Mar Baselius Children's Home Vadavucode.

Mar Baselius Children's Home Vadavucode. Mar Baselious Childrens Home is a Charitable project of The Malankara Orthodox Syrian Church, for po

വടവുകോട് ബസ്സേലിയോസ്‌ ചിൽഡ്രൻസ് ഹോമിന് അഭിമാന നിമിഷം                                                       മലങ്കര ഓർത്തഡ...
29/05/2023

വടവുകോട് ബസ്സേലിയോസ്‌ ചിൽഡ്രൻസ് ഹോമിന് അഭിമാന നിമിഷം

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ചിൽഡ്രൻസ് ഹോം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് 40 വർഷത്തിലധികമായി ഒരത്താണിയാണ്. വ്യത്യസ്ത സാഹചര്യങ്ങളിൽ ജനിച്ച് വളർന്ന അനേകായിരം കുഞ്ഞുങ്ങൾക്ക് ഉപജീവനത്തിനും സ്വയം പര്യാപ്തതയ്ക്കും ഇന്നവർ അനുഭവിക്കുന്ന അനുഗ്രഹങ്ങളിലേയക്ക് കൈപിടിച്ചുയർത്തുവാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞതിൽ ദൈവത്തെ നമുക്ക് മഹത്വപ്പെടുത്താം. ഈ വർഷത്തെ SSLC പരീക്ഷയിൽ ബോയ്സ് ഹോമിലെ ആഞ്ചലോ ആൻറണി മുഴുവനും വിഷയങ്ങൾക്കും A+ വാങ്ങി വിജയിച്ചിരിക്കുകയാണ്. അശ്വിൻ ബിനു (81%), നവീൻ എസ് (89%) എന്നിവരും ഉന്നത വിജയം കരസ്ഥമാക്കിയത് ബോയ്സ് ഹോമിന് അഭിമാനമാണ്. മക്കളെ അനുമോദിക്കുകയും ദൈവസന്നിധിയിൽ സമർപ്പിക്കുകയും ചെയുന്നു. ഈ സ്ഥാപനത്തെ നെഞ്ചോട് ചേർത്തുപിടിക്കുന്ന, ദൈനംദിന പ്രവർത്തനങ്ങളിൽ ഞങ്ങൾക്ക് കൈത്താങ്ങ് നൽകുന്ന എല്ലാവർക്കും ഹൃദയപൂർവ്വം നന്മകൾ നേരുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഈ സ്ഥാപനത്തെയും നമ്മുടെ കുഞ്ഞുങ്ങളെയും ഓർക്കണമേ എന്ന് അപേക്ഷിക്കുന്നു. ജിത്തു അച്ചൻ.

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിലെ വി. കുർബാനക്ക്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ്...
25/11/2021

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിലെ വി. കുർബാനക്ക്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ്‌ പളളി വികാരി റവ. ഫാ. ജേക്കബ്‌ കുര്യൻ മുഖ്യകാർമികത്തം വഹിച്ചു. ഫാ. ബേസിൽ ജോർജ് പാമ്പാക്കുട സഹകർമ്മികത്തം വഹിച്ചു. തുടർന്ന് മധ്യസ്ഥപ്രാർത്ഥനയും ആശിർവാദവും നടന്നു. ഫാ. കുരിയാക്കോസ് പി തോമസ് (പിറമാടം മാർ ഔഗേൻ ആശ്രമം) കോടിയിറക്കി.
ബോയ്സ് ഹോം ചാപ്ലൈൻ ഫാ ജിത്തു മാത്യു നന്ദിയും അറിയിച്ചു..

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ, സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷക്കും പരിശുദ്ധ കാതോലിക്കബാവ തിരുമനസ്സ...
24/11/2021

പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ, സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷക്കും പരിശുദ്ധ കാതോലിക്കബാവ തിരുമനസ്സ് കൊണ്ട് മുഖ്യകാർമികത്തം വഹിച്ചു. തുടർന്ന് ശ്ലൈഹീക വാഴ്‌വും, നേർച്ചവിളമ്പും നടന്നു.

മാർ ഗ്രീഗോറിയോസ് ചാപ്പലിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്...
24/11/2021

മാർ ഗ്രീഗോറിയോസ് ചാപ്പലിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ പെരുന്നാളിന് പുത്തൻകുരിശ് സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോൿസ്‌ പള്ളി വികാരി ഫാ ഡോ. തോമസ് ചകിരിയിൽ കൊടിയേറ്റി. ബോയ്സ് ഹോം ചാപ്ലെയിൻ ഫാ ജിത്തു മാത്യു നേതൃത്വം നൽകി.

മാർ ബസ്സേലിയോസ്‌ ചിൽഡ്രൻസ് ഹോംസെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ, ...
22/11/2021

മാർ ബസ്സേലിയോസ്‌ ചിൽഡ്രൻസ് ഹോം

സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചാപ്പലിൽ പരിശുദ്ധനായ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ, 2021 നവംബർ 24, 25 (ബുധൻ, വ്യാഴം) തീയതികളിൽ, പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമനസ്സിലെ മുഖ്യകാർമികത്വത്തിൽ നടത്തപ്പെടുന്നു.
Nov- 24 ബുധനാഴ്ച
06:00 PM സന്ധ്യാനമസ്കാരം
07:00 PM പ്രസംഗം
07:30 PM ശ്ലൈഹീക വാഴ്‌വ് നേർച്ചവിളമ്പ്.
Nov 25 വ്യാഴാഴ്ച
06:30 AM പ്രഭാതംനമസ്കാരം
07:30 AM വി. കുർബ്ബാന പരി. പരുമല തിരുമേനിയോടുള്ള പ്രത്യേക മധ്യസ്ഥപ്രാർത്ഥന
09:00 AM ആശീർവാദം നേർച്ചവിളമ്പ് കൊടിയിറക്ക്.

പെരുന്നാൾ ശുശ്രൂഷകളിൽ എല്ലാവരുടെയും സാന്നിധ്യ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

10/09/2021

വി. കുർബാന അറിയിപ്പ്

ചിൽഡ്രൻസ് ഹോം ചാപ്പലിൽ നാളെ 11/09/2021 : രണ്ടാംശനി

*6.30* *AM* : *പ്രഭാത നമസ്കാരം*

*7.15* *AM* : *വി. കുർബ്ബാന*

തുടർന്ന് *നേർച്ച വിളമ്പ്‌*

H.H. MORAN MOR BASELIOS MARTHOMA PAULOSE II CATHOLICOS OF THE EAST AND MALANKARA METROPOLITAN, THE SUPREME HEAD OF THE M...
11/07/2021

H.H. MORAN MOR BASELIOS MARTHOMA PAULOSE II CATHOLICOS OF THE EAST AND
MALANKARA METROPOLITAN, THE SUPREME HEAD OF THE MALANKARA ORTHODOX SYRIAN CHURCH ENTERED IN TO ETERNAL REST.❤🍁

17/06/2021

പ്രിയപ്പെട്ടവരേ,
മിക്ക ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും ആരോ അനധികൃതമായും കൃത്രിമമായും പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
ഇതിനായി നിലവിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് ഉടമകളുടെ പേരും പ്രൊഫൈൽ പിക്ചറുമാണ് ഉപയോഗപ്പെടുത്തുന്നത്. ആ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് പണം തട്ടിയെടുക്കലാണ് പ്രധാന ലക്ഷൃം.
നമ്മുടെ ബോയ്സ് ഹോമിന്റെ പേരിൽ അപ്രകാരം ഒരു request നിങ്ങൾക്ക് വന്നാൽ അത് ശ്രദ്ധപൂർവം അവഗണിക്കണം. നമ്മൾ സാമൂഹ്യമാധ്യമങ്ങൾ വഴി യാതൊരു വിധമായ ആശയവിനിമയങ്ങളും നടത്താറില്ല എന്ന കാര്യവും ശ്രദ്ധിക്കുക.

നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ 🙏🏻😇

നാളെ (09/01/2021) ബോയ്സ് ഹോം ചാപ്പലിൽ രാവിലെ 6.30 പ്രഭാത നമസ്കാരവും തുടർന്ന് 7.15 ന് വി.കുർബാനയും ഉണ്ടായിരിക്കുന്നതാണ്.
08/01/2021

നാളെ (09/01/2021) ബോയ്സ് ഹോം ചാപ്പലിൽ രാവിലെ 6.30 പ്രഭാത നമസ്കാരവും തുടർന്ന് 7.15 ന് വി.കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

നാളെ (12:12:2020 ശനിയാഴ്ച) വടവുകോട് സെന്റ്. ഗ്രിഗോറിയോസ് ചാപ്പലിൽ (ബോയ്സ് ഹോം ) രാവിലെ 6.30 പ്രഭാത നമസ്കാരവും അതേത്തുടർന...
11/12/2020

നാളെ (12:12:2020 ശനിയാഴ്ച) വടവുകോട് സെന്റ്. ഗ്രിഗോറിയോസ് ചാപ്പലിൽ (ബോയ്സ് ഹോം ) രാവിലെ 6.30 പ്രഭാത നമസ്കാരവും അതേത്തുടർന്ന് 7.15 ന് വി.കുർബാനയും ഉണ്ടായിരിക്കുന്നതാണ്.

Address

Vadavucode P. O 868
Puthencruz
682310

Telephone

+914842255060

Website

Alerts

Be the first to know and let us send you an email when Mar Baselius Children's Home Vadavucode. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Mar Baselius Children's Home Vadavucode.:

Share