23/09/2025
സർവ്വകലാശാല മാഫിയാ കേന്ദ്രമാക്കി മാറ്റരുത് : വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ
അക്രമങ്ങളും സ്ഫോടകവസ്തുക്കളും കാണിച്ച് ഭയപ്പാടോടെ കേറി വരേണ്ട സ്ഥാപനമല്ല യൂ.സിറ്റി എന്നും മാർക്സിസ്റ്റ് പാർട്ടിയുടെ വഴി വിട്ട നീക്കങ്ങൾ സർവ്വകലാശാലയെ പതനത്തിലേക്ക് നയിക്കുന്നത് ഓർമ്മിക്കണം മെന്നും ഇല്ലെങ്കിൽ ദേശഭക്തരായ ദേശീയവാദികൾ യൂസിറ്റിയെ സംരക്ഷിക്കാൻ മുന്നിലുണ്ടാകുമെന്നും BJP സംസ്ഥാന വൈസ് പ്രസിഡണ്ട് വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നടന്ന യൂണിവേഴ്സിറ്റി സംരക്ഷണവേദിയുടെ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിരം വിസി നിയമനത്തെ സർവ്വകലാശാലാബില്ലിൻ്റെ പേരിൽ അട്ടിമറിക്കാൻ ശ്രമം നടക്കുന്നെന്നും സെനറ്റിൻ്റെ പ്രതിനിധിയെ തിരഞ്ഞെടുക്കാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ വിദ്യാഭ്യാസ നയം അട്ടിമറിച്ചു കൊണ്ട് ഇന്ത്യൻ നോളജ് സിസ്റ്റത്തിൽ പഠിപ്പിക്കുന്നത് ചൂതാട്ടമായ ലോട്ടറി ബിസിനസും വേടൻ്റെ പാട്ടുമൊക്കെയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ UVAS സംസ്ഥാന അദ്ധ്യക്ഷൻ Dr. സി.പി. സതീഷ് പറഞ്ഞു. ചടങ്ങിൽ ആശംസകൾ അറിയിച്ചു കൊണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി പെൻഷനേഴ്സ് സംഘ് സെക്രട്ടറി പി.ജയനിദാസ്, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി സംസ്ഥാന ട്രഷറർ പി. പുരുഷോത്തമൻ എംപ്ലോയീസ് സെൻ്റർ പ്രസിഡണ്ട് ടി.കെ. ജയപ്രകാശ്, അക്കാഡമിക് കൗൺസിൽ മെമ്പറും കാലിക്കറ്റ് യൂണിവേഴ്സിറ്റി സംരക്ഷണവേദി കൺവീനറുമായ പി. ശ്രീധരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെനറ്റ് മെമ്പർമാരായ AV ഹരീഷ് മാസ്റ്റർ, അഫ്‌സൽ സഹീർ , അക്കാഡമിക് കൗൺസിൽ മെമ്പറായ ശിവകുമാർ മാസ്റ്റർ, ABVP യൂണിറ്റ് സെക്രട്ടറി MP സരയൂ ,ജില്ല പ്രസിഡണ്ട് , എംപ്ലോയീസ് സെൻ്റർ ജനറൽ സെകട്ടറി സി. എസ് അനിൽകുമാർഎന്നിവരും സംബന്ധിച്ചു. ജീവനക്കാരും പെൻഷൻകാരും വിദ്യാർത്ഥികളും ചടങ്ങിൽ ഉണ്ടായിരുന്നു.