02/01/2026
*നെല്ലിക്കാട്ട് മഹാദേവന് പ്രണാമം* 💐
ശാന്തസ്വരൂപനായ ഗജവീരനായിരുന്നു നെല്ല്യക്കാട്ട് മഹാദേവൻ.
നിലമ്പൂർക്കാട്ടിൽപ്പിറന്ന
തനി നാടൻ
വിരിഞ്ഞ ഉയർന്ന തലക്കുന്നി,
വീണെടുത്തകന്ന വലിയ കൊമ്പുകൾ .(വലതു കൊമ്പ് ഉയർച്ച), തടിച്ചു നീണ്ട തുമ്പി, വലിപ്പമേറിയ ചെവികൾ, ഉയർന്ന വായുകുംഭം, വിശാലമായ പെരുമുഖം, ഉറച്ച നടയമരങ്ങൾ, വളവില്ലാത്ത നീണ്ട വാൽ അങ്ങനെ സർവ്വ ഗജലക്ഷണങ്ങളും തികഞ്ഞവൻ ആയിരുന്നു.
മനിശ്ശേരി ഹരിദാസ് ആയിരുന്നു ഇവനെ നിലമ്പൂരിൽ നിന്നും സ്വന്തമാക്കിയത്. അവിടെ നിന്നും ആന പിന്നീട് പ്ലാത്തോട്ടം ടോമിക്ക് സ്വന്തമായി. . അവിടെ ഇരുപത്തിരണ്ടു വർഷക്കാലം അവൻ പ്ലത്തോട്ടം ബാബു ആന ആയി. ആ സമയത്താണ് മമ്മൂട്ടിയോടൊപ്പം തുറുപ്പുഗുലാൻ സിനിമയിൽ അഭിനയിച്ചത്
ഗുലാന്റെ ആന എന്ന് അറിയപ്പെട്ടിരുന്ന ബാബുവിന്റെ ശാന്ത സ്വഭാവം സിനിമാക്കാർക്ക് ഏറെ ഇഷ്ടമായി.
2013 ലായിരുന്നു നെല്ല്യക്കാട്ട് പരമേശ്വരൻ നമ്പൂതിരി ബാബു ആനയെ സ്വന്തമാക്കിയത്. അന്നു മുതൽ ഇവൻ നെല്ല്യക്കാട്ട് മഹാദേവനായി. നെല്ല്യക്കാട്ട് ഭഗവതിയുടെയും
തളിക്കുന്നു തേവരുടെയും സ്വന്തമായി.
കൊണ്ടുവന്ന സമയത്ത്
നെല്ല്യക്കാട്ട് ഗണേശന്റെ പാപ്പാൻമാരായിരുന്ന തിരുവേഗപ്പുറ ഉണ്ണിക്കൃഷ്ണനും
സഹോദരൻ മുത്തുവും രവിയും ആനയുടെ ചുമതലക്കാരായി.
തുടർന്ന്
ഒരു വ്യാഴവട്ടമായി അനൂപ്
മഹാദേവനെ വഴി നടത്തി.
ഏതൊരാൾക്കും കൊണ്ടു നടക്കാവുന്ന ശാന്തസ്വരൂപനായിരുന്നു മഹാദേവൻ. മദപ്പാടിൽ സാധാരണ ആനകളെ കെട്ടിയുറപ്പിക്കാറുള്ള പോലെ കടും ബന്ധനങ്ങളൊന്നും മഹാദേവനനാവശ്യമില്ലായിരുന്നു. ചിങ്ങം മുതൽ തുലാം വരെ നീരുകാലം ആയിരുന്നെങ്കിലും അഴിച്ച് നെല്ല്യക്കാട്ട് മനയുടെ മുറ്റത്ത് കൊണ്ടുവന്ന ചോറ് കൊടുക്കാൻ ഒരു വിഷമവും ഉണ്ടായിരുന്നില്ല.
കൃത്യമായ ഭക്ഷണം, വൃത്തിയും വെടിപ്പും നിർബന്ധം, വാരിവലിച്ചുള്ള തീറ്റ ഇല്ല, ഉറക്കം പ്രധാനം (പകൽ പോലും), ഇതൊക്കെ ആണ് മഹാദേവൻ .
ആഹാരത്തിനോട് തീരെ ആർത്തിയില്ല.
എഴുന്നള്ളിപ്പിനും മഹാദേവന് അതിന്റേതായ ചിട്ടാവട്ടങ്ങളുണ്ട്. വർഷത്തിൽ നൂറ്റിയിരുപതോളം എഴുന്നള്ളിപ്പുകൾ....
തൃശ്ശൂർ പൂരം, കൂടൽമാണിക്ക്യം, ഏറ്റുമാനൂർ, പാർക്കാടി, തൃപ്പൂണിത്തുറ, വൈക്കം അങ്ങിനെ തൃശ്ശൂർ-എറണാകുളം-കോട്ടയം ഭാഗങ്ങളിലെ പൂരങ്ങൾക്ക് നിറസാന്നിധ്യം..
ആവശ്യത്തിന് വിശ്രമവും കൃത്യമായ പരിചരണവും ധാരാളം എഴുന്നള്ളത്തുകളും അങ്ങനെ സുഖജീവിതം നയിച്ചു കൊണ്ടിരുന്ന ഗജവീരൻ
അപ്രതീക്ഷിതമായി നമ്മെ വിട്ടുപിരിഞ്ഞു.
ശ്രീ ഗുരുവായൂരപ്പനും തിരുമാന്ധാം കുന്നിലമ്മയും,
നെല്ലാക്കാട്ടമ്മയും, തളിക്കുന്ന് മഹാദേവനും ആനയ്ക്ക് മോക്ഷം നൽകട്ടെ.
കണ്ണീർ പ്രണാമങ്ങളോടെ🌹🌹🌹💐😢
✍️ : ഹരീഷ് ആർ നമ്പൂതിരിപ്പാട്.