AIYF Thiruvalla MC

AIYF Thiruvalla MC All India Youth Federation Thiruvalla Mandalam Committee

31/12/2025
03/10/2025
AIYF തിരുവല്ല മണ്ഡലം കമ്മിറ്റി പരാതി നൽകി: തിരുവല്ലയിൽ നിന്നും ജില്ലാ ആസ്ഥാനത്തുനിന്നുമുള്ള KSRTC ദീർഘദൂര ബസ് യാത്രികരുട...
21/08/2025

AIYF തിരുവല്ല മണ്ഡലം കമ്മിറ്റി പരാതി നൽകി:

തിരുവല്ലയിൽ നിന്നും ജില്ലാ ആസ്ഥാനത്തുനിന്നുമുള്ള KSRTC ദീർഘദൂര ബസ് യാത്രികരുടെ യാത്ര ക്ലെശം പരിഹരിക്കാൻ അധികൃത‌ർ അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് AIYF തിരുവല്ല മണ്ഡലം കമ്മിറ്റി ഗതാഗത വകുപ്പ് മന്ത്രിക്കും ട്രാൻസ്‌പോർട് മാനേജിംഗ് ഡയറക്ടർക്കും നിവേദനം നൽകി.

തിരുവല്ല- ബാംഗ്ലൂർ റൂട്ടിൽ എ സി സ്ലീപ്പർ പ്രീമിയം ബസ് സർവീസുകൾ കുറഞ്ഞത് രണ്ടെണ്ണം അനുവദിക്കുക,വിശേഷ ദിവസങ്ങളിൽ അമിതചാർജ് ഈടാക്കുന്ന സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക, തിരുവല്ലയിൽ നിന്ന് കൂടുതൽ ദീർഘദൂര സർവീസുകൾ ആരംഭിക്കുക, ഫെസ്റ്റിവൽ സീസണുകളിൽ കൂടുതൽ ബസ്സുകൾ ജില്ലാ ആസ്ഥാനത്തേക്കും തിരുവല്ലയിലേക്കും അനുവദിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണണമെന്നും AIYF ആവശ്യപ്പെട്ടു

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു AIYF തിരുവല്ല ടൗണിൽ  പ്രതിക്ഷേധ മാർച്ച് നടത്തി. പ്രതിഷേധ മാർച...
31/07/2025

ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു AIYF തിരുവല്ല ടൗണിൽ പ്രതിക്ഷേധ മാർച്ച് നടത്തി.

പ്രതിഷേധ മാർച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി സ. ജോബി പി തോമസ് ഉത്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് സ. അഡ്വ. ഡാനിയേൽ തോമസ്, സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം കമ്മിറ്റി അംഗം അഭിലാഷ് എൻ, CPI മണ്ഡലം കമ്മിറ്റി അംഗം സുതീശൻ എന്നിവർ സംസാരിച്ചു.

യുവത്വം നയിക്കും♥️CPI എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത AIYF സംസ്ഥാന സെക്രട്ടറി സ. എൻ അരുണിന് അഭിവാദ്യങ്ങൾ
25/07/2025

യുവത്വം നയിക്കും♥️
CPI എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്ത AIYF സംസ്ഥാന സെക്രട്ടറി സ. എൻ അരുണിന് അഭിവാദ്യങ്ങൾ

സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുക:  AIYF തിരുവല്ല
22/07/2025

സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുക: AIYF തിരുവല്ല

സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുക:  AIYF പരാതി നൽകിറോഡ് അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളുടെ സുര...
20/07/2025

സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കുക: AIYF പരാതി നൽകി

റോഡ് അപകടങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സ്കൂൾ കുട്ടികളുടെ സുരക്ഷ വർധിപ്പിക്കാൻ വിവിധ മാർഗ നിർദ്ദേശവുമായി AIYF. കുട്ടികൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക,സ്കൂളുകൾക്ക് മുൻപിൽ വാഹനങ്ങളുടെ വേഗത നിയന്ത്രണത്തിന് സംവിധാനങ്ങൾ ഒരുക്കുക,ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകീട്ടും പോലീസുകാരെ വിന്യസിക്കുകയും,സുരക്ഷാബോർഡുകളും ട്രാഫിക് സിഗ്നലുകളും, സ്പീഡ് ബ്രേക്കറും, നടപ്പാതയും നിർമ്മിച്ച് അപകടമൊഴിവാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് എ ഐ വൈ എഫ് തിരുവല്ല മേഖല കമ്മിറ്റി തിരുവല്ല ട്രാഫിക് പോലീസിനോട് ആവശ്യപ്പെട്ടു . വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും AIYF ഭാരവാഹികൾ ട്രാഫിക് സബ് ഇൻപെക്ടർ ശ്രീ. ബ്രെജേഷ് മായി ചർച്ച ചെയ്തു നിവേദനം നൽകി. പരാതി പരിശോദിച്ചു നടപടി സ്വീകരിക്കും എന്ന ഉറപ്പും ലഭിച്ചു.AIYF മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ, മേഖല പ്രസിഡന്റ്‌ ശ്രീവൽസ് തമ്പി,വൈസ് പ്രസിഡന്റ്‌ മനോജ്‌ കൊച്ചുവീട്ടിൽ,കമ്മിറ്റി അംഗങ്ങളായ അനിൽ രാജ്, മനീഷ് മാത്യു എന്നിവർ പങ്കെടുത്തു.

Address

Thiruvalla (Tiruvalla)

Website

Alerts

Be the first to know and let us send you an email when AIYF Thiruvalla MC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share