Nallasopara Keraleeya Samajam

Nallasopara Keraleeya Samajam Nallasopara Keraleeya Samajam The Samajam has a broad spectrum of objectives and works in tandem with core beliefs and verticals.

Nallasopara Keraleeya Samajam (NKS) is a well-known socio-cultural philanthropic organization, founded in the year 1981, registered under Bombay Public Trust Act, 1950 & Society’s Act 1860. The Samajam since its inception has undertaken many charitable, social, philanthropic and cultural activities for the betterment of society at large. The core verticals are: Education, Healthcare, Promotion of

Indian Culture and Social Upliftment. As part of NKS’s social responsibility to the society, we have undertaken many charitable and social responsibilities ever since its commencement such as Free Cancer Detection Camps, Free Cataract Detection and Operation Camps, Free Thyroid / Health Check-up Camps, Medical aids, Free vocational guidance and education seminars, educational help for the children of economically challenged families and Scholarships etc.

💐 SSC - HSC പരീക്ഷകളിൽ വിജയികളായ നല്ലസൊപ്പാരയിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും നല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ അനുമോ...
15/05/2025

💐 SSC - HSC പരീക്ഷകളിൽ വിജയികളായ നല്ലസൊപ്പാരയിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും നല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ അനുമോദനങ്ങൾ 💐

2024 നവംബർ 17ന് നടന്ന മലയാളം മിഷൻ്റെ നീലക്കുറിഞ്ഞി സീനിയർ ഡിപ്ലോമ കോഴ്സിലേക്കുള്ള സമാന്തര പ്രവേശനപരീക്ഷയിൽ വിജയികളായ നല്...
18/02/2025

2024 നവംബർ 17ന് നടന്ന മലയാളം മിഷൻ്റെ നീലക്കുറിഞ്ഞി സീനിയർ ഡിപ്ലോമ കോഴ്സിലേക്കുള്ള സമാന്തര പ്രവേശനപരീക്ഷയിൽ വിജയികളായ നല്ലസൊപ്പാര കേരളീയ സമാജം പഠനകേന്ദ്രത്തിലെ പഠിതാക്കൾ. ഇവർക്കും ഇവരുടെ രക്ഷിതാക്കൾക്കും നല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ അഭിനന്ദനങ്ങൾ!

24/05/2024
അഭിനന്ദനങ്ങൾഇന്നലെ മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ വച്ച് കേരളീയ കേന്ദ്ര സംഘടനയുടെ വായനോത്സവം 2023ൻ്റെ കേന്ദ്രതല മത്സരത്തി...
16/10/2023

അഭിനന്ദനങ്ങൾ

ഇന്നലെ മാട്ടുംഗ മൈസൂർ അസോസിയേഷൻ ഹാളിൽ വച്ച് കേരളീയ കേന്ദ്ര സംഘടനയുടെ വായനോത്സവം 2023ൻ്റെ കേന്ദ്രതല മത്സരത്തിൽ പ്രസംഗം, ക്വിസ്, വായനാനുഭവം എന്നീ മത്സരങ്ങളിൽ സമാജത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത് വിജയികളായ കുമാരി നിവ്യ നാരായണൻകുട്ടി, ശ്രീമതി. ആശ സുരേന്ദ്രൻ എന്നിവർക്ക് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ!

സെക്രട്ടറി
നല്ലസൊപ്പാര കേരളീയ സമാജം

മലയാളം മിഷൻ പ്രവേശനോത്സവം 2023 : നല്ലസൊപ്പാര കേരളീയ സമാജം
13/08/2023

മലയാളം മിഷൻ പ്രവേശനോത്സവം 2023 : നല്ലസൊപ്പാര കേരളീയ സമാജം

*മലയാളം മിഷൻ പ്രവേശനോത്സവം 2023*സുഹൃത്തുക്കളേ,മാതൃഭാഷയുടെ മധുരം നുകരാനായി, മലയാളം മിഷൻ്റെ കണിക്കൊന്ന കോഴ്സിലേക്ക് പുതിയത...
12/08/2023

*മലയാളം മിഷൻ പ്രവേശനോത്സവം 2023*

സുഹൃത്തുക്കളേ,

മാതൃഭാഷയുടെ മധുരം നുകരാനായി, മലയാളം മിഷൻ്റെ കണിക്കൊന്ന കോഴ്സിലേക്ക് പുതിയതായി വരുന്ന കൊച്ചുകൂട്ടുകാരെ വരവേൽക്കാനായി നല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ പഠനകേന്ദ്രങ്ങളുടെ പ്രവേശനോത്സവം 2023 ആഗസ്റ്റ് 13 ഞായറാഴ്ച രാവിലെ 12 മണിക്ക് നല്ലസൊപ്പാര വെസ്റ്റിൽ ഫോർത്ത് റോഡിലുള്ള സെൻ്റ് ആൻസ് സ്ക്കൂൾ ഹാളിൽവച്ച് നടത്തുവാൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു. ഈ സന്തോഷവേളയിൽ നിങ്ങൾ എല്ലാവരും പങ്കെടുക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി
നല്ലസൊപ്പാര കേരളീയ സമാജം

*കാര്യപരിപാടികൾ:*

1. മലയാളം മിഷൻ അവതരണ ഗാനം ആലാപനം (ആമ്പൽ വിദ്യാർത്ഥികൾ)
2. സ്വാഗതപ്രസംഗം: ശ്രീമതി. ധനില സുനിൽ (മലയാളം മിഷൻ ജനറൽ കൗൺസിൽ അംഗം)
3. അദ്ധ്യക്ഷ പ്രസംഗം: ശ്രീ. രാജൻ പി. നായർ (പ്രസിഡണ്ട്, നല്ലസൊപ്പാര കേരളീയ സമാജം)
4. ഉദ്ഘാടനം: ശ്രീ. മോഹൻ കുമാർ കെ.എസ്. (കോർഡിനേറ്റർ, മലയാളം മിഷൻ നല്ലസൊപ്പാര - ബൊയിസർ മേഖല)
5. പുതിയ പഠിതാക്കളെ വരവേൽക്കുക: (ആമ്പൽ വിദ്യാർത്ഥികൾ)
6. ആശംസ പ്രസംഗം:
a) ശ്രീ. സജികുമാർ എൻ. സി.(പ്രസിഡണ്ട്, മലയാളം മിഷൻ നല്ലസൊപ്പാര - ബൊയിസർ മേഖല കമ്മിറ്റി)
b) ശ്രീ. രവി വാരിയത്ത്, (ചെയർമാൻ, ഗ്രന്ഥശാല സമിതി, നല്ലസൊപ്പാര കേരളീയ സമാജം)
c) ശ്രീ. പി. വാസുദേവൻ (മുൻ പ്രസിഡണ്ട്, നല്ലസൊപ്പാര കേരളീയ സമാജം)
d) ശ്രീ. സി. രാഘവൻ (മുൻ പ്രസിഡണ്ട്, നല്ലസൊപ്പാര കേരളീയ സമാജം)
e) ശ്രീ. രാജേഷ് എസ്. കുറുപ്പ് (സെക്രട്ടറി, നായർ വെൽഫെയർ അസോസിയേഷൻ)
f) ശ്രീമതി. ജാസ്മിൻ ലോപ്പസ് (മലയാളം മിഷൻ അധ്യാപിക)
7. പഠിതാക്കളുടെ കലാപരിപാടികൾ.
8. കൃതജ്ഞത: ശ്രീ. പ്രദീപ് കുമാർ കെ. വി. (ട്രഷറർ, നല്ലസൊപ്പാര കേരളീയ സമാജം)

മാസാന്ത്യ സാഹിത്യ സംവാദംനല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ സാഹിത്യക്കൂട്ടായ്മ അക്ഷരക്കൂട്ടിൻ്റെ മാസാന്ത്യ സംവാദം 29ന് ഞായറാ...
29/01/2023

മാസാന്ത്യ സാഹിത്യ സംവാദം

നല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ സാഹിത്യക്കൂട്ടായ്മ അക്ഷരക്കൂട്ടിൻ്റെ മാസാന്ത്യ സംവാദം 29ന് ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സമാജം ഓഫീസിൽ വെച്ച് നടന്നു. സമാജം സെക്രട്ടറി ശ്രീ. രാജേഷ് നാരായണൻ സ്വാഗതം ആശംസിച്ചു. സമാജം ഗ്രന്ഥശാല സമിതി ചെയർമാൻ ശ്രീ. രവി വാരിയത്ത് അധ്യക്ഷത വഹിച്ചു കൊണ്ട് ആമുഖപ്രസംഗം നടത്തി. പ്രശസ്ത സാഹിത്യകാരൻ ശ്രീ. എം.പി. നാരായണപ്പിളളയുടെ "കള്ളൻ" എന്ന കഥയെ ആസ്പദമാക്കി നടന്ന ചർച്ച ശ്രീ. പി.വി. ജയശങ്കർ നയിച്ചു.

സുഹൃത്തുക്കളേ,നല്ലസൊപ്പാരയിലെ മലയാളികളായ മുതിർന്ന പൗരന്മാർക്ക് ഒത്തുചേരാനും പരസ്പരം താങ്ങും തണലുമാകാനുമായി നല്ലസൊപ്പാര ക...
29/01/2023

സുഹൃത്തുക്കളേ,

നല്ലസൊപ്പാരയിലെ മലയാളികളായ മുതിർന്ന പൗരന്മാർക്ക് ഒത്തുചേരാനും പരസ്പരം താങ്ങും തണലുമാകാനുമായി നല്ലസൊപ്പാര കേരളീയ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ സീനിയർ സിറ്റിസൺ ഫോറം രൂപീകരിച്ചു. 2023 ജനുവരി 26ന് വ്യാഴാഴ്ച വൈകുന്നേരം 5 മണിക്ക് സമാജം ഓഫീസിൽ വച്ചു നടന്ന രൂപീകരണയോഗത്തിൽ പങ്കെടുത്തവർ മുതിർന്ന പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചു സംസാരിച്ചു.

ഫോറത്തിലെ അംഗങ്ങൾക്ക് ഒത്തുചേരാനും ചർച്ചകൾ നടത്താനുമായി എല്ലാ തിങ്കളാഴ്ച്ചയും വെള്ളിയാഴ്ചയും വൈകുന്നേരം 6 മണി മുതൽ 7 മണി വരെ സമാജം ഓഫീസ് തുറന്ന് പ്രവർത്തിക്കുന്നതാണ്. ഫോറത്തിൻ്റെ ഭാഗമാകാൻ കൂടുതൽ അംഗങ്ങളെ ക്ഷണിക്കുന്നു.

ഫോറം കോർഡിനേറ്റർ: ശ്രീ. ജയൻ എം.ജി. ഫോൺ: +91 94038 09927

ജോ. കോർഡിനേറ്റർ: ഹരിശ്ചന്ദ്രൻ എസ്. കർത്ത: +91 95187 58887

സെക്രട്ടറി
നല്ലസൊപ്പാര കേരളീയ സമാജം

Address

U-7, A Wing, 1st Floor, Park View, Opp. Civic Centre, Station Road, Nallasopara West
Thane
401203

Opening Hours

Monday 5pm - 7pm
Tuesday 5pm - 7pm
Wednesday 5pm - 7pm
Thursday 5pm - 7pm
Saturday 5pm - 7pm
Sunday 5pm - 7pm

Telephone

+919619023747

Website

Alerts

Be the first to know and let us send you an email when Nallasopara Keraleeya Samajam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Nallasopara Keraleeya Samajam:

Share