പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ കോയിപ്രം ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് പുറമറ്റം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 14.66 ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മണിമല ആറ്, മല്ലപ്പള്ളി പഞ്ചായത്ത്, കിഴക്ക് എഴുമറ്റൂര്‍ പഞ്ചായത്ത്, പടിഞ്ഞാറ് ഇരവിപേരൂര്‍ പഞ്ചായത്ത്, തെക്ക് കോയിപ്രം പഞ്ചായത്ത് എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 8 ആണ്. ഇടപ്പള
്ളി രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴില്‍ നിന്നും 1956-ല്‍ വിമുക്തമായ കല്ലൂപ്പാറ പ്രദേശം സ്വാതന്ത്രാധികാരമുള്ള അഞ്ചു വ്യത്യസ്ഥ ഗ്രാമങ്ങളായി വിഭജിക്കപ്പെട്ടു. അങ്ങനെ പുറമറ്റം പഞ്ചായത്തും സ്വയം ഭരണാധികാരമുള്ള ഒരു പ്രദേശമായി മാറി. ആദ്യത്തെ പഞ്ചായത്ത് സമിതി നിലവില്‍ വരുന്നത് 1954-55 കാലഘട്ടത്തിലാണ്. ശ്രീ എ വി ഇടിച്ചാണ്ടിപ്പണിക്കരായിരുന്നു ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റ്. പുറമറ്റം ഒരു കാര്‍ഷിക ഗ്രാമപഞ്ചായത്താണ്. ഒട്ടനവധി കുന്നിന്‍ പ്രദേശങ്ങളും താഴ്വരകളും, പാടങ്ങളും മണിമലയാറിനോട് ചേര്‍ന്നു കിടക്കുന്ന തീരപ്രദേശങ്ങളും അടങ്ങിയതാണ് ഇവിടുത്തെ ഭുപ്രദേശം. മണിമലയാറിന് ഈ നാടിന്റെ പൌരാണിക ചരിത്രത്തില്‍ ശ്രദ്ധേയമായ പങ്കാളിത്തമുണ്ട്. ഈ പുഴയുടെ തീരങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള ചരിത്ര പ്രസിദ്ധങ്ങളായ മഠങ്ങള്‍ ഈ നാടിന്റെ പുരാതനചരിത്രത്തെ ഉത്ഘോഷിക്കുന്നവയാണ്. ഭൂപ്രകൃതികൊണ്ടും പ്രകൃതി സൌന്ദര്യംകൊണ്ടും അനുഗൃഹീതമായ മദ്ധ്യ തിരുവിതാംകൂറിലെ മനോഹരമായ ഒരു ഗ്രമമാണ് പുറമറ്റം. കുന്നിന്‍ ചരിവുകള്‍ വിശാലമായ നെല്‍ പാടങ്ങള്‍, കരിമ്പിന്‍ തോട്ടങ്ങള്‍ ,തെങ്ങിന്‍ തോപ്പുകള്‍, വാഴത്തോപ്പുകള്‍ ,മാവും കമുകും കശുമാവും കര്‍ഷകപുത്രന്റെ കറുത്ത പൊന്നും കനിഞ്ഞനുഗ്രഹിച്ച കരയോരങ്ങള്‍ ഇതെല്ലാം കൂടി ഒത്തു ചേര്‍ന്ന് ചരിത്രം ഉറങ്ങുന്ന നാടാണ് പുറമറ്റം എന്ന ഈ കൊച്ചു ഗ്രാമം. കല്ലൂപ്പാറ, പുറമറ്റം, മല്ലപ്പളളി, ആനിക്കാട്, കോട്ടാങ്ങാല്‍ എന്നിങ്ങനെ അഞ്ചു ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ പ്രദേശത്തിന്റെ ആ സ്ഥാനം കല്ലൂപ്പാറയായിരുന്നു. പഴയ തിരുവിതാംകൂറിലെ അജയ്യനായ ഭരണാധികാരി ചേരമാന്‍ പെരുമാള്‍ തന്റെ ഇഷ്ട തോഴനായ ഇടപ്പള്ളി തമ്പുരാന്, ഇഷ്ടദാനം ചെയ്ത അഞ്ച് ഭൂപ്രദേശങ്ങളില്‍ ഒന്നായിരുന്നു കല്ലൂപ്പാറ പ്രദേശം. സാംസ്കാരിക കേരളത്തിന് മറക്കാനാവാത്ത സംഭാവനകള്‍ നല്കിയ മഹാത്മാക്കള്‍ ഈ പഞ്ചായത്തിന്റെ സന്താനങ്ങളായിട്ടുണ്ട്. അക്കൂട്ടത്തില്‍ എന്തുകൊണ്ടും അനുഗൃഹീതനും അഗ്രഗണ്യനുമാണ് മലയാളികളുടെ മഹാകവിയായ ശ്രീ വെണ്ണിക്കുളം ഗോപാലക്കുറുപ്പ്.