19/12/2025
“മാനവസേവയിൽ മാധവഗ്രാമം“
മുതുപിലാക്കാട് കിഴക്ക് പുത്തൻ പുരയിൽ ശ്രീ തങ്കപ്പൻ അവർകളുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്ക് ചേരുന്നു. അദ്ദേഹത്തിന്റെ ചികിത്സ ചിലവിനായി ശ്രീ ചിത്ര ഹോസ്പിറ്റലിൽ ആവശ്യമായി വന്ന ഏകദേശം ഒരു ലക്ഷത്തോളം രൂപ അടയ്ക്കാൻ
പറ്റാതെ വിഷമിച്ചു നിന്ന സാഹചര്യത്തിൽ ആ തുക ഒഴിവാക്കി തരുന്നതിന് വേണ്ടി സഹായിച്ച ബഹുമാനപ്പെട്ട എം പി ശ്രീ *സുരേഷ്ഗോപി* അദ്ദേഹത്തിൻറെ സെക്രട്ടറി അദ്ദേഹത്തിൻറെ ഓഫീസ് സ്റ്റാഫുകൾ ഇതിനുവേണ്ടി പ്രയത്നിച്ച BJP കൊല്ലം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി ശ്രീ ജിതിൻദേവ് ,ശ്രീമതി ആര്യ സന്ദീപ്,ശ്രീ ബാബു അമ്പാടി, ശ്രീ അരുൺ തുമ്പോട്ട്,ശ്രീ ബാബു എന്‍ പേഴുള്ളതിൽ,ശ്രീ ശശികുമാർ നന്ദനം,
ആംബുലൻസ് നൽകുന്നതിന് മുൻകൈയെടുത്ത കരുമം വാർഡ് കോർപ്പറേഷൻ കൗൺസിലർ, സേവാഭാരതി തിരുവനന്തപുരം,സേവാഭാരതി മുതുപിലാക്കാട് തുടങ്ങി ഞങ്ങളോടൊപ്പം ഈ വലിയ പ്രതിസന്ധി ഘട്ടത്തിൽ കൂടെ നിന്ന എല്ലാ സുമനസ്സുകൾക്കും നന്ദി.