Team Punalur Bypass

Team Punalur Bypass Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Team Punalur Bypass, Community Organization, Punalur.

പുനലൂർ ബൈപാസ്സ് യാഥാർഥ്യമാക്കണമെന്നും ,പുനലൂർ റോഡ് വികസനം യാഥാർഥ്യമാക്കണമെന്നും ,പുനലൂർ വഴി കടന്നു പോകുന്ന ഹൈവേ പ്രത്യേകതകളും ,അത് വഴി പോയാൽ കടന്നു പോയാൽ ഏതൊക്കെ ദീർഘദൂര പ്രദേശങ്ങളിൽ എത്തുമെന്നതും ജനങ്ങളെ അറിയിക്കുവാനു ഉള്ള കൂട്ടായ്മ

*സ്വാമി ശരണം അയ്യപ്പ ശരണം*🙏🙏🙏*തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്നും തെക്കൻ തമിഴ്‌നാടായ കന്യാകുമാരി ജില്ലയിൽ നിന്ന് ശബര...
18/11/2025

*സ്വാമി ശരണം അയ്യപ്പ ശരണം*
🙏🙏🙏

*തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് നിന്നും തെക്കൻ തമിഴ്‌നാടായ കന്യാകുമാരി ജില്ലയിൽ നിന്ന് ശബരിമല ദർശനത്തിനായി തിരുവനന്തപുരം -പുനലൂർ -മുവാറ്റുപുഴ ഹൈവേ ( മൂന്നാം പാത) പൂർണമായും ഉപയോഗിക്കാവുന്നത് ആണ്!!!*

*തിരുവനന്തപുരം -പമ്പ റൂട്ട് നിർദേശങ്ങൾ ചുവടെ ചേർക്കുന്നു!!!*

തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ചു

തിരുവനന്തപുരം
കേശവദാസപുരം (SH 1)
വട്ടപ്പാറ (SH 1)
വെമ്പായം (SH 1)
വെഞ്ഞാറമൂട് (SH 1)
കിളിമാനൂർ (SH 1)
ചടയമംഗലം (SH 1)
ആയൂർ ജംഗ്ഷൻ (SH 1 &SH 48)
അഞ്ചൽ ബൈപാസ് (SH 48)
കരവാളൂർ (SH 48)
പുനലൂർ KSRTC JN (SH 48& NH 744)
പുനലൂർ ടി ബി ജംഗ്ഷൻ (NH 744& SH 08)
പത്തനാപുരം (SH 08)
കോന്നി (SH 08)
പത്തനംതിട്ട -കുമ്പഴ (SH 08)
പത്തനംതിട്ട -മൈലപ്ര ( SH 08)
വടശ്ശേരിക്കര ( ശബരി റോഡ്)
ളാഹ (ശബരി റോഡ്)
പമ്പ

*പ്രത്യേകം എടുത്തു പറയുന്നു പുനലൂരിൽ ശബരിമല തീർത്ഥാടകർക്ക് വിരിവയ്ക്കാൻ സൗകര്യങ്ങൾ ഉണ്ട്*

പുനലൂർ നഗരസഭയിലെ ക്രമക്കേട്;കേരള നിയമസഭ സെക്രട്ടറിയേറ്റ് വിജിലൻസ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.പുനലൂർ നഗരസഭയിലെ ക്...
09/11/2025

പുനലൂർ നഗരസഭയിലെ ക്രമക്കേട്;കേരള നിയമസഭ സെക്രട്ടറിയേറ്റ് വിജിലൻസ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു.

പുനലൂർ നഗരസഭയിലെ ക്രമ ക്കേടുകൾക്കെതിരെ കേരള നിയ മസഭാ സെക്രട്ടേറിയറ്റ് വിജിലൻ സ് അന്വേഷണത്തിന് ഉത്തരവി ട്ടു, നഗരസഭയിലെ മിനിറ്റ്സ് ക്രമ ക്കേട് സംബന്ധിച്ചും താൽക്കാ ലിക നിയമനങ്ങൾ സംബന്ധിച്ചും 1 ശുദ്ധജല വിതരണത്തിലെ ഇട പാടുകൾ സംബന്ധിച്ചും യൂഡി എഫ് പാർലമെന്ററി പാർട്ടി ലീ ഡർ ജി.ജയപ്രകാശ്, കൗൺസി ലർ ബിജു കാർത്തികേയൻ എന്നിവർ നൽകിയ പരാതിയെ ത്തുടർന്ന് പ്രാഥമിക അന്വേഷ ണം നടത്തിയിരുന്നു.

നഗരസഭയിലെ കൗൺസിൽ യോഗങ്ങളുടെ മിനിറ്റ്സ് യഥാസ മയം രേഖപ്പെടുത്താതെയും 8 മാ സങ്ങൾക്കു ശേഷം തെറ്റായ വി വരങ്ങൾ കൗൺസിൽ തീരുമാന 5. ങ്ങൾ ആയി എഴുതിച്ചേർത്തെ ന്നും സർക്കാർ ഉത്തരവുകളും

ചട്ടങ്ങളും മറികടന്ന് അനധികൃത : മായി താൽക്കാലിക നിയമന ങ്ങൾ നടത്തുന്നുവെന്നും ഉയർ ന്ന പരാതിയിലാണ് അന്വേഷ ണം നടത്തുക. സമീപ പഞ്ചായ ത്തുകളിൽ കിലോമീറ്ററിന് 50 രൂപ മുതൽ 75 രൂപ വരെ നിര ക്കിൽ ശുദ്ധജല വിതരണ വാഹ നം ഓടിയപ്പോൾ പുനലൂർ നഗര സഭയിൽ കിലോമീറ്ററിന് 295 രൂപ നിരക്കു വന്നതും അന്വേഷിക്കും.

വിവിധ ഇടങ്ങളിൽ പരാതികൾ : നൽകിയിട്ടും നടപടികൾ ഉണ്ടാ കുന്നില്ല എന്ന് ആരോപിച്ച് യു ഡിഎഫ് കൗൺസിലർമാർ അന്നത്തെ നിയമസഭാ പെറ്റി ഷൻ കമ്മിറ്റി ചെയർമാനായിരു ന്ന കെ.ബി.ഗണേഷ് കുമാറിനെ സമീപിച്ചു നൽകിയ പരാതിയി ലാണ് അന്വേഷണം നടത്തിയത്. നഗരസഭാ ഭരണസമിതി നിലപാ ടുകൾക്ക് എതിരെ പലപ്പോഴും

പരസ്യ നിലപാട് സ്വീകരിച്ച ഗണേഷ് കുമാർ പ്രാഥമിക അന്വേഷണം നടത്താൻ ഉടൻ തന്നെ തീരുമാനമെടുത്തു. അന്വേഷണം നടത്തിയ ആഭ്യ ന്തര വിജിലൻസ് വിഭാഗം ഉൾപ്പെ ടെയുള്ള ഏജൻസികൾ ക്രമക്കേ ടുകൾ കണ്ടെത്തുകയും അതു പെറ്റീഷൻ കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്‌തു. തുടർന്നാ ണ് ഇപ്പോൾ നിയമസഭാ സെക്ര ട്ടേറിയറ്റ് ഈ വിഷയങ്ങളിൽ വിജിലൻസിനെ അന്വേഷണം നട ത്താനായി നിയോഗിച്ചത്. സ്വകാ ര്യ ടെലികോം കമ്പനിയുടെ തൂ ണുകൾ സ്‌ഥാപിച്ചതിലെ ക്രമ ക്കേട് സംബന്ധിച്ച കേസിലും ശ്മശാനം അറ്റകുറ്റപ്പണി കേസി ലും വ്യാജ അക്കൗണ്ട് കേസിലും അന്വേഷണം നടന്നുവരികയാ ണ്. അതോടൊപ്പമാണു പുതിയ : അന്വേഷണം കൂടി വരുന്നത്.



*post credit* punalur vartha

പുനലൂരിന്റെ ദീർഘവീക്ഷണം😂😂ഇലക്ഷൻ ആകാറായപ്പോൾ തട്ടിക്കൂട്ട് പരിപാടിയായി ഇറങ്ങിയിരിക്കുന്നു പുനലൂരിലേ ഭരണകൂടങ്ങൾ 😡😡😡
05/11/2025

പുനലൂരിന്റെ ദീർഘവീക്ഷണം😂😂

ഇലക്ഷൻ ആകാറായപ്പോൾ തട്ടിക്കൂട്ട് പരിപാടിയായി ഇറങ്ങിയിരിക്കുന്നു പുനലൂരിലേ ഭരണകൂടങ്ങൾ 😡😡😡

ഭാവിയിൽ എം.സി. റോഡിലെയും എൻ.എച്ച് 66-ലെയും തിരക്കുകൾ കുറയ്ക്കാൻ ഇങ്ങനെ ഒരു SH വന്നാൽ സാധ്യമാണ് എന്ന് കരുതുന്നു.തമ്പാനൂർ ...
02/11/2025

ഭാവിയിൽ എം.സി. റോഡിലെയും എൻ.എച്ച് 66-ലെയും തിരക്കുകൾ കുറയ്ക്കാൻ ഇങ്ങനെ ഒരു SH വന്നാൽ സാധ്യമാണ് എന്ന് കരുതുന്നു.

തമ്പാനൂർ (ട്രിവാൻഡ്രം സെൻട്രൽ -TVC) നിന്ന് ആരംഭിച്ച് പുനലൂർ KSRTC jn -ൽ അവസാനിക്കുന്ന ഈ അലൈൻമെന്റ് കടന്നുപോകുന്ന പ്രധാന സ്ഥലങ്ങൾ:

പേരൂർക്കട നെടുമങ്ങാട് കല്ലറ കടക്കൽ

അഞ്ചൽ

(തമ്പാനൂർ - പേരൂർക്കട - നെടുമങ്ങാട് - പനവൂർ - മുതുവിള - കല്ലറ - തോളിക്കുഴി - കുമ്മിൾ കടക്കൽ - കുറ്റിക്കാട് - ചുണ്ട - കോട്ടുക്കൽ -അഞ്ചൽ - കരവാളൂർ - തോളിക്കോട്)

നിരവധി ബസ് റൂട്ടുകൾ ഇപ്പോഴും പുനലൂരിൽ നിന്ന് ആയൂർ ചെന്ന് MC റോഡിനെ ആണ് ആശ്രയിക്കുന്നത്. ഈ ഒരു ഹൈവേ വന്നാൽ NH66 and MC road അല്ലാതെ തിരുവനന്തപുരത്ത് നിന്ന് പുതിയ ഒരു ബസ് കൊറിഡോർ പ്രതീക്ഷിക്കാം. പുനലൂരിൽ നിന്ന് മുവാറ്റുപുഴ വരെ പോകുന്ന SH8 അഥവാ മെയിൻ ഈസ്റ്റേൺ ഹൈവേ ആയി ഒരു കണക്ഷൻ കൂടി വരും.

ഒരു നാട്ടിൽ റോഡ് വന്നാൽ മാത്രമേ വികസനം വളരുകയുള്ളു. കടക്കൽ, കല്ലറ എന്ന രണ്ട് പ്രധാന പട്ടണങ്ങൾക് ഈ ഹൈവേ വന്നാൽ അത് സാധിക്കുമെന്ന് കരുതുന്നു ..

North end at NH744 in Punalur

South ends at SH2 in Thiruvananthapuram

It will connect SH8 in Punalur to north direction.

ഇങ്ങനെ ഒരു ഹൈവേ വരുന്നതിനെ പറ്റി എന്താണ് നിങ്ങളുടെ അഭിപ്രായം?

NB; ഇത് തികച്ചും സാങ്കൽപ്പികമായ ഒരു അലൈൻമെൻറ് മാത്രമാണ്.

This is just an imaginary alignment.

Pic and Post Credit: #

പുനലൂർ നഗരസഭാ കഴിഞ്ഞ 5 വർഷക്കാലത്തെഭരണത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം തുടർഭരണം വേണമോ അതോ ഭരണമാറ്റം വേണമോ ?? നിങ്ങളുടെ ...
05/05/2025

പുനലൂർ നഗരസഭാ കഴിഞ്ഞ 5 വർഷക്കാലത്തെഭരണത്തെ കുറിച്ച് നിങ്ങളുടെ അഭിപ്രായം തുടർഭരണം വേണമോ അതോ ഭരണമാറ്റം വേണമോ ??
നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുക

27/04/2025

കേരളത്തിലെ എല്ലാ വാഹനങ്ങളുടെ രെജിസ്‌ട്രേഷൻ കോഡുകൾ

THANKS ENTRI APP 🙏😍

കഴിഞ്ഞ 15 വർഷമായി മുടങ്ങി കിടക്കുന്ന മേൽപാലം നിർമാണം..തിരിഞ്ഞു നോൽക്കാതെ ജനപ്രതിനിധികളും ,പുനലൂർ നഗരസഭയും.ഇതൊക്കെ ആരോടു ...
20/04/2025

കഴിഞ്ഞ 15 വർഷമായി മുടങ്ങി കിടക്കുന്ന മേൽപാലം നിർമാണം..തിരിഞ്ഞു നോൽക്കാതെ ജനപ്രതിനിധികളും ,പുനലൂർ നഗരസഭയും.ഇതൊക്കെ ആരോടു പറയാൻ ആര് കേൾക്കാൻ??
വാഗ്സാനങ്ങളും ,അവലോകനയോഗങ്ങളും പുനലൂരിൽ മുടങ്ങാതെ നടക്കുന്നുണ്ട്..കേരളത്തിൽ ഇതേ പോലെ വികസനമില്ലാത്ത നാട് വേറെയില്ല..

പുനലൂർ നിയോജകമണ്ഡലത്തിലും,നഗരസഭയിലും തുടർഭരണം വേണോ അതോ മാറ്റങ്ങൾ ഉണ്ടാകണമോ ?? നിങ്ങളുടെ കമന്റ് കമന്റ് ബോക്സിൽ രേഖപെടുത്താം.

*പുനലൂർ ടി ബി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു*!!!പുനലൂർ -മുവാറ്റുപുഴ മെയിൻ ഈസ്റ്റേ...
18/04/2025

*പുനലൂർ ടി ബി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു*!!!

പുനലൂർ -മുവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേയും ,കൊല്ലം -തിരുമംഗലം ദേശീയപാത 744 ഉം ,പുനലൂർ -പാപ്പന്നൂർ റോഡ് സംഗമിക്കുന്ന പുനലൂർ ടി ബി ജംഗ്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു..നിലവിൽ പുനലൂർ -മുവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേയുടെ വികസനം പൂര്ണമായതോട് കൂടി ധാരാളം വാഹനങ്ങൾ ഇത് വഴി തിരുവനന്തപുരത്തേക്കും,കിഴക്കൻ മേഖലയിലേക്ക് കടന്നു പോകുന്നുണ്ട്.ദിവസേന ധാരാളം ചരക്ക് ഗതാഗത വാഹനങ്ങളും ,പുനലൂർ ടി ബി ജംഗ്ഷൻ വഴി ആലപ്പുഴ ,എറണാകുളം ,കോട്ടയം ,കൊല്ലം ഉൾപ്പടെയുള്ള വിവിധ ജില്ലകളിലേക്ക് ഇത് വഴി കടന്ന് പോകുന്നുണ്ട്.മണ്ഡലകാല ആരംഭിക്കുമ്പോൾ അന്തർ സംസ്ഥാന അയ്യപ്പ ഭക്തർ കടന്ന് പോകുന്ന മുഖ്യ ജംഗ്ഷൻ ആണ് പുനലൂർ ടി ബി ജംഗ്ഷൻ.കൂടാതെ പുനലൂർ -പത്തനംതിട്ട സ്വകാര്യ ബസുകളും ,വടക്കൻ കേരളത്തിൽ നിന്ന് വരുന്നതും ,തിരുവനതപുരത്ത് നിന്നും വടക്കോട്ടും തെങ്കാശി നിന്നും ,കൊല്ലത്ത് നിന്ന് തെങ്കാശി പോകുന്ന ബസുകൾ എല്ലാം പുനലൂർ ടി ബി ജംഗ്ഷൻ വഴിയാണ് കടന്ന് പോകുന്നത്.ഹൈവേ വികസനം പൂർണ്ണമായതോട് കൂടി പുനലൂർ -മുവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേ വികസനം പൂര്ണമായതോട് കൂടി ധാരാളം പുതിയ കെ എസ്‌ ആർ ടി സി ദീർഘദൂര സർവീസുകളും,മറ്റ് വാഹനങ്ങളും മലയോര ഹൈവേ നിന്ന് ഇത് വഴി കടന്ന് പോകുന്നുണ്ട്.ഭാവിയിൽ വാഹനവർദ്ധനവ് കൂടുന്ന അനുസരിച്ച് ഇവിടെ ഗതാഗത സാധ്യതകൾ ഏറെയുണ്ട് ആയതിനാൽ 4 ദിക്കിൽ നിന്ന് വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാൻ ഇവിടെ ട്രാഫിക് സിഗ്നൽ ലൈറ്റ് സ്ഥാപിക്കാൻ ബഹുമാനപെട്ട പുനലൂർ എം എൽ എയും ,കെ എസ്‌ ടി പി അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു..

# #

ഇളമ്പൽ -സ്വാഗതം ജംഗ്ഷൻ -ആരംപുന്ന -പത്തേക്കർ -പുനലൂർ റെയിൽവേ സ്റ്റേഷൻ -പുനലൂർ മാർക്കറ്റ്‌ ജങ്ക്ഷൻ വരെ വീതി കൂട്ടി മിനി ബൈ...
31/10/2024

ഇളമ്പൽ -സ്വാഗതം ജംഗ്ഷൻ -ആരംപുന്ന -പത്തേക്കർ -പുനലൂർ റെയിൽവേ സ്റ്റേഷൻ -പുനലൂർ മാർക്കറ്റ്‌ ജങ്ക്ഷൻ വരെ വീതി കൂട്ടി മിനി ബൈപാസ് ആക്കി ഉയർത്തണമെന്നും പറഞ്ഞു എം എൽ എ ,എം പി യുടെ ശ്രദ്ധയിൽ കൊണ്ട് വന്നാതാണ് തുടർനടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.ഇങ്ങനെ ഒരു പദ്ധതി യാഥാർഥ്യമായാൽ റെയിൽ വേ സ്റ്റേഷൻ എത്തി ചേരാൻ വളരെ എളുപ്പം

പുനലൂർ നഗരസഭാ പരിധിയിലുള്ള ഏറ്റവും വളരെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നാണ് ഇളമ്പൽ -പുനലൂർ റെയിൽവേ സ്റ്റേഷൻ -പുനലൂർ മാർക്കറ്റ് റോഡ് .വളരെ കാലങ്ങൾക്ക് മുൻപ് തന്നെ പുനലൂർ മാർക്കറ്റ് റോഡിൽ നിന്നും പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി ഇളമ്പലിലേക്ക് ധാരാളം ചെറുവാഹനങ്ങൾ ഒക്കെ കടന്നു പോകുമായിരുന്നു .എന്നാൽ നിലവിൽ ഈ റോഡ് പുനലൂർ മാർക്കറ്റ് ജംഗ്ഷൻ -റെയിൽവേ സ്റ്റേഷൻ - പത്തേക്കർ റോഡ് വളരെ ശോചനീയാവസ്ഥയാണ് .ഇത് വഴി വാഹനങ്ങളിലൂടെ യാത്ര ചെയ്യുകയെന്നത് വളരെ ദുർഘടം പിടിച്ച അവസ്ഥയാണ് .പ്രത്യേകിച്ച് പതിവ് പോലെ ഇരു ചക്ര വാഹനനങ്ങൽ ഇത് വഴി പോകുമ്പോൾ റോഡിൽ മറിഞ്ഞു വീഴുന്നത് പതിവ് കാഴ്ചയാണ് .റോഡ് തകർച്ചയാണ് അതിന്റെ പ്രധാന കാരണം .ഈ വിഷയുമായി ബന്ധപെട്ട്‌ മുൻ മന്ത്രി യും എം എൽ എ യുമായിരുന്ന ശ്രീ അഡ്വ കെ രാജുവിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നിട്ടും തുടർ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല .ഇപ്പോഴത്തെ എം എൽ യുടെ ,എം പി യുടെ ശ്രദ്ധയിൽ കൊണ്ട്‌ വന്നിട്ടും തുടർനടപടികൾ ഇല്ല .ഈ റോഡിന്റെ സമീപത്തോടു കൂടിയാണ് കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ പാതയായ കൊല്ലം-ചെന്നൈ റെയിൽവേ പാത കടന്നു പോകുന്നത് .പാത പൂർണമായും ബ്രോഡ്ഗേജ് ആകുകയും ,വൈദ്യുതികരിക്കുകയും ചെയ്തു.ഇനി തമിഴ്‌നാട് ഉൾപ്പടെ ഉള്ള വിവിധസംസ്ഥാനങ്ങളിൽ നിന്നും വിവിധ ട്രെയിൻ സർവ്വിസുകളും പുനലൂർ വഴി കടന്ന് പോകുമ്പോൾ ശബരിമല തീർത്ഥാടകർ ഉൾപ്പടെ വിവിധ യാത്രക്കാർ കയറാനും ,ഇറങ്ങാനും പുനലൂർ റെയിൽവേ സ്റ്റേഷൻ ഉപയോഗപ്പെടുത്തും.ഈ റോഡിന്റെ തകർച്ച കാരണം ഇളമ്പൽ ,വിളക്കുടി ഭാഗത്ത് നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന യാത്രക്കാർ ചെമ്മന്തൂർ ,ചൗക്കറോഡ് വഴിയാണ് .നിലവിലുള്ള ഈ പാതയിലൂടെ കഷ്ടിച്ച് കാർ ,ബൈക്ക് ,ഓട്ടോറിക്ഷ പോകും തരത്തിലുള്ള വീതി മാത്രമേയുള്ളു .ഈ പാത ബസ് പോകും തരത്തിൽ സ്വാഗതം ജംഗ്ഷൻ മുതൽ ആരംപുന്ന -പത്തേക്കർ -പുനലൂർ റെയിൽവേ സ്റ്റേഷൻ വഴി -മാർക്കറ്റ് റോഡ് വരെ യുള്ള 5 കിലോമീറ്റർ ഭാഗം വീതി കൂട്ടിയാൽ ഇത് വഴി റെയിൽവേ സ്റ്റേഷനിലേക്കും ,മാർക്കറ്റ് ജംഗ്ഷനിലേക്കും വളരെ പെട്ടെന്ന് എത്തി ചേരാം .ഇത് കൂടാതെ അന്തർസംസ്ഥാനങ്ങളിൽ നിന്നും ,കൊല്ലം ഉൾപ്പടെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും പുനലൂരിൽ വരുന്ന ട്രെയിൻ സർവീസുകളുടെ സമയമനുസരിച്ചു പുനലുർ ഡിപ്പോ നിന്ന് ഇത് വഴി ഓർഡിനറി circular സർവീസ് ഓപ്പറേറ്റ് ചെയ്യാനും ,കുന്നിക്കോട് ഭാഗത്ത് നിന്ന് വരുന്ന ഓർഡിനറി സർവീസുകൾ ഇത് വഴി ഓപ്പറേറ്റ് ചെയ്‌താൽ കുന്നിക്കോട് ,ഇളമ്പൽ ,വിളക്കുടി ഭാഗത്തുള്ള യാത്രക്കാർക്ക് പുനലൂർ റെയിൽവേ സ്റ്റേഷന്റെ മുൻപിൽ തന്നെ ഇറങ്ങാവുന്നത് ആണ് .റോഡ് വീതി കൂട്ടി നിർമ്മിച്ചാൽ ഈ റോഡിനെ പുനലൂർ മിനി ബൈപാസ് എന്ന പേരിൽ അറിയപെടുത്താം .ഇതിൽ പുനലൂർ മാർക്കറ്റ് റോഡ് മുതൽ പുനലൂർ റെയിൽവേ സ്റ്റേഷൻ വരെ യുള്ള 600 മീറ്റർ ഭാഗം കാൽനടയാത്രകാർക്ക് നടപ്പാതയും,പുനലൂരിലെ പ്രത്യേക ചൂട് കാലാവസ്ഥയായതിനാൽ മാർക്കറ്റ് റോഡ് മുതൽ പുനലൂർ റെയിൽവേ സ്റ്റേഷൻ വരെയുള്ള ഭാഗത്ത്‌ തണൽ മരങ്ങൽ വെച്ചു പിടിപ്പിക്കാനും ,പുനലൂർ റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങുന്ന യാത്രക്കാരെ ആകർഷിപ്പിക്കുന്ന തരത്തിൽ പുനലൂർ റെയിൽവേ സ്റ്റേഷൻ മുതൽ മാർക്കറ്റ് റോഡ് വരെ യുള്ള ഭാഗത്ത് സൗന്ദര്യവൽക്കരിക്കാനും,പുനലൂർ മിനി ബൈപാസ് യാഥാർഥ്യമാകുമ്പോൾ റെയിൽവേ സ്റ്റേഷൻ ,പത്തേക്കർ ,ആരംപുന്ന, ഭാഗത്ത്‌ ബസ് സ്റ്റോപ്പ് ഷെഡ് നിർമിക്കാനും ,മിനി ബൈപാസ് കടന്നു പോകുന്ന ഭാഗത്ത് സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കാനും ഉൾപ്പടെ യുള്ള വിവിധ പദ്ധതികൾ പ്രത്യേകമായി എടുത്തു പറയുന്നു

ചിത്രത്തിൽ കാണുന്നത് ::പുനലൂർ റെയിൽവേ സ്റ്റേഷൻ സമീപമുള്ള റോഡ്

# # # # #
#,

തിരുവനന്തപുരം ജില്ലയുടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ നിന്നും വടക്കൻ കേരളത്തിലേക്കും ,ഇടുക്കി ജില്ലയിലെ വിനോ...
27/10/2024

തിരുവനന്തപുരം ജില്ലയുടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പൊന്മുടിയിൽ നിന്നും വടക്കൻ കേരളത്തിലേക്കും ,ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാര മേഖലയിലേക്കും അതേ പോലെ വടക്കൻ കേരളത്തിൽ നിന്നും ,ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരമേഖലയിൽ നിന്നും പൊന്മുടി ഭാഗത്തേക്ക് പോകാനും എം സി റോഡ്ന്റെ ,ദേശിയ പാത 66 സമാന്തരമായി മലയോര ഹൈവേയും ,പുനലൂർ -മുവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേ പൂർണമായും
അതായത്‌

*പൊന്മുടി -പാലോട് -അഞ്ചൽ -പുനലൂർ -മുവാറ്റുപുഴ ഹൈവേ*

പൂർന്നമായും ഉപയോഗിക്കാവുന്നത് ആണ് .പാത കടന്നു പോകുന്ന വിവിധ പ്രദേശങ്ങൾ താഴേ ചേർക്കുന്നു !!!

*പൊൻ‌മുടിയിൽ നിന്നും വടക്കൻ കേരളത്തിലേക്കും ,ഇടുക്കി ജില്ലയിലേക്കും*

പൊന്മുടി (SH 45)
കല്ലാർ (SH 45)
പാലോട് (SH 2)
കാഞ്ഞിരമൂട് (ബൈറോഡ്)
മണ്ണൂർ (ബൈറോഡ്)
അഞ്ചൽ ആലഞ്ചേരി (ബൈറോഡ്
അഞ്ചൽ RO ജങ്ക്ഷൻ (SH 48 & SH 59)
*പുനലൂർ KSRTC ജംഗ്ഷൻ* (SH 48& NH 744)
*പുനലൂർ ടി ബി ജംഗ്ഷൻ* (SH 8& NH 744)
പത്തനാപുരം ( SH 8)
കോന്നി (SH 8)
*പത്തനംതിട്ട കുമ്പഴ* (SH 8 )
*പത്തനംതിട്ട മൈലപ്ര* (SH 8)
റാന്നി (SH 8)
മണിമല (SH 8)
പൊൻകുന്നം (SH 8)
പാലാ (SH 8)
തൊടുപുഴ (SH 8)
*മുവാറ്റുപ്പുഴ*( SH 8 & SH 1)

ചിത്രത്തിൽ കാണുന്നത്:പുനലൂർ ടി ബി ജംഗ്ഷൻ ഭാഗം

*തിരുവനന്തപുരത്ത് നിന്ന് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പോകാനും ,വടക്കൻ കേരളത്തിൽ നിന്നും തിരുവനന്തപുരം ,തമിഴ്‌ന...
21/10/2024

*തിരുവനന്തപുരത്ത് നിന്ന് വടക്കൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പോകാനും ,വടക്കൻ കേരളത്തിൽ നിന്നും തിരുവനന്തപുരം ,തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേക്ക് പോകാൻ NH 66, എം സി റോഡിന് സമാന്തരമായി യാത്രക്കാർക്ക് ഗതാഗതക്കുരുക്കിൽ പെടാതെ
*തിരുവനന്തപുരം -പുനലൂർ -മുവാറ്റുപുഴ മെയിൻ ഈസ്റ്റേൺ ഹൈവേ (മൂന്നാം പാത)പൂർണമായും ഉപയോഗിക്കാവുന്നത് ആണ് .പാത കടന്നു പോകുന്ന വിവിധ പ്രദേശങ്ങൾ ചുവടെ ചേർക്കുന്നു*

*തിരുവനന്തപുരം സെൻട്രലിൽ നിന്നും*

കേശവദാസപുരം (SH 1)
വെമ്പായം (SH 1)
വെഞ്ഞാറമൂട് (SH 1)
കിളിമാനൂർ (SH 1)
ചടയമംഗലം (SH 1)
*ആയൂർ ജംഗ്ഷൻ (SH 1 & SH 48*)
അഞ്ചൽ ബൈപാസ് (SH 48)
*പുനലൂർ KSRTC ജംഗ്ഷൻ (SH 48 & NH744*)
*പുനലൂർ ടി ബി ജംഗ്ഷൻ (NH 744 & SH 8*)
പത്തനാപുരം (SH 8*)
കോന്നി (SH 8*)
*പത്തനംതിട്ട കുമ്പഴ (SH 8*)
*പത്തനംതിട്ട മൈലപ്ര (SH 8*)
റാന്നി (SH 8*)
പ്ലാചെരി (SH 8*)
മണിമല (SH 8*)
പൊൻകുന്നം (SH 8*)
പാലാ (SH 8*)
തൊടുപുഴ (SH 8*)
*മുവാറ്റുപുഴ (SH 8 & SH 1)*

*(ഹൈവേകൾ ബന്ധിപ്പിക്കുന്ന പേരുകൾ*

*തിരുവനന്തപുരം -ആയൂർ MC റോഡ്*

*ആയൂർ -പുനലൂർ capital connecting ഹൈവേ*

*പുനലൂർ -മുവാറ്റുപുഴ MEH റോഡ്*)

*ചിത്രത്തിൽ കാണുന്നത് പുനലൂർ നെല്ലിപ്പള്ളി ഭാഗം*

Address

Punalur
691305

Alerts

Be the first to know and let us send you an email when Team Punalur Bypass posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Team Punalur Bypass:

Share