09/09/2025
ഒറ്റപ്പാലം നഗരിയെ മഞ്ഞക്കടലാക്കി ഒറ്റപ്പാലം യൂണിയൻ ചതയദിനാഘോഷം.
ഒറ്റപ്പാലം താലൂക്ക് യൂണിയൻ ശ്രീനാരായണ ഗുരുജയന്തി ആഘോഷം അതിവിപുലമായി ഒറ്റപ്പാലം നഗരത്തിലെ ഗുരുനഗറിൽ വച്ച് ആഘോഷിച്ചു '
വൈകുന്നേരം യൂണിയനു കീഴിലെ വിവിധ ശാഖാ യോഗങ്ങൾ പീതപതാകയേന്തി വൻ ഘോഷയാത്രയും, കലാപരിപാടികളുമായി പങ്കുകൊണ്ടു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം ബഹു മന്ത്രി എം ബി രാജേഷ് ഉൽഘാടനം ചെയ്തു.
യൂണിയൻ പ്രസിഡൻ്റ് ശ്രീ. അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു.
കേരളത്തെ ആധുനികതയിലേക്ക് നയിച്ചത് ശ്രീനാരായണ ഗുരുദേവനാണെന്നും, ശുചിത്വകാര്യത്തിൽ ഗുരു പകർന്ന ഉദ്ബോധനങ്ങളെ എല്ലാവരും ഏറ്റെടുക്കണമെന്നും മന്ത്രി ഉൽഘാടന വേളയിൽ പറഞ്ഞു.
ബഹു.ഒറ്റപ്പാലം എംഎൽഎ ശ്രീ. പ്രേംകുമാർ , നഗരസഭാ ചെയർപേഴ്സൺ കെ. ജാനകി ദേവി, ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡൻ്റ് പി.വേണുഗോപാൽ , യൂണിയൻ സെക്രട്ടറി സി.സി. ജയൻ,
വൈസ് പ്രസിഡൻ്റ് സതീശൻ ചിറ്റാനിപ്പാറ , യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് പ്രവീൺ കണ്ടംപുള്ളി, സെക്രട്ടറി ടി.ആർ ജോഷ് , ആർഡി.സി ചെയർമാൻ സുജിഷ് ചന്ദ്രൻ, വനിതാ സംഘം സെക്രട്ടറി ശ്രീ. സ്വയം പ്രഭ, ഡയറക്ടർ ബോർഡ് അംഗം കെ.ആർ ബാലൻ, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം രാമചന്ദ്രൻ, സൈബർ സേന കേന്ദ്രസമിതി അംഗം രാജീവ് മാടമ്പി,
എംസി മനോജ്, കെ ദാസൻ, ഒ അരവിന്ദൻ, സുരേഷ് പുലാശ്ശേരി സോമസുന്ദരൻ എന്നിവർ സംസാരിച്ചു.