Kerala Jaiva Karshaka Samithi

Kerala Jaiva Karshaka Samithi for promoting organic farming, environmental protection, natural health and happiness of our society.

ഇലക്കറി മേള - തൃത്താല പാലക്കാട് ജില്ല
19/07/2026

ഇലക്കറി മേള - തൃത്താല
പാലക്കാട് ജില്ല

കേരളാ ജൈവ കർഷകസമതി കോഴിക്കോട് താലൂക്ക് കമ്മറ്റി, കർഷക സംഘം കോവൂർമേഘലാകമ്മറ്റി, ആരോഗ്യാ കോവൂർ, കോവൂർ ലൈബ്രറി യും സംയുക്തമ...
19/07/2026

കേരളാ ജൈവ കർഷകസമതി കോഴിക്കോട് താലൂക്ക് കമ്മറ്റി, കർഷക സംഘം കോവൂർമേഘലാകമ്മറ്റി, ആരോഗ്യാ കോവൂർ, കോവൂർ ലൈബ്രറി യും സംയുക്തമായി നടത്തിയ ഇലക്കറിമേള 19/7/26 ഉച്ചക്ക് 2.30 ന് ആരംഭിച്ചു
ലൈബ്രറി ഹാളിൽ വച്ച് നടത്തിയ മേള കർഷക സംഘം കോഴിക്കോട് ജില്ലാ സെക്രട്ടറി ബാബു പറശ്ലേരി ഉൽഘാടനം ചെയ്തു, 22 -ാം വാർഡ് കൌൺസിലർ ജിജീ രമേഷ് ആശംസ അർപ്പിച്ചു
KJKS അംഗം അബുബക്കർ പൂക്കാട് ഇരുപതിൽപരം ഇലകളെപരിചയപ്പെടുത്തി സംസാരിച്ചു, ഇലകളുടെ ഗുണങ്ങളെപ്പറ്റി KJKS കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ബാലകൃഷ്ണൻ തോക്ക മണ്ണിലും , KJKSകോഴിക്കോട് ജില്ലാ പ്രസിഡണ്ട് പന്മനാഭൻ ഊ രാളുങ്കലും സംസാരിച്ചു
യോഗത്തിൽ പങ്കെടുത്ത 6 പേർ വിവിധ തരം ഇലകളെകൊണ്ട് ഉണ്ടാക്കിയ വിഭവങ്ങൾ കൊണ്ടുവരുകയും വിതരണം ചെയ്യുകയും ഉണ്ടാക്കുന്ന വിധം വിവരിക്കുകയും ചെയ്തു
കർക്കിടക കഞ്ഞിയും വിതരണം ചെയ്തു
യോഗത്തിൽ പങ്കെടുത്തവർ അവർക്ക് കിട്ടിയ അറിവ് സന്തോഷപൂർവ്വം പങ്കുവെച്ചു
സ്വാഗതസംഘം കൺവീനർ കൃഷ്ണകുമാർ C.P, സ്വാഗതവും, ചെയർമാൻ ജയപ്രകാശൻ.M.K, അദ്ധ്യക്ഷം വഹിച്ചു, സ്വാഗതസംഘം അംഗം പ്രകാശൻ.K നന്ദിയും പറഞ്ഞു
നൂറോളം പേർ പങ്കെടുത്ത പരിപാടി 6 മണിക്ക് അവസാനിച്ചൂ

19/07/2026
കേരള ജൈവ കർഷക സമിതി സംസ്ഥാന സംഗമത്തിന്റെ ഭാഗമായ അനുബന്ധപരിപാടിക്കു ഇന്നലെ കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി  നവോദയ വായനശാല...
19/07/2026

കേരള ജൈവ കർഷക സമിതി സംസ്ഥാന സംഗമത്തിന്റെ ഭാഗമായ അനുബന്ധപരിപാടിക്കു ഇന്നലെ കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി നവോദയ വായനശാലയിൽ ഗഭീരമായി തുടക്കമിട്ടു. സ്ത്രീകകളായിരുന്നു ഭൂരിപക്ഷവും.ഇലക്കറികൾ എന്തിന് എങ്ങിനെ ഭക്ഷണത്തിൽ ഉപയോഗിക്കണം എന്നതിനെപ്പറ്റി ശ്രീ സി വിശാലക്ഷൻ മാസ്റ്റർ വിശദമായി ക്ലാസ്സെടുത്തു. ശ്രീ സനീഷ് പാലത്തായി സംസാരിച്ചു. പങ്കെടുത്തവർക്ക് പനിക്കൂർക്ക ബജിയും പൊന്നാങ്കണ്ണി ചീര തോരനും ശംഖുപുഷ്പം ചായയും കൊടുത്തു. 6.10 നു തുടങ്ങിയ പരിപാടി രാത്രി 8.30 വരെ നീണ്ടു. എം സുകുമാരന്റെ അധ്യക്ഷതയിൽ തുടങ്ങിയ യോഗത്തിൽ വായനശാല സെക്രട്ടറി ശ്രീ കെ ബിജുമാസ്റ്റർ സ്വാഗതവും ശ്രീ കെ പി വത്സൻ നന്ദിയും പറഞ്ഞു

നല്ല വിലയ്ക്ക് നവര നെല്ല് സംഭരിക്കുന്നു. നിലവിൽ കൃഷി ചെയ്യുന്നവർക്കും ചെയ്യാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. നവര നെൽ...
03/06/2026

നല്ല വിലയ്ക്ക് നവര നെല്ല് സംഭരിക്കുന്നു. നിലവിൽ കൃഷി ചെയ്യുന്നവർക്കും ചെയ്യാൻ താല്പര്യമുള്ളവർക്കും പങ്കെടുക്കാം. നവര നെൽകൃഷിയെ കുറിച്ചുള്ള ക്ലാസും ഉണ്ടായിരിക്കുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ: 9447836075

ജൈവകൃഷിനയം: പുതിയ സർക്കാർ മിഷൻ രൂപീകരിക്കണം - കേരളാ ജൈവ കർഷക സമിതി2010-ൽ പ്രഖ്യാപിച്ച ജൈവകൃഷിനയം പ്രായോഗികമായി നടപ്പിലാക...
03/06/2026

ജൈവകൃഷിനയം: പുതിയ സർക്കാർ മിഷൻ രൂപീകരിക്കണം - കേരളാ ജൈവ കർഷക സമിതി

2010-ൽ പ്രഖ്യാപിച്ച ജൈവകൃഷിനയം പ്രായോഗികമായി നടപ്പിലാക്കുന്നതിനു വേണ്ടി ഇതുവരെ ശക്തമായൊരു മിഷൻ രൂപീകരിക്കാൻ സർക്കാരിന് സാധിച്ചിട്ടില്ല. കേരളത്തിൽ രാസകീടനാശിനികൾ കലരാത്ത ഭക്ഷ്യകൃഷി വ്യാപിപ്പിക്കാൻ ശക്തമായൊരു മിഷനും, അതിനാവശ്യമായ ബജറ്റും പ്രവർത്തനങ്ങളും ആവശ്യമാണ്. പുതിയ സർക്കാർ മുൻകൈയെടുത്ത് മിഷൻ രൂപീകരിക്കണമെന്നും, അതിൽ അനുഭവസമ്പന്നരായ ജൈവകർഷകരെയും കർഷക സംഘടനകളെയും ഉൾപ്പെടുത്തി സമിതി ഉണ്ടാക്കണമെന്നും സംസ്ഥാന സമ്മേളനത്തിൽ കേരളാ ജൈവ കർഷക സമിതി ആവശ്യപ്പെട്ടു.
മേയ് 30-ന് തൃശൂർ അയ്യന്തോൾ കോസ്റ്റ്ഫോർഡിൽ നടന്ന 34-ാമത് സംസ്ഥാന വാർഷിക പൊതുയോഗത്തിലാണ് ജൈവ കർഷക സമിതി ഈ പ്രമേയം പാസ്സാക്കിയത്. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ഇരുന്നൂറോളം പേർ സമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാന പ്രസിഡണ്ട് സി വിശാലാക്ഷൻ അധ്യക്ഷത വഹിച്ച ചടങ്ങിന് വൈ പ്രസിഡണ്ട് സി എസ് ഷാജി സ്വാഗതം പറഞ്ഞു. സംസ്ഥാന സെകട്ടറി സതീഷ് കുമാർ ബി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ടി കെ ജയപ്രകാശ് വാർഷിക കണക്കുകൾ അവതരിപ്പിച്ചു. ജോ സെകട്ടറി കെ ദിലീപ് ഭാവി പ്രവർത്തന രേഖ അവതരിപ്പിച്ചു. തുടർന്ന് ഗ്രൂപ്പ് തിരിഞ്ഞുള്ള ചർച്ചകളും അവതരണങ്ങളും നടന്നു.
സി രാമചന്ദ്രൻ
സമ്മേളനത്തിന് നന്ദി പറഞ്ഞു

പുതിയ സംസ്ഥാന ഭാരവാഹികൾ:
പ്രസിഡന്റ്: സി. എസ്. ഷാജി
സെക്രട്ടറി: കെ ദിലീപ്
ട്രഷറർ: ജയപ്രകാശ് ടി കെ
വൈസ് പ്രസിഡന്റ്: എം. സുകുമാരൻ, ജോർജുകുട്ടി കടപ്ലാക്കൽ
ജോയിന്റ് സെക്രട്ടറി: ഖദീജ നർഗീസ്, രാമചന്ദ്രൻ സി

ജൈവകർഷക സമിതി കോഴിക്കോട്  ജില്ലാ സമിതി നടത്തുന്ന ജൈവപച്ചക്കറി കൃഷി പരിശീലന ക്ലാസ് ജനുവരി 7 ന് ഉച്ചക്ക് 2.30 ന് കോവൂർ ലൈബ...
02/01/2026

ജൈവകർഷക സമിതി കോഴിക്കോട് ജില്ലാ സമിതി നടത്തുന്ന ജൈവപച്ചക്കറി കൃഷി പരിശീലന ക്ലാസ് ജനുവരി 7 ന് ഉച്ചക്ക് 2.30 ന് കോവൂർ ലൈബ്രറി ഹാളിൽ

ക്ലാസെടുക്കുന്നത് : ശ്രീ ചന്ദ്രൻ ചാലിയകത്ത്

പങ്കെടുക്കുക

Address

Paruthipra
Shoranur
679121

Telephone

+917306793706

Website

Alerts

Be the first to know and let us send you an email when Kerala Jaiva Karshaka Samithi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Kerala Jaiva Karshaka Samithi:

Shortcuts

Share