Muhammad Millathulla MFB

Muhammad Millathulla MFB Lead a beautiful life with meaningful activities for others.make lovehearts for living like u.certainly that makes you human other than ur selfish selfies.

01/11/2025

,

04/09/2021

ശരീരത്തിൽ ഒരു മാംസക്കഷണമുണ്ട് അത് നന്നായാൽ ശരീരം മുഴുവനും നന്നായി അത് ചീത്തയായാൽ ശരീരം മുഴുവൻ ചീത്തയായി, അറിയുക അതാണ് ഖൽബ് . ഹബീബ് മുഹമ്മദ് ( സ ) തങ്ങളുടെ മൊഴിമുത്ത്. ഹൃദയത്തിൽ തേൻ നിറച്ചവന് നാവിലും കയ്യിലും തേൻ ചുരക്കുന്നു അവന്റെ വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്ക് ഹൃദ്യമാകുന്നു മധുരമുള്ളതാകുന്നു... ഹൃദയത്തിൽ വിഷം നിറച്ചവന് നാവിലും കയ്യിലും വിഷം ചുരക്കുന്നു. അവന്റെ ചിന്തകളും വാക്കുകളും പ്രവർത്തികളും മറ്റുള്ളവർക്ക് കാഠിന്യമുള്ളതാകുന്നു കയ്പേറിയതാകുന്നു .....
നല്ല ഭൂമിയിലെ മരങ്ങൾ സമൃദ്ധമായി വളരുന്നു കായ്കനികൾ നിറഞ്ഞു നിൽക്കുന്നു. പറവകളെയും മൃഗങ്ങളെയും മാലോകരെയും വിശപ്പകറ്റുന്ന ഉപകാരിയാകുന്നു. നല്ല ഹൃദയത്തിനുടമ ജീവിതത്തിൽ മുന്നേറുന്നു മാലോകർക്ക് ഫലം നിറഞ്ഞ മരം പോലെ ഉപകാരിയാവുന്നു.

അബൂ ഫാഇദ ബാഖവി തേനി

06/06/2020

‎‎‎‎‎‎‎‎‎‎‎‎‎‎‎‎ *🏠 കുടുംബ ജീവിതം 🏠*

*📌 സ്ത്രീധനമല്ല;*
*സ്ത്രീയാണ് ധനം...🧕🏼*

【 *NB :* ദൈർഘ്യം കൂടിയ പോസ്റ്റുകൾ നിങ്ങൾക്ക് നിങ്ങളുടെ ഫോണിൽ മുഴുവനായി ലഭ്യമല്ലെങ്കിൽ, ഇവിടെ *Copy* ചെയ്ത് ഏതെങ്കിലും *Notes* ൽ *Paste* ചെയ്യുക】

✍🏼പെണ്ണൊരത്ഭുതമാണ്. എത്ര നേരം വിശദീകരിച്ചാലും മനസ്സിലാക്കാനാവാത്ത വലിയ ഒരു സംഭവം. എത്ര കാലമായി ലോകം പെണ്ണിനെ വാഴ്ത്താന്‍ തുടങ്ങിയിട്ട്. ചരിത്രാതീത കാലം മുതല്‍ ഈ നിമിഷം വരെ ലോകം പെണ്ണിനെ പുകഴ്ത്തി കൊണ്ടിരിക്കുന്നു. സഭ്യമായാലും അസഭ്യമായാലും നാവിന് സംസാരിക്കാന്‍ പെണ്ണിനെക്കാള്‍ നല്ല മറ്റൊരു വിഷയമില്ല. സാഹിത്യ രംഗത്തും സാമൂഹിക മേഖലകളിലും സാംസ്‌കാരിക മണ്ഡലങ്ങളിലുമെല്ലാം പെണ്ണെന്നും ഒരു ചര്‍ച്ചാ വിഷയമാണ്...

ഒരു നിമിഷം മതിയവള്‍ക്ക് ആരെയും മാറ്റിയെടുക്കാന്‍. ദുഃഖം താങ്ങാനാവാതെ കണ്ണീര്‍ പൊഴിക്കുന്നവന്റെ മുഖം സന്തോഷാധിക്യത്താല്‍ വെട്ടിത്തിളങ്ങുന്നത് കാണാന്‍ അവളുടെ ഒരു പുഞ്ചിരി മതി. സന്തുഷ്ട ഹൃദയനായി ചിരിച്ച് കളിക്കുന്നവന്റെ സന്തോഷം മുഴുവന്‍ തല്ലിക്കെടുത്തുവാനും അവള്‍ക്ക് ഏറെ പ്രയാസമില്ല. അവളുടെ വാടിയ മുഖം, അതു മതി പുരുഷനെ ദുഃഖത്തിന്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക് തള്ളി നീക്കാന്‍...

അമൂല്യമായ സ്വത്താണ് പെണ്ണ്. ലോകം കണ്ടതും കാണാനുള്ളതുമായ ഏത് അമൂല്യ രത്‌നവും അവളുടെ മൂല്യത്തിന്റെ ഏഴയലത്തുപോലുമെത്തില്ല. അതു നമ്മളാരും പറഞ്ഞ് ഫലിപ്പിച്ചതൊന്നുമല്ല. പുണ്യപ്രവാചകന്‍ ﷺ തന്നെ അത് ലോകത്തോട് വിളിച്ച് പറഞ്ഞിട്ടുണ്ട്.

”ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിഭവങ്ങളാണ്. അതില്‍ ഏറ്റവും അമൂല്യമായ വിഭവമാണ് സദ്‌വൃത്തയായ പെണ്ണ് "

എത്ര സുന്ദരമാണീ വാക്കുകള്‍. ഏതൊരാളുടെയും കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക സൗന്ദര്യം തുളുമ്പുന്ന അനവധി വസ്തുക്കളുള്ള ദുനിയാവില്‍ പെണ്ണിനോട് കിട പിടിക്കാന്‍ മറ്റൊന്നില്ലത്രേ.. എത്ര നിഷേധിക്കാന്‍ ശ്രമിച്ചാലും അവസാനം ഏതൊരാളും സമ്മതിക്കും ലോകത്തെ ഏറ്റവും വില പിടിച്ച സ്വത്ത് പെണ്ണ് തന്നെയാണെന്ന്. ഒരു പെണ്ണിന് വേണ്ടി മാത്രം സമ്പത്തിന്റെ മേലെ കയറിയിരുന്ന് വിശാലമായ സാമ്രാജ്യം അടക്കി ഭരിച്ചിരുന്നവര്‍ അധികാരം പോലും വലിച്ചെറിയാന്‍ തയ്യാറായ അവിശ്വസനീയ സംഭവങ്ങള്‍ ചരിത്രം നമുക്ക് മുന്നില്‍ വരച്ച് വെക്കുമ്പോള്‍ പ്രവാചകാധ്യാപനത്തിന്റെ പ്രസക്തി തിരിച്ചറിയാന്‍ നമുക്ക് സാധിക്കുന്നു.

സാങ്കേതിക വിദ്യകള്‍ അതിശീഘ്രം വികസിച്ച് കൊണ്ടിരിക്കുന്ന ഈ ഇന്റെര്‍നെറ്റ് യുഗത്തില്‍ എത്ര പെട്ടന്നാണ് നമ്മുടെ കാഴ്ചപ്പാടുകള്‍ മാറി മറിഞ്ഞത്. എത്ര പെട്ടെന്നാണ് നമ്മൊളൊക്കെ മനുഷ്യരല്ലാതെയായി മാറിയത്. സ്‌നേഹിക്കാന്‍ മാത്രമറിയുന്ന എത്ര പെണ്‍കുട്ടികളാണ് കണ്ണീരിന്റെ കുത്തരിക്കഞ്ഞി കുടിച്ച് വിധിയെ പഴിച്ച് കഴിയുന്നത്. സന്തുഷ്ടകരമായി നീങ്ങിയിരുന്ന എത്ര കുടുംബങ്ങള്‍ക്കിടയിലാണ് ശബ്ദ കോലാഹലങ്ങളും വാക്ക് തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും പീഡനങ്ങളുമെല്ലാം ഒരിക്കലും പിരിഞ്ഞ് പോകാത്ത ക്രൂരനായ അതിഥിയായി വിരുന്നെത്തിയത്. ആരാണ് അതിനുത്തുരവാദി എന്ന് ചോദിച്ചാല്‍ മനസ്സാക്ഷിയുള്ള ഏതൊരാളുടെയും വിരല്‍ നീളുന്നത് സ്ത്രീധനമെന്ന ക്രൂരന്റെ മുഖത്തേക്കായിരിക്കും, തീര്‍ച്ച. പെണ്ണിനെ പണം തൂക്കാനുള്ള യന്ത്രവും ആണിനെ നോട്ട് മാല ചുമക്കാനുള്ള കഴുതയുമാക്കി മാറ്റിയ സ്ത്രീധനമെന്ന മഹാ വില്ലന്‍..!!

സ്ത്രീയും പുരുഷനും വിവാഹം കഴിച്ച് ജീവിക്കുക എന്നത് പ്രകൃതിയുടെ നിയമമാണ്. മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ തന്നെ അല്ലാഹു ﷻ നമ്മുടെയുള്ളില്‍ പണിത് വെച്ച വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും ആസ്വാദനത്തിന്റേയും അത്ഭുത കൊട്ടാരങ്ങളില്‍ സന്തുഷ്ടകരമായി ജീവിക്കാനുള്ള മഹിതമായ മാര്‍ഗമാണത്. ദുഃഖങ്ങളും സന്തോഷങ്ങളും പരസ്പരം പങ്ക് വെച്ച് പരസ്പര സ്‌നേഹത്തിലൂടെ ദുനിയാവില്‍ സ്വര്‍ഗം പണിയാനുള്ള പണിയായുധമാണ് സത്യത്തില്‍ വിവാഹം. മനസ്സറിഞ്ഞ് ആണിനും പെണ്ണിനും സന്തോഷിക്കാനുള്ള അവസരങ്ങളും വിവാഹം മനുഷ്യന് മുന്നില്‍ തുറന്ന് വെക്കുന്നു. അത് കൊണ്ട് തന്നെയാണ് വിശുദ്ധ ഖുര്‍ആനും തിരുനബിﷺയും വിവാഹം കഴിക്കാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. വിവാഹം എന്റെ ചര്യയാണെന്നും അതുപേക്ഷിച്ചവന്‍ നമ്മില്‍ പെട്ടവനെല്ലെന്നും പുണ്യ നബി ﷺ നമ്മെ പറഞ്ഞ് പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നമ്മളിന്ന് വിവാഹത്തിന്റെ അര്‍ത്ഥം മറന്ന് പോയിരിക്കുന്നു എന്നത് ഏറെ ഖേദകരമാണ്...

വിവാഹം ഒരിക്കലും ഒരു കച്ചവടമല്ല. പെണ്ണ് വില പേശാനുള്ള ചരക്കുമല്ല. പുരുഷന്റെ ഹൃദയ തുടിപ്പുകള്‍ക്ക് സന്തോഷത്തിന്റെ താളം പകരാനുള്ള മാന്ത്രിക ചെപ്പാണവള്‍. ദുഃഖത്തിന്റെ ഒലിച്ചിറങ്ങുന്ന കണ്ണീര്‍ തുള്ളികളെ തുടച്ചെടുക്കുന്ന കൈലേസാണവള്‍. അവളെ സ്വന്തമാക്കന്‍ പുരുഷന്‍ പണം മുടക്കുക എന്നല്ലാതെ പണത്തിന്റേയും പൊന്നിന്റേയും പണച്ചാക്കുകള്‍ തന്നാലേ ഞാന്‍ വിവാഹം കഴിക്കൂ എന്നു പറയുന്നത് സത്യത്തില്‍ അല്‍പം കടന്ന കയ്യല്ലേ.., പെണ്ണിന്റെ പണം കൊണ്ട് സുഖിക്കാമെന്ന് വിചാരിക്കുന്നവര്‍ ഒരര്‍ത്ഥത്തില്‍ നാണവും മാനവുമില്ലാത്ത സാംസാകാരിക ഷണ്ഡരല്ലേ..?!

പൊന്നും പണവുമെല്ലാം ഭൗതിക ലോകത്തിന്റെ അലങ്കാരങ്ങള്‍ മാത്രമാണ്. മരിച്ചു പോകുമ്പോള്‍ ഭൂമിയില്‍ ഇട്ടേച്ച് പോകേണ്ട പാഴ് വസ്തുക്കള്‍. അല്ലാഹു ﷻ ന്റെയടുക്കല്‍ ഒരു കൊതുക് ചിറകിന്റെ വില പോലുമില്ലാത്ത ദുനിയാവിലെ വെറും രസങ്ങള്‍ മാത്രം. എന്നാല്‍ ഭാര്യ അങ്ങനെയല്ല. ഒരാള്‍ വിവാഹം കഴിക്കുന്നതോടു കൂടി അവന്റെ ദീനിന്റെ പകുതി അവന്‍ സംരക്ഷിച്ചു എന്നാണ് റസൂല്‍ ﷺ പറഞ്ഞത്. അതായത് ആഖിറത്തില്‍ അവന്റെ പകുതി വിജയം സുനിശ്ചതമാണെന്ന്. ദുനിയാവിലും ഭാര്യയുടെ വില ചില്ലറയല്ല. റസൂലിന് (ﷺ) ഭൂമി ലോകത്ത് നിസ്‌കാരത്തിന് പുറമെ ഇഷ്ടപ്പെട്ട രണ്ടു വസ്തുക്കളില്‍ റസൂല്‍ ﷺ എണ്ണിയ ഒന്ന് ഭാര്യമാരായിരുന്നു...

റസൂലിന്റെ (ﷺ) കാലത്ത് നിന്ന് നമ്മളെത്രയോ അകന്നുവെന്നാണ് സ്ത്രീധന സംസ്‌കാരം നമ്മെ ബോധ്യപ്പെടുത്തുന്നത്. നബിﷺയുടെ സേവനത്തില്‍ രാപകല്‍ ഭേദമന്യേ ജീവിതം കഴിച്ചു കൂട്ടിയിരുന്ന ഒരു സ്വഹാബിവര്യനോട് റസൂല്‍ ﷺ ഒരിക്കല്‍ ചോദിച്ചു: നീ വിവാഹം കഴിക്കുന്നില്ലേ?വിവാഹം കഴിക്കാന്‍ പണമില്ലെന്നായിരുന്നു പാവപ്പെട്ട ആ സ്വഹാബിയുടെ മറുപടി. മൂന്ന് ദിവസം നബി ﷺ ഇതേ ചോദ്യമാവര്‍ത്തിച്ചപ്പോഴും അദ്ധേഹത്തിന്റെ മറുപടിക്ക് മാറ്റമില്ലായിരുന്നു. ഈ സാഹചര്യത്തില്‍ റസൂല്‍ ﷺ സ്വഹാബാക്കളോട് അയാള്‍ക്ക് വിവാഹം കഴിക്കാനുള്ള പണം പിരിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. സ്വഹാബാക്കള്‍ നല്‍കിയ പണം കൊണ്ട് അയാള്‍ വിവാഹം കഴിക്കുകയും ചെയ്തു. എന്നാല്‍ ഇന്ന് വിവാഹം കഴിക്കാന്‍ പുരുഷന് പണത്തിന്റെ ആവശ്യമേ വരുന്നില്ല. എല്ലാം പെണ്ണിന്റെ വീട്ടുകാരുടെ വക എന്നാണ് നാട്ടുനടപ്പ്...

മഹ്‌റ് വാങ്ങാന്‍ പോലും സ്ത്രീധന തുക ഉപയോഗിക്കുന്ന നെറികെട്ട സംസ്‌കാരത്തിന്റെ വാക്താക്കളായി നാം അധഃപതിച്ചിരിക്കുന്നു. ഇതിനെതിരെ ശക്തമായി രംഗത്ത് വരേണ്ടത് യുവ സമൂഹമാണ്. ഞാന്‍ കല്യാണം കഴിക്കുമ്പോള്‍ പണത്തിന് പകരം പെണ്ണിന് പ്രാധാന്യം കൊടുക്കുമെന്ന് നാമോരുരത്തരും തീരുമാനിച്ചാല്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ കണ്ണീര്‍ തുടക്കാന്‍ നമുക്ക് സാധിക്കും. പുര നിറഞ്ഞ് നില്‍ക്കുന്ന ഒരുപാട് പെണ്‍കുട്ടികള്‍ക്ക് ജീവിതം നല്‍കാനും നമുക്കാവും. അതാകട്ടെ അല്ലാഹു ﷻ ന്റെ അടുത്ത് വമ്പിച്ച പ്രതിഫലം ലഭിക്കുന്ന പ്രവര്‍ത്തനവുമാണ്.

ഹൃദയ ശുദ്ധീകരണമാണ് വിവാഹത്തിന്റെ ആത്മീയ ലക്ഷ്യം. മനുഷ്യന്റെ ഓരോ അവയവങ്ങളെയും അനാവശ്യത്തില്‍ നിന്ന് രക്ഷിക്കാന്‍ വിവാഹത്തിന് സാധിക്കും. വഴിയരികിലൂടെ പോകുന്ന സൂന്ദരിയായ പെണ്‍കൊടിയെ കാണുമ്പോള്‍ വികാരഭരിതരാവുന്നവര്‍ തന്റെ ഭാര്യയുടെ അടുത്ത് പോയി ദുര്‍വിചാരങ്ങളില്‍ നിന്ന് മോചനം നേടട്ടെ എന്നാണ് പ്രവാചകാധ്യാപനം. പെണ്ണിനെ കാണാനും ഒന്ന് തൊടാനും അവളുമായി സല്ലപിച്ച് രസിക്കാനും ഏതൊരു പുരുഷന്റേയും ഹൃദയം ആഗ്രഹിച്ച് കൊണ്ടിരിക്കും. അത് അനുവദനീയമായ മാര്‍ഗത്തിലൂടെ പ്രതിഫലം ലഭിക്കുന്ന ഒരു സല്‍പ്രവര്‍ത്തനമാക്കുകയാണ് ഇസ്‌ലാം വിവാഹത്തിലൂടെ. ഓരോ ജന്തുവര്‍ഗത്തിനും അവരില്‍ നിന്ന് തന്നെയുള്ള ഇണകളെ സൃഷ്ടിച്ചത് അവരോട് ഇടപഴകി മനസ്സമാധാനം കൈവരിക്കാനാണെന്ന് ഖുര്‍ആന്‍ നമ്മെ ഉണര്‍ത്തുന്നുണ്ട്. അതു കൊണ്ട് പണത്തിനുമപ്പുറം വിവാഹത്തിന് പരിശുദ്ധമായ പല ലക്ഷ്യങ്ങളുമുണ്ട് എന്നത് തിരിച്ചറിയാന്‍ നമുക്ക് സാധിക്കണം...

"പൊന്നിനല്ല പെണ്ണിനാണ് മൂല്യം" എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇസ്‌ലാമില്‍ എന്താ സ്ത്രീക്ക് സ്വാതന്ത്രമില്ലാത്തത് എന്നാണ് ഒരു വിഭാഗത്തിന് ചോദിക്കാനുള്ളത്. സത്യത്തില്‍ മുസ്‌ലിം സ്ത്രീയുടെ സ്വാതന്ത്രത്തെ പറ്റി സാംസ്‌കാരിക നായകരെന്ന് ഓമനപ്പേരുള്ള ചില അമുസ്‌ലിം ബുദ്ധിജീവികള്‍ സംസാരിക്കാന്‍ തുടങ്ങിയതാണ് ഇവിടുത്തെ പ്രശ്‌നം. പര്‍ദ്ദയെന്ന തടവറക്കുള്ളിലിട്ട് മുസ്‌ലിം പെണ്ണിനെ പീഡിപ്പിക്കുന്ന കാടന്‍ സംസ്കാരമാണ് ഇസ്‌ലാമിന്റേതെന്ന് കണ്ഠം പൊട്ടുമാറുച്ചത്തില്‍ വിളിച്ച് കൂവുന്ന ഇവര്‍ക്കൊക്കെ വേണ്ടത് സ്‌ത്രൈണത മാനിക്കപ്പെടണമെന്ന നിര്‍ബന്ധ ബുദ്ധിയോ സ്വാതന്ത്രം ലഭിക്കാതെ കണ്ണീര്‍ വാര്‍ക്കുന്ന മുസ്‌ലിം പെണ്ണിന്റെ കണ്ണീര്‍ തുടക്കണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമോ ആണെന്ന് തോന്നുന്നില്ല...

കേരളത്തിലെ ഒരു പ്രമുഖ കഥാകൃത്ത് ഒരിക്കല്‍ തന്റെ ഒരോര്‍മ്മ കുറിപ്പില്‍ ഇങ്ങനെ കുറിച്ചിട്ടിരുന്നു. "പർദ്ദാ സമ്പ്രദായം കടന്നു വരുന്നതിന് മുമ്പ് കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളെന്ത് മൊഞ്ചായിരുന്നു” എന്ന്. സത്യത്തില്‍ അത് തന്നെയാണ് ഇവരുടെയൊക്കെ പ്രശ്‌നം. അങ്ങാടിത്തെരുവോരങ്ങളില്‍ വെച്ച് മുസ്ലിം സ്ത്രീയുടെ സൗന്ദര്യം കണ്ട് ആസ്വദിക്കാന്‍ കാമ വെറിയന്മാര്‍ക്ക് സാധിക്കുന്നില്ല. അതിന് ഒരടിയന്തര പരിഹാരം വേണം. അത്രയേ ഇവര്‍ക്കൊക്കെ ലക്ഷ്യമുള്ളു...

മുസ്ലിം പേരുവെച്ച് ഉടുത്തതഴിച്ചിട്ട് അഭിനയിക്കാന്‍ ധൈര്യം കാണിച്ച മലയാളത്തിലെ ചില മാദക നടിമാരെ പോലെയോ, എന്തും തുറന്നെഴുതാനുള്ള വിശാല മനസ്‌കത കാണിച്ച തസ്ലീമ നസ്‌റിനെ പോലെയോ, ഗാലറികളില്‍ തിങ്ങി നിറഞ്ഞ കാണികളെ വികാര പരവശരാക്കി മൈതാന മധ്യത്തില്‍ അര്‍ധ നഗ്‌നയായി തകര്‍ത്താടുന്ന കായിക താരങ്ങളെ പോലെയോ, ഇസ്‌ലാമികാശയങ്ങളെ എതിര്‍ക്കുന്നതില്‍ എന്നും ആനന്ദം കണ്ടെത്തുന്ന ഡോ:ഖദീജാ മുംതാസിനെ പോലെയോ ആയാലേ മുസ്‌ലിം പെണ്ണ് പെണ്ണാകൂ എന്ന സാംസാകാരിക നായകരുടെ വികലമായ കാഴ്ചപ്പാടുകളെയാണ് നാമാദ്യം മാറ്റേണ്ടത്...

സ്ത്രീയെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്ന മതമാണ് ഇസ്ലാം. പര്‍ദ്ദയെന്നത് ഒരിക്കലും സ്ത്രീയുടെ അവകാശങ്ങളെയും സ്വാതന്ത്രത്തെയും ഹനിക്കലല്ല. അവള്‍ക്ക് സുരക്ഷിതത്വം പ്രധാനം ചെയ്യുന്ന ഒരു കവചമാണത്. തെരുവോരങ്ങളില്‍ ഇരുന്ന് സ്ത്രീകളെ കൊത്തി വലിക്കാന്‍ കാത്തിരിക്കുന്ന കഴുക കണ്ണുകളില്‍ നിന്ന് അവളെ കാത്തു സൂക്ഷിക്കുന്ന സംരക്ഷണ കവചം. ക്രൂരമായി ബലാല്‍സംഗം ചെയ്യപ്പെടാതെ സുരക്ഷിതമായി അവളെ വീട്ടിലെത്താന്‍ സഹായിക്കുന്ന, എവിടെയും അവള്‍ക്ക് ധൈര്യം പകരുന്ന വസ്ത്രമാണത്. അതിനെ തെറ്റിദ്ധാരണയുടെ തടവിലിട്ട് ഇസ്ലാം സ്ത്രീ വിരുദ്ധമാണെന്ന് പറയുന്നവര്‍ക്കാണ് സത്യത്തില്‍ പിഴച്ചത്.

പുണ്യപ്രവാചകന്റെ (ﷺ) രണ്ടാം ഖലീഫയും ധീരകേസരിയും നീതിക്കും ധര്‍മ നിഷ്ഠക്കും ലോകമറിയപ്പെട്ട ഭരണാധികാരിയുമായ ഉമര്‍ ബിന്‍ ഖത്താബ് (റ) വിന്റ കാലത്ത് നടന്ന ഒരു ചരിത്രമുണ്ട്. തന്റെ ഭാര്യയെ കുറിച്ച് പരാതി പറയാന്‍ വേണ്ടി ഒരു സ്വഹാബി വര്യന്‍ ഉമര്‍(റ)വിന്റ അടുത്തേക്ക് കടന്നു വന്നു. എന്നാല്‍ ഉമറിന്റെ വീട്ടില്‍ നടക്കുന്ന സംഭവം കണ്ട് അദ്ധേഹം ഞെട്ടിത്തരിച്ചു. ലോകം മുഴുവന്‍ വിറപ്പിച്ച് നടക്കുന്ന തങ്ങളുടെ ധീരനേതാവിതാ ഇവിടെ സ്വന്തം ഭാര്യ ആതിഖാ ബീവിയുടെ ശകാര വര്‍ഷങ്ങള്‍ക്ക് മുന്നില്‍ വിനയാന്വിതനായി തലകുനിച്ച് ഒരു വാക്ക് മറുത്ത് പറയാതെ എല്ലാം ക്ഷമയോടെ കേട്ട് കൊണ്ടിരിക്കുന്നു. ഈ രംഗം കണ്ട് തന്റെ ആവശ്യം പറയാതെ വീട്ടിലേക്ക് തന്നെ മടങ്ങാന്‍ അദ്ധേഹം തീരുമാനിച്ചു. തന്റെ വീട്ടിലേക്ക് കടന്നു വന്ന വ്യക്തി ഒന്നും പറയാതെ വഴിയരികല്‍ വെച്ച് തന്നെ മടങ്ങി പോകുന്ന കാഴ്ച കണ്ട ഉമര്‍(റ) അയാളെ കൈകൊട്ടി തിരികെ വിളിച്ചു. ആഗമനോദ്ദേശ്യം ചോദിച്ചപ്പോള്‍ ആ സ്വഹാബി ഉമര്‍(റ)നോട് പറയാന്‍ തുടങ്ങി ”എന്റെ ഭാര്യ എന്നെ വഴക്ക് പറഞ്ഞിട്ട് എനിക്ക് വീട്ടില്‍ നില്‍ക്കാന്‍ വയ്യ. അതിനെ കുറിച്ച് അങ്ങയോട് പരാതിപ്പെടാന്‍ വന്നതായിരുന്നു ഞാന്‍. എന്നാല്‍ അങ്ങയുടെ വീട്ടിലെത്തിയപ്പോള്‍ എനിക്ക് തോന്നി എന്റെ ഭാര്യ ഇതിനെക്കാള്‍ എത്രയോ മെച്ചമാണെന്ന്. അതിനാല്‍ വീട്ടിലേക്ക് മടങ്ങാനൊരുങ്ങിയതാണ് ഞാന്‍”. പുഞ്ചിരി തൂകി കൊണ്ട് ഖലീഫ അയാളോട് പറഞ്ഞു ”പ്രിയ സഹോദരാ, നമ്മുടെ സ്ത്രീകളെ യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ നമുക്ക് സാധിക്കണം. നമ്മുടെ മക്കളെ മുലയൂട്ടുന്നതും നമുക്ക് ഭക്ഷണം പാകം ചെയ്തു തരുന്നതും നമ്മുടെ വസ്ത്രങ്ങളലക്കിത്തരുന്നതും നമ്മുടെ ഭാര്യമാരാണ്. ഇതൊന്നും തങ്ങളുടെ നിര്‍ബന്ധ ബാധ്യത അല്ലാതിരുന്നിട്ട് കൂടി നമുക്ക് ചെയ്തു തരുന്ന ഭാര്യമാര്‍ ശബ്ദമുയര്‍ത്തുമ്പോഴേക്ക് അവര്‍ക്കെതിരെ തിരിയുന്നത് ഒരു നല്ല മുഅ്മിനിന് യോജിച്ചതല്ല”

സ്ത്രീയെ മനസ്സിലാക്കാനും അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും അവളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനും പുരുഷനാവണം. സ്‌നേഹം കൊണ്ട് ജീവിത സുഖത്തിന്റെ മാണിക്യകൊട്ടാരം പണിയാനാണ് നാം ശ്രദ്ധ വെക്കേണ്ടത്. തന്റെ ഭാഗം പുരുഷന്‍ ഭംഗിയായി നിറവേറ്റിയാല്‍ ഒരു നല്ല പാതിയായി കൂടെ നില്‍ക്കാന്‍ ഭാര്യയുണ്ടാവുമെന്നത് ഉറപ്പാണ്...

ചുരുക്കത്തില്‍, ദൈവ സന്നിധിയിലേക്കുളള നമ്മുടെ യാത്രയില്‍ ഒരു സഹായിയായി കൂടെ നില്‍ക്കാന്‍, നിലക്കാതെ ഒഴുകുന്ന കണ്ണീര്‍ തുള്ളികള്‍ തുടച്ച് പുരുഷന്റെ മുഖത്ത് ഒരു പുഞ്ചിരി പകരം വെക്കാന്‍, നീറുന്ന പ്രശ്‌നങ്ങള്‍ കൊണ്ട് വേദനിക്കുന്ന ഹൃദയത്തിന് ആശ്വാസത്തിന്റെ തെളിനീര്‍ പകരാന്‍ സ്‌നേഹനിധിയായ ഭാര്യയേ കൂടെയുണ്ടാവൂ...

അവളെ സ്വന്തമാക്കാന്‍ ഒരിക്കലും പണത്തിന്റെ മലകള്‍ ആവശ്യപ്പെടരുത്. പൊന്നിന് പകരം മനം നിറയെ സ്‌നേഹം കൊണ്ട് പൊതിയപ്പെട്ട പെണ്ണാണ് നമുക്ക് വേണ്ടത്. സ്‌നേഹിക്കുന്ന ഹൃദയം, അതാകണം വിവാഹം കഴിക്കാന്‍ പോകുന്ന ഓരോരുത്തരുടെയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്ടത്. സ്ത്രീധനമെന്ന മഹാമാരി ഒരിക്കലും നമ്മെ കീഴടക്കാന്‍ പാടില്ല. ഇതിന് വേണ്ടി നാമൊന്നിച്ചിറങ്ങിയാല്‍ ഒരുപാട് ഉപ്പമാരുടെയും പെണ്‍കുട്ടികളുടെയും തോരാതെ ഒഴുകുന്ന കണ്ണീരിന് അറുതി വരുത്താന്‍ നമുക്ക് സാധിക്കും.

*_✍🏼മുഹ്സിനുല്‍ ഖര്‍നി, കിഴിശ്ശേരി_*

*☝🏼അല്ലാഹു അഅ്ലം☝🏼*

*✨HOLY QUR'AN✨*
*🕊️WhatsApp Group🕊️*

🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

🔹〰️〰️〰️🔹🔸🔹〰️〰️〰️🔹

14/06/2019

▪▪മഴക്കാലമാണ്, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന സമയമാണ്. തുടർച്ചയായി ചിലപ്പോൾ വൈദ്യുതി പോകുമ്പോൾ KSEB യെയും ജീവനക്കാരെയും ഒന്നടങ്കം ശപിക്കുന്നതിനു മുൻപ് അവർക്കു പറയുവാനുള്ളതും കൂടി കേൾക്കണം.

“പ്രിയ പൊതു ജനങ്ങളെ, ലോകകപ്പ് ക്രിക്കറ്റ് നടക്കുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. ഞങ്ങളും ക്രിക്കറ്റ് ആരാധകർ തന്നെ. പക്ഷേ മരക്കമ്പുകൾ, കാറ്റ്, മഴ ഇവ ക്രിക്കറ്റ് ആരാധകരല്ല എന്ന് മാത്രമല്ല, KSEB യാൽ നിയന്ത്രിത സംവിധാനങ്ങളുമല്ല. 11 KV ലൈനിൽ ഒരു മരക്കമ്പ് വീണാൽ 8000 ആളുകൾക്ക് വരെ വൈദ്യുതി മുടങ്ങിയെന്നും വരാം.

മഴ വരുന്നതിനു മുൻപ് മരക്കമ്പ്‌ വെട്ടിക്കൂടെ എന്നുള്ള ചോദ്യം മനസ്സിൽ തെളിഞ്ഞു അല്ലേ? വെട്ടുന്നുണ്ട്, പ്രീ മൺസൂൺ മെയിന്റനൻസ് നടത്തിയിട്ടുണ്ട്, നാട്ടുകാരിൽ ചിലരൊക്കെ, വാക്കത്തിയുമായി വരുമെങ്കിലും. എന്നിരുന്നാലും ചിലത് വിട്ടു പോകാനും, ചിലത് കാറ്റടിച്ചു ദൂരെ നിന്നും ലൈനുകളിൽ വീഴാനും സാധ്യതയുണ്ട് എന്ന് മനസ്സിലാക്കണം. കൂടാതെ ഒരു നിമിഷം പോലും വൈദ്യുതി അനാവശ്യമായി ഓഫ് ചെയ്തു KSEB യുടെ വരുമാനത്തിൽ കുറവ് വരുത്താൻ ഞങ്ങൾ ശ്രമിക്കില്ല, ശമ്പളം മുടങ്ങിയാൽ ജീവിക്കാൻ മറ്റുപാധികൾ ഒന്നും തന്നെയില്ല.

പ്രശ്നങ്ങൾ പറയാനായി സെക്ഷൻ ഓഫീസിൽ വിളിച്ചിട്ട് കിട്ടുന്നില്ല, ഫോൺ മാറ്റി വച്ചിരിക്കുന്നു എന്നൊക്കെ പരാതിയുള്ളവർ കുറച്ചു നേരം KSEB ഓഫീസിൽ വന്നിരുന്നാൽ മനസ്സിലാകും. പതിനായിരക്കണക്കിന് ഉപഭോക്താക്കൾ വിളിക്കുന്ന ഒരേയൊരു ഫോൺ സംബന്ധിച്ചാണ് ഈ പരാതി എന്ന് മനസ്സിലാക്കുക. പകരം 1912 എന്ന നമ്പറിൽ വിളിക്കുക, 9446001912 എന്ന നമ്പറിൽ വാട്ട്സ്ആപ് ചെയ്യുക, ലൈൻ പൊട്ടി വീണ പരാതിയുണ്ട് എങ്കിൽ അടിയന്തിര സേവനത്തിനുള്ള നംബരായ 9496061061 എന്ന നമ്പറിൽ അറിയിക്കുകയോ ചെയ്യുക.

പിന്നെ ആളുകൾ പുറത്തിറങ്ങാൻ മടിക്കുന്ന ഇടിയോടും കാറ്റോടും കൂടിയ മഴയിൽ യാത്ര ചെയ്യാനും ജോലി ചെയ്യാനും ഞങ്ങൾക്ക് തീരെ മടിയില്ല. പക്ഷേ ഇതൊക്കെ സാധാരണ ചെയ്യുന്ന ജോലികൾ തന്നെ വേഗത കുറച്ചു ചെയ്യേണ്ട അവസ്ഥ സൃഷ്ടിക്കും എന്നും മനസ്സിലാക്കുക. മറ്റൊന്ന് “അവന്മാർ ഓഫ് ചെയ്തു കളിക്കുകയാണ്” എന്ന് പറയുന്ന സംഭവം. യഥാർത്ഥത്തിൽ ഒരു 11 kv ലൈനിന്റെ നിശ്ചിത ഇടവേളകളിൽ ഘടിപ്പിച്ചിരിക്കുന്ന AB സ്വിച്ചുകൾ (ഒരു ഹാന്റിലോടു കൂടിയ നീളമുള്ള കമ്പി കണ്ടിട്ടില്ലേ? അതാണ്) ഓരോന്നായി ON ചെയ്തു നോക്കി പ്രശ്നമുള്ള ഭാഗം കണ്ടെത്തി, ആ പ്രശ്നം പരിഹരിക്കുമ്പോൾ പല തവണ വൈദ്യുതി ഓഫ് ചെയ്യുകയും ഓൺ ചെയ്യുകയും ചെയ്താണ് ഇത് നിർവ്വഹിക്കുന്നത്.

ഇതിനൊക്കെയിടയിൽ സഹപ്രവർത്തകൻ കത്തിക്കരിഞ്ഞോ, മുകളിൽ നിന്ന് താഴെ വീണോ ഒക്കെ ഇല്ലാതാകുന്ന കാഴ്ചകളും ഇതിന്റെയൊക്കെയിടയിൽ കാണുകയുണ്ടായാലും, അതൊന്നും മനസ്സിനെ ബാധിക്കാൻ അവകാശം പോലും ഇല്ലാത്തതു കൊണ്ട്, അടുത്ത മണിക്കൂറുകളിൽ തന്നെ അതെ പ്രശ്നം പരിഹരിച്ചു വൈദ്യുതി നൽകുന്ന പ്രവർത്തനം വരെ ചെയ്യുന്നവരാണ് ഞങ്ങൾ. ചുരുക്കം പറഞ്ഞാൽ ജീവിക്കാൻ വേണ്ടി മരിക്കാൻ പോലും തയ്യാറായവർ. ദയവായി കല്ലെറിയരുത്…”................. -------------- വിചിത്രലോകം --------------

03/04/2018

🏵️🌹🌹🌱സച്ചരിത പാത🌿🌺🌺🌿
🍂🍂ഭാഗം 5🍂🍂

ഒരിക്കൽ ഫത്ഹുബ്നു ഷഹ്റഫ് എന്ന വർ ഒലിയാക്കളിൽ പ്രമുഖനായ ശൈഖ് അബ്ദുല്ലാഹിബ്നു ഹുബയ്ക്(റ)നെ കണ്ടുമുട്ടി. ഫത്ഹ് എന്ന വർ പറയുന്നു: എന്നെ ആദ്യമായി കണ്ട മാത്രയിൽ തന്നെ ശൈഖവർകൾ എന്നോട് പറഞ്ഞു :-
ഓ ഖുറാസാനീ തീർച്ചയായും അത് നാല് കാര്യങ്ങളാണ്. വേറെയൊന്നല്ല നിന്റെ കണ്ണും, നിന്റെ നാവും, നിന്റെ ഹൃദയവും, നിന്റെ ഇച്ഛയും. , നീ നിന്റെ കണ്ണുകളെ ഗൗനിക്കുക അവകളെക്കൊണ്ട് അനുവദിക്കപ്പെട്ടതിലേക്കല്ലാതെ നീ നോക്കരുത് , നീ നിന്റെ നാവിലേക്ക് നോക്കുക, നിന്റെ ഹൃദയത്തിൽ നിന്നും അല്ലാഹു അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് എതിരായ ഒന്നും നീ നാവ് കൊണ്ട് പറയരുത് , നിന്റെ ഹൃദയത്തിലേക്ക് നീ നോക്കുക, നിന്റെ സഹോദരങ്ങളിൽ നിന്നും ആരോടും ചതിയോ വഞ്ചനയോ അവിടെ ഉണ്ടാകരുത് ,നിന്റെ ഇച്ഛയിലേക്ക് നീ നോക്കുക മോശമായ ഒരു കാര്യം പോലും നീ ഇച്ഛിക്കരുത്. നിന്നിൽ ഇപ്പറഞ്ഞ നാല് കാര്യങ്ങൾ ഉണ്ടാകുന്നില്ലെങ്കിൽ നിന്റെ തലയിലേക്ക് നീ മണ്ണ് വാരിയിടുക തീർച്ചയായും നീ പരാജയപ്പെട്ടിരിക്കുന്നു.

✍️✍️🌸🏵️അബൂ ഫാഇദ ബാഖവി കുമളി🍃🍃🍃

02/04/2018

🌿🌿🌿സച്ചരിത പാത🌿🌿🌿
🌱🍂🍀ഭാഗം 4🌱🍂🍁

✍️ശൈഖ് അഹ്മദുബ്നു അബിൽ ഹവാരീ (റ) പറഞ്ഞു:
എറ്റവും ശ്രേഷ്ഠമായ കരച്ചിൽ അടിമ താൻ ആവശ്യമില്ലാത്ത രീതിയിൽ നഷ്ടപ്പെടുത്തിയ സമയത്തെയോർത്തുള്ള കരച്ചിലാണ്.

അശ്രദ്ധ കഠിനഹൃദയം എന്നതിനേക്കാൾ കഠിനമായ ഒരു പരീക്ഷണം കൊണ്ടും അള്ളാഹു ഒരു അടിമയെ പരീക്ഷിക്കുകയില്ല

✍️✍️✍️അബൂ ഫാഇദ ബാഖവി കുമളി💚🍃🍃

01/04/2018

🌾🌼🏵️🌾സച്ചരിത പാത🌾🌸🌺🌾
🌹🌹🌹ഭാഗം 3🌹🌹🌹

ഔലിയാക്കളിൽ പ്രമുഖനായ മഅറൂഫുൽ കർഹി (റ)നോട് തന്റെ മരണശയ്യയിൽ കഴിയവേ ചോദിക്കപ്പെട്ടു അല്ലയോ മഹാനരേ അങ്ങ് വസ്വിയത്ത് (മരണശേഷം ചെയ്യാൻ ഏല്പിക്കുന്ന കാര്യങ്ങൾ) ചെയ്താലും അപ്പോൾ മഹാനവർകൾ പറഞ്ഞു:
ഞാൻ മരിച്ച് കഴിഞ്ഞാൽ ആകെ എനിക്കുള്ള ഞാനീ ഉടുത്തിരിക്കുന്ന ഖമീസും ദാനം ചെയ്യണം. ഈ ലോകത്ത് നഗ്നനായി കടന്ന് വന്നത് പോലെ ഇവിടെ നിന്നും നഗ്നനായി ഒന്നുമില്ലാത്തവനായി പുറപ്പെടണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

🌷🌷അബൂ ഫാഇദ ബാഖവി കുമളി🌷🌷

31/03/2018

🌷🌷സച്ചരിത പാത 🌷🌷
🍃ഭാഗ൦ 2🍃

അബൂ അലിയ്യു റാസി(റ) പറയുന്നു: ഫുളയ്ൽ (റ)ന്റെ കൂടെ ഞാൻ മുപ്പത് കൊല്ലം സഹവസിച്ചു എന്നാൽ മഹാനരെ ഇക്കാലയളവിൽ ഒരിക്കൽ പോലും ചിരിച്ചവരായിട്ടോ പുഞ്ചിരിക്കുന്നവരായിട്ടോ ഞാൻ കണ്ടിട്ടില്ല .തന്റെ മകനായ അലിയ്യ് എന്നവർ മരണപ്പെട്ട ദിവസം മഹാനവർകൾ അതീവ സന്തോഷവാനായി ചിരിക്കുന്നവരായി ഞാൻ കണ്ടു. അത്ഭുതത്തോടെ ഞാൻ ഈ വിഷയ സംബന്ധമായി മഹാന രോട് ചോദിച്ചു. തങ്ങൾ പറഞ്ഞു: തീർച്ചയായും അള്ളാഹു ഒരു കാര്യത്തെ ഇഷ്ടപ്പെടുന്നു അത് കൊണ്ട് അക്കാര്യത്തെ ഞാനും ഇഷ്ടപ്പെടുന്നു.

💐💐💐അബൂ ഫാഇദ ബാഖവി കുമളി💐💐💐

30/03/2018

സച്ചരിതരുടെ പദവി

ഔലിയാക്കളിൽ പ്രമുഖനായ മഹാനായ ഇബ്റാഹീമുബ്നു അദ്ഹം(റ) ഒരിക്കൽ ത്വവാഫിലുള്ള ഒരാളോട് പറഞ്ഞു: അറിയുക തീർച്ചയായും ആറ് പടവുകളിലൂടെ സഞ്ചരിക്കാതെ നിനക്ക് സച്ചരിതരുടെ പദവി നേടിയെടുക്കാൻ കഴിയില്ല
1. നീ അനുഗ്രഹങ്ങളുടെ വാതിൽ അടയ്ക്കുകയും പ്രയാസങ്ങളുടെ വാതിൽ തുറക്കുകയും ചെയ്യുക
2. അന്തസ്സിന്റെ വാതിൽ അടയ്ക്കുകയും നിന്ദ്യതയുടെ വാതിൽ തുറക്കുകയും ചെയ്യുക
3. വിശ്രമത്തിന്റെ വാതിൽ അടയ്ക്കുകയും പരിശ്രമത്തിന്റെ വാതിൽ തുറക്കുകയും ചെയ്യുക
4. ഉറക്കത്തിന്റെ വാതിൽ അടയ്ക്കുകയും ഉറക്കമിളയ്ക്കലിന്റെ വാതിൽ തുറക്കുകയും ചെയ്യുക
5. സമ്പത്തിന്റെ വാതിൽ അടയ്ക്കുകയും ക്ഷാമത്തിന്റെ വാതിൽ തുറക്കുകയും ചെയ്യുക
6. ആഗ്രഹങ്ങളുടെ വാതിൽ അടയ്ക്കുകയും മരണത്തിന് വേണ്ടി തയ്യാറാകുന്നതിനുള്ള വാതിൽ തുറക്കുകയും ചെയ്യുക

💐💐💐അബൂ ഫാഇദ ബാഖവി കുമളി🌻🌻🌻

17/01/2018

قال السبكي في فتاويه:
وَالْعِلْمُ صَعْبٌ لَا يُنَالُ بِالْهُوَيْنَا، وَلَيْسَتْ كُلُّ الطِّبَاعِ تَقْبَلُهُ،
بَلْ مِنْ النَّاسِ مَنْ يَشْتَغِلُ عُمْرَهُ وَلَا يَنَالُ مِنْهُ شَيْئًا،
وَمِنْ النَّاسِ مَنْ يُفْتَحُ عَلَيْهِ فِي مُدَّةٍ يَسِيرَةٍ، وَهُوَ فَضْلُ اللَّهِ يُؤْتِيهِ مَنْ يَشَاءُ.

26/09/2017

"99ന്റെ പരീക്ഷ!"

ഒരിക്കൽ ഒരു രാജാവ് തന്റെ മന്ത്രിയോട് ചോദിച്ചു..
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ 99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദ്ധേശിച്ച പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി, സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..

രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോദിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു.. "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി.. എത്ര പ്രവിശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം! പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്! ബാക്കിയുള്ള ഒരു നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി.. ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു.. പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല! ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!

അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.

അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു.. "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"

ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല. അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി.. തന്റെയും രോഗം ഇത് തന്നെ! കിട്ടാത്ത ഒന്നിനെ ഓർത്താണ് ദുഃഖം, കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും. എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?
."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്! ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!" 🙏 കടപ്പാട്

Address

Thanmiyathulislam Public Charitable Trust
Theni
625517

Telephone

+919746485643

Website

Alerts

Be the first to know and let us send you an email when Muhammad Millathulla MFB posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Muhammad Millathulla MFB:

Share