Kunnoth Pravasikkoottam Charitable Trust -REGD

Kunnoth Pravasikkoottam Charitable Trust -REGD CHARITY

.*അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു**കുന്നോത്ത് പ്രവാസിക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് (രജി.)**നിട്ടൂർ, കുന്...
19/09/2025

.
*അസ്സലാമു അലൈക്കും വ റഹ്മത്തുല്ലാഹി വ ബറകാത്തുഹു*
*കുന്നോത്ത് പ്രവാസിക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ് (രജി.)*
*നിട്ടൂർ, കുന്നോത്ത്*

ബഹുമാന്യരായ സഹോദരങ്ങളെ. ...
ദയാപരനായ അല്ലാഹുവിന്റെ കരുണാകടാക്ഷങ്ങൾ നാമേവരിലും സദാവര്‍ഷിക്കട്ടെ....

അൽഹംദുലില്ലാഹ്
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി, രോഗികൾ, വിധവകൾ, കിടപ്പിലായവർ, അനാഥർ, അഗതികൾ, പാവപ്പെട്ട സഹോദരങ്ങൾ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ എന്നിവർക്കു സഹായം നൽകിക്കൊണ്ട് വിവിധ ജീവകാരുണ്യ സംരംഭങ്ങളിലൂടെ മാനവരാശിയെ സേവിക്കുന്നതിനായി കുന്നോത്ത് പ്രവാസിക്കൂട്ടം സമർപ്പിതമാണെന്ന് നിങ്ങൾക്കറിയാവുന്ന വസ്തുതയാണ്.

നിങ്ങളുടെ ഉദാരമായ സഹായത്താൽ, മറ്റുള്ള ദാതാക്കളുടെ പിന്തുണയോടെ, കൂട്ടായ്മയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കാൻ സാധിച്ചു. നിരാലംബർക്കു കൈത്താങ്ങാവാനും, പ്രയാസപ്പെടുന്നവർക്ക് അത്താണിയാവാനും, പതിതർക്ക് പ്രതീക്ഷയാവാനും കഴിഞ്ഞു. അൽഹംദുലില്ലാഹ്.

*പുതിയ നാഴികക്കല്ല്*

പ്രവാസി കൂട്ടായ്മയ്ക്ക് വേണ്ടി ഓഫിസും, ഫാർമസിയും, ക്ലിനിക്കും, മറ്റ് ഭാവി പ്രവർത്തനങ്ങൾക്കുമായി ഒരു ബിൽഡിംഗ് നിർമ്മാണ പ്രവർത്തനങ്ങൾ സ്വപ്നപദ്ധതിയായി ലക്ഷ്യമിടുന്നു.
വിപുലീകരിക്കുന്നതിൽ ഒരു സുപ്രധാന ചുവടുവയ്പ്പ് നടത്തിയതായി നിങ്ങളേവരേയും അറിയിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്!

കൂട്ടായ്മാക്കുവേണ്ടി ഓഫീസ്, ക്ലിനിക്ക്, ഫാർമസി, വിദ്യാഭ്യാസ പദ്ധതികൾ, *ഇതര ഭാവി പദ്ധതികൾ എന്നിവയ്ക്കായി നെട്ടൂരിൽ,ഗുംട്ടിക്ക്സമീപം 28 സെന്റ് ഭൂമി* വാങ്ങുന്നതിനെക്കുറിച്ച് ഞങ്ങൾ ചർച്ചചെയ്തു.അല്ലാഹുവിന്റെ അനുഗ്രത്താൽ ലാൻഡ് വാങ്ങാൻ തീരുമാനിച്ചതനുസരിച്ചു, ഞങ്ങൾ ഇതിനകം *₹ 2,000,000 (ഇരുപതു ലക്ഷംരൂപ) അഡ്വാൻസ് നൽകി.* *മൊത്തം ഭൂമി വാങ്ങൽ ചെലവ് ₹11,000,000 (ഒരു കോടി പത്ത് ലക്ഷം രൂപ)ആണ്, പ്രസ്തുത തുക അടുത്ത അഞ്ച് മാസത്തിനുള്ളിൽ കൊടുത്ത് രജിസ്റ്റർ ചെയ്യണം (രജിസ്റ്റർ ചെലവ് പുറമെ)*

ഈ പ്രൊജക്റ്റ്‌ സഫലീകരണത്തിനു നിങ്ങളുടെ പിന്തുണ ഏറെ പ്രധാനമാണ്. സർവ്വത്മനാ എല്ലാവിധ പ്രോത്സാഹനങ്ങളും, ഉപദേശനിർദ്ദേശങ്ങളും നൽകി സദുധ്യമം വിജയിപ്പിക്കാൻ
നിങ്ങളോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു:

*പ്രാർത്ഥനകൾ:*
• ഈ പ്രോജക്റ്റ് വിജയകരമായി പൂർത്തീകരിക്കുന്നതിന് നിങ്ങളുടെ ആത്മാർഥ പ്രാർത്ഥന.
*മാർഗ്ഗനിർദ്ദേശം:*
• നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങളും, ഉൾക്കാഴ്ചകളും, ഉപദേശങ്ങളും.
*ധാർമ്മിക പിന്തുണ:*
• ഈ സ്വപ്നപദ്ധതിയുടെ സഫലീകരണത്തിനായുള്ള പ്രോത്സാഹനവും, പ്രചോദനവും.
*സാമ്പത്തിക പിന്തുണ:*
• നമ്മുടെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നതിന് നിങ്ങളുടെയും നിങ്ങളുടെ സ്നേഹിതരുടെയും, പരിചിതരുടെയും സംഭാവനകൾ, സഹായങ്ങൾ.

പ്രവാസി കൂട്ടായ്മയുടെ യാത്രയിൽ തുടർച്ചയായ സഹായവും സംഭാവനകളും നൽകിവരുന്ന നിർണായകമായസമയങ്ങളിൽ സഹായിക്കുന്ന കുന്നോത്തു പ്രവാസിക്കൂട്ടം ഗ്രൂപ്പ് അംഗങ്ങൾക്കും അഭ്യുദയകാംക്ഷികൾക്കും വേണ്ടി നിങ്ങളുടെ പ്രാർത്ഥനകൾ ഉണ്ടാകേണമെന്ന് ഞങ്ങൾ താഴ്മയോടെ അഭ്യർത്ഥിക്കുന്നു.
എല്ലാവരുടെയും ശ്രമങ്ങൾക്ക് നാഥനായ റബ്ബിന്റെ അനുഗ്രഹവും പ്രതിഫലവും ലഭിക്കട്ടെ.

ഒന്നിച്ച്,ഒരുമിച്ച് ഏറ്റവും ആവശ്യമുള്ളവരുടെ ജീവിതത്തിൽ അർത്ഥവത്തായ മാറ്റം വരുത്താൻ നമുക്ക് അല്ലാഹുവിന്റെ അനുഗ്രത്താൽ സാധിക്കും. ഈ സ്വപ്ന പദ്ധതി നിറവേറ്റാൻ നമുക്ക് കൈകോർക്കാം!

നമ്മുടെ സമൂഹത്തിന് ശോഭനമായ ഒരു ഭാവി സൃഷ്ടിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
*തണലേകുന്ന കരങ്ങൾക്കു അല്ലാഹു കരുത്തു നൽകട്ടെ. സമാശ്വസിപ്പിക്കുന്ന മനസ്സുകൾക്ക് റബ്ബ് സമാധാനവും ഐശ്വര്യവും നൽകട്ടെ.. ആമീൻ*

*വിനയപൂർവ്വം*
*ബോർഡ് ഓഫ് ട്രസ്റ്റീസ്*
*കുന്നോത്ത് പ്രവാസിക്കൂട്ടം ചാരിറ്റബിൾ ട്രസ്റ്റ്*

29/03/2025

Address

NETTOOR KUNNOTH
Thalassery
670105

Website

Alerts

Be the first to know and let us send you an email when Kunnoth Pravasikkoottam Charitable Trust -REGD posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share