07/06/2026
പുറത്തൂർ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ നൂറുകണക്കിന് ആളുകൾ പുറത്തൂർ പഞ്ചായത്തിൽ നിന്നും കൂടാതെ തൊടടുത്ത പഞ്ചായത്തായ മംഗലം, തുപ്രങ്ങോട് എന്നീ ഭാഗങ്ങളിൽ നിന്നും ചികിത്സയ്ക്ക് എത്തുന്നത്.
പക്ഷേ ദിവസങ്ങളായി മരുന്ന് കൊടുക്കാൻ ഫാർമസിയിൽ നീണ്ട ക്യൂ ആണ്. നിലവിലെ ഫാർമസിസ്റ്റുകളെ മുഴുവൻ UDF ൻ്റെ രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമായി പിരിച്ച് വിടുകയും പുതുതായി നിയമനം നടത്തിയവർക്ക് ഒരു പരിജയം പോലും ഇല്ലാത്തത് ഇതിന് ആക്കം കൂട്ടുന്നു.
കുട്ടികളും അമ്മമാരും ഗർഭിണികളും ഉൾപ്പടെ രണ്ട് മണിക്കൂർ, മൂന്ന് മണിക്കൂർ വേണം CHC യിൽ മരുന്നിന് കാത്ത് നിൽക്കുന്നത്.
നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്തി പെട്ടന്ന് രോഗികളെ ഒഴിവാക്കാൻ ആവശ്യമായ സംവിധാനം ഒരുക്കണമെന്നും അല്ലാത്തപക്ഷം അതിശക്തമായ പ്രക്ഷോഭത്തിലേക്ക് DYFI പോകേണ്ടി വരുമെന്നും പുറത്തൂർ കമ്യൂണിറ്റ് ഹെൽത്ത് സെൻ്ററിലെ മെഡിക്കൽ ഓഫീസറോട് DYFl പുറത്തൂർ മേഖല കമ്മിറ്റി പറയുകയും ഉടനടി പരിഹാരം കാണാം എന്നും മെഡിക്കൽ ഓഫീസർ മുബാറക്ക് ഉറപ്പ് നൽകുകയും ചെയ്തൂ.