Malankara Mar Thoma Sabha Development Department

Directions

Malankara Mar Thoma Sabha Development Department Malankara Mar Thoma Sabha Development Department (Official Page)

DSMC - Department of Sacred Music and Communications  -departmentofsacredmusicandcommunicationsmoment
14/08/2026

DSMC - Department of Sacred Music and Communications -departmentofsacredmusicandcommunicationsmoment

ചെങ്കുളം ഇമ്മനുവേൽ മാർത്തോമാ ഇടവക വികസന സംഘം പ്രവർത്തന ഉദ്ഘാടനം നടത്തി.ഇടവക വികാരി റവ.വർഗീസ് ഏ.നൈനാൻ കശീശ്ശയുടെ അധ്യക്ഷത...
22/07/2026

ചെങ്കുളം ഇമ്മനുവേൽ മാർത്തോമാ ഇടവക വികസന സംഘം പ്രവർത്തന ഉദ്ഘാടനം നടത്തി.

ഇടവക വികാരി റവ.വർഗീസ് ഏ.നൈനാൻ കശീശ്ശയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊല്ലം കൃഷി വിജ്ഞാനകേന്ദ്രം അസോസിയേറ്റ് പ്രൊഫസറും, തലവനുമായ ഡോ. രഞ്ചൻ ബി പ്രവർത്തന ഉദ്ഘാടനം നിർവഹിച്ചു.

ഡോ. ബെഞ്ചമിൻ മാത്യു ആശംസ പ്രസംഗം നടത്തി. വികസന സംഘം സെക്രട്ടറി ശ്രീ. ജോൺ മാത്യു, ട്രസ്റ്റി, ശ്രീ. ബിജോ കെ ജോർജ്, വൈസ് പ്രസിഡന്റ്, ശ്രീ.K.ബാബു, ശ്രീമതി.തങ്കമ്മ ബേബി, ശ്രീ.അനി വർഗീസ്, എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ വച്ച് പരിസ്ഥിതി ദിനാചരണം, പരസ്പര സഹായനിധി ഉദ്ഘാടനം, ഫലവൃക്ഷ തൈ വിതരണം എന്നിവ നടത്തുകയുണ്ടായി

Anchal Jerusalem Mar Thoma ഇടവകയുടെ വികസന സംഘത്തിൻ്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2026 ജൂലൈ മാസം 19 ന് 11.30 am ന് നടത്തപ്...
22/07/2026

Anchal Jerusalem Mar Thoma ഇടവകയുടെ വികസന സംഘത്തിൻ്റെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം 2026 ജൂലൈ മാസം 19 ന് 11.30 am ന് നടത്തപ്പെട്ടു. ഇടവക വികാരി റവ: ടോംസ് നൈനാൻ ൻ്റെ അധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കാർഡ് ഡയറക്ടർ റവ. ഷിബു സാമുവേൽ ഉദ്ഘാടനം നിർവഹിച്ചു . ബ്ലോക്ക് പഞ്ചായത്ത് അംഗം Mr. K. G. സാബു ആശംസകൾ അറിയിച്ചു . മേരിക്കുട്ടി ചെറിയാൻ ഒരു ഗാനം ആലപിച്ചു. തോമസ് മാത്യു സ്വാഗതവും , സാംകുട്ടി ലൂക്കോസ് നന്ദിയും രേഖപ്പെടുത്തി.
ഇടവക ജനങ്ങൾ ഉത്പാദിപ്പിച്ച, പച്ചക്കറികളും, ഭക്ഷണ സാധനങ്ങളും വിൽപന നടത്തി.

22/07/2026
ആരോഗ്യമുള്ള സമൂഹത്തിന് സുസ്ഥിര വികസനം ആവശ്യം: കെ. മുരളീധരൻമണ്ണൂർ: മണ്ണിലും വെള്ളത്തിലും  വായുവിൽ പോലും വിഷം കലർത്തുന്ന ത...
20/07/2026

ആരോഗ്യമുള്ള സമൂഹത്തിന് സുസ്ഥിര വികസനം ആവശ്യം: കെ. മുരളീധരൻ

മണ്ണൂർ: മണ്ണിലും വെള്ളത്തിലും വായുവിൽ പോലും വിഷം കലർത്തുന്ന തെറ്റായ വികസന കാഴ്ചപ്പാടുകളാണ് നമ്മെ രോഗികളാക്കി മാറ്റുന്നതെന്നും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടുള്ള സുസ്ഥിര വികസന ആശയങ്ങളാണ് ഇതിന് പ്രതിവിധി എന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. മാർത്തോമ്മാ സഭ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് അഞ്ചൽ സെൻ്റർ വികസന സംഘം പ്രവർത്തനോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സെൻ്റർ പ്രസിഡൻ്റ് റവ. റ്റെനി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്ലാസ്റ്റിക് വിമുക്ത ഭവന പദ്ധതിയും ഓരോ വീട്ടിലും ഓരോ പ്ലാവ് പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. ജെ 33 ഇനം പ്ലാവിൻ തൈകളും പുനരുപയോഗിക്കാവുന്ന തുണി സഞ്ചികളും സൗജന്യമായി വിതരണം ചെയ്തു. പ്രവർത്തനോദ്ഘാടനത്തിന് മുന്നോടിയായി നടന്ന വികസന ശില്പശാലയിൽ മാർത്തോമാ സഭ ഡവലപ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ജനറൽ സെക്രട്ടറി റവ. ഷിബു സാമുവൽ, വികസന വിദഗ്ധൻ ശ്രീ. റെനി കെ ജേക്കബ് , ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ. കെ.ജി സാബു, പരിസ്ഥിതി കമ്മീഷൻ അംഗം ശ്രീ.ജോസ് പി വയയ്ക്കൽ എന്നിവർ സംസാരിച്ചു. ശില്പശാലയുടെ വെളിച്ചത്തിൽ രൂപം നൽകിയ പ്രവർത്തന രൂപരേഖ പ്രകാരം സെൻ്ററിലെ എല്ലാ ഇടവകകളിലും വികസന സംഘം രൂപീകരിക്കാനും എല്ലാ വികസന സംഘത്തിലും ഒന്നോ അതിൽ അധികമോ വികസന സമിതികൾ രൂപീകരിക്കാനും സ്വയം സഹായ സംഘങ്ങളായി കൃഷി വ്യാപനം, സ്വദേശി ഉൽപ്പന്നങ്ങളുടെ നിർമാണം, വിപണനം എന്നിവ ഏറ്റെടുക്കാനും സെൻ്ററിലെ ഇടവകകളെ ഹരിത ഇടവകകൾ ആക്കുവാനും ഉള്ള കർമ്മ പദ്ധതി ആവിഷ്കരിച്ചു. സെൻ്റർ സെക്രട്ടറി
ജോൺസൺ മോൻ, വൈസ് പ്രസിഡൻ്റ് ജാക്സൺ വേളിക്കാട് , ട്രഷറർ അനി ജോയ് എന്നിവർ നേതൃത്വം നൽകി. വികസന സംഘം ഉൽപ്പന്നങ്ങളുടെ വിപണനവും ഇതോട് ചേർന്ന് വിജയകരമായി നടത്തി.

18/07/2026
വികസന വാരം 2026.@ക്രിസ്റ്റോസ് മാർ ത്തോമാ ഇടവക കാക്കനാട്
18/07/2026

വികസന വാരം 2026.@ക്രിസ്റ്റോസ് മാർ ത്തോമാ ഇടവക കാക്കനാട്

16/07/2026

📢 Malankara Mar Thoma Sabha Development Department

🎉 Inaugural Meeting
Vikasanavaram 2026

🗓️ 18-07-2026, Saturday
🕓 4:00 PM
⛪ Pariyaram St. Andrew's Mar Thoma Church, Mallapally

🙏🏽All are welcome🙏🏽

Address

Mar Thoma Sabha Office Campus
Thiruvalla (Tiruvalla)
689101

Website

Alerts

Be the first to know and let us send you an email when Malankara Mar Thoma Sabha Development Department posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share