർക്കും ഇവരുടെ പദ്ധതിയായിരുന്നു.
പുളിക്കീഴുനിന്നും ഹൗസ്ബോട്ട്‌ എന്നൊരു പദ്ധതിയും ചീറ്റിപ്പോയി.
ബോട്ടു വാങ്ങി ആർക്കോ വാടകയ്ക്കു കൊടുത്ത്‌ കയ്യൊഴിഞ്ഞു. ആ പണവും വെള്ളത്തിലായി.
ഇങ്ങനെയുള്ള ഒരു പദ്ധതിയും നടത്താനുള്ള ശേഷിയും ശേമുഷിയും ഡി റ്റി പി സി-ക്കില്ല.
അപ്പോൾ ഇനിയെന്ത്‌?
ചന്തത്തോട്‌ പായൽ വാരി ശുദ്ധീകരിക്കണം.
തോടിന് സമീപം ബഞ്ചുകൾ സ്ഥാപിക്കണം.
ഓടകൾ തോട്ടിലേക്ക്‌ തുറക്കുന്നത് അടയ്ക്കണം. ഓടകൾ വഴിതിരിച്ചുവിടണം. പെഡൽ ബോട്ടുകൾ സ്ഥാപിക്കണം. വിനോദത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കണം.
ശ്രീവല്ലഭക്ഷേത്രത്തിനു സമീപമുള്ള"തിരുവല്ല സത്രവും" ഡി.റ്റി.പി.സിയുടേതാണ്.അത് ആധുനികവൽക്കരിച്ച്‌ ടൂറിസ്റ്റുകളേയും ശബരിമല ഭക്തരേയും ആകർഷിക്കാനാവും. അവിടെയുള്ള മുറികൾക്കും ഹാളിനും വാടക കുറവുമാണ്. വേണ്ടി വന്നാൽ ഡിടിപിസി-യോട്‌ കടക്കൂ പുറത്ത്‌ പറയണം.
തിരുവല്ല ചന്തത്തോടും
ചന്തക്കടവു പദ്ധതിയും
പുതിയ ഭാവത്തോടും ഭംഗിയോടും മികവോടും പുന:സൃഷ്ടി നടത്തുവാൻ നഗരസഭയും ഡി.റ്റി.പി. സി.യും ടൂറിസം വകുപ്പും ജില്ലാ ഭരണകൂടവും ജന നേതാക്കളും കൂട്ടായ ശ്രമങ്ങൾ നടത്താൻ ഇനിയും അമാന്തിക്കരുത്‌.
ഇവിടെ ഒന്നിച്ചു കൂടാൻ ഒരിടമില്ല. മൂക്കു പൊത്താതെ നടക്കാൻ ജനത്തിനവകാശമുണ്ട്‌. ശുദ്ധവായു ജീവൻ നില നിർത്താൻ ആവശ്യമാണ്‌.
"വികലമായ വികസന സ്വപ്നങ്ങളുമായി നടക്കുന്നവരുടെ കൈയ്യിലാണ്‌ തിരുവല്ല" വർഷങ്ങൾക്ക് മുൻപ്
ഒരു ജനപ്രതിനിധി പറഞ്ഞത് ഇന്നും അർത്ഥവത്തായി നിലനിൽക്കുന്നു...
എന്നെങ്കിലും വരുമോ ഒരു രക്ഷകൻ.. ചന്തത്തോടിനെ വിണ്ടെടുക്കാൻ?
പി ഡി ജോർജ്ജ്

അന്ത്യത്താഴത്തിന്റെ ചുവർചിത്രംMural Art of The Last Supperലിയനാർഡോ ഡാവിഞ്ചി വരച്ച The Last Supper ലോകത്തേറ്റവും പ്രാധാന്...
24/09/2024

അന്ത്യത്താഴത്തിന്റെ ചുവർചിത്രം
Mural Art of The Last Supper
ലിയനാർഡോ ഡാവിഞ്ചി വരച്ച The Last Supper ലോകത്തേറ്റവും പ്രാധാന്യമുള്ള ചുവർ ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
ഇറ്റലിയിലെ മിലാനിലുള്ള Santa Maria delle Grazie (Holy Mary of Grace) എന്ന പുരാതന ദേവാലയത്തിലാണ്‌ ഈ ചിത്രം പ്രദർശ്ശിപ്പിച്ചിരിക്കുന്നത്‌.
UNESCO-യുടെ World Heritage Site ആണ്‌ ഈ പള്ളി. പള്ളിയുടെ ഊട്ടുപുരയിലാണ്‌ ചിത്രം പൊതുജനങ്ങൾക്ക്‌ കാണാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നത്‌.
ഈ ചിത്രത്തിന്റെ ഒരു പുന:രാവിഷ്ക്കാരം വേളാങ്കണ്ണിയിലെ മേരിലാൻഡ്‌ സ്യൂട്ട്സ്‌ എന്ന ഹോട്ടലിന്റെ ലോബിയിൽ കാണാനിടയായി. അന്ത്യത്താഴത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ചുവർ ചിത്രം (World’s largest LAST SUPPER mural art) എന്ന വിശേഷണവും ചിത്രത്തോടു ചേർന്നു കാണാം.
ഈ അവകാശവാദം എത്രത്തോളം ശരിയാണ്‌? അറിയാവുന്നവർ ദയവായി പ്രതികരിക്കുക.

ശ്രീലങ്കയിലെ ഭരണമാറ്റംശ്രീലങ്കയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ പാർട്ടികളെ പിന്തള്ളി ഇടതു രാഷ്ട്രീയ നിലപാ...
23/09/2024

ശ്രീലങ്കയിലെ ഭരണമാറ്റം
ശ്രീലങ്കയിലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ പ്രധാന രാഷ്ട്രീയ പാർട്ടികളെ പിന്തള്ളി ഇടതു രാഷ്ട്രീയ നിലപാടുള്ള ജനതാ വിമുക്തി പെരുമന (JVP) എന്ന പാർട്ടിയുടെ നേതാവായ അനുര കുമാര ദിസനായകെ വിജയിച്ചു എന്നത്‌ ഇന്ത്യയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കുമുള്ള മുന്നറിയിപ്പാണ്‌. രാജപക്സ, കുമാരതുംഗെ, പ്രേമദാസ തുടങ്ങിയ കേട്ടു പഴകിയ രാഷ്ട്രീയ പേരുകളെ പിന്തള്ളിയാണ്‌ 55-കാരനായ അനുര വിജയിച്ചതെന്നത്‌ ശ്രീലങ്കൻ രാഷ്ട്രീയത്തെ അടിമുടി ഉലച്ചിരിക്കുകയാണ്‌.
കുടുംബ പശ്ചാത്തലത്തിനും മേനി പറച്ചിലിനും പൊങ്ങച്ചങ്ങൾക്കും മേലേ ജനകീയ വിഷയങ്ങളായ അഴിമതി, അവസര സമത്വം, സാമൂഹിക നീതി, വിലക്കയറ്റം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചു എന്നു വ്യക്തമാണ്‌.
തമിഴ്‌-സിംഹള ഭിന്നിപ്പുകളെ മുതലെടുക്കാമെന്ന ചിന്തയ്ക്കും കനത്ത തിരിച്ചടി നൽകി ശ്രീലങ്കയിലെ സാമാന്യ ജനം.
വൈകാരിക വിഷയങ്ങളിലൂന്നിയുള്ള രാഷ്ട്രീയത്തിന്‌ ഒരു പരിധിക്കപ്പുറം പ്രസക്തിയില്ലെന്നത്‌ ഇന്ത്യയിലെ രാഷ്ട്രീയക്കാരും തിരിച്ചറിയണം.
വർഷങ്ങൾ ശ്രീലങ്ക അടക്കി വാണിരുന്ന രാജപക്സ കുടുംബത്തിലെ ഇളമുറക്കാരൻ മഹിന്ദ രാജപക്സയുടെ മകൻ സമലിനു കിട്ടിയത്‌ വെറും നാലു ശതമാനം വോട്ടെന്നത്‌ കാണാതെ പോകരുത്‌.
സ്വന്തം കാര്യം സിന്ദാബാദ്‌ രാഷ്ട്രീയക്കാരെ നിഷ്ക്കരുണം അപമാനിച്ചിറക്കിവിടാനുള്ള രാഷ്ട്രീയ പക്വതയാണ്‌ ചെറിയ ദ്വീപു രാജ്യത്തെ ജനങ്ങൾ പ്രകടിപ്പിച്ചത്‌.
പ്രതിപക്ഷ നേതാവ്‌ സജിത്‌ പ്രേമദാസയ്ക്ക്‌ മാന്യമായ 32.8 ശതമാനം വോട്ടു ലഭിച്ചെന്നാശ്വസിക്കാം.
നിലവിലെ പ്രസിഡന്റ്‌ റനിൽ വിക്രമസിംഗെയ്ക്കും 17.27 ശതമാനം വോട്ടെന്ന കനത്ത പ്രഹരത്തിലൂടെ ജനം കെടുകാര്യസ്ഥതയ്ക്ക്‌ ശിക്ഷ നൽകി.
വിജയിച്ചെങ്കിലും അനുരയ്ക്കു മുമ്പിൽ വെല്ലുവിളികൾ ഏറെയാണ്‌. കടുത്ത സിംഹള പക്ഷപാതം അദ്ദേഹം കൈവിടേണ്ടി വരും. ഒപ്പം രാജ്യത്തെ മുന്നോട്ടു നയിക്കാൻ കടുത്ത തിരുത്തൽ നടപടികളും വേണ്ടി വരും. അതിൽ അദ്ദേഹം വിജയിക്കുമോ എന്നാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.

വേളാങ്കണ്ണിയിൽ വീണ്ടുംപത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വേളാങ്കണ്ണി മാതാവിന്റെ ബസ്ലിക്കയിലേക്ക്‌ ഒരു തീർത്ഥയാത്ര. ക...
22/09/2024

വേളാങ്കണ്ണിയിൽ വീണ്ടും
പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും വേളാങ്കണ്ണി മാതാവിന്റെ ബസ്ലിക്കയിലേക്ക്‌ ഒരു തീർത്ഥയാത്ര. കൊടിക്കുന്നിൽ സുരേഷ്‌ എം പിയുടെ ശ്രമഫലമായി എറണാകുളത്തു നിന്ന് വേളാങ്കണ്ണിയിലേക്ക്‌ നേരിട്ട്‌ ഒരു എക്സ്പ്രസ്‌ ട്രയിൻ സർവ്വീസ്‌ തുടങ്ങിയതിനാൽ അതിലാവാം യാത്രയെന്നു തീരുമാനിച്ചു.
കൊല്ലം ചെങ്കോട്ട റൂട്ടിൽ റോഡു മാർഗ്ഗം ഒരുപാടു യാത്ര ചെയ്തിട്ടുണ്ടെങ്കിലും കണ്ണറ പാലങ്ങൾക്കു മുകളിലൂടെയുള്ള ട്രയിൻ യാത്ര സഫലമാവാത്ത ഒരാഗ്രഹമായി അവശേഷിക്കുകയായിരുന്നു.
എറണാകുളത്തു നിന്ന് ഉച്ചയ്ക്ക്‌ ഒന്നിനു പുറപ്പെടുന്ന ട്രയിൻ പിറ്റേ ദിവസം രാവിലെ 5.45-ന്‌ വേളാങ്കണ്ണിയിൽ എത്തും. നേരത്തേ നാഗപട്ടണമായിരുന്നു വേളാങ്കണ്ണിയുടെ സ്റ്റോപ്പ്‌. ഇപ്പോൾ വേളാങ്കണ്ണിക്കു സ്വന്തമായി സ്റ്റേഷനായി. കേരളത്തിൽ നിന്ന് ആഴ്ച്ചയിൽ രണ്ടു ദിവസം എത്തുന്ന എക്സ്പ്രസ്‌ ട്രയിനല്ലാതെ ഒന്നോ രണ്ടോ പാസഞ്ചർ ട്രയിൻ മാത്രമേ ഈ സ്റ്റേഷനിൽ എത്താറുള്ളൂ. യാത്രക്കാരിൽ ബഹുഭൂരിപക്ഷവും മലയാളികൾ.
തിരുവല്ലയിൽ നിന്നു 2.33-നു പോകുന്ന ട്രയിൻ കൊല്ലം വരെ നല്ല വേഗത്തിൽ സഞ്ചരിക്കും. പഴയ ബോഗികളാണെങ്കിലും അത്യാവശ്യം വൃത്തിയും വെടിപ്പുമുള്ള ഉൾവശം. ഒരു സെക്കൻഡ്‌ എ സിയും മൂന്ന് തേഡ്‌ എ സിയും ഒരു ഡസനിലേറെ സ്ലീപ്പർ കോച്ചുകളും. കൊല്ലത്തെത്തുമ്പോൾ ലോക്കോ മുൻപിൽ നിന്നു മാറി എതിർ ദിശയിൽ വരും. കൊട്ടാരക്കരയും ആവണീശ്വരവും പിന്നിട്ട്‌ പുനലൂരെത്തുമ്പോൾ പിന്നിൽ നിന്നു തള്ളി സഹായിക്കാൻ മറ്റൊരു എൻജിൻ കൂടിയെത്തും. മലയോര മേഖല പിന്നിട്ട്‌ ചെങ്കോട്ടയിലെത്തിയാൽ പിന്നെ രണ്ടാമത്തെ എൻജിൻ വേർപെടും. തമിഴ്‌നാട്ടിലൂടെയാണു രാത്രി യാത്ര. ഏതാണ്ടെല്ലാ സ്റ്റേഷനിലും നിർത്തും. നാഗപട്ടണത്തു വീണ്ടും ലോക്കോയുടെ ഗതി മാറും: 10 കിലോമീറ്റർ വരുന്ന വേളാങ്കണ്ണിയിലേക്ക്‌ എതിർ ദിശയിൽ സഞ്ചരിക്കും.
ചെറിയ സ്റ്റേഷനാണെങ്കിലും ലിഫ്റ്റടക്കം സൗകര്യങ്ങൾ വേളാങ്കണ്ണി സ്റ്റേഷനിലുള്ളത്‌ യാത്രക്കാർക്ക്‌ ആശ്വാസമാണ്‌. പള്ളിയുടെ മാതൃകയിലാണു സ്റ്റേഷൻ. സ്റ്റേഷൻ കവാടത്തിൽ ഓട്ടോക്കാരുടെ ലേലം വിളിയാണ്‌. 100 രൂപയിൽ കുറഞ്ഞ ഓട്ടമില്ല. ആളുകളുടെ തലയും പെട്ടികളും എണ്ണിയാണ്‌ കൂലിയിലെ ഏറ്റക്കുറച്ചിൽ. മറ്റു മാർഗ്ഗങ്ങളില്ലാത്തതിനാൽ ചോദിക്കുന്ന കൂലി കൊടുത്ത്‌ ആളുകൾ കയറിപ്പോകുന്നു.
ബസ്ലിക്കയുടെ അടുത്തുള്ള ഹോട്ടൽ മേരീലാൻഡിലായിരുന്നു ഞങ്ങളുടെ താമസം. സ്റ്റേഷനിൽ നിന്ന് കഷ്ടിച്ച്‌ ഒരു കിലോമീറ്റർ ദൂരത്തിന്‌ ഞങ്ങളും നൽകി 100 രൂപ.
മേരീലാൻഡ്‌ സാമാന്യം നല്ല ഹോട്ടലാണ്‌. നാൽപ്പതിലധികം മുറികളുണ്ട്‌. ഞങ്ങളുടെ താമസത്തിനിടയിൽ ഹോട്ടലിൽ വൻ പൊലീസ്‌ സന്നാഹം കണ്ട്‌ വിവരം അന്വേഷിച്ചപ്പോൾ തമിഴ്‌നാടു ഗവർണർ ആർ എൻ രവി എത്തുന്നതായി അറിഞ്ഞു. ഗവർണറുടെ ഒരു ദിവസത്തെ താമസത്തിന്റെ സന്നാഹങ്ങൾ കണ്ടാൽ ഒരു ജനാധിപത്യ രാജ്യത്താണോ നാം ജീവിക്കുന്നതെന്ന് സംശയിച്ചു പോകും. അത്രത്തോളം അപഹാസ്യമായ രംഗങ്ങൾക്കാണു സാക്ഷ്യം വഹിച്ചത്‌. അതിനേക്കുറിച്ച്‌ നാളെ. (തുടരും)

Address

Thiruvalla
689101

Alerts

Be the first to know and let us send you an email when Nammude Thiruvalla-നമ്മുടെ തിരുവല്ല posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nammude Thiruvalla-നമ്മുടെ തിരുവല്ല:

Share