SNDP Youth Movement Oorukary, Koduppunna

SNDP Youth Movement Oorukary, Koduppunna Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from SNDP Youth Movement Oorukary, Koduppunna, Community Organization, എസ്. എൻ. ഡി. പി. ശാഖായോഗം 4082 ഊരുക്കരി, കൊടുപ്പുന്ന ആലപ്പുഴ, പിൻ:, Ramankari.

22/10/2025
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത്  മഹാസമാധി ദിനം 2025 സെപ്തംബർ 21 (1201 കന്നി 5) ഇന്ന്."ജരാരു ജാമൃതി ഭയമെഴാ ശുദ്ധയശോ ...
21/09/2025

ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ 98-ാമത് മഹാസമാധി ദിനം 2025 സെപ്തംബർ 21 (1201 കന്നി 5) ഇന്ന്.

"ജരാരു ജാമൃതി ഭയമെഴാ ശുദ്ധ
യശോ നിർവാണത്തെയടഞ്ഞ സദ്ഗുരോ
ജയനാരായണ ഗുരുസ്വാമിൻ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ"

ഒരു ജനതയുടെ സമഗ്രമായ ഉയിർത്തെഴുന്നേൽപ് സ്വപ്നം കണ്ട ശ്രീനാരായണ ഗുരുദേവൻ പ്രവർത്തിച്ചതും ഉപദേശം നൽകിയതും എല്ലാവർക്കുമായാണ്. മാനവരാശിയുടെ നവോത്ഥാനത്തിനായി ഭഗവാൻ കാണിച്ചുതന്ന മാർഗവും ജീവിതവും പിൻതുടരുകയും ഗുരുദർശനം ആഴത്തിൽ മനസ്സിലാക്കുകയും പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യേണ്ടത് ഈ കാലത്തിന്റെ അനിവാര്യതയാണ്.
ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ ദിവ്യമായ മഹാസമാധി ദിനത്തിൽ മഹാ ഗുരുവിൻ്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കുവാനും പ്രാവര്‍ത്തികമാക്കുവാനുമാണ് നാം ശ്രമിക്കേണ്ടത്. മഹാ ഗുരുവിനെ സ്മരിക്കുന്നതോടൊപ്പം ഗുരുവിന്റെ സന്ദേശം നമ്മിലേക്ക് സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന ലോകമാണ് ഗുരു വിഭാവനം ചെയ്തത്. അതിനു ഭംഗം വരുത്തുന്ന ഒന്നും തന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍ നിന്ന് ഉണ്ടാകുവാന്‍ പാടില്ല. അത്തരം നീക്കങ്ങളെ ചെറുക്കുവാനും സമൂഹത്തിൽ നിന്ന് പിന്തള്ളുവാനും നമുക്ക് കഴിയണം. ആ നിലയിലുള്ള പരിശ്രമങ്ങളാക്കണം ഓരോ മഹാസമാധി ദിനചാരണത്തിലും നമ്മിൽ നിന്നുണ്ടാവേണ്ടത്, അതിനുള്ള ഏറ്റവും മികച്ച വഴി ഗുരുവിന്റെ ദർശനത്തെ പിന്തുടരുകയും കൃതികളെ മനനം ചെയ്യുകയുമാണ്. ആ ലക്ഷ്യത്തിലേക്കുള്ള ശ്രമങ്ങളെ കൂടുതൽ കരുത്തോടെ യാഥാർത്യമാക്കുവാൻ ഓരോ ശ്രീനാരായണീയനും സാധിക്കട്ടെ.

SNDP Youth Movement Oorukary, Koduppunna

#ശ്രീനാരായണ_ഗുരുദേവൻ

ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ അവതാര പിറവി കൊണ്ട് പുണ്യമായിത്തീർന്ന  പൊന്നിൽ ചിങ്ങമാസത്തിലെ  ഒരു  ചതയ ദിനം കൂടി...
07/09/2025

ഭഗവാൻ ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളുടെ അവതാര പിറവി കൊണ്ട് പുണ്യമായിത്തീർന്ന പൊന്നിൽ ചിങ്ങമാസത്തിലെ ഒരു ചതയ ദിനം കൂടി സമാഗതമായി.

ജാതിഭേദങ്ങൾക്കതീതമായി മനുഷ്യനെ ഒന്നായി കാണുവാൻ പഠിപ്പിച്ച യുഗപ്രഭാവനായ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ്റെ ദർശനത്തിനും സന്ദേശങ്ങൾക്കും ഏറെ പ്രാധാന്യമുള്ള ഒരു ചുറ്റുപാടിലൂടെയാണ് ഇന്ന് വ്യക്തികളും സമൂഹവും കടന്നു പോകുന്നത്. ഗുരു സന്ദേശവും ദർശനവും ഓരോ ഹൃദയങ്ങളിലും പകർത്തി വിഭാഗീയതകളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കുന്നതിനുള്ള ചുവടുവെപ്പായി സാമൂഹ്യ പ്രതിബദ്ധതയോടെ ഗുരുവർഷം 171 നെ നമുക്ക് അടയാളപ്പെടുത്താം.
ജഗദ് ഗുരുവിന്റെ കൃപാകടാക്ഷങ്ങൾ. ഏവർക്കുമുണ്ടാകട്ടെ ..
ഗുരുദേവ ജയന്തി ആശംസകൾ ..🙏🙏

ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന്റെ 96 മത് മഹാസമാധി ഇന്ന്.ചെമ്പഴന്തിയിൽ നിന്നും ശിവഗിരിയിലേക്കുള്ള ദൂരം, നാണുവിൽ നിന്നും ശ്ര...
22/09/2023

ജഗത്ഗുരു ശ്രീനാരായണ ഗുരുദേവന്റെ 96 മത് മഹാസമാധി ഇന്ന്.

ചെമ്പഴന്തിയിൽ നിന്നും ശിവഗിരിയിലേക്കുള്ള ദൂരം, നാണുവിൽ നിന്നും ശ്രീനാരായണ ഗുരുദേവ തൃപ്പാദങ്ങളിലേക്ക് ജ്ഞാനയോഗ മാർഗ്ഗത്തിലൂടെയുള്ള പരിവർത്തനത്തിന്റെ എഴുപത്തി രണ്ടു സംവത്സരംഗളാണ്.

അന്ധകാരത്തിലാണ്ട് കിടന്ന നാടിനെ ആത്മീയ- ഭൗതിക-വിദ്യാഭ്യാസ മണ്ഡലങ്ങളിലെ നൂതന ആശയങ്ങൾ സൃഷ്ടിച്ചു കൊണ്ട്, നിലവിലുണ്ടായിരുന്ന അനാചാര - അന്ധ വിശ്വാസജഡിലമായിരുന്ന സമൂഹത്തെ ഗുരു മാറ്റി മറിച്ചു, മനുഷ്യനെ മനുഷ്യനായി കാണുനുള്ള അവസ്ഥ സംജാതമാക്കിയപ്പോൾ ലക്ഷകണക്കിനു വരുന്ന ജനങ്ങൾ "നാരായണ ഗുരു സ്വാമിയെ" "ശ്രീനാരായണ ഗുരുദേവൻ" എന്ന് ഭക്ത്യാദരപൂർവ്വം വിളിച്ചു തുടങ്ങി.

ഗുരുദേവ തൃപ്പാദങ്ങൾ സ്വശരീരം വെടിഞ്ഞു അഖണ്ഡ സച്ചിദാനന്ദ സ്വരൂപനായി പ്രപഞ്ചം മുഴുവൻ തിങ്ങി നിറഞ്ഞു വിളങ്ങാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ലോക ജനതയുടെ ഇടയിൽ ഗുരുദേവ തൃപ്പാദങ്ങളുടെ ദർശനവും ഗുരുവാണികളും, ഒട്ടും ഒളിമങ്ങാതെ നിലനിൽക്കുന്നു എന്നതും, മാനവ സമൂഹത്തിന്റെ ഇന്നു കാണുന്ന സർവ്വലൗകികമായ പുരോഗതിക്കു നിദാനമെന്നു ജാതി-മത-രാഷ്ട്രീയ ഭേദമന്യേ വിശ്വസിക്കുന്നു എന്നതും ഗുരുദേവ ദർശനത്തിന്റെ കാലാതിവർത്തിയായ പ്രസക്തിയുടെ ഉത്തമോദാഹരണങ്ങളാണ്. അതു തന്നെയാണ് എല്ലാവർഷവും കന്നി 5 നു ലോകമെമ്പാടും ഭക്ത്യാദരപൂർവ്വം നടക്കുന്ന മഹാ സമാധി ദിനാചാരണങ്ങളിലൂടെ വെളിവാകുന്നത്.

ഭഗവാന്റെ മഹാസമാധിയെ കുറിച്ചെഴുതുവാൻ കേരളം കണ്ട ഏറ്റവും വലിയ യുക്തവാദി കൂടിയായ ശ്രീ.സഹോദരൻ അയ്യപ്പന്റെ വാക്കുകൾക്കപ്പുറം എന്തുവേണം.

"ജരാരുജാമൃതി ഭയമെഴാ ശുദ്ധ-
യശോ നിര്‍വ്വാണത്തെയടഞ്ഞ സദ്ഗുരോ
ജയ നാരായണ ഗുരുസ്വാമിന്‍ ദേവാ
ജയ ഭഗവാനെ ജയ ജഗദ്ഗുരോ.

തവവിയോഗാര്‍ത്തി പരിതപ്തര്‍ഭവല്‍-
കൃതകപുത്രരാമനേക ലക്ഷങ്ങള്‍
ഒഴുകും കണ്ണീരാലുദകം വീഴ്ത്തുന്നു
മലയാളക്കര മുഴുവന്‍ സദ്ഗുരോ".

ഈ മഹാസമാധി ദിനത്തിൽ ഗുരുദേവ ദർശനം മുറുകെപിടിച്ചു കൊണ്ട് മഹാഗുരുവിന്റെ അനുഗ്രഹത്തിനായി നമുക്ക് പ്രാർത്ഥിക്കാം.

വിശ്വ മഹാഗുരു ഭാരതത്തിന്റെ  സൂര്യതേജസ്സ് ശ്രീനാരായണഗുരുദേവന്റ്  169-ാമത് ജയന്തി ആഘോഷം.... അന്ധവിശ്വാസങ്ങളെയും അനാചാരങ്ങള...
31/08/2023

വിശ്വ മഹാഗുരു ഭാരതത്തിന്റെ സൂര്യതേജസ്സ് ശ്രീനാരായണഗുരുദേവന്റ് 169-ാമത് ജയന്തി ആഘോഷം.... അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കി അടിമത്വത്തിന്റെ ചങ്ങല പൊട്ടിച്ച്
സാമൂഹിക വിപ്ലവത്തിലൂടെ ഒരു ജനതയെ സന്മാര്‍ഗത്തിലേക്ക് നയിച്ച ഭാരത നവോത്ഥന നായകൻ ഭഗവാൻ ശ്രീനാരായണ ഗുരുദേവൻ...

മരുത്വാമലയിൽ തപം ചെയ്തു നേടിയ പുണ്യം ലോക മനുഷ്യ സമൂഹത്തിന്റെ നന്മയ്ക്കായി സമർപ്പിച്ച വിശ്വഗുരു .. വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്ന സന്ദേശത്തിലൂടെ .. വിദ്യ നിഷേധിക്കപ്പെട്ടിരുന്നവർക്ക് ഗുരു പകർന്നു നല്കിയത് അറിവിന്റെ അക്ഷയഖനിയാണ്

പ്രകൃതിയേയും പ്രപഞ്ചത്തേയും മനുഷ്യനുമായി കൂട്ടിയിണക്കി .. വിശ്വാസത്തിന്റെ ശരിയായ പാത തെളിയിച്ച് .. ശാന്തിയുടെയും സമാധാനത്തിന്റെയും സമത്വത്തിന്റെയും സ്നേഹത്തിന്റെയും ഒരു പിടി സന്ദേശങ്ങൾ ലോകത്തിനു സമർപ്പിച്ച ജഗദ് ഗുരുവിന്റെ കൃപാകടാക്ഷങ്ങൾ. ഏവർക്കുമുണ്ടാകട്ടെ ..
ഗുരുദേവ ജയന്തി ആശംസകൾ ..🙏🙏

95- മത് മഹാസമാധി ദിനാചരണം...
21/09/2022

95- മത്
മഹാസമാധി ദിനാചരണം...

ഏവർക്കും ചതയ ദിനാശംസകൾ
10/09/2022

ഏവർക്കും ചതയ ദിനാശംസകൾ

ഏവർക്കും ചതയദിന ആശംസകൾ ..
23/08/2021

ഏവർക്കും ചതയദിന ആശംസകൾ ..

Address

എസ്. എൻ. ഡി. പി. ശാഖായോഗം 4082 ഊരുക്കരി, കൊടുപ്പുന്ന ആലപ്പുഴ, പിൻ:
Ramankari
689595

Telephone

+919645966571

Website

Alerts

Be the first to know and let us send you an email when SNDP Youth Movement Oorukary, Koduppunna posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share